ആലപ്പുഴ: വീട്ടില്‍ ആളില്ലാത്ത നേരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ശേഷം മുങ്ങിനടന്ന പ്രതി ഒരുമാസത്തിന് ശേഷം പിടിയില്‍. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാക്കരിയില്‍ വീട്ടില്‍ ബാസ്റ്റിന് എന്ന 39കാരനാണ് അര്‍ത്തുങ്കല്‍ പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്ത് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി ആൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ, ഡി സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബെൻസി പീറ്റർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതിനിടെ മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുരോഹിതൻ അറസ്റ്റിലായി. വിതുര സ്വദേശി സജീർ മൗലവിയാണ് അറസ്റ്റിലായത്. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറ്റിതരാമെന്ന പേരില്‍ വെള്ളറട സ്വദേശിയായ പെൺകുട്ടിയെ പ്രതിയുടെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
തേക്കുപാറ ജുമാമസ്ജിദിലെ ഇമാമായിരുന്ന സമയത്ത് വെള്ളറട സ്വദേശിയുടെ കുടുംബവുമായി പ്രതി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് കുടുംബത്തിലെ ഇരുപത്തിമൂന്ന്കാരിയായ യുവതിക്ക് വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന് കാരണം സർപ്പദോഷം മൂലമാണെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചായിരുന്നു പീഡനം. തുടർന്ന് മാറുന്നതിനുള്ള പരിഹാര കർമത്തിനായി താമസ സ്ഥലത്തെക്ക് എത്തിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമങ്ങൾ നടത്തുകയായിരുന്നു. പെൺകുട്ടി ഉടൻ തന്നെ മുറിയിൽ നിന്ന് ഓടി മാതാപിതാക്കളുടെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് വെള്ളറട പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ ഒളിവിൽ പോയ സജീറിന് നെടുമങ്ങാട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.