KeralaNEWS

പൊലീസിന് ശബ്ദ സന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റിൽ. പുലയനാർക്കോട്ട ആക്കുളം സ്വദേശി അശോകനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നം ശ്രീ മഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആണ് അശോകൻ. തുറവിക്കൽ അജിത്കുമാറിന്റെ ഭാര്യ എസ്. വിജയകുമാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

മരിച്ച വിജയകുമാരിയും, വീടിനടുത്തെ ക്ഷേത്രത്തിലെ ഭാരവാഹികളും തമ്മിൽ വർഷങ്ങളായി വസ്തുതർക്കം നടന്നുവരികയായിരുന്നു. ഫെബ്രുവരി നാലിനുണ്ടായ സംഘട്ടനത്തിൽ വിജയകുമാരിക്ക് മർദനമേറ്റ കേസിലാണ് അറസ്റ്റ്. ഈ ദിവസം അശോകൻ ഇവരുടെ പറമ്പിൽ ജെ.സി.ബിയുമായി അതിക്രമിച്ചു കയറി സർവ്വേ കല്ല് പിഴുതെറിയുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

Signature-ad

ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടിയില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. മർദ്ദനമേറ്റിട്ടും പോലീസ് പ്രതിയെ പിടിക്കാതിരുന്നതിൽ മനംനൊന്താണ് വിജയകുമാരിയുടെ മരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിന് നൽകാൻ ഒരു വോയിസ് മെസ്സേജ് റെക്കോർഡ് ചെയ്ത ശേഷമാണ് ഇവർ ജീവനൊടുക്കിയത്.

Back to top button
error: