Month: February 2023
-
Crime
അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ യുവതി മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; ഭർത്താവ് മദ്യം നൽകിയ സുഹൃത്തും മരിച്ചു
ചെന്നൈ: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ യുവതി മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. മദ്യത്തിൽ വിഷം കലർന്നതറിയാതെ ഫ്രണ്ട്സ് സെറ്റപ്പിൽ ഒരു പെഗ് ചോദിച്ച ഭർത്താവിന്റെ സുഹൃത്തും മരിച്ചു. ചെന്നൈയിലാണു സംഭവം. കടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് യുവതി കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. യുവതിക്ക് മറ്റൊരാളുമായുള്ള ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ചെന്നൈ മധുരാന്തകം സ്വദേശിനി കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ വിഷം ചേര്‍ത്ത വിവരം അറിയാതെ ഭര്‍ത്താവ് തന്‍റെ സുഹൃത്തിനും മദ്യം നല്‍കിയിരുന്നു. ഇയാളും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരണപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കവിത. ഭര്‍ത്താവ് കെ. സുകുമാര്‍ ഒരു ഇറച്ചിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള കവിതയുടെ അടുപ്പത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു. മൂന്ന് മാസം മുമ്പ് കവിതയും സുകുമാറും തമ്മില്‍ അകന്നെങ്കിലും ഇവരുടെ കുടുംബങ്ങള്‍…
Read More » -
Kerala
ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്; ഇഡിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇരുവരെയും ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് വേണുഗോപാല്‍ ശിവങ്കറിന് എതിരെ മൊഴി നല്‍കിയത്. വേണുഗോപാലിന്റെ മൊഴിയെടുക്കല്‍ പത്തുമണിക്കൂര്‍ നീണ്ടു. അതേസമയം ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ മൗനം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ലൈഫ്മിഷന്‍ അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്. ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്. കോഴ ഇടപാടിനെപ്പറ്റി താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വേണുഗോപാല്‍ മൊഴി നല്‍കിയത്. ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്. തുടര്‍ന്നാണ് ചാര്‍ട്ടേഡ്…
Read More » -
Crime
കോട്ടയത്ത് പോലീസുകാരനെ യുവാവ് നടുറോഡില്‍ ചവിട്ടിവീഴ്ത്തി; പിടികൂടാനെത്തിയ എസ്.ഐയ്ക്കും പരുക്ക്
കോട്ടയം: നഗരമധ്യത്തില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ യുവാവ് ചവിട്ടിവീഴ്ത്തി. വഴിയില്‍ വീണ പോലീസുകാരന്‍ എഴുന്നേറ്റയുടന്‍ വീണ്ടും അടിച്ചുവീഴ്ത്തി. സംഭവംകണ്ട വനിതാപോലീസ് ഓടി രക്ഷപ്പെട്ടു. പിടികൂടാനെത്തിയ ട്രാഫിക് എസ്.ഐയെ കഴുത്തിനടിച്ചു വീഴ്ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. കോട്ടയം ട്രാഫിക് എസ്.ഐ. ഹരിഹരകുമാര്‍, എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ വിജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ കുമാരനല്ലൂര്‍ താഴത്തുവരിക്കേല്‍ അശോകനെ പോലീസ് അറസ്റ്റുചെയ്തു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം നഗരമധ്യത്തില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. നഗരത്തിലെ ബസേലിയോസ് കോളജിന് സമീപം ട്രാഫിക് ഡ്യൂട്ടിക്കിടെയാണ് പോലീസുകാരന്‍ വിജേഷിനെ യുവാവ് ചവിട്ടിവീഴ്ത്തിയത്. വഴിയില്‍ നില്‍ക്കുന്നതിനിടെ നടന്നുവന്ന യുവാവ് പ്രകോപനമൊന്നുമില്ലാതെ പൊടുന്നനെ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവംകണ്ട് സമീപം പാര്‍ക്കുചെയ്തിരുന്ന പോലീസ് വാഹനത്തിലുണ്ടായിരുന്ന വനിതാ പോലീസുകാര്‍ വാഹനത്തില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ കൈയ് തിരിഞ്ഞുപോയ പോലീസുകാരന്‍ കാരണമില്ലാതെ ഒരാള്‍തന്നെ ആക്രമിക്കുന്നുവെന്നറിയിച്ച് വയര്‍ലെസ് സെറ്റിലൂടെ പോലീസ് സഹായം തേടി. ചന്തക്കവല ഭാഗത്തേയ്ക്ക്…
Read More » -
Crime
വിവാഹേതര ബന്ധത്തെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭാര്യ നല്‍കിയ വിഷമദ്യം കഴിച്ച് ഭര്‍ത്താവും നിരപരാധിയായ സുഹൃത്തും മരിച്ചു
ചെന്നൈ: ഭാര്യനല്‍കിയ വിഷംകലര്‍ത്തിയ മദ്യംകഴിച്ച് ഭര്‍ത്താവും സുഹൃത്തും മരിച്ചു. ചെന്നൈക്കുസമീപം മധുരാന്തകം സ്വദേശി കവിതയാണ് ഭര്‍ത്താവ് സുകുമാറിന് (27) മദ്യത്തില്‍ വിഷംകലര്‍ത്തി നല്‍കിയത്. ഇത് കഴിച്ച സുകുമാറും സുഹൃത്തും ബിഹാര്‍ സ്വദേശിയായ ഹരിലാലും (43) കുഴഞ്ഞുവീണ് മരിച്ചു. വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവിന് വിഷംനല്‍കാന്‍ കവിത തീരുമാനിച്ചത്. ഇറച്ചിക്കോഴിക്കടയില്‍ ജോലിചെയ്യുന്ന സുകുമാറും സ്ഥാപനത്തിലെ ജീവനക്കാരിയായ കവിതയും തമ്മില്‍ കുറച്ചുകാലമായി വഴക്ക് പതിവായിരുന്നു. കവിതയും സഹപ്രവര്‍ത്തകനും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. മൂന്നുമാസംമുമ്പ് ഇരുവരും പിരിഞ്ഞു താമസിച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധുക്കള്‍ ചേര്‍ന്ന് ഒരുമിപ്പിച്ചു. എന്നാല്‍, വീണ്ടുംവഴക്കായി. ഇതോടെ സുകുമാറിനെ മദ്യത്തില്‍ വിഷംകൊടുത്ത് കൊലപ്പെടുത്താന്‍ കവിത തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുകുമാറിന്റെ സഹോദരന്‍ മണിയെ സമീപിച്ചാണ് മദ്യംവാങ്ങിയത്. മദ്യംവാങ്ങാന്‍ സുകുമാര്‍ ആവശ്യപ്പെട്ടുവെന്നാണ് മണിയോട് കവിത പറഞ്ഞത്. രണ്ടുകുപ്പി മദ്യം വാങ്ങിയതിനുശേഷം അതില്‍ ഒന്ന് മണിക്കുനല്‍കി. അടുത്ത കുപ്പിയിലെ മദ്യത്തില്‍ സിറിഞ്ചും സൂചിയുമുപയോഗിച്ച് വിഷംകുത്തിവെച്ചു. സുഹൃത്ത് നല്‍കിയതാണെന്ന് പറഞ്ഞ് കുപ്പി സുകുമാറിന് നല്‍കി. ഇയാള്‍ കടയില്‍…
Read More » -
Health
കട്ടൻ കാപ്പിക്ക് ഗുണങ്ങൾ ധാരാളം, പക്ഷേ അമിതമാകരുത്; കുടിക്കൂ ദിവസവും നാല് കപ്പ് വീതം
ദിവസവും നാല് കപ്പ് കട്ടന്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മധുരം ചേര്‍ക്കാതെ കുടിച്ചാല്‍ ഗുണം ഇരട്ടിയാകും. മാത്രമല്ല, കട്ടൻ കാപ്പിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) പറയുന്നത്, കാപ്പി ബീന്‍സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ കട്ടന്‍ കാപ്പിയില്‍ രണ്ട് കലോറിയാണുള്ളത്. അതേസമയം ഒരു ഔണ്‍സ് എസ്പ്രെസോയില്‍ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മിതമായി കഴിക്കുമ്പോള്‍, കട്ടന്‍ കാപ്പിക്ക് ദോഷങ്ങളൊന്നും തന്നെയില്ല. ബ്ലാക്ക് കോഫിയില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാപ്പിയില്‍ കാണപ്പെടുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റായ ഫിനോളിക് ഗ്രൂപ്പിന്റെ സംയുക്തമാണ്. ഇത് ഭക്ഷണത്തിന് ശേഷം ഇന്‍സുലിന്‍, ഗ്ലൂക്കോസ് സ്പൈക്കുകള്‍ കുറയ്ക്കുകയും കാലക്രമേണ…
Read More » -
Local
സ്നേഹസാന്ത്വനവുമായി ശൈലജ പടിവാതിൽക്കൽ, മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ അനുഭവങ്ങളുടെ കരുത്തുമായി
മയ്യിൽ നണിയൂർ നമ്പ്രത്തെ എം.വി ശൈലജ എന്ന നഴ്സിന് മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ നിരവധി അനുഭവങ്ങൾ പറയാനുണ്ട്: “കൈക്കുഞ്ഞായ മോനെയുമെടുത്ത് രാത്രി ആ വീട്ടിലേക്ക് എത്തുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ് രോഗിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ ഡോക്ടറെ മൊബൈലിൽ ബന്ധപ്പെട്ട് പഞ്ചസാര ലായനിയാക്കി തുള്ളിതുള്ളിയായി നൽകി. ബോധം തിരിച്ചുകിട്ടിയശേഷം പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി.’’ ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ശൈലജയുടെ കരുത്ത്. ഇവരുടെയൊക്കെ കുടുംബാംഗങ്ങളുമായി പുലർത്തുന്ന ഹൃദയബന്ധമാണ് ശൈലജയുടെ ജീവിതസമ്പാദ്യം. മക്കളായതോടെയാണ് നഴ്‌സായ ശൈലജയ്‌ക്ക് രാത്രി ഷിഫ്‌റ്റിൽ ജോലി ചെയ്യാൻ കഴിയാതായത്. ഡ്രൈവറായ ഭർത്താവ് ബിജുവിന് രണ്ട് മക്കളുടെ വിദ്യാഭ്യാസവും കുടുംബചെലവും കൂട്ടിമുട്ടിക്കാനുള്ള വരുമാനവും ഉണ്ടായില്ല. ഒരുജോലി അത്യാവശ്യമായ സമയത്താണ് കുടുംബശ്രീ ‘സാന്ത്വനം’ പദ്ധതി ആരംഭിച്ചത്. നഴ്‌സിങ് പഠിച്ച ശൈലജയ്‌ക്ക് ഓരോ വീടുകളിലുമെത്തി ബിപി, പ്രമേഹം, കൊളസ്‌ട്രോൾ പരിശോധിക്കുന്നത് എളുപ്പമായിരുന്നു. 17 വർഷത്തിനിപ്പുറം ‘സാന്ത്വന’ത്തിലൂടെ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. മക്കളുടെ പഠനവും വീടിന്റെ ബാങ്ക് വായ്‌പയുമെല്ലാം പൂർത്തിയാക്കിയ ശൈലജ…
Read More » -
Movie
കമലഹാസൻ നായകനായ ‘കാത്തിരുന്ന നിമിഷ’വും മധുവിൻ്റെ ‘റൗഡി രാമു’വും പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 45 വർഷം
സിനിമ ഓർമ്മ ബേബിയുടെ ‘കാത്തിരുന്ന നിമിഷം’, എം കൃഷ്‌ണൻനായരുടെ ‘റൗഡി രാമു’ എന്നീ ചിത്രങ്ങൾ റിലീസായിട്ട് 45 വർഷം. 1978 ഫെബ്രുവരി 17 നാണ് രണ്ട് ചിത്രങ്ങളും പ്രദർശനത്തിനെത്തിയത്. സ്ത്രീകളുടെ മാനത്തിന് ഭീഷണിയാവുന്നവരെ സ്ത്രീകൾ തന്നെ നേരിടുന്ന ക്ളൈമാക്‌സാണ് രണ്ട് ചിത്രങ്ങളിലും. മലയാളത്തിലെ എക്കാലത്തെയും നല്ല ഗാനങ്ങളുമായാണ് രണ്ട് ചിത്രങ്ങളും ഒരേ സമയം എത്തിയത്. ഈ സിനിമകളിലെ ‘ചെമ്പകത്തൈകൾ പൂത്ത മാനത്ത്’ (ശ്രീകുമാരൻ തമ്പി- എം.കെ അർജ്ജുനൻ), ‘നളദമയന്തിക്കരയിലെ അരയന്നം പോലെ’ (ബിച്ചു തിരുമല- ശ്യാം) എന്നീ ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റു പാടുന്നുണ്ട്. കമലഹാസൻ, ജയൻ, സോമൻ, സുകുമാരൻ എന്നിവർ ഒരുമിച്ചഭിനയിച്ച ചിത്രമാണ് ‘കാത്തിരുന്ന നിമിഷം.’ ജയഭാരതി അഭിനയിച്ച സഹോദരിയെ ബലാൽസംഗത്തിനിരയായതിന് പകരം വീട്ടാൻ, പീഡകന്റെ (ജയൻ) സഹോദരിയെ (വിധുബാല) പീഡിപ്പിക്കാൻ ശ്രമിക്കുന്ന കഥാപാത്രമായിരുന്നു കമലിന്റേത്. തിരക്കഥ കെ വിജയൻ. ക്ളൈമാക്‌സിലെ പൊരിഞ്ഞ സംഘട്ടനത്തിനിടയിൽ ഇരയായ ജയഭാരതി വില്ലനായ ജയനെ കൊല്ലുന്നു. ബേബിയുടെ പ്രേതസിനിമ ‘ലിസ’ നിർമ്മിച്ച ധന്യ പ്രൊഡക്ഷൻസാണ്…
Read More » -
Kerala
വിശ്വനാഥന്‍റെ മരണത്തിൽ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിന്മാറിയതായി പൊലീസ്; അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുത്തു
വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിന്മാറിയതായി പൊലീസ്. വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുത്തു. ആശുപത്രി പരിസരത്ത് വെച്ച് വിശ്വനാഥനെ ചോദ്യം ചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന തുടങ്ങിയതായി എസിപി കെ സുദർശൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്‍. മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളുകൾ ഏതെങ്കിലും തരത്തിൽ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്നാണ് ഇനി അറിയേണ്ടത്. അന്വേഷണത്തിൽ ഉടൻ വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read More » -
India
വോട്ടിട്ട് ത്രിപുര; പോളിങ് 81 ശതമാനം, ഫലം മാർച്ച് രണ്ടിന്
അഗര്‍ത്തല: ജനവിധിയെഴുതി ത്രിപുര. ബി.ജെ.പി. ഒരു വശത്തും സി.പി.എമ്മും കോൺഗ്രസും മറുവശത്തുമായി അണിനിരന്ന തെരഞ്ഞെടുപ്പിൽ 81 ശതമാനത്തിലധികം പേർ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ത്രിപുര നിയസഭാ തെരഞ്ഞടുപ്പില്‍ കാര്യമായ ആക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്. എവിടെയും സ്ഥാനാര്‍ഥികള്‍ക്കോ, പോളിങ് ഏജന്റുമാര്‍ക്ക് നേരേയോ ആക്രമണമോ, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തലോ ഉണ്ടായിട്ടില്ല. ഒരിടത്തുനിന്നും ഇവിഎമ്മിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് 168 ഇടത്ത് റീപോളുകള്‍ നടന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എവിടെയും റീപോളിങ് വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്നും കമ്മിഷൻ അറിയിച്ചു. അതേസമയം, ചിലയിടങ്ങളിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തി ബൂത്തുകളിലെത്താതെ തിരിച്ചയച്ചതായി സി.പി.എം. പരാതി നൽകിയിട്ടുണ്ട്. ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് വോട്ടുചെയ്തശേഷം മുഖ്യമന്ത്രി മണിക് സാഹ പ്രതികരിച്ചു. വന്‍ പങ്കാളിത്തത്തോടെ വോട്ടുചെയ്തു ജനാധിപത്യത്തിന്റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വികസനോന്മുഖ സര്‍ക്കാരിനു വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന…
Read More »
