Month: February 2023
-
Kerala
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വം: വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നതില്‍ തനിക്ക് വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍ എംപി. ഇതുമായി ബന്ധപ്പെട്ട് തന്നോട് ആരും സംസാരിച്ചിട്ടില്ല. ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരികയാണെങ്കില്‍ നമ്മളെല്ലാവരും താല്‍പ്പര്യത്തോടെ കണ്ടുകൊണ്ടിരിക്കും. പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് എനിക്കെങ്ങിനെ അറിയും എന്നായിരുന്നു മറുപടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ട എന്ന് പാര്‍ട്ടിയില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടാകും. അങ്ങനെ വിചാരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പൊതു തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷത്തോളം സമയമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്താകാറായി. മാത്രമല്ല, ഈ വര്‍ഷം ഒമ്പതു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നുണ്ട്. അതുകൊണ്ട് പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഈ കാലത്ത് ഇത് നല്ലതാണോ മോശമാണോ എന്നൊക്കെ തീരുമാനമെടുക്കുന്നവര്‍ എടുക്കട്ടെ. പക്ഷെ ഈ വിഷയത്തില്‍…
Read More » -
India
ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകള്‍ പൂട്ടി; വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടി. ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളില്‍ വെച്ച് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധി നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചു വരുന്നുണ്ടെന്നും നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ, ഇന്ത്യയിലെ ഓഫീസുകള്‍ അടക്കുമെന്ന വിവരങ്ങളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ടിടങ്ങളിലെ ഓഫീസുകള്‍ അടച്ചത്. അതേസമയം ബംഗളൂരുവിലുള്ള ഓഫീസ് നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വന്‍ തോതില്‍ പിരിച്ചു വിടല്‍ നടപടികളടക്കം ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് മാത്രം 90 ശതമാനത്തിലേറെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ലേറെ ജീവനക്കാര്‍ വരുമിതെന്നാണ് വിവരം. അതേസമയം, ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച ട്വിറ്ററിന്റെ ‘ബ്ലൂ ടിക്ക്’ അടയാളപദ്ധതി ഇന്ത്യയിലും ആരംഭിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് പ്രതിമാസം 900 രൂപ…
Read More » -
Kerala
ദിലീപിനു തിരിച്ചടി, മഞ്ജുവിനെ വീണ്ടും വിസ്തരിക്കാം; സാക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ സക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജികള്‍ പരിഗണിക്കുന്നത് മാര്‍ച്ച് 24ലേക്കു മാറ്റി. കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കിയാവും ഇതില്‍ തീരുമാനം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു. സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാന്‍ 30 പ്രവൃത്തി ദിനങ്ങള്‍ വേണമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതില്‍ മൂന്നു പേരുടെ വിസ്താരം പൂര്‍ത്തിയായതായും പ്രോസിക്യൂഷന്‍ അറിയിച്ചു. നാലു പേരെയാണ് കേസില്‍ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീര്‍ക്കാനാവുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ…
Read More » -
Crime
കണ്ണൂരിൽ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ കേസ്
കണ്ണൂർ: കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ രണ്ടു അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വ്യാഴാചയാണ് പെണ്‍കുട്ടിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രണ്ടുപേര്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്. അതേസമയം, തലസ്ഥാന ജില്ലയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റിലായി. പുലയനാർക്കോട്ട ആക്കുളം സ്വദേശി അശോകനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നം ശ്രീ മഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആണ് അശോകൻ. തുറവിക്കൽ അജിത്കുമാറിന്റെ ഭാര്യ എസ്. വിജയകുമാരിയാണ് കഴിഞ്ഞ ദിവസം…
Read More » -
Crime
ഉന്നാവോയിൽ വീണ്ടും പീഡനം; ജന്മദിനാഘോഷത്തിന് നൃത്തപരിപാടി അവതരിപ്പിക്കാനെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയിൽ വീണ്ടും പീഡനം. പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് പരിപാടി അവതരിപ്പിക്കാന്‍ എത്തിയ നര്‍ത്തകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നൃത്തപരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആറുപേര്‍ ചേര്‍ന്ന് കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ഉന്നാവോയിലെ ദീപക് നഗറില്‍ പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് നൃത്തം അവതരിപ്പിക്കാന്‍ മൂന്ന് പേരെയാണ് വിളിച്ചത്. ആറായിരം രൂപയ്ക്കാണ് പരിപാടി ബുക്ക് ചെയ്തത്. പരിപാടി അവതരിപ്പിച്ചവരില്‍ ഒരാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കാറില്‍ എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ മദ്യപിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Read More » -
Kerala
മിവ ജോളിക്കെതിരായ പോലീസ് അതിക്രമം: വി.വി.ഐ.പി സുരക്ഷ ഉറപ്പാക്കുന്നതിനിടെയുള്ള സ്വാഭാവിക നടപടിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി: കെ.എസ്.യു പ്രവര്‍ത്തക മിവ ജോളിക്കെതിരായ അതിക്രമത്തില്‍ കളമശ്ശേരി പോലീസിന് ക്ലീന്‍ചിറ്റ് നല്കി അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധക്കാരെ കൈകാര്യം ചെയ്തതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് തൃക്കാക്കര എ.സി.പിയുടെ റിപ്പോര്‍ട്ട്. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുളള ശ്രമത്തിനിടെ മിവ ജോളിക്കുനേരെ പോലീസ് അതിക്രമമുണ്ടായത്. റോഡിലേക്ക് ഓടിക്കയറിയ മിവയെ പുരുഷ പോലീസ് ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുന്നതും വാഹനത്തിലേക്ക് കയറ്റുമ്പോള്‍ കളമശ്ശേരി സി.ഐ തല ബലാല്‍ക്കാരമായി താഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് അടക്കമുളള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നല്കിയ പരാതിയിലാണ് ഡി.സി.പി എസ്. ശശിധരന്‍ തൃക്കാക്കര എ.സി.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കളമശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം തേടിയതിനു പുറമെ തെളിവെടുപ്പും നടത്തിയ ശേഷമാണ് അന്വേഷണ റിപ്പോര്ട്ട് കൈമാറിയത്. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എ.സി.പിയുടെ…
Read More » -
India
പൃഥ്വി ഷായുടെ കാർ തകർത്ത സംഭവത്തിൽ ട്വിസ്റ്റ്; താരവും സുഹൃത്തുക്കളും ശാരീരികമായി ആക്രമിച്ചെന്ന് അറസ്റ്റിലായ യുവതി
മുംബൈ: ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കാർ തകർത്ത സംഭവത്തിൽ ട്വിസ്റ്റ്, താരവും സുഹൃത്തുക്കളും ശാരീരികമായി ആക്രമിച്ചെന്ന് അറസ്റ്റിലായ യുവതി. മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ തട്ടിക്കയറുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർകൂടിയായ സപ്‌ന ഗില്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. അതേസമയം, പൃഥ്വി ഷായും സുഹൃത്തുക്കളും തന്നെ ശാരീരികമായി ആക്രമിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. പൃഥ്വിയുടെ കൈയില്‍ വടിയുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പൃഥ്വിയാണ് സപ്നയെ മര്‍ദിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ അലി കാഷിഫ് പറഞ്ഞു. ‘ഈസമയം പൃഥ്വിയുടെ കൈയില്‍ ഒരു വടി ഉണ്ടായിരുന്നു. പൃഥ്വിയുടെ സുഹൃത്തുക്കളാണ് സംഘത്തെ ആദ്യം മര്‍ദിച്ചത്. സപ്ന ഇപ്പോള്‍ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ്. വൈദ്യ പരിശോധനക്ക് പോകാന്‍ പൊലീസ് അവരെ അനുവദിക്കുന്നില്ല’ -അലി കാഷിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹോട്ടലിലെത്തിയ താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ഒരു സംഘം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. താരം ഫോട്ടോ…
Read More » -
Crime
തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം
ചെന്നൈ: തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പാവൂര്‍ സത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുന്നല്‍വേലി റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാനായില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവര്‍ കൊണ്ട് മുഖത്ത് ഇടിച്ച അക്രമി യുവതിയെ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനിടെ ഒരുവിധത്തില്‍ അക്രമിയില്‍നിന്ന് യുവതി രക്ഷപ്പെട്ട് ഓടി. പിന്തുടര്‍ന്നെത്തിയ അക്രമി യുവതിയെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. പീഡനശ്രമവും അരങ്ങേറി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടുണെന്നാണ് ലഭിക്കുന്ന വിവരം.
Read More » -
Kerala
ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായിട്ടല്ലല്ലോ? സി.പി.എമ്മും ശിവശങ്കറും തമ്മില്‍ ബന്ധമില്ലെന്നും എം.വി. ഗോവിന്ദൻ
കണ്ണൂർ: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിൽ പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായിട്ടല്ലല്ലോയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. പാര്‍ട്ടിയും ശിവശങ്കറും തമ്മില്‍ ബന്ധമില്ല. ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പുകളോട് പ്രതികരിക്കാനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘ഇവനെതിരെ പരാതി കൊടുത്തിട്ട് എന്തു കാര്യം. ആര് പരാതി കൊടുക്കാന്‍ പോകുന്നു. ഇതൊക്കെ കുറേക്കഴിയുമ്പോള്‍ സ്വയം നിയന്ത്രിച്ചോളും. അതിനൊന്നും മിനക്കെടേണ്ട യാതൊരു കാര്യവും പാര്‍ട്ടിക്കില്ല’- എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷം ഇത്തരം കാര്യം എല്ലാകാലത്തും രാഷ്ട്രീയ ആയുധമാക്കാറുണ്ട്. അതില്‍ കാര്യമില്ല. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശിനെ പൊലീസ് പിടിച്ചോളും. അതിൽ ഭയപ്പാടൊന്നും വേണ്ട. ഒരു പ്രദേശത്ത് ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളെപ്പറ്റി താനെന്ത് പ്രതികരിക്കാനാണെന്നും ഗോവിന്ദന്‍ ചോദിച്ചു. പാര്‍ട്ടി ആഹ്വാനം ചെയ്യേണ്ടത് പാര്‍ട്ടി ആഹ്വാനം ചെയ്യും, ഇവന്റെയല്ലല്ലോ ആഹ്വാനം പറയേണ്ടത്. അതെല്ലാം പാര്‍ട്ടിക്കു തന്നെ കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ഏതെങ്കിലും എവിടെയോ…
Read More »
