IndiaNEWS

സി.പി.എമ്മിന് തിരിച്ചുവരവില്ല; ത്രിപുരയിലും നാഗാലാന്‍സിലും ബി.ജെ.പിയെന്ന് എക്‌സിറ്റ്‌പോള്‍

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി സഖ്യത്തിന് തുടര്‍ ഭരണം പ്രവചിച്ച് ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 36 മുതല്‍ 45 സീറ്റുവരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് സിപിഎം സഖ്യം 611 സീറ്റുകളില്‍ ഒതുങ്ങും. ടിഎംപി 9 മുതല്‍ 16 സീറ്റുകള്‍ വരെ നേടുമെന്നുമാണു പ്രവചനം. 29 മുതല്‍ 36 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് സീ ന്യൂസ്- മറ്റ്‌റൈസ് എക്‌സിറ്റ് പോളും പ്രവചിക്കുന്നത്. 60 സീറ്റുകളിലേക്കാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

മേഘാലയയില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറുമെന്നാണ് സീ ന്യൂസ് മാറ്റ്‌റൈസ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്‍പിപി 21 മുതല്‍ 26 സീറ്റുകള്‍ വരെ നേടും. നിലവിലെ പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടു മുതല്‍ 13 സീറ്റുകള്‍ വരെയാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി നില മെച്ചപ്പെടുത്തി ആറു മുതല്‍ 11 സീറ്റുവരെ നേടിയേക്കും.

Signature-ad

18 മുതല്‍ 26 സീറ്റുകളാണ് കോണ്‍റാഡ് സാങ്മയുടെ എന്‍പിപിക്ക് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. തൃണമൂല്‍ 814 സീറ്റുകള്‍ വരെ നേടും. കഴിഞ്ഞ തവണ 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ ഒതുങ്ങും.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി, ബിജെപി സഖ്യം വന്‍ വിജയം നേടുമെന്നാണ് സീ ന്യൂസ്- മാറ്റ്‌റൈസ് എക്‌സിറ്റ് പോള്‍ പ്രവചനം. ഈ സഖ്യം 35-43 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസിന് ഒന്നു മുതല്‍ മൂന്നു സീറ്റും എന്‍പിഎഫിന് രണ്ടു മുതല്‍ അഞ്ചു സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. 39-49 സീറ്റുകള്‍ നേടി ബിജെപി സഖ്യം അധികാരത്തിലേറുമെന്നാണ് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് എക്‌സിറ്റ് പോള്‍ പ്രവചനം.

ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. മേഘാലയയിലും നാഗാലാന്‍ഡിലും 60ല്‍ 59 വീതം സീറ്റുകളിലേക്ക് തിങ്കളാഴ്ചയായിരുന്നു പോളിങ്. ത്രിപുരയില്‍ 88 ശതമാനം പോളിങ്ങാണ് രേഖപ്പെടിത്തിയത്. മാര്‍ച്ച് രണ്ടിനാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.

Back to top button
error: