Month: February 2023

  • Kerala

    നടി സുബി സുരേഷ് അന്തരിച്ചു

    കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.  

    Read More »
  • Movie

    മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫറി’ൻ്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ ഓഗസ്റ്റില്‍ തുടങ്ങുന്നു

        സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്റെ സംവിധാന മികവിന് മുന്നില്‍ മലയാളികള്‍ കയ്യടിച്ച ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന് ഇത്രയേറെ പ്രതീക്ഷ പകരാൻ  കാരണം. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫര്‍’ മലയാളത്തിന് മറ്റൊരു ബ്ലോക്ബസ്റ്ററാണ് സമ്മാനിച്ചത്. ‘എമ്പുരാനു’മായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങും. ആറുമാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അവസാനിച്ചു എന്നാണ് വിവരം. 2023 പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോളിവുഡ് ചിത്രങ്ങളുടേതിന് സമാനമായ നിര്‍മ്മാണമായിരിക്കും ‘എമ്പുരാന്റേ’തെന്നാണ് സൂചനകള്‍. മഞ്ജു വാര്യര്‍, ടൊവിനൊ തോമസ് തുടങ്ങിയ താരനിര എമ്പുരാനിലുമുണ്ടാകും. എമ്പുരാന്‍ നിര്‍മ്മാണത്തിനായി ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ‘ലൂസിഫറി’ന്റെ റിലീസ് 2019ല്‍ ആയിരുന്നു. ചിത്രത്തിന്റെ…

    Read More »
  • NEWS

    വെളുക്കാൻ തേച്ചിട്ട് പാണ്ടാകരുതേ: സംസ്ഥാനത്ത് വിൽക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ വൻ പാർശ്വഫലങ്ങളുള്ള, മായം കലർന്നവ എന്ന് സംസ്ഥാന ഡ്രഗ് കൺട്രോളർ

       സംസ്ഥാനത്ത് വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളാണെന്ന് കണ്ടെത്തി. ‘ഓപ്പറേഷൻ സൗന്ദര്യ’ എന്ന പേരിൽ ഡ്രഗ് കൺട്രോൾ ഇൻ്റലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. വൻ പാർശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നും പരിശോധന കർശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കൺട്രോളർ അറിയിച്ചു. ‘ഓപ്പറേഷൻ സൗന്ദര്യ’യെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻപാർശ്വഫലമുള്ള ഫേസ് ക്രീമുകളുൾപ്പടെ പിടിച്ചെടുത്തത്. ഡ്രഗ് കൺട്രോൾ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17 സ്ഥലങ്ങളിൽ സൗന്ദര്യവർധക വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായി കണ്ടെത്തി. ഇതിൽ പലതും യുവതീ, യുവാക്കൾ പതിവായി ഉപയോഗിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ അംഗീകാരമുള്ള ക്രീമുകൾ പലതും പാർശ്വഫലങ്ങൾ കാരണം വിദേശ രാജ്യങ്ങളിൽ നിരോധിച്ചവയാണെന്ന വസ്തുതയും നിലനിൽക്കുന്നു. സൗന്ദര്യവർധക വസ്തുക്കൾ തെരഞ്ഞെടുക്കുമ്പോൾ ഗുണനിലവാരമുള്ളവ ഉറപ്പാക്കണമെന്നും പരിശോധനകൾ കർശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കൺട്രോളർ പറഞ്ഞു.

    Read More »
  • Movie

    സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ ആദ്യസംരംഭം, ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ‘കിംഗ് ഒഫ് കൊത്ത’ ഓണത്തിന്

    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഒഫ് കൊത്ത’യില്‍ ടൊവിനോ തോമസ് അതിഥി വേഷത്തില്‍ എത്തുന്നു. കാരൈക്കുടിയില്‍ രണ്ടു ദിവസം കൊണ്ട് ടൊവിനോയുടെ സീനുകള്‍ ചിത്രീകരിച്ചു. ഓണം റിലീസായി എത്തുന്ന ‘കിംഗ് ഒഫ് കൊത്ത’യുടെ ചിത്രീകരണം പൂർത്തിയാകാറായി. ചെമ്പന്‍ വിനോദ് ജോസ് , ഗോകുല്‍ സുരേഷ്, പ്രസന്ന, ഐശ്വര്യ ലക്ഷമി, നൈല ഉഷ, ശാന്തി കൃഷ്ണ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന ‘കിംഗ് ഒഫ് കൊത്ത’ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ് കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. എഡിറ്റര്‍- ശ്യാം ശശിധരന്‍, മേക്കപ്പ്-…

    Read More »
  • Health

    ജലദോഷ പനി പടരുന്നു, കാര്യക്ഷമമായി നേരിട്ടില്ലെങ്കിൽ ഗുരുതരമാകാം;  രോഗം മാറാൻ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

    ജലദോഷ പനി  തണുപ്പ് കാലം മാറാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും പലരും ജലദോഷ പനിയില്‍ നിന്ന് മുക്തരായിട്ടില്ല. പനി, കുളിര്, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ജലദോഷപ്പനി കുറച്ചൊന്നുമല്ല നമ്മെ ബുദ്ധിമുട്ടിക്കുന്നത്. ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) അനുസരിച്ച് ഒരാൾക്ക് വർഷത്തിൽ രണ്ടുതവണ ജലദോഷം വരാൻ സാധ്യതയുണ്ടത്രേ. ഇത് ഗൗരവമേറിയ ആരോഗ്യപ്രശ്നം അല്ലെങ്കിൽ പോലും, നമ്മെ വളരെയേറെ അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന്റെ കാരണങ്ങൾ ജലദോഷത്തിന് കാരണമാകുന്ന നിരവധി  വൈറസുകൾ ഉണ്ട്, റിനോവൈറസുകൾ ആണ് അതിന് ഏറ്റവും സാധാരണമായ കാരണം. നമ്മുടെ വായ, കണ്ണുകൾ, മൂക്ക് എന്നിവയിലൂടെ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. അസുഖമുള്ള ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ഇത് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടരും. ജലദോഷത്തിന്റെ ലക്ഷണങ്ങൾ അണുബാധ പിടിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ജലദോഷത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ജലദോഷത്തിന്റെ ചില ലക്ഷണങ്ങൾ ഇതാ. > ക്ഷീണം, തളർച്ച, കുളിര്,…

    Read More »
  • Crime

    സ്വര്‍ണ്ണ പാന്റും ഷര്‍ട്ടുമിട്ട് ദുബായിയില്‍ നിന്നും വടകരയിലേക്ക്; പിടിക്കപ്പെട്ടത് എയര്‍പോര്‍ട്ടിന് പുറത്ത്

    മലപ്പുറം: പത്തോളം പരിശോധനകളെ വെട്ടിച്ച്. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചുവന്ന യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചു പോലീസ് പിടിയില്‍. ദുബായില്‍ നിന്നും വന്ന കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ (37) ആണ് പോലീസ് പിടിയിലായത്. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സഫവാന്റെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പോലീസ് ഇന്ന് പിടിച്ചെടുത്തത്. രാവിലെ 08.30നു ദുബായില്‍ നിന്നും ഇന്‍ഡിഗോ ഫ്ലൈറ്റില്‍ കരിപൂര്‍ എയര്‍ പോര്‍ട്ടിലിറങ്ങിയ മുഹമ്മദ് സഫ്‌വാന്‍ (37) ആണ് സ്വര്‍ണ്ണം കടത്തിയതിന് പോലീസ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫ്‌വാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സഫ്‌വാന്‍ ധരിച്ചിരുന്ന പാന്റ്സിലും ഇന്നര്‍ ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ച രീതിയിലാണ് കാണപ്പെട്ടത്. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍…

    Read More »
  • Kerala

    ഇസ്രായേലില്‍ കാണാതായ ബിജു കുര്യന്റെ വിസ റദ്ദാക്കും; എംബസിക്ക് സര്‍ക്കാര്‍ കത്ത് നല്‍കും

    തിരുവനന്തപുരം: ഇസ്രായേലില്‍ കാണാതായ കര്‍ഷകന്‍ കണ്ണൂര്‍ പേരട്ട സ്വദേശി ബിജു കുര്യന്റെ വിസ റദ്ദാക്കാന്‍ എംബസിക്ക് സര്‍ക്കാര്‍ കത്ത് നല്‍കും. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. ബിജുവിനെ എത്രയും വേഗം കണ്ടെത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേല്‍ എംബസിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആധുനിക കൃഷിരീതി പഠിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രായേലിലെത്തിയ ബിജുവിനെ ഫെബ്രുവരി 17 രാത്രിയിലാണ് കാണാതായത്. ഇയാളെ കാണാതായ വിവരം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് അപ്പോള്‍ തന്നെ എംബസിയെ അറിയിച്ചിരുന്നു. ബിജു ഇല്ലാതെ തിങ്കളാഴ്ചയാണ് സംഘം കേരളത്തില്‍ മടങ്ങിയെത്തിയത്. തുടക്കം മുതല്‍ സംഘത്തില്‍ നിന്നും ബിജു അകലം പാലിച്ചിരുന്നു. കഴിഞ്ഞ കുറേ കാലമായി ഇസ്രായേലിലേക്ക് പോകാന്‍ ബിജു ശ്രമിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഒരു തവണ ഏജന്‍സിക്ക് പണം കൊടുക്കുകയും യാത്രയുടെ വക്കോളം എത്തിയെങ്കിലും ബിജുവിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. ബിജു ആസൂത്രിതമായി മുങ്ങുകയായിരുന്നുവെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.…

    Read More »
  • Crime

    കശ്മീരില്‍നിന്നുള്ള ഹിസ്ബുല്‍ കമാന്‍ഡര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു; ആമ്രണം റാവല്‍പിണ്ടിയില്‍

    ശ്രീനഗര്‍: കശ്മീരില്‍നിന്നുള്ള ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുപ്വാരയില്‍നിന്നുള്ള ബഷീര്‍ അഹമ്മദ് പീര്‍ ആണ് കൊല്ലപ്പെട്ടത്. 15 വര്‍ഷത്തിലേറെയായി ഇയാള്‍ പാക്കിസ്ഥാനില്‍ സുരക്ഷിതനായി കഴിയുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. റാവല്‍പിണ്ടിയിലെ ഒരു കടയ്ക്കു പുറത്തുവച്ച് പോയിന്റ് ബ്ലാങ്കിലാണ് അജ്ഞാതനായ ആള്‍ പീറിനെ വെടിവച്ചു കൊന്നതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖയില്‍ ഭീകരരെ വിന്യസിക്കുന്ന ചുമതലയായിരുന്നു പീറിന്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലിന് കേന്ദ്രം ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.    

    Read More »
  • India

    തന്നെ വധിക്കാന്‍ ഏക്നാഥ് ഷിന്‍ഡേയുടെ മകന്‍ ആളെ ഏര്‍പ്പാടാക്കിയെന്ന് സഞ്ജയ് റാവത്ത്

    മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ദ് ഷിന്‍ഡേയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേനയുടെ രാജ്യസഭാ എം.പി. സഞ്ജയ് റാവത്ത്. തന്നെ കൊലപ്പെടുത്താനായി ശ്രീകാന്ദ് വാടക കൊലയാളികളെ ചുമതലപ്പെടുത്തിയതായി സഞ്ജയ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മുംബൈ പോലീസ് കമ്മിഷണര്‍, താനെ പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് അദ്ദേഹം കത്തെഴുതി. സംസ്ഥാനത്ത് സര്‍ക്കാര്‍ മാറിയസാഹചര്യത്തില്‍ തനിക്ക് ലഭിച്ചിരുന്ന സുരക്ഷ പിന്‍വലിച്ചതായി സഞ്ജയ് ചൂണ്ടിക്കാട്ടി. ഭരണകക്ഷി എം.എല്‍.എമാരില്‍ നിന്നും അവരുടെ ഗുണ്ടകളില്‍ നിന്നും നിരന്തരമായി ഭീഷണി ഉയരുന്ന സാഹചര്യമുണ്ട്. തന്നെ ആക്രമിക്കാന്‍ താനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജാ താക്കൂര്‍ എന്ന അധോലോക നേതാവിനെ ശ്രീകാന്ത് ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. സഞ്ജയ് റാവത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പോലീസ് സുരക്ഷ ലഭിക്കുന്നതിന് വേണ്ടിയാണോയെന്ന് ദേവേന്ദ്ര ഫട്നാവിസ് ചോദിച്ചു. യാതൊരു തെളിവുകളുമില്ലാതെയാണ് ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Crime

    അടൂരില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസ്: 2 ആണ്‍മക്കള്‍ അറസ്റ്റില്‍

    പത്തനംതിട്ട: അടൂര്‍ മാരൂരില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ അറസ്റ്റില്‍. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയായിരുന്നു കൊലപാതകം. നായകളുമായെത്തി ഇവര്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. സൂര്യലാല്‍ കാപ്പാ കേസില്‍ പ്രതിയാണ്. മണ്ണെടുപ്പിനെ എതിര്‍ത്ത സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചവരാണ് അറസ്റ്റിലായവര്‍. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി സൂര്യലാലിനെയും ചന്ദ്രലാലിനെയും തിരഞ്ഞു വീട്ടിലെത്തിയ അക്രമികള്‍, സുജാതയെ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്.

    Read More »
Back to top button
error: