CrimeNEWS

തൃശൂരില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. കാറളം സ്വദേശി കുഴുപള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു.കാറളം വിഎച്ച്എസ് സി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. ഇവര്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

Signature-ad

ഇന്നലെ രാത്രിയിലാണ് മൃതദേഹം അയല്‍ക്കാര്‍ കാണുന്നത്. ഇവരെ ആരെയും പകല്‍ പുറത്തേക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കൂടിയായ അയല്‍ക്കാര്‍ ഫോണില്‍ വിളിച്ചു. പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് വീടിന്റെ പിന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Back to top button
error: