Month: February 2023
-
Health
അധികമായാല്‍ അമൃതും വിഷം; ഈ പ്രശ്‌നങ്ങളുള്ളവര്‍ ‘ബ്രോക്കോളി’ കഴിക്കരുത്
പോഷക സമ്പുഷ്ടമായ ബ്രോക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാല്‍ ചില പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ബ്രോക്കോളി കഴിക്കുന്നത് ഒഴിവാക്കണം. പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ചെമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. പക്ഷേ ബ്രോക്കോളി വലിയ അളവില്‍ കഴിക്കരുത്. എന്തൊക്കെ പ്രശ്നമുള്ളവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം. അലര്‍ജികള്‍ ബ്രൊക്കോളി അമിതമായി കഴിക്കുന്നത് അലര്‍ജിക്ക് കാരണമാകും. ഇത് ചൊറിച്ചില്‍, ചര്‍മ്മത്തില്‍ ചുവപ്പ് അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചുണങ്ങ് എന്നിവയുടെ പ്രശ്‌നത്തിലേക്ക് നയിക്കും. ഗ്യാസ് പ്രശ്‌നം ബ്രോക്കോളിയുടെ അമിതമായ ഉപഭോഗം ഗ്യാസ്, വായു, എരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. ബ്രോക്കോളിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഇത് അമിതമായി കഴിക്കുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കും. ഇത് മലബന്ധം, അസിഡിറ്റി, വയറിളക്കം എന്നിവയ്ക്കും കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തില്‍ ദോഷകരം ബ്രോക്കോളി കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ക്ക് ഇതിനകം കുറഞ്ഞ രക്തസമ്മര്‍ദ്ദ പ്രശ്‌നമുണ്ടെങ്കില്‍ ബ്രൊക്കോളി അമിതമായി…
Read More » -
LIFE
ആഹ്ലാദിപ്പീൻ….. സ്വാസിക നായികയായി എത്തിയ ചതുരം ഒടിടിയിലേക്ക്
റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചതുരം എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ ഉടന്‍ വരും എന്നല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള,…
Read More » -
Kerala
കളമശ്ശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അനിൽ കുമാർ മുഖ്യസൂത്രധാരനെന്ന് റിമാൻഡ് റിപ്പോർട്ട്
കൊച്ചി: കളമശ്ശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അനിൽ കുമാർ മുഖ്യസൂത്രധാരനെന്ന് റിമാൻഡ് റിപ്പോർട്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ അനിൽ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഇക്കാര്യം അനിൽ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. തനിക്ക് നേരെ ആരോപണം ഉയർന്നതോടെ താത്കാലികമായി രക്ഷപ്പെടാൻ വേണ്ടിയാണ് ഡോ.ഗണേഷ് മോഹന് നേരെ ആരോപണം ഉന്നയിച്ചത് എന്നാണ് അനിൽ കുമാർ ഇപ്പോൾ പൊലീസിന് നൽകിയിരിക്കുന്നത് മൊഴി. സാമ്പത്തിക ലാഭത്തിനാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഒരു ലക്ഷത്തിന് അടുത്ത് ഇതിനായി പ്രതി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. കേസിലെ മറ്റൊരു പ്രതിയായ രഹനയുടെ പങ്കിനെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തണമെന്നും റിമാൻഡ് റിപ്പോട്ടിൽ പറയുന്നുണ്ട്. തമിഴ്നാട്ടിലെ മധുരയിൽ ഒളിവിലിരിക്കെയാണ് കളമശേരി മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായ അനിൽ കുമാറിനെ അന്വേഷണ സംഘം പിടികൂടിയത്. പണം വാങ്ങിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതെന്ന് അനിൽ കുമാർ പൊലീസിനോട് പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത അനിൽ കുമാറിനെ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് വിശദമായി ചോദ്യം…
Read More » -
LIFE
കേരളത്തിലും ബോക്സ് ഓഫീസ് കിംഗ്! പഠാൻ ഇതുവരെ നേടിയത്
ഏറെക്കാലമായി ബോളിവുഡ് ആഗ്രഹിച്ചിരുന്ന ഒരു വിജയം നൽകിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രത്തിൻറെ റിലീസ് ജനുവരി 25 ന് ആയിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന യുഎസ്‍പിയുമായി എത്തിയ പഠാൻ റിലീസ് ദിനത്തിൽ തന്നെ വൻ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. തിയറ്ററുകളിലെ പ്രേക്ഷകരുടെ ആഘോഷം അത്തരത്തിലായിരുന്നു. മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചതോടെ ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഒരു ബോളിവുഡ് ചിത്രം ആദ്യമായാണ് ഇന്ത്യൻ നെറ്റ് കളക്ഷനിൽ 500 കോടി കടക്കുന്നത്. ഇപ്പോഴിതാ ചിത്രം കേരളത്തിൽ ഇതുവരെ നേടിയ കണക്കുകൾ പുറത്തെത്തുകയാണ്. മികച്ച ഇനിഷ്യൽ നേടിയ ചിത്രത്തിന് കേരളത്തിൽ ഇപ്പോഴും പ്രേക്ഷകരുണ്ട്. ചിത്രം 23 ദിവസം കൊണ്ട് ഇവിടെ നിന്ന് നേടിയത് 12.95 കോടിയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കർമാരായ ഫോറം കേരളം അറിയിക്കുന്നു. ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് കേരളത്തിലെ മികച്ച കളക്ഷനാണ് ഇത്. അതേസമയം…
Read More » -
Crime
വയനാട്ടിലെ സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പതിനൊന്ന് ലക്ഷത്തോളം രൂപ തട്ടി; പശ്ചിമ ബംഗാള്‍ സ്വദേശികൾ പിടിയിൽ
സുല്‍ത്താന്‍ബത്തേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പതിനൊന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുസൈന്‍ (42 ), തപോഷ് ദേബ്നാഥ് (40) എന്നിവരെയാണ് വയനാട് സൈബര്‍ ക്രൈം ടീം ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തത്. പണം പിന്‍വലിക്കുന്നതിന് ഒ.ടി.പി ലഭിക്കുന്നതിനായി ആശുപത്രിയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന സിം കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റ് എറണാകുളം ബി.എസ്.എന്‍ എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററില്‍ നിന്നും ഉടമയുടെ വ്യാജ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ച് കരസ്ഥമാക്കിയിരുന്നു. പിന്നീട് പ്രതികള്‍ ഹാക്കിംഗ് വഴി നേടിയ അക്കൗണ്ട് ഉടമയുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ട്രാന്‍സാക്ഷന്‍ വഴിയാണ് പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൗണ്ടിലേക്ക് മാറ്റി എ.ടി.എം വഴി പിന്‍വലിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തോളം തുടര്‍ച്ചയായി അന്വേഷണം നടത്തിയ സൈബര്‍ പോലീസിന് 150-ഓളം സിം കാര്‍ഡുകളും 50-ഓളം…
Read More » -
Kerala
കുട്ടനാട് സിപിഎമ്മിൽ ഒടുവിൽ വെള്ള കൊടി; സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ മാസങ്ങളായി നിലനിന്ന രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങൾക്ക് അവസാനം
ആലപ്പുഴ: മാസങ്ങളായി കുട്ടനാട് സിപിഎമ്മിൽ നില നിന്ന രൂക്ഷമായ വിഭാഗീയത അവസാനിച്ചു. സംസ്ഥാന നേതൃത്വം ഇടപെട്ട് ഇന്നലെ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട പോകാൻ ധാരണയായി. വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആർക്കെതിരെയും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി. മാസങ്ങളായി പാർട്ടിയിൽ നിന്നും വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങൾ യോഗത്തിനെത്തിയിരുന്നു. എ.എസ് അജിത്, ജോസ് തോമസ്, പ്രസാദ് ബാലകൃഷ്ണൻ, പി.ടി കുഞ്ഞുമോൻ എന്നിവരാണ് തർക്കമെല്ലൊം അവസാനിപ്പിച്ച് യോഗത്തിനെത്തിയത്. പാർട്ടിയും ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് കാട്ടി രാജിക്കത്ത് നൽകിയവരെ ചേർത്ത് നിർത്താനും തീരുമാനമായി. ഇവർ അംഗത്വ സ്ക്രൂട്ടിനി യോഗത്തിൽ പങ്കെടുത്ത് ലെവിയും വരിസംഖ്യയും നൽകണം. 380-ലേറെ പേരാണ് ആറ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി രാജിവെച്ചത്. ഇവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്നാണ് യോഗത്തിൽ നേതൃത്വം വ്യക്തമാക്കിയത്.
Read More » -
Crime
വിവാഹഭ്യര്‍ത്ഥന നിരസിച്ചു, കടം തന്ന പണം തിരികെ ചോദിച്ചു; ബെംഗളൂരുവില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയത് കുടുംബസുഹൃത്ത്
ബെംഗളൂരു: ബെംഗളൂരുവിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയത് കുടുംബസുഹൃത്താണെന്ന് പൊലീസ്. ശാന്തിനഗറിലെ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ അധ്യാപിക കൗസർ മുബീനെ കൊലപ്പെടുത്തിയ കേസിൽ കുടുംബസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശിയായ നദീം പാഷ (35) ആണ് പൊലീസ് പിടികൂടിയത്. കൗസർ മുബീൻറെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് നദീം പാഷയെന്ന് പാലീസ് പറഞ്ഞു. അധ്യാപികയായിരുന്ന കൗസർ മുബീനോട് നദീം വിവാഹഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഇത് കൌസർ നിരസിച്ചു. കൂടാതെ കൗസർ മുബീയും നദീം പാഷയും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. കടം കൊടുത്ത പണം മുമീന തിരികെ ചോദിച്ചതും നദീമിനെ പ്രകോപിപ്പിച്ചു. തുടർന്നാണ് ഇയാൾ ആളില്ലാത്ത തക്കം നോക്കി അധ്യാപികയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ശആന്തിനഗർ പൊലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് കൗസർ മുബീനെ വീട്ടിൽ കുത്തേറ്റ് ചേരയിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹമോചിതയായ ഇവർ വീട്ടിൽ മകൾക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോൾ മകൾ സ്‌കൂളിലായിരുന്നു. അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളൊന്നും…
Read More » -
Local
മണ്ഡലകാലത്തിന്റെ സുഗമമായ നടത്തിപ്പ്: ജില്ലാ പോലീസിന് അംഗീകാരം
ശബരിമല: മണ്ഡല വിളക്ക് 2022-2023 മഹോത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സന്നാഹം ഒരുക്കി അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സാഹചര്യമൊരുക്കിയതിന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്നും ജില്ലാ പോലിസിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പുരസ്‌കാരം ഏറ്റുവാങ്ങി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ശബരിമല നട തുറക്കുന്നതിന് മുൻപേ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ടുവെങ്കിലും പൊതുവേ ഭക്തജനങ്ങൾക്ക് വളരെ സുഗമമായ രീതിയിലാണ് ഇത്തവണ ദർശന സാഹചര്യം ഒരുക്കിയത്. കാൽനടയാത്രക്കാരായ അയ്യപ്പഭക്തർ കൂടുതലായി പോകുന്ന വഴികളായ അഴുത, കാളകെട്ടി, കോയിക്കക്കാവ് മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ പ്രത്യേക നിരീക്ഷണവും കുടാതെ അയ്യപ്പ ഭക്തർ വിശ്രമിക്കുന്ന ഇടത്താവളങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷ ശക്തമാക്കുകയും, ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. കാൽനടയാത്രക്കാരായ അയ്യപ്പഭക്തന്മാർക്കായി റിഫ്ലക്റ്റിംഗ് സ്റ്റിക്കർ സംവിധാനങ്ങളും, അയ്യപ്പഭക്തരെ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസും നല്‍കിയിരുന്നു.കൂടാതെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ശക്തമായ സുരക്ഷാസംവിധാനം ഇത്തവണ ഒരുക്കിയിരുന്നു. മോഷണവും…
Read More »

