Month: February 2023
-
LIFE
“നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം” ഗര്‍ഭാവസ്ഥയിലെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച് ഷംന കാസിം
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് ഷംന കാസിം. താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഷംന കാസിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ ഷംന കാസിം ഗര്‍ഭാവസ്ഥയിലെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം എന്നാണ് ഷംന കാസിം ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. View this post on Instagram A post shared by Shamna Kkasim ( purnaa ) (@shamnakasim) ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു…
Read More » -
Sports
ഐ.പി.എല്ലിൽ ഗോവയ്ക്കു തോൽവി; പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി. ഗോവ തോറ്റതോടെയാണ് രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്. 2-1 ന് ചെന്നൈയാണ് ഗോവയെ തോൽപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്. പ്ലേ ഓഫ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായി ഉണ്ടായിരുന്നത് ഗോവയാണ്. ഗോവക്ക് നിലവിൽ 19 കളികളിൽ 27 പോയിന്റാണുള്ളത്. അവസാന കളിയിൽ വിജയം നേടിയാലും അവരുടെ പോയിന്റ് നേട്ടം 30 വരെയെ എത്തൂ. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾത്തന്നെ 31 പോയിന്റുകളുണ്ട്. ശേഷിക്കുന്ന രണ്ട് കളികളിൽ പരാജയപ്പെട്ടാലും മഞ്ഞപ്പടെ ചുരുങ്ങിയത് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ബ്ലാസ്റ്റേഴ്സിനൊപ്പം 31 പോയിന്റുകളുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചു. ഈ സീസൺ മുതൽ പോയിന്റ് പട്ടികയിൽ ആദ്യ 6 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ…
Read More » -
Kerala
തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജോലിയുടെ തിരക്കിലും ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ തിരക്കിലുമാണെങ്കിലും എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പലപ്പോഴും തിരക്കിനിടയില്‍ തുടര്‍ച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ക്ക് പറയാന്‍ അറിയില്ല. ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നോക്കം പോകുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാകാം. പലപ്പോഴും ഇതിന്റെ ഒരു കാരണം വിളര്‍ച്ചയായിരിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളില്‍ നിന്നും കുറവായിരിക്കുന്നതാണ് ഇതിന് കാരണം. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ‘വിവ’ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കാര്‍, സംസ്ഥാന ആരോഗ്യവകുപ്പ് ഒരു വലിയ ജനകീയ കാമ്പയിന് തുടക്കമിടുകയാണ്. ആദ്യം നമുക്ക് വിളര്‍ച്ചയുണ്ടോയെന്ന് പരിശോധിച്ചു കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇതിനുള്ള അവസരമുണ്ടായിരിക്കും. ഓരോരുത്തരും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എത്രയെന്ന് കണ്ടെത്തണം. ആഹാര ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി വിളര്‍ച്ച പരിഹരിക്കാന്‍ കഴിയണം. വിളര്‍ച്ച നല്ലരീതിയില്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം…
Read More » -
India
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരും, ജീവനക്കാരെ പിന്തുണയ്ക്കുന്നു: ബിബിസി
ദില്ലി: ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസി പ്രസ്താവന പുറത്തിറക്കിയത്. ദൈര്‍ഘ്യമേറിയ ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന അല്‍പ്പസമയം മുമ്പാണ് അവസാനിച്ചത്. മൂന്ന് ദിവസമായി പരിശോധന നടന്നത് 59 മണിക്കൂറോളമാണ്. നാളെ പരിശോധനയെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും.
Read More » -
Kerala
മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധം: ആറു പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ആറു പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിയ്ക്കും. പോള്‍ എം. ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് എം. ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. കേസിലെ മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷൈന്‍ പോള്‍ എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരായ ഹര്‍ജികളിലാണു സുപ്രീംകോടതി നോട്ടീസ് അയച്ചത്. രണ്ടാംപ്രതി കാരി സതീഷിന്റെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുണ്ടായിട്ടും ഹൈക്കോടതി തെറ്റു കാണിച്ചുവെന്നാണു ഹര്‍ജിക്കാരന്റെ വാദം. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നു സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ എല്ലാം ഒരുമിച്ചു പരിഗണിക്കാമെന്നു ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു. പോള്‍ മുത്തൂറ്റ്…
Read More » -
LIFE
ഭാവനയുടെ തിരിച്ചുവരവ് ചിത്രം ഒരാഴ്ച്ചകൂടി വൈകും, ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ റിലീസ് നീട്ടുന്നുവെന്ന് നിര്‍മ്മാതാവ്; ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് 24ന് തിയേറ്ററിലെത്തും
ഭാവന നായികയായെത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്‍റെ റിലീസ് നീട്ടി. 17 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം 24 ന് മാത്രമേ എത്തൂവെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണ അറിയിച്ചു. പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം നാളെ 17th ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 ഫെബ്രുവരി ഞങ്ങൾ നിങ്ങളെ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു.., രാജേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണിത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടന്‍ ടോക്കീസ്, ബോണ്‍ഹോമി എന്‍റര്‍ടയ്ന്‍മെന്‍റ്സ് എന്നീ ബാനറുകളില്‍ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖാദര്‍…
Read More » -
Kerala
കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് കര്‍ഷക പ്രതിഷേധജ്വാല
കൊച്ചി: റബ്ബര്‍ വിലയിടിവ്, നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ഭൂനിയമ പരിഷ്‌കരണം തുടങ്ങി കര്‍ഷകര്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളും, സംസ്ഥാന ബഡ്ജറ്റിലെ കര്‍ഷകവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് കര്‍ഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വൈകുന്നേരം 4.30 മുതല്‍ നടക്കുന്ന കര്‍ഷകസമരം കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉത്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കും. റബ്ബറിന് ന്യായവില ഉറപ്പാക്കുക, കേരളത്തിലെ റബര്‍ കര്‍ഷകരെ സംരക്ഷിക്കുവാന്‍ 200 രൂപ തറവില നിശ്ചയിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുക, സംസ്ഥാനത്തിന്റെ വികസനത്തിന് തടസം ആയി നില്ക്കുന്ന പട്ടയ വ്യവസ്ഥകളിലെ സങ്കീര്‍ണതകള്‍ ചട്ടങ്ങളില്‍ നിന്നും ഒഴിവാക്കുവാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുക, ഉപാധി രഹിതമായി സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കുക, ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതില്‍ നിന്ന് പിന്മാറുക, പെട്രോള്‍-ഡീസല്‍ സെസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്.
Read More » -
NEWS
പ്രവാസികള്‍ക്ക് യുഎഇയിലേയ്ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാം; വിശദ വിവരങ്ങള്‍…
ദുബൈ: യുഎഇയില്‍ ഏറ്റവുമധികം അന്വേഷണങ്ങള്‍ ലഭിക്കുന്ന വിസകളിലൊന്നാണ് അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ ഗ്രീന്‍ വിസകളെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദഗ്ധ തൊഴിലാളികള്‍, ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ തുടങ്ങിയവര്‍ക്കാണ് ഗ്രീന്‍ വിസ ലഭിക്കുക. അഞ്ച് വര്‍ഷം കാലാവധിയുള്ള ഈ വിസയ്ക്ക് വേറെ സ്‍പോണ്‍സറുടെ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത. ദുബൈയില്‍ ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരായവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സ് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ലോകത്തെ ഏത് രാജ്യത്തു നിന്നും യോഗ്യരായവര്‍ക്ക് യുഎഇയില്‍ എത്തി ഈ സമയപരിധിക്കുള്ളില്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരായവര്‍ക്കും സമാനമായ തരത്തില്‍ ആറ് മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് അനുവദിക്കാറുണ്ട്. ജി.ഡി.ആര്‍.എഫ്.എ വെബ്‍സൈറ്റ് വഴി ഗ്രീന്‍ വിസാ അപേക്ഷകര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് നേടാനാവും. ഇ-മെയിലിലൂടെയായിരിക്കും ഇത് ലഭ്യമാവുക. ആമെര്‍ സെന്ററുകള്‍ വഴിയും അപേക്ഷ നല്‍കാം. 60…
Read More » -
India
ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന അവസാനിച്ചു
മുംബൈ: ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന അവസാനിച്ചു. ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ നിന്ന് ഐടി ഉദ്യോഗസ്ഥര്‍ മടങ്ങി. മൂന്ന് ദിവസമായി പരിശോധന നടന്നത് 59 മണിക്കൂറോളമാണ്. പരിശോധനയെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് ഇന്ന് പുറത്തിറക്കിയേക്കും. രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥർ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്‍റെ ഓഫീസിൽ നിന്ന് മടങ്ങിയത്. അക്കൗണ്ട്സ് വിഭാഗത്തിന്‍റെ കംപ്യൂട്ടറുകളുടെ ഡിജിറ്റൽ പകർപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു. ജീവനക്കാരിൽ നിന്ന് നേരിട്ടും വിവരങ്ങൾ രേഖപ്പെടുത്തി. പരിശോധന നടക്കുന്നതിനാൽ മൂന്ന് ദിവസമായി ഭൂരിഭാഗം ജീവനക്കാരും വർക്ക് ഫ്രം ഹോം രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
Read More » -
Crime
ഭാര്യയോടും മകനോടും സംസാരിക്കുന്നതിലുള്ള വിരോധം; അറുപത്തഞ്ചുകാരനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ച് യുവതിയുടെ ഭർത്താവ്, അറസ്റ്റ്
കോട്ടയം: ഗാന്ധിനഗറിൽ അറുപത്തഞ്ചുകാരനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് കുന്നത്തൃക്കയിൽ വീട്ടിൽ സുരേഷ് (48) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അറുപത്തഞ്ചുകാരനെ കമ്പി വടി കൊണ്ട് തലയിൽ അടിക്കുകയായിരുന്നു. സുരേഷിന്റെ ഭാര്യയോടും, മകനോടും ഇയാൾ സംസാരിക്കുന്നതിലുള്ള വിരോധം മൂലമാണ് ഇയാൾ ഇത്തരത്തിൽ ആക്രമിച്ചത്. ആക്രമണത്തിൽ സാരമായ പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുരേഷിനെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, ബസന്ത് ഓ.ആർ, സി.പി.ഓ സിബിച്ചൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More »