Month: February 2023
-
Kerala
കിഫ്ബി പദ്ധതികള്‍ക്കായി 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 5681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം അനുമതി നൽകി. കിഫ്ബിക്ക് നിലവിൽ പ്രതിസന്ധികൾ ഒന്നുമില്ലെന്നും ബോർഡ് യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ ധനമന്ത്രി പറഞ്ഞു. കിഫ്ബി ബോർഡ് യോഗമാണ് കൂടുതൽ പദ്ധതികൾക്ക് ധനാനുമതി നൽകിയത്. മലയോര, തീരദേശ ഹൈവേകൾ ഉൾപ്പടെ പൊതുമരാമത്ത് റോഡ് പദ്ധതികൾക്ക് സ്ഥലമെടുപ്പിനുൾപ്പടെ 3414 കോടി അനുവദിച്ചു. പിണറായി വില്ലേജിൽ വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിന് 232 കോടിയും കണ്ണൂർ എയർപോർട്ടിനോട് ചേർന്ന് മൂന്ന് റോഡുകൾക്ക് സ്ഥലമെടുക്കാൻ 1979 കോടിയും അനുവദിച്ചു. ഇതുവരെ 23095 കോടിയാണ് കിഫ്ബി പദ്ധതികൾക്കായി ചെലവഴിച്ചത്. ഇതിൽ 12089 കോടിയുടെ പദ്ധതികൾ പൂർത്തിയായതായും ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 9000 കോടി കൂടി കടമെടുക്കും. വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകേണ്ടി വരും. അതിനായി സംസ്ഥാനം യോജിച്ച് മുന്നോട്ടുപോകണമെന്നും ബാലഗോപാൽ പറഞ്ഞു. അസറ്റ്…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും
കോട്ടയം: ലോകസിനിമയുടെ വലിയ ക്യാൻവാസുമായി കോട്ടയത്തെ ഇന്റനാഷണലാക്കിയ പകലിരവുകൾ സമ്മാനിച്ച ചലച്ചിത്രമേള അനുഭവത്തിന് ഇന്ന് കൊടിയിറക്കം. ചലച്ചിത്ര ആരാധകരെ അഞ്ചുദിവസക്കാലം ആവേശത്തിലാഴ്ത്തിയ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന പരിപാടികൾ വൈകിട്ട് അഞ്ചിന് അനശ്വര തിയേറ്റിൽ നടക്കും. സമാപന ചിത്രമായി ഇറാനിയൻ സിനിമ ‘നോ ബിയേഴ്‌സ്’ പ്രദർശിപ്പിക്കും. ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് മേളയിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചത്. സുവർണ ചകോരം നേടിയ ബൊളിവീയൻ ചിത്രം ഉതമ, ഫിറാസ് കൗരി സംവിധാനം ചെയ്ത ആലം, സ്പാനിഷ് ചിത്രം പ്രിസൺ 77, ഡാരൺ അർണോഫ്‌സ്‌കിയുടെ ദ് വെയ്ൽ, ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ്, മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളെല്ലാം ഹൗസ് ഫുള്ളായിരുന്നു. വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറത്തിലും ചലച്ചിത്ര പ്രേമികളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത്. മേളയ്ക്ക് നിറം പകരാനായി തമ്പിൽ അരങ്ങേറിയ കലാ പരിപാടികൾ ചലച്ചിത്രമേളയുടെ വൈകുന്നേരങ്ങളെ നിറഭരിതമാക്കി.…
Read More » -
India
സി.പി.എമ്മിന് തിരിച്ചുവരവില്ല; ത്രിപുരയിലും നാഗാലാന്‍സിലും ബി.ജെ.പിയെന്ന് എക്‌സിറ്റ്‌പോള്‍
ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി സഖ്യത്തിന് തുടര്‍ ഭരണം പ്രവചിച്ച് ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 36 മുതല്‍ 45 സീറ്റുവരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് സിപിഎം സഖ്യം 611 സീറ്റുകളില്‍ ഒതുങ്ങും. ടിഎംപി 9 മുതല്‍ 16 സീറ്റുകള്‍ വരെ നേടുമെന്നുമാണു പ്രവചനം. 29 മുതല്‍ 36 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് സീ ന്യൂസ്- മറ്റ്‌റൈസ് എക്‌സിറ്റ് പോളും പ്രവചിക്കുന്നത്. 60 സീറ്റുകളിലേക്കാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്. മേഘാലയയില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറുമെന്നാണ് സീ ന്യൂസ് മാറ്റ്‌റൈസ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്‍പിപി 21 മുതല്‍ 26 സീറ്റുകള്‍ വരെ നേടും. നിലവിലെ പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടു മുതല്‍ 13 സീറ്റുകള്‍ വരെയാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി നില മെച്ചപ്പെടുത്തി ആറു മുതല്‍ 11 സീറ്റുവരെ നേടിയേക്കും. 18 മുതല്‍ 26 സീറ്റുകളാണ് കോണ്‍റാഡ് സാങ്മയുടെ…
Read More » -
Local
തദ്ദേശ ഉപതെരഞ്ഞടുപ്പ്; ഇന്ന് പ്രാദേശിക അവധി
കോട്ടയം: ജില്ലയിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 28ന് അവധിയായിരിക്കും. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവ.യു.പി സ്‌കൂൾ പൂവക്കുളം, എൻ.എം.എൽ.പി. സ്‌കൂൾ കനകപ്പലം, ഗവ.എച്ച്.എസ്.എസ് ഇടക്കുന്നം എന്നീ സ്‌കൂളുകൾക്കും ഫെബ്രുവരി 27, 28 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളിൽ അന്നേ ദിവസങ്ങളിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി മോഡൽ പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ നടത്താവുന്നതാണ്. വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28ന് വൈകിട്ട് ആറുമണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read More » -
Crime
സമൂഹത്തിന് ഭീഷണി ആയേക്കും; ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിൽ
കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ ‘കാപ്പ’ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പോലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു പോലീസ് പറഞ്ഞു. ആകാശിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 6 മാസത്തേക്ക് ആകാശിനെ കരുതൽ തടങ്കലിൽ വയ്ക്കും. ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിലായി. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പരാതിയില്‍ ആകാശിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂര്‍ പോലീസും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സ്ത്രീത്വത്തെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ചുവെന്ന കേസില്‍, ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങി. ആകാശ് ഉള്‍പ്പെടെയുള്ളവര്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്. അറസ്റ്റിന് പിന്നിൽ സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോർട്ട്. പി ജയരാജനെ വാഴ്ത്തുന്ന പിജെ ആർമ്മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ്…
Read More » -
Kerala
വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ല; വാണിജ്യ ആവശ്യം ലക്ഷ്യമിട്ട് വയനാടന്‍ വനമേഖലയില്‍ കൂട്ടത്തോടെ വളര്‍ത്തുന്ന കാലികളുടെ തീറ്റതേടല്‍ നിരോധിക്കാൻ വനംവകുപ്പ്
സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, വാണിജ്യ ആവശ്യം ലക്ഷ്യമിട്ട് വയനാടന്‍ വനമേഖലയില്‍ കൂട്ടത്തോടെ വളര്‍ത്തുന്ന കാലികളുടെ തീറ്റതേടല്‍ തടയുന്നതിന് വനംവകുപ്പ് തയ്യാറെടുക്കുന്നു. ഇറച്ചി ആവശ്യം ലക്ഷ്യമിട്ട് പോത്തുകളെയും കാളകളെയും കൂട്ടത്തോടെ വളര്‍ത്തുന്നവര്‍ ഇവയുടെ പരിപാലനം ഏല്‍പ്പിച്ചിരിക്കുന്നത് ആദിവാസികള്‍ അടക്കമുള്ള നിര്‍ധനരെയാണ്. എന്നാല്‍ മേയ്ക്കുന്നതിന് കൂലി മാത്രം നല്‍കി വന്‍ലാഭമാണ് കച്ചവടക്കാര്‍ ഉണ്ടാക്കുന്നത്. വനപ്രദേശങ്ങളില്‍ കൂട്ടത്തോടെ മേഞ്ഞ് വേനല്‍ക്കാലത്ത് പോലും പച്ചപ്പുല്ല് ഭക്ഷിക്കുന്നതിനാല്‍ മാന്‍, ആന, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് തീറ്റ കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കഴിഞ്ഞദിവസം ബത്തേരി ഐ.ബിയില്‍ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കാലിമേയ്ക്കല്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. വയനാട് വന്യജീവി സങ്കേതത്തില്‍ മേയുന്ന വാണിജ്യ ആവശ്യങ്ങള്‍ക്ക് എത്തിച്ച കാലികളെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ ‘ജിയോ ടാഗിങ്’ എന്ന സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ ആണ് തീരുമാനം. സങ്കേതത്തില്‍ മേയുന്ന കാലികളില്‍ ഭൂരിഭാഗത്തിന്റെയും ഉടമകള്‍ പുറമേ നിന്നുള്ളവരാണെന്നാണ്…
Read More » -
Local
ഏറ്റുമാനൂർ ഉത്സവം: ശക്തമായ സുരക്ഷ ഒരുക്കി ജില്ലാ പോലീസ്
കോട്ടയം: ഏറ്റുമാനൂർ ഉത്സവത്തോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് ജില്ലാപോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നാല് ഡി.വൈ.എസ്പി മാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിക്കും. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പോലീസിന്റെ മുൻകരുതൽ. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും,മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റുമാനൂരും പരിസരങ്ങളിലുമായി 50 ഓളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടുത്തും. ഇതോടനുബന്ധിച്ച് ബൈക്ക് പെട്രോളിഗും, കൺട്രോൾ റൂം വാഹന പെട്രോളിഗും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ അമ്പലവും, പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരും, പരിസരപ്രദേശങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.
Read More » -
Crime
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
കൊടുങ്ങൂർ: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ പുളിക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനു ശശിധരൻ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം: കൊലക്കേസ് പ്രതി അറസ്റ്റിൽ
ചിങ്ങവനം: കൊലപാതകക്കേസില്‍ പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകറ്റ് വീട്ടിൽ ബിജു (52) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനുള്ള വിരോധംമൂലമാണ് സാക്ഷി പറഞ്ഞ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും യുവാവിന്റെ പിതാവിനെയും ആക്രമിച്ചത്. കൂടാതെ വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. തുടര്‍ന്ന് കൊലപാതക കേസിൽ പ്രതിയായതിന് ശേഷം ഇയാളോട് സുഹൃദ്ബന്ധം നിലനിർത്താത്തതിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിലെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്തു. ഇരുവരുടെയും പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, സി.പി.ഓ മാരായ മണികണ്ഠൻ, സലമോൻ, സതീഷ്. എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More »
