Month: February 2023
-
Crime
സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്ത്; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ രക്തം വാർന്ന് യുവാവിനു ദാരുണാന്ത്യം
ആലപ്പുഴ: മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്ത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ രക്തം വാർന്ന് യുവാവിനു ദാരുണാന്ത്യം. മാവേലിക്കര ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമ്പര്‍നാട് സ്വദേശി വിനോദ് ഒളിവിലാണ്. മുള്ളികുളങ്ങരയില്‍ അന്‍പൊലി നടക്കുന്ന സ്ഥലത്ത് തെക്കേക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ അശ്വതി ജംഗ്ഷനു സമീപം വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. ഇടത് കൈയുടെ മസിലില്‍ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നായിരുന്നു മരണം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാർന്നു മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പ്രതി ഉടൻ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.
Read More » -
Crime
നിക്കി ലിവ് ഇൻ റിലേഷനിൽ ആയിരുന്നില്ല; പ്രതി സഹലിനെ തൂക്കിക്കൊല്ലണമെന്നും യുവതിയുടെ കുടുംബം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നജ്ഫ്ഘട്ടില്‍ 23 വയസുകാരിയെ പങ്കാളി കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്ത്. പൊലീസ് കുടുംബത്തെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കൊല്ലപ്പെട്ട നിക്കിയുടെ അമ്മാവന്‍ പ്രവീണ്‍ യാദവ് പറഞ്ഞു. പ്രതി സഹിലിനെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്നും പ്രതിയെ തൂക്കിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മില്‍ ലിവ്- ഇന്‍ ബന്ധമായിരുന്നില്ലെന്നും അവള്‍ ഹോസ്റ്റലിലാണ് താമസിച്ചെതെന്നും പ്രവീണ്‍ യാദവ് പറഞ്ഞു. നിക്കിയെ കാണാതായതിന് പിന്നാലെ പിതാവ് സഹിലിനെ സമീപിച്ചതായും ഒരുവിവരവും നല്‍കാന്‍ അയാള്‍ തയ്യാറായില്ലെന്നും അമ്മാവന്‍ പറഞ്ഞു. പ്രതി സഹിലിനെ ഇന്നലെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നിക്കിയെ ഡേറ്റാ കേബിള്‍ ഉപയോഗിച്ചാണു കൊലപ്പെടുത്തിയതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിനു മുന്‍പ് നിക്കിയും സഹിലും തമ്മില്‍ കാറില്‍വച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായി. നിക്കിയെ വകവരുത്തിയ ദിവസം സഹില്‍ മറ്റൊരു…
Read More » -
Crime
ഹരിയാനയില്‍ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ടു യുവാക്കളുടെ മൃതദേഹം; തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയതെന്നു പോലീസ്
ചണ്ഡീഗഡ്: ഹരിയാനയില്‍ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ടുയുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സൂചന. വാഹനത്തിലുണ്ടായിരുന്നത് രാജസ്ഥാന്‍ സ്വദേശികളായ നസീര്‍ (25), ജുനൈദ് (35) എന്നിവരുടെ മൃതദേഹങ്ങളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബുധനാഴ്ച ഇരുവരെയും ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഭിവാനി ജില്ലയിലാണ് സംഭവം. കത്തിക്കരിഞ്ഞ നിലയില്‍ വാഹനം കണ്ടതായി നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ചേസിസ് നമ്പര്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. രണ്ടു യുവാക്കളെയും സംഭവ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുവന്ന ശേഷം അഗ്നിക്കിരയാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പൊലീസിന് ശബ്ദ സന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റിൽ. പുലയനാർക്കോട്ട ആക്കുളം സ്വദേശി അശോകനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നം ശ്രീ മഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആണ് അശോകൻ. തുറവിക്കൽ അജിത്കുമാറിന്റെ ഭാര്യ എസ്. വിജയകുമാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. മരിച്ച വിജയകുമാരിയും, വീടിനടുത്തെ ക്ഷേത്രത്തിലെ ഭാരവാഹികളും തമ്മിൽ വർഷങ്ങളായി വസ്തുതർക്കം നടന്നുവരികയായിരുന്നു. ഫെബ്രുവരി നാലിനുണ്ടായ സംഘട്ടനത്തിൽ വിജയകുമാരിക്ക് മർദനമേറ്റ കേസിലാണ് അറസ്റ്റ്. ഈ ദിവസം അശോകൻ ഇവരുടെ പറമ്പിൽ ജെ.സി.ബിയുമായി അതിക്രമിച്ചു കയറി സർവ്വേ കല്ല് പിഴുതെറിയുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടിയില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. മർദ്ദനമേറ്റിട്ടും പോലീസ് പ്രതിയെ പിടിക്കാതിരുന്നതിൽ മനംനൊന്താണ് വിജയകുമാരിയുടെ മരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിന് നൽകാൻ ഒരു വോയിസ് മെസ്സേജ് റെക്കോർഡ് ചെയ്ത ശേഷമാണ്…
Read More » -
India
ഒളി ക്യാമറ വിവാദം; ബി.സി.സി.ഐ മുഖ്യസെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു
മുംബൈ: ഒളി ക്യാമറ വിവാദത്തിന് പിന്നാലെ ബി.സി.സി.ഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാക്കാണ് ശര്‍മ്മ രാജിക്കത്തയച്ചത്. രാജി സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. പൂര്‍ണ കായിക ക്ഷമതയ്ക്കു വേണ്ടി ചില താരങ്ങള്‍ ഡോപ്പിങ് ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സീ ന്യൂസ് നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ്മ-വിരാട് കോലി ശീതസമരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ”രോഹിതും കോലിയും തമ്മില്‍ പിണക്കമില്ല. എന്നാല്‍, ഇവര്‍ തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ട്. അത് വലുതാണ്. ഒരാള്‍ അമിതാഭ് ബച്ചനെയും മറ്റൊരാള്‍ ധര്‍മേന്ദ്രയെയും പോലെ. ഇരുവര്‍ക്കും ടീമില്‍ സ്വന്തം ഇഷ്ടക്കാരുണ്ട്. മുന്‍ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതെന്ന് കോലി കരുതുന്നു. ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും കോലി കേള്‍ക്കുമായിരുന്നില്ല. കളിയേക്കാള്‍ വലിയ ആളാണ് താന്‍ എന്നാണ് കോലിയുടെ ഭാവം.” – അദ്ദേഹം പറയുന്നു. ഏറെ വൈകാതെ ഹാര്‍ദിക്…
Read More » -
Kerala
പാര്‍ട്ടിയില്‍ മുഴുവന്‍ കുറ്റവാളികള്‍, കുട്ടികളെ ബാലസംഘത്തിലേയ്ക്ക് വിടാന്‍ വീട്ടുകാര്‍ക്ക് മടി; സി.പി.എം യോഗത്തില്‍ രൂക്ഷ വിമര്‍ശനം
ആലപ്പുഴ: സി.പി.എം കായംകുളം ഏരിയ കമ്മിറ്റിയില്‍ സംഘടനാ ചര്‍ച്ചയ്ക്കായി ചേര്‍ന്ന യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷവിമര്‍ശനം. പ്രാദേശിക നേതൃത്വത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണ കമ്മിഷനെ വച്ചെങ്കിലും, റിപ്പോര്‍ട്ടില്‍ ചര്‍ച്ചനടത്താത്തതിലായിരുന്നു വിമര്‍ശനം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങരയില്‍ സി.പി.എമ്മുകാരന്റെ കടയാക്രമിച്ച സംഭവം, കായംകുളം താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണ കമ്മിഷനെ വച്ചത്. റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കാത്തതിനെതിരേ സമൂഹമാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ കൊമ്പുകോര്‍ക്കുന്നുണ്ട്. കായംകുളത്തെ വിഭാഗീയതയുടെ ചുവടുപിടിച്ചാണ് ഇത്തരം ആരോപണങ്ങള്‍. അഴിമതി, ഗുണ്ടാ ബന്ധം, സമൂഹമാദ്ധ്യമ ചര്‍ച്ച, ഡിവൈഎഫ്‌ഐയില്‍ ക്രിമിനലുകള്‍ കൂടുന്നുവെന്ന ആരോപണം, നഗരഭരണത്തിലെ വീഴ്ച എന്നിവയും കമ്മിറ്റിയില്‍ ഉയര്‍ന്നു. പാര്‍ട്ടിയിലും പോഷക സംഘടനകളിലും കുറ്റവാളികള്‍ കൂടിവരികയാണെന്ന് ഒരു നേതാവ് ആക്ഷേപമുയര്‍ത്തി. ഇക്കാരണത്താല്‍ ബാലസംഘത്തിലേയ്ക്ക് കുട്ടികളെ വിടാന്‍ വീട്ടുകാര്‍ക്ക് മടിയാണ്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയേറ്റംഗത്തിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാമെന്നും യോഗത്തില്‍ ധാരണയായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സെക്രട്ടേറിയറ്റംഗങ്ങളായ…
Read More » -
LIFE
ചിലര്‍ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു; നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെച്ച് നടി മംമ്ത
‘മയൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മംമ്ത മോഹന്‍ദാസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള താരം ഒരു മികച്ച അഭിനേത്രി മാത്രമല്ല പോരാളി കൂടിയാണ്. ക്യാന്‍സര്‍ എന്ന മാരകരോഗത്തെ അതിജീവിച്ച് ജീവിതത്തില്‍ വിജയിക്കുകയും ഒരുപാട് പേര്‍ക്ക് പ്രചോദനമാവുകയും ചെയ്ത വ്യക്തിത്വമാണ് മംമ്ത. ഇപ്പോഴിതാ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ആളുകളില്‍ നിന്നുണ്ടായ ചില മോശം സമീപനത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ചില ആളുകളുടെ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിച്ചു എന്ന് താരം തുറന്നു പറയുന്നു.അടുത്തിടെ ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വേദനിപ്പിക്കുന്ന ചില കാര്യങ്ങള്‍ മംമ്ത തുറന്നു പറഞ്ഞത്. സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴായിരുന്നു രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മംമ്ത പുറത്തു വിട്ടത്. ആദ്യം ഒന്നും ആളുകള്‍ക്ക് താരത്തിന്റെ രോഗത്തിനെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. എന്നാല്‍ ചിലര്‍ അറിഞ്ഞു കൊണ്ടും അപമാനിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കും. 2009ല്‍…
Read More » -
LIFE
അന്ന് ഒന്നും അറിയാതെയാണ് പോയത്, ഇനി പ്ലാന്‍ ചെയ്തു കളിക്കാം; ബിഗ് ബോസിലേക്ക് പോകുന്നതിനെക്കുറിച്ച് അമൃത
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നുവന്ന താരമാണ് അമൃത സുരേഷ്. തുടര്‍ന്ന് പ്രേക്ഷകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു അമൃത. ഷോയ്ക്ക് ശേഷം നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍, പിന്നീട് അതൊരു എടുത്ത ചാട്ടമായി പോയെന്ന് തോന്നി. ഒന്നിച്ച് പോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും വിവാഹമോചനം നേടി. ശേഷം കുറെ നാള്‍ തനിച്ചു കഴിഞ്ഞിരുന്ന അമൃത ഈ അടുത്ത് സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി ഒന്നിച്ചു. ഇന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നു ഇവര്‍. കഴിഞ്ഞ ദിവസം റോബിന്റെ ആരതിപ്പടിയുടെ വിവാഹനിശ്ചയത്തിന് അമൃത എത്തിയിരുന്നു. ഇവിടെവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു അമൃത. തനിക്ക് ആരതിയെ നേരത്തെ അറിയാം എന്നും ആരതി വഴിയാണ് റോബിനെ പരിചയപ്പെട്ടത് എന്നും രണ്ടു പേരും വിളിച്ചിട്ടാണ് വിവാഹനിശ്ചയത്തിന് വന്നതെന്ന് അമൃത പറഞ്ഞു. അതേസമയം, ഇനിയും ബിഗ് ബോസില്‍ നിന്ന് വിളിച്ചാല്‍ താന്‍ പോകുമെന്നും ഇപ്പോള്‍ കുറെ കാര്യങ്ങള്‍ അറിയാം എന്നും, അന്ന് ഒന്നും അറിയാതെയാണ് പോയത് ക്യാമറ എവിടെയാണ് ഇരിക്കുന്നത്…
Read More » -
Kerala
‘തോന്നിയ പോലെ ശമ്പളം നല്‍കാൻ ബിജു പ്രഭാകരന്റെ പിതാവ് ഉണ്ടാക്കിയതല്ല കെ.എസ്.ആർ.ടി.സി’; സി.എം.ഡിക്കെതിരേ ബസുകളില്‍ പോസ്റ്ററുകൾ പതിച്ച് സി.പി.എം. അനുകൂല സംഘടന
കൊല്ലം: ഗഡുക്കളായി ശമ്പളം നൽകാൻ ഉത്തരവിറക്കിയതിന് പിന്നാലെ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ ബസുകളിൽ പോസ്റ്ററുകള്‍ പതിച്ച് സിഐടിയു. കെഎസ്ആർടിഇഎ(സിഐടിയു) കൊല്ലം ജില്ലാ കമ്മിറ്റിയാണ് ബിജു പ്രഭാകറിനെതിരെ പോസ്റ്ററുകൾ പതിച്ചത്. ബസുകൾക്ക് മുന്നിൽ ഉൾപ്പെടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പുതിയ ശമ്പള വിതരണ രീതിക്കെതിരെയാണ് പോസ്റ്ററുകൾ. വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ശക്തമായ സമരം ഉണ്ടാകുമെന്ന് സിഐടിയു ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകുമെന്ന് അസാധാരണ ഉത്തരവിറക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകൾ എത്തിയത്. ‘കെ.എസ്.ആർ.ടി.സി. തൊഴിലാളികള്‍ക്ക് തോന്നിയ പോലെ ശമ്പളം നല്‍കാൻ ബിജു പ്രഭാകരന്റെ പിതാവ് തച്ചടി പ്രഭാകരൻ ഉണ്ടാക്കിയതല്ല കെ.എസ്.ആർ.ടി.സി’ എന്നായിരുന്നു ബസില്‍ പതിച്ച പോസ്റ്റർ. അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപ് നൽകാം. ബാക്കി ശമ്പളം സർക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കുമെന്ന് സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. നേരത്തെ അടുത്ത ശമ്പളത്തിന് പുതിയ പദ്ധതിയുടെ ആലോചനയ്ക്കായി മാനേജ്മെന്റും അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള…
Read More »
