Month: February 2023

  • Crime

    മോഷണശ്രമം: വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ

    തൃക്കൊടിത്താനം: മോഷണ ശ്രമക്കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ അലഹബാദ് ഭാഗത്ത് ഇസ്മയിൽ ഹുസൈൻ മകൻ മുഹമ്മദ് അശ്രഫുൾ ഹൌക് (25) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ രണ്ടര മണിയോടുകൂടി പായിപ്പാട് മാന്താനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തൃക്കൊടിത്താനം എസ്.ഐ സാഗർ എം.പി, സി.പി.ഓ മാരായ കൃഷ്ണകുമാർ, ജോഷി, സന്തോഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Movie

    ശശികുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായക വേഷത്തിലെത്തിയ എം.ഡി രത്നമ്മയുടെ ‘മകൻ എന്റെ മകൻ’ തീയേറ്ററിലെത്തിനെത്തിയിട്ട് 38 വർഷം

    സിനിമ ഓർമ്മ ശശികുമാർ-മമ്മൂട്ടി-രാധിക ടീമിന്റെ ‘മകൻ എന്റെ മകൻ’ പ്രദർശനത്തിനെത്തിയിട്ട് 38 വർഷം. 1985 ഫെബ്രുവരി 22 നാണ് ജൂബിലി ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തത്. കുമാരി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എം.ഡി രത്നമ്മയുടെ നോവലാണ് സിനിമയ്ക്കാധാരം. സലിം ചേർത്തലയുടെ തിരക്കഥ. ഇതേ വർഷം തന്നെയാണ് സലിം ചേർത്തലയുടെ രചനയിൽ ‘അക്കച്ചീടെ കുഞ്ഞുവാവ’ റിലീസായത്. ഭരതന്റെ ‘എന്റെ ഉപാസന’യ്ക്ക് ശേഷം ജൂബിലി നിർമ്മിച്ച ചിത്രമാണ് ‘മകൻ എന്റെ മകൻ.’ സംശയത്തിന്റെ പുറത്ത് ഭർത്താവിനെ തെറ്റിദ്ധരിക്കുകയും കുടുംബത്തിന്റെ വാക്ക് കേട്ട് സ്വന്തം ജീവിതം കുളം തോണ്ടുകയും ചെയ്‌ത ഒരു സ്ത്രീയുടെ കഥയാണ് ‘മകൻ എന്റെ മകൻ.’ കോളജ് ലക്‌ചറർ ആയ മമ്മൂട്ടി ട്രെയിനിൽ നിന്ന് ഒരു അജ്ഞാത കുഞ്ഞിനെ കണ്ടെത്തുന്നതാണ് കഥയിലെ ആദ്യ വഴിത്തിരിവ്. നിഷ്കളങ്കയായ ഭാര്യ രാധിക ആദ്യം കുഞ്ഞിനെ സ്വന്തമായി വളർത്താമെന്ന് അംഗീകരിച്ചെങ്കിലും അയൽക്കാരുടെയും അമ്മയുടെയും അമ്മാവന്റെയും സംശയമുനകളിൽ വീണ് കുഞ്ഞിനെ തള്ളിപ്പറയുകയാണ്; ഒപ്പം ഭർത്താവിനെയും.…

    Read More »
  • India

    തീര്‍ത്ഥാടനത്തിന്റെ മറവില്‍ തുടരുന്നത് ആള്‍ക്കടത്ത്?

    കേരളത്തില്‍ നിന്നും ഇസ്രായേലില്‍ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കുള്ള തീര്‍ത്ഥ യാത്രയില്‍ ആള്‍ക്കടത്ത് വ്യാപകമാവുന്നു. ഇത് വിനയാകുന്നത് യഥാര്‍ത്ഥ തീര്‍ത്ഥാടകര്‍ക്ക്.ആഴ്ചകള്‍ക്ക് മുന്‍പ് ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നീ മൂന്ന് രാജ്യങ്ങളിലായി 48 പേര്‍ അടങ്ങുന്ന സംഘം തീര്‍ത്ഥ യാത്ര നടത്തിയിരുന്നു. ഈ യാത്രയുടെ മറവില്‍ നടന്നത് ആള്‍ക്കടത്താണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പതിനാലോളം പേര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നാണ് എമിഗ്രേഷൻ ഡിപ്പാർട്മെന്റ് അധികൃതരിൽ നിന്നും ലഭിക്കുന്ന അറിവ്. 10 മുതല്‍ 12 ദിവസംവരെ നീളുന്ന യാത്രയ്ക്കിടയിലാണ് ഇസ്രായേലില്‍ വെച്ച് ഇവരെ കാണാതായത്. എറണാകുളം കരിമുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ട്രാവല്‍ ഏജന്‍സിയാണ് 48 പേരടങ്ങുന്ന തീര്‍ത്ഥാടകരുടെ യാത്രയൊരുക്കിയത്. തിരുമേനിമാരുടെയും വൈദികരുടെയും നേതൃത്വത്തിലായിരുന്നു യാത്ര. തീര്‍ത്ഥാടനത്തിന് എന്ന വ്യാജേന ഇസ്രായേലില്‍ എത്തിയവര്‍ ഇന്ത്യയിലേക്ക് തിരിച്ചു കയറാതെ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം ആധുനിക കൃഷിരീതി പരിശീലനത്തിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ച കര്‍ഷക സംഘത്തില്‍ നിന്നും ബിജു കുര്യനെ കാണാതായതും ഇതോടൊപ്പം ചേര്‍ത്തു…

    Read More »
  • Crime

    ശാസ്ത്രത്തി​ന്റെ ഒരു പുരോ​ഗതിയേ! ഗൂഗിൾ പേ വഴി കൈക്കൂലി; മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി സിബിഐ

    മുംബൈ : ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂട്ടിയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ആണ് പിടികൂടിയത്. രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്പെക്ടർ, ഹവിൽദാർ എന്നിങ്ങനെ നാലു ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റ് ചെയ്തു. മൂന്നു സംഭവങ്ങളിലായി 42,000 രൂപയാണ് കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തി. ഭീഷണിക്കിരയായവരിൽ ഒരു മലയാളിയും ഉണ്ട്. ഫോൺ കൈവശം വച്ചതിന് ദുബായിൽ നിന്നെത്തിയ മലയാളിയെ ഭീഷണിപ്പെടുത്ത 7000 രൂപയാണ് ഗൂഗിൾ പേ വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയത്.

    Read More »
  • NEWS

    ബഹ്റൈനിലെ പ്രവാസികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശം

    മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് പാർലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിർമാണ ശുപാർശ എം.പിമാർ സമർപ്പിച്ചതായി ഗൾഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാർശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. 200 ബഹ്റൈനി ദിനാറിൽ (ഏകദേശം 43,000 ഇന്ത്യൻ രൂപയോളം) താഴെയുള്ള തുക പ്രവാസികൾ നാടുകളിലേക്ക് അയക്കുമ്പോൾ അതിന്റെ ഒരു ശതമാനവും 201 ദിനാർ മുതൽ 400 ദിനാർ (87,000 ഇന്ത്യൻ രൂപയോളം) വരെ അയക്കുമ്പോൾ രണ്ട് ശതമാനവും 400 ദിനാറിന് മുകളിൽ അയക്കുമ്പോൾ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകൾക്കും ബഹ്റൈനിലെ നികുതി നിയമപ്രകാരം ഇളവുകൾ ലഭിക്കുന്ന മറ്റ് ഇടപാടുകൾക്കും ഇളവ് അനുവദിച്ച് നികുതി ശുപാർശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി പ്രവാസികൾ പണം അയക്കുമ്പോൾ തന്നെ…

    Read More »
  • Business

    ഭ്രമിപ്പിക്കുന്ന മൈലേജ്, കൊതിപ്പിക്കുന്ന വില! ഇതിൽ കൂ‍ടൂതൽ എന്ത് വേണമെന്ന് വാഹന പ്രേമികൾ

    ഒകയ ഇവി പുതിയ ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് എഫ്2എഫ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 83,999 രൂപ പ്രാരംഭ വിലയിൽ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‍കൂട്ടർ ഒറ്റ ചാർജിൽ 70 മുതല്‍ 80 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ലോഡിന് അനുസരിച്ച് 55 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സ്‍കൂട്ടറിന് കഴിയും. ലാഭകരവും മനോഹരവുമായ സിറ്റി സ്‌കൂട്ടർ തിരയുന്ന ഉപഭോക്താക്കളെ ഫാസ്റ്റ് എഫ്2എഫ് ലക്ഷ്യമിടുന്നതായി കമ്പനി അവകാശപ്പെടുന്നു. 2.2 kWh ലിഥിയം-അയോൺ – LFP ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ 800W-BLDC-Hub മോട്ടോർ ആണ് ഒകായ ഫാസ്റ്റ് F2F ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ബാറ്ററി പായ്ക്കും മോട്ടോറിനും രണ്ട് വർഷത്തെ വാറന്‍റിയുണ്ട്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും സ്‌പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് റിയർ ഷോക്ക് അബ്‌സോർബറുകളും സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിആർഎൽ ഹെഡ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയുമായാണ് ഇത് വരുന്നത്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാൻ,…

    Read More »
  • Kerala

    കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നത് വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം, മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണം; അന്ത്യശാസനവുമായി സുപ്രീംകോടതി

    ദില്ലി: ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നത് വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് സുപ്രീംകോടതി സംസ്ഥാനത്തിന് അന്ത്യശാസനം നൽകി. ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇന്ന് കേരളത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കോടതി ഉത്തരവ് വന്ന് വർഷങ്ങളായിട്ടും നടപടികൾ പൂർത്തിയാകാത്തിൽ കോടതി അതൃപ്തി അറിയിച്ചു. നടപടികൾ പൂർത്തിയാകാത്തതിൽ ചീഫ് സെക്രട്ടറിക്ക് നേരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കുമെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. എന്നാൽ പൊളിക്കൽ നടപടികൾ തുടങ്ങിയെന്നും ഇത് പൂർത്തിയാക്കാൻ കുറച്ച് സമയം കൂടി മാത്രം മതിയാകുമെന്നും സംസ്ഥാനത്തിനായി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ സി.കെ ശശി സുപ്രീം കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത് നാല് ആഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.…

    Read More »
  • Crime

    കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചെന്ന് പരാതി

    കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജ് ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് – കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ ഇന്നും കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചിരിക്കുന്നത്.…

    Read More »
  • Kerala

    സുരക്ഷ ഉറപ്പാക്കുമെന്ന് ആഘോഷക്കമ്മിറ്റിയുടെ ഉറപ്പ്; ഉത്രാളിക്കാവിൽ വെടിക്കെട്ടിന് അനുമതി

    തൃശൂർ: ഉത്രാളിക്കാവിൽ വെടിക്കെട്ടിന് അനുമതി. ഇന്ന് രാത്രി 8 ന് പറപ്പുറപ്പാടിന്റെ ഭാഗമായുള്ള വെടിക്കെട്ടിനാണ് അനുമതി ലഭിച്ചത്. ജില്ലാ കളക്ടറുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി, സിറ്റി പൊലീസ് കമ്മീഷണർ, എഡിഎം, ഉത്രാളിക്കാവ് ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് യോഗത്തിൽ ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഉറപ്പ് നൽകിയതോടെയാണ് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയത്. വെടിക്കോപ്പുകൾ സൂക്ഷിക്കാനുള്ള മാഗസിൻ സജ്ജമെന്ന് യോഗത്തിൽ ആഘോഷ കമ്മിറ്റി അറിയിച്ചു. സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകി.

    Read More »
  • Crime

    വർക്കലയിൽ ബസിനുള്ളിൽ ലൈംഗികാതിക്രമം; യുവതിയുടെ പരാതിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ, ബസും കസ്റ്റഡിയിൽ

    തിരുവനന്തപുരം: വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പൊലീസ് പിടിയിലായി. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസ് റൂട്ടിലോടവെയാണ് കണ്ടക്ടർ യുവതിയോട് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചത്. എന്നാൽ യുവതി ഉടൻ തന്നെ പൊലീസിന് പരാതി നൽകി. ഇതിന് പിന്നാലെയാണ് പൊലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. കണ്ടക്ടർക്കൊപ്പം സ്വകാര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.

    Read More »
Back to top button
error: