Month: February 2023
-
Local
ഏറ്റുമാനൂർ ഉത്സവം: ശക്തമായ സുരക്ഷ ഒരുക്കി ജില്ലാ പോലീസ്
കോട്ടയം: ഏറ്റുമാനൂർ ഉത്സവത്തോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് ജില്ലാപോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നാല് ഡി.വൈ.എസ്പി മാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിക്കും. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പോലീസിന്റെ മുൻകരുതൽ. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും,മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റുമാനൂരും പരിസരങ്ങളിലുമായി 50 ഓളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടുത്തും. ഇതോടനുബന്ധിച്ച് ബൈക്ക് പെട്രോളിഗും, കൺട്രോൾ റൂം വാഹന പെട്രോളിഗും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ അമ്പലവും, പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരും, പരിസരപ്രദേശങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.
Read More » -
Crime
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
കൊടുങ്ങൂർ: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ പുളിക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനു ശശിധരൻ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം: കൊലക്കേസ് പ്രതി അറസ്റ്റിൽ
ചിങ്ങവനം: കൊലപാതകക്കേസില്‍ പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകറ്റ് വീട്ടിൽ ബിജു (52) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനുള്ള വിരോധംമൂലമാണ് സാക്ഷി പറഞ്ഞ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും യുവാവിന്റെ പിതാവിനെയും ആക്രമിച്ചത്. കൂടാതെ വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. തുടര്‍ന്ന് കൊലപാതക കേസിൽ പ്രതിയായതിന് ശേഷം ഇയാളോട് സുഹൃദ്ബന്ധം നിലനിർത്താത്തതിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിലെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്തു. ഇരുവരുടെയും പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, സി.പി.ഓ മാരായ മണികണ്ഠൻ, സലമോൻ, സതീഷ്. എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Crime
കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചു; അറസ്റ്റ്
പള്ളിക്കത്തോട്: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുക്കാലി ഭാഗത്ത് കൊടിമറ്റത്തിൽ വീട്ടിൽ ദേവസ്യ മകൻ ഷെബിൻ ദേവസ്യ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Crime
മുൻ വൈരാഗ്യത്തെത്തുടർന്ന് കറുകച്ചാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: കറുകച്ചാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ഉമ്പിടി ഭാഗത്ത് മംഗലത്തുപുതുപ്പറമ്പിൽ വീട്ടിൽ വിജയൻ മകൻ വിഷ്ണു വിജയൻ (24), കറുകച്ചാൽ ഉമ്പിടി ഭാഗത്ത് ഉള്ളാട്ട് വീട്ടിൽ ഫിലിപ്പ് മകൻ സെബാസ്റ്റ്യൻ ഫിലിപ്പ് (44) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 9:15ന് ഉമ്പിടി കോളനിക്ക് സമീപമുള്ള റബർ തോട്ടത്തിൽ ബിനു എന്ന യുവാവിനെ കല്ലുകൊണ്ട് ഇടിക്കുകയും കയ്യിൽ കരുതിയിരുന്ന വാളുകൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ.എച്ച്.ഓ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളായ വിഷ്ണുവിനും, സെബാസ്റ്റ്യനും ബിനുവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ഇരുവരും ചേർന്ന് ബിനുവിനെ ആക്രമിച്ചത്.
Read More » -
Kerala
പ്രതിഷേധക്കാരെ ആക്ഷേപിക്കുന്ന പിണറായി സർക്കാർ മോദിയുടെ മലയാളം പരിഭാഷ; താടിയും ഹിന്ദിയുമില്ലെന്ന് മാത്രം, ബാക്കിയെല്ലാം ഒരുപോലെയെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതിഷേധക്കാരെ ആക്ഷേപിക്കുന്ന പിണറായിക്ക് മോദിയുടെ ഛായയാണ്. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നുമുള്ള വ്യത്യാസമേയുള്ളു. വയലാറിന്‍റെ സമരവീര്യം പറയുന്നവര്‍ എന്തിനാണ് കറുപ്പിനെ പേടിക്കുന്നതെന്നും ഷാഫി സഭയില്‍ ചോദിച്ചു. സ്പീക്കറുടെ കസരേ തള്ളി മറിച്ചിട്ടവരാണ് മന്ത്രിമാരായി ഇരിക്കുന്നെന്നും ഷാഫി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ നേതാക്കളെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ചാണ് ഷാഫി സഭയിലെത്തിയത്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ വാക്കുകള്‍ ‘കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കയ്യില്‍ മുഖ്യമന്ത്രിക്ക് നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളു, ആ തുണിക്ക് പകരം തന്‍റെ ഷര്‍ട്ടൂരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനല്‍ കുറ്റമാണോ’..പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ വാക്കുകകളാണിത്. അന്ന് ഇത് അപകടകരമായ സമരമായിരുന്നില്ല. അന്ന് പ്രതിഷേധം നടത്തുന്നത് ജനാധിപത്യ അവകാശമായിരുന്നു. ഇന്ന് എങ്ങനെയാണ് ഒരു കറുത്ത കഷ്ണം തുണി…
Read More » -
Kerala
‘പ്ലീസ്… ഒന്ന് മിണ്ടാതിരിക്കണം…’ നിയമസഭയിൽ ഭരണപക്ഷത്തോട് പിണങ്ങി സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ ബഹളം വെച്ച ഭരണപക്ഷത്തിന് സ്പീക്കർ എഎൻ ഷംസീറിന്റെ വിമർശനം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാതിരുന്ന് കേട്ടത് ഓർമ്മിപ്പിച്ച് കൊണ്ടാണ് സ്പീക്കർ ഭരണപക്ഷത്തോട് നിശബ്ദരായിരിക്കാൻ പറഞ്ഞത്. ഒന്ന് പ്ലീസ്… മിണ്ടാതിരിക്കണം… ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോ അവര് അനങ്ങിയിട്ടില്ല. അതുകൊണ്ട് ഭരണപക്ഷം മര്യാ.. നിശബ്ദമായിരിക്കണം പ്ലീസ്. രാവിലെ സഭ ചേർന്നപ്പോൾ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷമായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം പ്രതിപക്ഷ നേതാവ് പ്രസംഗിക്കാൻ എഴുന്നേറ്റു. മുഖ്യമന്ത്രി ഉയർത്തിയ വിമർശനങ്ങളോട് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോഴായിരുന്നു ഭരണപക്ഷത്ത് നിന്ന് ബഹളം വെക്കാൻ തുടങ്ങിയത്. ഇതോടെ പ്രതിപക്ഷവും പ്രതിഷേധിച്ചു. ഭരണ പക്ഷത്തിനെതിരെ സ്പീക്കർ രംഗത്ത് വന്നെങ്കിലും അംഗങ്ങൾ പ്രതിഷേധം നിർത്തിയില്ല. പ്രതിപക്ഷ നേതാവിനെ പോലും പ്രസംഗിക്കാൻ അനുവദിക്കുന്നില്ലെന്ന് വിഡി സതീശൻ വിമർശിച്ചു. ഇതോടെ സ്പീക്കർക്ക് മുന്നിലേക്ക് പ്രതിപക്ഷം വന്നു. ഷൗട്ടിംഗ് ബ്രിഗേഡിനെ ഉണ്ടാക്കി ആക്രമിക്കാൻ നോക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിൽ പ്രതിഷേധം ഉയർന്നു.…
Read More » -
Health
അറിഞ്ഞിരിക്കാം വായിലെ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ചുണ്ടുകൾ, മോണകൾ, നാവ്, കവിളുകളുടെ ആന്തരിക പാളി എന്നിങ്ങനെ ഏത് ഭാഗങ്ങളിലും ഓറൽ കാൻസർ വികസിക്കാം. ഇന്ത്യയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ഓറൽ ക്യാൻസർ അഥവാ വായിലെ കാൻസർ. പുകയില ഉപഭോഗം വായിലെ അർബുദത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് സയൻസ് ഡയറക്‌റ്റിൽ 2020-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. പുകവലി ട്യൂമർ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. തിരിച്ചറിയാൻ വൈകുന്നതാണ് മിക്കപ്പോഴും ഇതിനെ കൂടുതൽ കൂടുതൽ അപകടകാരിയാക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതിലുപരി അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ പലപ്പോഴും ഇത് നേരത്തെ കണ്ടെത്താൻ സാധിക്കും. രോഗം വരുന്നത് തടയാൻ സാധിക്കില്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തൽ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. പ്രായം കൂടുന്തോറും ഓറൽ കാൻസർ വരാനുള്ള സാധ്യതയും കൂടുന്നു. 45 വയസ്സിനു മുകളിൽ ഉള്ളവരിലാണ് ഈ കാൻസർ ഏറ്റവുമധികം കാണുന്നത്. മോണയിലോ നാവിലോ ടോൺസിലോ വായയുടെ ആവരണത്തിലോ ചുവപ്പോ വെള്ളയോ കട്ടിയുള്ള പാടുകൾ പ്രത്യക്ഷപ്പെടാം.…
Read More » -
Crime
എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പ്
അധികം സമയം ചെലവഴിക്കാതെ, എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായതിനാൽ ഡിജിറ്റൽ പണമിടപാടുകൾ ഇന്ന് ഏറെ ജനപ്രിയമാണ്. ഡിജിറ്റൽ പണമിടപാടുകൾ കൂടിയതോടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എത്രതന്നെ പറഞ്ഞാലും, തട്ടിപ്പുകളിൽ വീണുപോകുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നുമില്ല. എസ്ബിഐ ഉപഭോക്താക്കൾക്കായി പ്രസ് ഇൻഷർമേഷൻ ബ്യൂറോയാണ് പുതിയ ഡിജിറ്റൽ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടൻ ബ്ലോക്ക് ചെയ്യപ്പെടും, ഈ ലിങ്കിൽ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ അപ്‌ഡേറ്റു ചെയ്യു ‘ എന്നിങ്ങനെയാണ് ഒരു ഉപഭോക്താവിന് ലഭിച്ച മെസേജിൽ പറയുന്നത്. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഷെയർ ചെയ്യാൻ ചോദിച്ചുകൊണ്ടുള്ള ഇമെയിൽ അല്ലെങ്കിൽ എസ്എംഎസിനോ പ്രതികരിക്കരുതെന്നും, ഉടൻതന്നെ ‘report.phishingsbi.co.in എന്ന ഇ മെയിൽ വഴി റിപ്പോർട്ട് ചെയ്യണമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്ക് കോൾ ചെയ്തും പരാതി അറിയിക്കാം. https://cybercrime.gov.in/…
Read More » -
LIFE
മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നു! ഇതാണ് സത്യമെന്ന് ഇന്ദ്രജിത്ത്…
മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സംവിധാന അരങ്ങേറ്റം ഉടൻ പ്രഖ്യാപിക്കും എന്നും വാര്‍ത്തകളുണ്ടായി. തിരക്കഥയും ഇന്ദ്രജിത്തിന്റേതാണ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജ വാര്‍ത്ത ആണെന്ന് വ്യക്തമാക്കി ഇന്ദ്രജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതി പൂര്‍ത്തിയാക്കിയാക്കിയിരിക്കുകയാണ്. മോഹൻലാലുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തി എന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കിയ ഇന്ദ്രജിത്ത് പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്‍തവവുമില്ലെന്ന് അറിയിച്ചു. ഇന്ദ്രിജിത്ത് ഒടിടി പ്ലേയോടായിരുന്നു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഇന്ദ്രജിത്ത് മോഹൻലാലിനൊപ്പം ‘റാം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രത്തിന്റെ റിലീസ്. സംയുക്ത, തൃഷ കൃഷ്‍ണൻ, ആദില്‍ ഹുസൈൻ, അനൂപ് മേനോൻ, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, സായ് കുമാര്‍, വിനയ് ഫോര്‍ട്ട്. ചന്ദുനാഥ്, സുരേഷ് ചന്ദ്ര മേനോൻ, പ്രിയങ്ക നായര്‍, കലാഭവൻ ഷാജോണ്‍, അഞ്‍ജലി നായര്‍, ലിയോണ ലിഷോയ്, ആനന്ദ് മഹാദേവൻ, ജ…
Read More »