Month: February 2023
-
Kerala
‘സത്യം സ്വർണപ്പാത്രത്താൽ മൂടിവെച്ചാലും പുറത്തുവരും’; ശിവശങ്കറിന്റെ അറസ്റ്റിൽ രമേശ് ചെന്നിത്തല
ന്യൂഡൽഹി: സത്യം സ്വർണപ്പാത്രം കൊണ്ട് മൂടിവെച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണ് ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പുകൾ നടന്നതെന്ന് അന്നു തൊട്ടേ തങ്ങൾ പറഞ്ഞത് സത്യമായില്ലേയെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം നീതിയുക്തമായാൽ കേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നും അതാണ് അന്വേഷണം വൈകിയെതെന്നും വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ‘ഞാൻ പ്രതിപക്ഷ നേതാവായപ്പോൾ പറഞ്ഞ ഓരോ കാര്യവും സത്യമാണെന്ന് തെളിയുകയാണ്. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കോഴ എന്നിവയെല്ലാം അന്ന് ഞാൻ ഉന്നയിച്ചപ്പോൾ തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞവർ ഇപ്പോൾ മറുപടി പറയണം.’- ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സത്യം പുറത്തുവന്നിരിക്കുകയാണ്. ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. ഇത് വിരൽ ചൂണ്ടുന്നത്…
Read More » -
India
‘പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വഞ്ചിച്ചു. ഇനി രാജാവിനെപ്പോലെ വോട്ട് ചോദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടും’; പ്രഖ്യാപനവുമായി തിപ്ര മോത തലവന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍
അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ സജീവ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനവുമായി തിപ്ര മോത അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ‘പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വഞ്ചിച്ചു. ഇനി രാജാവിനെപ്പോലെ വോട്ട് ചോദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടും. എന്നാല്‍ എന്നും ജനങ്ങളോടൊപ്പം ഉണ്ടാകും. ആരോഗ്യം, വിദ്യാഭ്യാസം, പാവപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കായി ഇനിയും പ്രവര്‍ത്തിക്കും,’- പ്രദ്യോത് മാണിക്യ ദേബ് പറഞ്ഞു. ത്രിപുര ഉപമുഖ്യമന്ത്രിയും ജിഷ്ണു ദേബ് ബര്‍മന്‍ മത്സരിക്കുന്ന ചരിലം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രദ്യോതിന്റെ പ്രഖ്യാപനം. രാജകുടുംബത്തിന്റെ അംഗമാണെങ്കിലും അതിന് വേണ്ടിയല്ല തന്റെ പോരാട്ടമെന്നും, അവകാശം നിഷേധിച്ച ഒരു ജനതക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ ത്രിപുര ആദിവാസി സ്വയംഭരണ കൗണ്‍സില്‍ ഭരണം പിടിച്ചെടുത്ത തിപ്ര മോതയുമായി സഖ്യത്തിലെത്താന്‍ ബി.ജെ.പി ശ്രമം നടത്തിയത് വാര്‍ത്തയായിരുന്നു. പ്രദ്യോത് മാണിക്യ ദേബ്…
Read More » -
Kerala
രണ്ടുപേരെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവച്ചു പിടികൂടി വനപാലകർ
തോൽപ്പെട്ടി: കേരള – കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടത്ത് രണ്ടുപേരെ കടിച്ചു കൊന്ന നരഭോജിയായ കടുവയെ മണിക്കൂറുകൾക്കുള്ളിൽ മയക്കുവെടിവച്ചു പിടികൂടി വനപാലകർ. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസുരു കൂര്‍ഗള്ളിയിലേക്കു കൊണ്ടുപോയിട്ടുണ്ട്. കുട്ട ചൂരിക്കാട് കാപ്പി തോട്ടത്തില്‍ ബന്ധുക്കളായ ചേതന്‍ (18) , രാജു (65) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവ കൊലപ്പെടുത്തിയത്. ഇന്നലെ മുതല്‍ കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് വനംവകുപ്പ് കോമ്പിംഗ് ഓപ്പറേഷന്‍ നടത്തിയാണ് കടുവയെ പിടികൂടിയത്. ഇരുവരെയും കൊലപ്പെടുത്തിയതിന് അല്‍പ്പം അകലെ നാനാച്ചി ഗേറ്റിന് സമീപത്ത് വെച്ചാണ് കടുവയെ പിടികൂടിയത്. രണ്ട് പേരുടെ ജീവന്‍ അപഹരിച്ചതിന് പിന്നാലെ പ്രദേശവാസികള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷമായിരുന്നു. രണ്ടാമതൊരാളുടെ ജീവന്‍ കടുവ അപഹരിച്ചതിനെ തുടർന്ന് നാട്ടുകാര്‍ വനംവകുപ്പിനെതിരെ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ മാനന്തവാടി ഗോണിക്കുപ്പ അന്തര്‍ സംസ്ഥാന പാത നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. ഓപ്പറേഷനുമായി മുന്നിട്ടിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ച വനംവകുപ്പ്…
Read More » -
India
ഇന്ത്യയിൽ എല്ലാവരും വിശ്വാസികളാണ്, അവരെ എങ്ങനെ കാഫിർ എന്നു വിളിക്കും; മറ്റു മതക്കാരെ കാഫിർ എന്നു വിളിക്കരുതെന്ന് മുസ്ലിം നേതാക്കളോട് ആവശ്യപ്പെട്ടെന്ന് ആർ.എസ്.എസ്. നേതാവ്
കൊച്ചി: മറ്റു മതങ്ങളിൽ പെട്ടവരെ കാഫിർ എന്നു വിശേഷിപ്പിക്കരുതെന്ന് മുസ്ലിം മത നേതാക്കളുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടതായി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ലവ് ജിഹാദ്, ഗോഹത്യ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായി ആർഎസ്എസ് ദേശീയ നിർവാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാർ ദേശീയ മാധ്യമത്തോടു പറഞ്ഞു. ജനുവരി 14ന് ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ചയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇന്ത്യയിൽ എല്ലാവരും വിശ്വാസികളാണ്. അപ്പോൾ പിന്നെ അവരെ എങ്ങനെ കാഫിർ (അവിശ്വാസി) എന്നു വിളിക്കും? ലോകം മുഴുവൻ വിശ്വാസികളാണെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ബോംബുമായി നടക്കുന്നവരെ എങ്ങനെ മനുഷ്യരായി കാണും എന്നതാണ് ചർച്ചയിൽ ഉന്നയിച്ച മറ്റൊരു കാര്യം. അങ്ങനെയുള്ളവരെ ഭീകരർ ആയി തന്നെ കാണണം. അവരെ അപലപിക്കണം. മറ്റു മതങ്ങളെയും ബഹുമാനിക്കണം എന്ന് ചർച്ചയിൽ മുസ്ലിം സംഘടനകളോട് ആവശ്യപ്പെട്ടതായി ഇന്ദ്രേഷ് കുമാർ പറഞ്ഞു. ലവ് ജിഹാദോ മറ്റ് ഏതെങ്കിലും മാർഗത്തിലോ മതംമാറ്റ പ്രവർത്തനത്തിൽ ഏർപ്പെടരുത്.…
Read More » -
India
പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തി; യുവാവും യുവതിയും കടലില്‍ മരിച്ചനിലയില്‍
പനജി: വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തിയ പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ കരക്കെത്തിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സുപ്രിയയും വിഭുവും ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നും വലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഇരുവരും ഗോവയില്‍ എത്തിയതാണെന്നും പോലീസ് പറഞ്ഞു. സുപ്രിയ ബാംഗ്ലൂരിലും വിഭു ദില്ലിയിലുമാണ് താമസിച്ചിരുന്നത്. സുപ്രിയയും വിഭുവും ബന്ധുക്കളാണെന്നും ഇവര്‍ ഗോവയിലുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയില്‍ ഉണ്ടെന്നും തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം നാട്ടുകാര്‍ കണ്ടതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read More » -
Crime
ലിവിങ് ടുഗെതര്‍ പങ്കാളിയായ മലയാളി നഴ്‌സിനെ കൊലപ്പെടുത്തി; മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ച് മുങ്ങി, വജ്രവ്യാപാരിയുടെ മകന്‍ പിടിയില്‍
മുംബൈ: ലിവിങ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിന്റെ അറയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. വജ്രവ്യാപാരിയുടെ മകനായ ഹാര്‍ദിക് ഷായാണ് (27) അറസ്റ്റിലായത്. മലയാളിയായ നഴ്‌സ് മേഘ (37) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മുംബൈയ്ക്ക് സമീപമുള്ള വാടക വീട്ടില്‍വെച്ചാണ് കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധ്യപ്രദേശില്‍ നിന്ന് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മേഘയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങള്‍ വിറ്റ് പണവുമായി ഹാര്‍ദിക് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ട്രെയിനില്‍ രക്ഷപ്പെടുകയാണെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് ലൊക്കേഷന്‍ പിന്തുടരുകയും മധ്യപ്രദേശിലെ നഗ്ദയില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് സംഘം പുറപ്പെട്ടു. മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്ന ഹാര്‍ദിക്കും മേഘയും കഴിഞ്ഞ ആറ് മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയല്‍വാസികളും…
Read More » -
Crime
പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം വാഴത്തോട്ടത്തില്‍; കമിഴ്ന്ന് കിടക്കുന്ന നിലയില്‍, ദുരൂഹത
കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വാഴത്തോട്ടത്തിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം അറിഞ്ഞത്. സാന്‍ജോ ആശുപത്രിയുടെ പിറകുവശത്ത് സോഫിയ കോളജ് റോഡിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. നീല ചെക്ക് ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണോ എന്നതടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമാണ് മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പോലീസ് പറയുന്നു.
Read More » -
Kerala
‘മരണപ്പാച്ചിലില്‍’ പരാതി നല്‍കാന്‍ വാട്സാപ്പ് നമ്പര്‍; ഓരോ ബസിന്റെയും മേല്‍നോട്ടച്ചുമതലയ്ക്ക് ഉദ്യോഗസ്ഥര്‍
കൊച്ചി: സ്വകാര്യബസുകളുടെ മത്സരയോട്ടവും നിയമലംഘനങ്ങളും പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം. ഇതിനായി വാട്സാപ്പ് നമ്പര്‍ നിലവില്‍ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പോലീസിനെ പരാതികള്‍ അറിയിക്കേണ്ടത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ടച്ചുമതലയുമുണ്ടാകും. ബസില്‍ നിന്നും റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാര്‍ഗനിര്‍ദേശവും അതോറിറ്റി നല്‍കും. കെഎസ്ആര്‍ടിസി ബസുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തും. സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ചു…
Read More » -
Crime
ചെറുവണ്ണൂരില്‍ വാഹനംകത്തിച്ച കേസ്; നിര്‍ദേശം നല്‍കിയ C.P.M ബ്രാഞ്ച് സെക്രട്ടറിയടക്കം പിടിയില്‍
കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാറിനും ബൈക്കിനും തീയിട്ട സംഭവത്തില്‍ സി.പി.എം. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേരെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂര്‍ കൊളത്തറ പാറക്കണ്ടി നൂര്‍മഹല്‍ സുല്‍ത്താന്‍നൂര്‍ (22) കത്തിക്കാനായി നിര്‍ദേശം കൊടുത്ത സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കണ്ണാട്ടികുളം ഊട്ടുകളത്തില്‍ സജിത്ത് (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി 12-നായിരുന്നു സംഭവം. ചെറുവണ്ണൂര്‍ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനുമാണ് തീയിട്ടത്. സ്വത്ത്തര്‍ക്ക സംബന്ധമായ വിഷയത്തില്‍ സജിത്തിന്റെ സുഹൃത്തിനെ ആനന്ദ് കുമാര്‍ മര്‍ദിച്ചതിലെ വൈരാഗ്യമാണ് തീയിടാനുള്ള കാരണമെന്നും അതിന് സുല്‍ത്താന്‍ നൂറിനെ ഏല്‍പ്പിച്ചതാണെന്നും പോലീസ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് കുപ്പിയുമായി വീട്ടില്‍ക്കയറി വാഹനങ്ങള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീയിടുന്നതായി കണ്ടത്. സുല്‍ത്താന്‍നൂറാണ് വാഹനങ്ങള്‍ക്ക് തീവെച്ചതെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സജിത്തിന്റെ പങ്കാളിത്തം വെളിപ്പെട്ടത്. സുല്‍ത്താന്‍ നൂര്‍ കസ്റ്റഡിയിലായതറിഞ്ഞ് സജിത്ത് വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ്…
Read More » -
India
മദ്രാസ് ഐ.ഐ.ടി.യില്‍ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത് മലയാളി വിദ്യാര്‍ഥി; പ്രതിഷേധം വ്യാപിച്ചു
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റലില്‍ മലയാളിവിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ വ്യാപകപ്രതിഷേധം. നവിമുംബൈ നെഹ്രു സ്ട്രീറ്റില്‍ സണ്ണിയുടെ മകന്‍ സ്റ്റീവന്‍ സണ്ണി ആലപ്പാട്ടിനെയാണ് (25) ഞായറാഴ്ച കാമ്പസിനുള്ളിലുള്ള ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്പതുവര്‍ഷംമുമ്പ് മുംബൈയില്‍ സ്ഥിരതാമസമാക്കിയവരാണ് സ്റ്റീവന്റെ കുടുംബം. സ്റ്റീവന്‍ മരിച്ചവിവരം തിങ്കളാഴ്ച വൈകിയാണ് ഐ.ഐ.ടി അധികൃതര്‍ പുറത്തുവിട്ടത്. ഇതിനിടെ 18 വയസ്സുകാരനായ മറ്റൊരു വിദ്യാര്‍ഥിയെ അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുസംഭവങ്ങളിലും അധികൃതര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ രണ്ടാംവര്‍ഷ എം.എസ്. വിദ്യാര്‍ഥിയായ സ്റ്റീവന്‍ പഠനസമ്മര്‍ദത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമികനിഗമനം. പഠനത്തില്‍ മികവുപ്രകടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ കുറച്ചുനാളായി നിരാശയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‘വിചാരണ ചെയ്യരുത്’ എന്നര്‍ഥമുള്ള ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പ് സ്റ്റീവന്റെ ലാപ്‌ടോപ്പില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ച കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി അപകടനില തരണംചെയ്തു. സ്റ്റീവന്‍ മരിച്ചത് ഒരുദിവസത്തില്‍ കൂടുതല്‍ രഹസ്യമായിവെച്ചതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാത്രിയില്‍ കാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത്. മരണം സംഭവിച്ചിട്ടും സഹപാഠികളെ അറിയിക്കാതിരുന്നത്…
Read More »