ആദ്യ രാത്രിയുടെ വീഡിയോ വൈറലാക്കി നവദമ്പതികള്‍
പാരമ്പര്യ വിവാഹം സങ്കല്‍പ്പങ്ങളെ മുഴുവന്‍ പൊളിച്ചടുക്കുന്ന പുത്തന്‍ ട്രെന്‍ഡുകള്‍ ആണ് ഇപ്പോള്‍ യുവതി യുവാക്കള്‍ എല്ലായിടത്തും തിരയുന്നത്. ഓരോരുത്തരും തങ്ങളുടെ ‘ബിഗ് ഡേ’ എത്രത്തോളം ‘സ്‌പെഷ്യല്‍’ ആക്കാമോ അത്രത്തോളം ‘സ്‌പെഷ്യല്‍’ ആക്കുകയും ചെയ്യും അതിനായി മറ്റാരും ചെയ്യാത്ത വ്യത്യസ്തതകള്‍ ആണ് പുതു തലമുറ ആലോചിക്കുന്നതും പ്ലാന്‍ ചെയ്യുന്നതും. അത്തരത്തില്‍ ഒരു ദമ്പതികളെ പരിചയപ്പെടാം.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ ആണ് രാഹുലും അരുഷിയും വിവാഹിതരായത്. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആയ ഇരുവരും തങ്ങളുടെ ആദ്യരാത്രി എങ്ങനെ ചിലവഴിച്ചു എന്നത് ഒരു വീഡിയോ ഡോക്യുമെന്റ് ആക്കി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ വളരെ പെട്ടന്ന് വൈറലായിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ഉള്ളത്.
രാഹുല്‍ തന്റെ ഭാര്യയുടെ വിവാഹ ആഭരണങ്ങള്‍ അഴിച്ചു കൊടുക്കാന്‍ സഹായിക്കുന്നത് മുതലുളള വീഡിയോ ആണ് പങ്ക് വച്ചിരിക്കുന്നത്. ആഭരണങ്ങള്‍ അഴിക്കാന്‍ സഹായിക്കുന്നതോടൊപ്പം ഇരുവരും വൈകാരിക നിമിഷങ്ങളും പങ്ക് വെക്കുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. അറിയാതെ എടുക്കുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ് എന്ന് നമുക്ക് ആദ്യം തോനിക്കുമെങ്കിലും വധുവായ ആരുഷി തന്നെ ഈ വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്ക് വച്ചതു കൊണ്ട് ആ സംശയം ഏവര്‍ക്കും മാറിക്കിട്ടി.
ദേശീയ മാധ്യമങ്ങളില്‍ അടക്കം വീഡിയോ വാര്‍ത്തകളായി എത്തിയിരിക്കുകയാണ്. പിന്നീട് താരങ്ങള്‍ തങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്ക് വച്ചിട്ടുണ്ട്. എന്തായാലും ഇരുവരും ഇപ്പോള്‍ സെലിബ്രിറ്റികള്‍ ആയിരിക്കുകയാണ്.