Month: February 2023

  • Crime

    കോട്ടയത്ത് കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍നിന്ന് 21 ലക്ഷം രൂപ പിടിച്ചെടുത്തു; പണം കടത്താന്‍ ശ്രമിച്ചയാളെ പറ്റി അന്വേഷണം തുടരുന്നു

    കോട്ടയം: റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്തിയ കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍ നിന്ന് കിട്ടിയത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമെന്നാണ് റെയില്‍വെ പൊലീസിന്‍റെ നിഗമനം. ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റെയില്‍വെ പൊലീസും കേരള പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്‍റെ നോട്ടുകെട്ടുകള്‍ ഒന്നിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു. എസി ബോഗിയായ ബി2- വിലെ നാല്‍പ്പത്തിയേഴാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. കിട്ടിയ നോട്ടുകള്‍ കളളനോട്ടുകളല്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് പണം ട്രയിനില്‍ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ട്രെയിന്‍ പുറപ്പെട്ട എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തന്നെ ആരെങ്കിലും പണം ട്രെയിനില്‍ വച്ചതാവാം എന്നാണ് നിഗമനം. എന്നാല്‍ സൗത്ത് റെയില്‍വെ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിന്…

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ.

    പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം മുണ്ടുപാലം ഭാഗത്ത് താഴവയലിൽ വീട്ടിൽ അജിത്ത് ബിനു (22) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അബ്രഹാം കെ എം, ബിജു ജോസഫ്, സി.പി.ഓ മാരായ ജോബി കുര്യൻ, റോയി വി. എം, ബീനാമ്മ കെ.എം, ശുഭ.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ

    പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം മന്ദിരം ഭാഗത്ത് പ്ലാംപറമ്പിൽ വീട്ടിൽ ഗോപികൃഷ്ണൻ (20) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ അജി. പി.ഏലിയാസ്, സി.പി.ഓ മാരായ ജയകുമാർ, അനീഷ് സലാം, പ്രിയ എൻ. ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

    Read More »
  • Local

    കോട്ടയം ജില്ലയിലെ എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന്

    കോട്ടയം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ എസ്.പി.സി പദ്ധതി നിലവിലുള്ള 9 സ്കൂളുകളിലെ 400 ഓളം കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 8ന് കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടിൽ വച്ച് നടത്തപ്പെടും. പ്രസ്തുത പരേഡിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് മുഖ്യാതിഥിയായിരിക്കും. കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷാജു പോൾ, എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുമായ സി.ജോൺ, കോട്ടയം ഡി.വൈ.എസ്.പി അനീഷ് ജി, എസ്.പി.സി പദ്ധതിയുടെ അസിസ്റ്റ​ന്റ് നോഡൽ ഓഫീസർ ജയകുമാർ ഡി, മറ്റ് പോലീസ്‌ ഉദ്യോഗസ്ഥര്‍, അധ്യാപകർ, രക്ഷകർത്താക്കൾ, മറ്റ് കേഡറ്റുകൾ എന്നിവർ സന്നിഹിതരായിരിക്കും.

    Read More »
  • Crime

    സഹോദരങ്ങളെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

    അയർക്കുന്നം: സഹോദരങ്ങളെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പാദുവ വരണ്ടിയാനിക്കൽ വീട്ടിൽ വിപിൻ പി.വി (38) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സഹോദരനും ചേർന്ന് അഞ്ചാം തീയതി ഉച്ചയോടുകൂടി അയൽവാസിയായ സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അകലക്കുന്നം മറ്റക്കര പാദുവ ഭാഗത്ത് വച്ച് വിപിൻ ഇവരെ ചീത്ത വിളിക്കുകയും, കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തത്. തുടർന്ന് ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപിനെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ മധു.ആർ, എ.എസ്.ഐ മാരായ സോജൻ ജോസഫ്, പ്രദീപ്കുമാർ, സജു റ്റി.ലൂക്കോസ്, സി.പി.ഓ മാരായ ജിജോ ജോൺ, പ്രശാന്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

    Read More »
  • Crime

    മോഷണശ്രമം: വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ

    തൃക്കൊടിത്താനം: മോഷണ ശ്രമക്കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ അലഹബാദ് ഭാഗത്ത് ഇസ്മയിൽ ഹുസൈൻ മകൻ മുഹമ്മദ് അശ്രഫുൾ ഹൌക് (25) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ രണ്ടര മണിയോടുകൂടി പായിപ്പാട് മാന്താനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തൃക്കൊടിത്താനം എസ്.ഐ സാഗർ എം.പി, സി.പി.ഓ മാരായ കൃഷ്ണകുമാർ, ജോഷി, സന്തോഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Movie

    ശശികുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായക വേഷത്തിലെത്തിയ എം.ഡി രത്നമ്മയുടെ ‘മകൻ എന്റെ മകൻ’ തീയേറ്ററിലെത്തിനെത്തിയിട്ട് 38 വർഷം

    സിനിമ ഓർമ്മ ശശികുമാർ-മമ്മൂട്ടി-രാധിക ടീമിന്റെ ‘മകൻ എന്റെ മകൻ’ പ്രദർശനത്തിനെത്തിയിട്ട് 38 വർഷം. 1985 ഫെബ്രുവരി 22 നാണ് ജൂബിലി ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തത്. കുമാരി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എം.ഡി രത്നമ്മയുടെ നോവലാണ് സിനിമയ്ക്കാധാരം. സലിം ചേർത്തലയുടെ തിരക്കഥ. ഇതേ വർഷം തന്നെയാണ് സലിം ചേർത്തലയുടെ രചനയിൽ ‘അക്കച്ചീടെ കുഞ്ഞുവാവ’ റിലീസായത്. ഭരതന്റെ ‘എന്റെ ഉപാസന’യ്ക്ക് ശേഷം ജൂബിലി നിർമ്മിച്ച ചിത്രമാണ് ‘മകൻ എന്റെ മകൻ.’ സംശയത്തിന്റെ പുറത്ത് ഭർത്താവിനെ തെറ്റിദ്ധരിക്കുകയും കുടുംബത്തിന്റെ വാക്ക് കേട്ട് സ്വന്തം ജീവിതം കുളം തോണ്ടുകയും ചെയ്‌ത ഒരു സ്ത്രീയുടെ കഥയാണ് ‘മകൻ എന്റെ മകൻ.’ കോളജ് ലക്‌ചറർ ആയ മമ്മൂട്ടി ട്രെയിനിൽ നിന്ന് ഒരു അജ്ഞാത കുഞ്ഞിനെ കണ്ടെത്തുന്നതാണ് കഥയിലെ ആദ്യ വഴിത്തിരിവ്. നിഷ്കളങ്കയായ ഭാര്യ രാധിക ആദ്യം കുഞ്ഞിനെ സ്വന്തമായി വളർത്താമെന്ന് അംഗീകരിച്ചെങ്കിലും അയൽക്കാരുടെയും അമ്മയുടെയും അമ്മാവന്റെയും സംശയമുനകളിൽ വീണ് കുഞ്ഞിനെ തള്ളിപ്പറയുകയാണ്; ഒപ്പം ഭർത്താവിനെയും.…

    Read More »
  • India

    തീര്‍ത്ഥാടനത്തിന്റെ മറവില്‍ തുടരുന്നത് ആള്‍ക്കടത്ത്?

    കേരളത്തില്‍ നിന്നും ഇസ്രായേലില്‍ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കുള്ള തീര്‍ത്ഥ യാത്രയില്‍ ആള്‍ക്കടത്ത് വ്യാപകമാവുന്നു. ഇത് വിനയാകുന്നത് യഥാര്‍ത്ഥ തീര്‍ത്ഥാടകര്‍ക്ക്.ആഴ്ചകള്‍ക്ക് മുന്‍പ് ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നീ മൂന്ന് രാജ്യങ്ങളിലായി 48 പേര്‍ അടങ്ങുന്ന സംഘം തീര്‍ത്ഥ യാത്ര നടത്തിയിരുന്നു. ഈ യാത്രയുടെ മറവില്‍ നടന്നത് ആള്‍ക്കടത്താണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പതിനാലോളം പേര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നാണ് എമിഗ്രേഷൻ ഡിപ്പാർട്മെന്റ് അധികൃതരിൽ നിന്നും ലഭിക്കുന്ന അറിവ്. 10 മുതല്‍ 12 ദിവസംവരെ നീളുന്ന യാത്രയ്ക്കിടയിലാണ് ഇസ്രായേലില്‍ വെച്ച് ഇവരെ കാണാതായത്. എറണാകുളം കരിമുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ട്രാവല്‍ ഏജന്‍സിയാണ് 48 പേരടങ്ങുന്ന തീര്‍ത്ഥാടകരുടെ യാത്രയൊരുക്കിയത്. തിരുമേനിമാരുടെയും വൈദികരുടെയും നേതൃത്വത്തിലായിരുന്നു യാത്ര. തീര്‍ത്ഥാടനത്തിന് എന്ന വ്യാജേന ഇസ്രായേലില്‍ എത്തിയവര്‍ ഇന്ത്യയിലേക്ക് തിരിച്ചു കയറാതെ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം ആധുനിക കൃഷിരീതി പരിശീലനത്തിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ച കര്‍ഷക സംഘത്തില്‍ നിന്നും ബിജു കുര്യനെ കാണാതായതും ഇതോടൊപ്പം ചേര്‍ത്തു…

    Read More »
  • Crime

    ശാസ്ത്രത്തി​ന്റെ ഒരു പുരോ​ഗതിയേ! ഗൂഗിൾ പേ വഴി കൈക്കൂലി; മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി സിബിഐ

    മുംബൈ : ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂട്ടിയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ആണ് പിടികൂടിയത്. രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്പെക്ടർ, ഹവിൽദാർ എന്നിങ്ങനെ നാലു ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റ് ചെയ്തു. മൂന്നു സംഭവങ്ങളിലായി 42,000 രൂപയാണ് കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തി. ഭീഷണിക്കിരയായവരിൽ ഒരു മലയാളിയും ഉണ്ട്. ഫോൺ കൈവശം വച്ചതിന് ദുബായിൽ നിന്നെത്തിയ മലയാളിയെ ഭീഷണിപ്പെടുത്ത 7000 രൂപയാണ് ഗൂഗിൾ പേ വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയത്.

    Read More »
  • NEWS

    ബഹ്റൈനിലെ പ്രവാസികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശം

    മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് പാർലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിർമാണ ശുപാർശ എം.പിമാർ സമർപ്പിച്ചതായി ഗൾഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാർശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. 200 ബഹ്റൈനി ദിനാറിൽ (ഏകദേശം 43,000 ഇന്ത്യൻ രൂപയോളം) താഴെയുള്ള തുക പ്രവാസികൾ നാടുകളിലേക്ക് അയക്കുമ്പോൾ അതിന്റെ ഒരു ശതമാനവും 201 ദിനാർ മുതൽ 400 ദിനാർ (87,000 ഇന്ത്യൻ രൂപയോളം) വരെ അയക്കുമ്പോൾ രണ്ട് ശതമാനവും 400 ദിനാറിന് മുകളിൽ അയക്കുമ്പോൾ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകൾക്കും ബഹ്റൈനിലെ നികുതി നിയമപ്രകാരം ഇളവുകൾ ലഭിക്കുന്ന മറ്റ് ഇടപാടുകൾക്കും ഇളവ് അനുവദിച്ച് നികുതി ശുപാർശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി പ്രവാസികൾ പണം അയക്കുമ്പോൾ തന്നെ…

    Read More »
Back to top button
error: