Month: February 2023
-
Crime
കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി
രാമപുരം: കൊണ്ടാട് ഭാഗത്ത് തട്ടാരയിൽ വീട്ടിൽ തോമസ് മകൻ അഖിൽ തോമസ് (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളിലായി കോട്ടയം ജില്ലയിലെ രാമപുരം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിൽ മോഷണം, ഭവനഭേദനം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Read More » -
Crime
പുഴമണൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ
ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തിക്കൊണ്ടു പോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വടക്കേൽ തൈത്തോട്ടം വീട്ടിൽ മധു മകൻ മഹേഷ് (29), കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം ഭാഗത്ത് കണിയാന്റെ കിഴക്കേതിൽ വീട്ടിൽകാസിംകുഞ്ഞ് മകൻ ഷാജി (40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ പുഴയിൽ നിന്നും അനധികൃതമായി മണൽ ലോറിയിൽ കയറ്റി കടത്തി കൊണ്ടുപോകുവായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇരുവരെയും വാഹനവുമായി പനയ്ക്കപ്പാലത്ത് വച്ച് പിടികൂടുന്നത്. പരിശോധനയിൽ ഇവരുടെ കൈവശം മണൽ കൊണ്ടുപോകുന്നതിനു വേണ്ട പാസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ഷമീര്‍.ബി, ശ്യാംകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Read More » -
Crime
ഒട്ടുപാൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ
ഈരാറ്റുപേട്ട: ഒട്ടുപാൽ മോഷണ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ എബ്രഹാം മകൻ അജീഷ് എബ്രഹാം (38), ഈരാറ്റുപേട്ട വട്ടക്കയം ഭാഗത്ത് ചായപ്പറമ്പ് വീട്ടിൽ ഈസാ മകൻ ഷിഹാബ് (38) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവങ്ങളിലായി ചെത്തിമറ്റം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചേന്നാട് മണിയംകുളം ഭാഗത്തുള്ള ബൽസ് എസ്റ്റേറ്റിലെ ലയത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 100 കിലോഗ്രാം ഒട്ടുപാലും കൂടാതെ നരിയങ്ങാനം ഭാഗത്തുള്ള ഒരു ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാലും മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരാണ് മോഷ്ടാക്കൾ എന്ന് കണ്ടെത്തുകയും തുടർന്ന് ഇരുവരെയും ഇടപ്പാടിയിൽ നിന്നും പിടികൂടുകയുമായിരുന്നു. രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്നായിരുന്നു ഇരുവരും ഒട്ടുപാൽ മോഷ്ടിച്ചിരുന്നത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ…
Read More » -
Crime
പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലാർഭാഗത്ത് രാധാഭവൻ വീട്ടിൽ മോഹൻകുമാർ (63) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 2010 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നിട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ തിരുവനന്തപുരത്തു നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ , എ.എസ്.ഐ ബിജു.കെ.തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
NEWS
ഇനി ചറ പറാ പ്രസവിക്കൂ; അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍
കാബൂള്‍: മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാനുള്ള ഗൂഢ മാർഗമെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. താലിബാന്‍ വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭനിരോധന മരുന്നുകളും ഉറകള്‍ ഉള്‍പ്പെടെയുള്ളവയും നീക്കം ചെയ്യണമെന്നും മെഡിക്കൽ സ്റ്റോറുകളോടും ഫാർമസികളോടും താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തോക്കും ആയുധങ്ങളുമായെത്തിയ താലിബാന്‍ നേതാക്കള്‍ ഗര്‍ഭനിരോധന മരുന്നുകള്‍ വില്‍ക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായി ഫാര്‍മസി ജീവനക്കാരനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘തോക്കുമായി താലിബാന്‍ സംഘം എന്റെ കടയിലും എത്തിയിരുന്നു. ഗര്‍ഭനിരോധന മരുന്നുകള്‍ വില്‍ക്കരുതെന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി. അവര്‍ ഫാര്‍മസികള്‍ തോറും കയറിയിറങ്ങി ആളുകളെ ഭീഷണിപ്പെടുത്തുകയാണ്,’ അദ്ദേഹം പറഞ്ഞു. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് താലിബാന്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കരുതെന്നും താലിബാന്‍ താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജനന നിയന്ത്രണ ഗുളികകള്‍, ഡെപ്പോ-പ്രൊവേര കുത്തിവയ്പ്പുകള്‍ തുടങ്ങിയവ ഈ മാസം മുതല്‍ ഫാര്‍മസിയില്‍ സൂക്ഷിക്കരുതെന്നാണ് താലിബാന്‍ നിര്‍ദേശം.
Read More » -
Kerala
സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ, ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ശേഷമാണ് എല്ലാ പരീക്ഷകളും നടക്കുക. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും നടക്കുക. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്. മുസ്‌ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം തന്നെയായിരിക്കും. വിശദമായ ടൈംടേബിൾ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ. ഉച്ചഭക്ഷണ പദ്ധതിയിൽ മൂന്നു മാസത്തെ കുടിശിക തുകയായ 126 കോടി അനുവദിച്ചിട്ടുണ്ടെന്നും ഉടൻ വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രപ്പോസലുകളിൽ അംഗീകരിക്കാവുന്നവ സർക്കാരിലേക്ക് കൈമാറി. സ്പെഷലിസ്റ്റ് അധ്യാപക സമരം ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായും ഡയറക്ടർ അറിയിച്ചു. എസ്എസ്എല്‍സി,…
Read More » -
India
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെയും ജമ്മുകശ്മീർ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന കൂടുതൽ സംഘടനകളെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പെടുത്തി കേന്ദ്ര സർക്കാർ. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെയും ജമ്മുകശ്മീർ ഗസ്നവി ഫോഴ്സിനെയുമാണ് തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചത്. ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെയും തീവ്രവാദിയായും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ‘നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നിയമപ്രകാരം ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്), ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്) എന്നീ രണ്ട് സംഘടനകളെയും തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചു” എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. കെടിഎഫ് ദേശീയ സുരക്ഷക്കും, അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് മന്ത്രാലയം വിലയിരുത്തി. ജമ്മു കശ്മീരിലെ ജനങ്ങളെ ഇന്ത്യയ്ക്കെതിരായ തീവ്രവാദ സംഘടനകളിൽ ചേരാൻ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സംഘടന പ്രേരിപ്പിക്കുന്നുണ്ട്. ജെകെജിഎഫ് നിരോധിത തീവ്രവാദ സംഘടനകളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും കണ്ടെത്തി. പഞ്ചാബിലെ…
Read More » -
Kerala
ബൈക്ക് ഇടിച്ച് വീണ യുവതി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം: യുവാവിന്റെ ലൈസൻസ് റദ്ദാക്കി; സംസ്ഥാനത്ത് തന്നെ അത്യപൂര്‍വമായ നടപടിയെന്ന് ആർ.ടി.ഒ.
കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച് വീണ സ്കൂട്ടർ യാത്രിക ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ യുവാവിന്റെ ലൈസൻസ് റദ്ദാക്കി. അപകടത്തിന് ഇടയാക്കിയ ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. കാഞ്ഞിരമറ്റം സ്വദേശി കെ എന്‍ വിഷ്ണുവിന്റെ ലൈസന്‍സാണ് തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ റദ്ദാക്കിയത്. സംസ്ഥാനത്ത് തന്നെ അത്യപൂര്‍വമായ നടപടിയാണിതെന്ന് ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കി. 2022 നവംബര്‍ 17 നാണ് തൃപ്പൂണിത്തുറ വടക്കേകോട്ടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ ഉദയംപേരൂര്‍ സ്വദേശി കാവ്യ മരിച്ചു. കാവ്യയുടെ സ്‌കൂട്ടറില്‍ വിഷ്ണുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് കാവ്യ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസ് കയറി യുവതി മരിച്ചു. നിശ്ചിത അകലം പാലിക്കാതെ ബസ് വന്നതും അപകടകാരണമായി. അതിനാല്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കിയതായും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
Read More » -
Crime
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി; ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി
കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി. മട്ടന്നൂര്‍ കോടതിയില്‍ നേരിട്ടെത്തി ആകാശ് കീഴടങ്ങുകയായിരുന്നു. കേസില്‍ ആകാശ് തില്ലങ്കേരിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയിരുന്നു. കേസില്‍ മൂന്ന് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നീ മൂന്ന് പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡിവൈഎഫ്ഐ യോഗത്തില്‍ ആകാശിനെ വിമര്‍ശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരേയുള്ള പരാതി. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആകാശിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ്…
Read More » -
India
ശിവരാത്രിയും ശനിപ്രദോഷവും അത്യപൂര്‍വ്വമായി ഈ വർഷം ഒരുമിച്ച്, ഭക്തിപൂർവ്വം അനുഷ്ഠിച്ചാൽ അവനവനും ജീവിതപങ്കാളിയ്ക്കും കോടിഫലം
നാളെയാണ് പുണ്യം നിറഞ്ഞ ശിവരാത്രി. ശനിപ്രദോഷവും അന്നു തന്നെ. ശനിയാഴ്ചയും പ്രദോഷവും ഒരുമിച്ച് വന്നതിനാല്‍ അത്യപൂര്‍വ്വമായ ദിവസമാണ് ഇത്തവണത്തെ ശിവരാത്രി. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രം. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമത്രേ. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം . കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനത്തിനു ഏറെ പ്രത്യേകതകൾ ഉണ്ട്. 2023 ഫെബ്രുവരി 18 ശനിയാഴ്ചയാണ് ശിവരാത്രി വരുന്നത്. അന്നേ ദിവസം ശനിപ്രദോഷവും വരുന്നു. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനി ഉണ്ടാകാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടി ച്ചു. വായിൽ നിന്നു പുറത്തു…
Read More »