Social MediaTRENDING

”സന്യാസിമാര്‍ മനുഷ്യരുടെ അവയവങ്ങള്‍ കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു” …എയറിലായി നവ്യ

ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. അഭിനയത്തില്‍ മാത്രമല്ല താന്‍ മികച്ച ഒരു നര്‍ത്തകി കൂടെയാണെന്ന് തെളിയിച്ച വ്യക്തിയാണ് നവ്യ നായര്‍. നിരവധി മലയാള സിനിമകളില്‍ ശക്തമായ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരമാണ് നവ്യ. അതുകൊണ്ടുതന്നെ നിരവധി പുരസ്‌കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട ഒരു ഇടവേളയ്ക്കുശേഷം ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് നവ്യ.

സിനിമാലോകത്ത് മാത്രമല്ല നൃത്ത ലോകത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. നിരവധി നൃത്ത പരിപാടികളിലായി താരം ഇപ്പോള്‍ തിരക്കിലാണ്. സ്വന്തമായി മാതംഗി എന്ന് പേരുള്ള ഒരു നൃത്ത സ്ഥാപനവും താരം ഇപ്പോള്‍ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. നവ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തിളങ്ങിനില്‍ക്കാറുണ്ട്. കെ മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നവ്യ അഭിനയരംഗത്തേക്ക് അനങ്ങേറ്റം കുറിച്ചത്. സംവിധായകന്‍ കെ മധു നവ്യ നായരുടെ അമ്മാവന്‍ കൂടെയാണ്.

Signature-ad

‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെയാണ് നവ്യ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ നവ്യയുടെ കഥാപാത്രം വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘നന്ദന’ത്തിലെ നവ്യാനായരുടെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം താരത്തിന് ലഭിച്ചു. പിന്നീട് 2005 ല്‍ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്‌കാരങ്ങള്‍ നവ്യയെ തേടിയെത്തി. വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരുത്തി എന്ന മലയാള സിനിമയിലൂടെ നവ്യ നായര്‍ വീണ്ടും സിനിമ ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.

വി.കെ പ്രകാശ് ആണ് ‘ഒരുത്തി’ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ തേടി എത്തിയത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ഒരു പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോള്‍. ജാനകി എന്ന ഒരു പ്രിന്റിങ് പ്രെസ്സ് ജീവനക്കാരിയായ കഥാപാത്രത്തെയാണ് ഈ സിനിമയില്‍ നവ്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടയില്‍ നവ്യ പറഞ്ഞാല്‍ ചില വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റേണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു എന്നായിരുന്നു നവ്യയുടെ വാക്കുകള്‍. എന്നാല്‍, തനിക്ക് ഇക്കാര്യത്തില്‍ വ്യക്തത ഇല്ല എന്നും പറഞ്ഞു കേട്ട അറിവ് മാത്രമേ ഉള്ളൂ എന്നും ഇതിന്റെ ആധികാരികതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും കൂടുതലായി ഒരു അറിവും ഇല്ല എന്നും നവ്യ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതുപോലൊരു മണ്ടത്തരം വലിയ കാര്യമായി പറയാന്‍ മാത്രം ബോധമില്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: