Month: February 2023
-
Crime
ഹോട്ടലിലെ ഊണിന് ശേഷം ‘വെളിപാട്’, കറിയിലെ മീനിന് വലിപ്പം കുറവ്, ചാറ് കുറഞ്ഞുപോയി… സപ്ലയറെ മർദ്ദിച്ചു; പൊൻകുന്നത്ത് ആറ് യുവാക്കൾ അറസ്റ്റിൽ
പൊൻകുന്നം: ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമൺ കടുക്കോട് ഭാഗത്ത് കുരുണ്ടിവിള വീട്ടിൽ മോഹൻദാസ് മകൻ പ്രദീഷ് മോഹൻദാസ് (35), കൊല്ലം നെടുപന ഭാഗത്ത് കളയ്ക്കൽകിഴക്കേതിൽ വീട്ടിൽ സജീവ് മകൻ സഞ്ജു.എസ് (23), കൊല്ലം നെടുപന ഭാഗത്ത് മനു ഭവൻ വീട്ടിൽ മണിലാൽ മകൻ മഹേഷ് ലാൽ (24), കൊല്ലം നെടുപന ഭാഗത്ത് ശ്രീരാഗം വീട്ടിൽ വിജയൻ പിള്ള മകൻ അഭിഷേക് (23), കൊല്ലം നല്ലിള ഭാഗത്ത് മാവിള വീട്ടിൽ തമ്പി രാജൻ മകൻ അഭയ് രാജ് (23), കൊല്ലം നല്ലിള ഭാഗത്ത് അതുൽമന്ദിരം വീട്ടിൽ ജയകുമാർ മകൻ അമൽ ജെ കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇളംകുളം ഭാഗത്തുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന മധു കുമാർ എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. മധുകുമാർ സപ്ലയർ ആയി ജോലി ചെയ്യുന്ന ഹോട്ടലിൽ ഇവർ…
Read More » -
Crime
സ്വർണ്ണം കണ്ടപ്പോൾ സ്ഥാപന ഉടമയ്ക്ക് സംശയം, പരിശോധിച്ചപ്പോൾ മുക്കുപണ്ടം! കോട്ടയം ആർപ്പൂക്കരയിൽ മുക്കുപണ്ടം പണയംവച്ച് 3.40 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ
കോട്ടയം: ഗാന്ധിനഗറിൽ മുക്കുപണ്ടം പണയംച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കാണക്കാരി ആശുപത്രിപടി ഭാഗത്ത് തേനാകര ഇല്ലത്ത് വീട്ടിൽ ശംഭൂ റ്റി. റ്റി (27) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആർപ്പൂക്കര പനമ്പാലം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇയാൾ സ്വർണ്ണം എന്ന വ്യാജേനെ 90.500 ഗ്രാം മുക്കുപണ്ടം പണയംവച്ച് 3,40,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സ്വർണ്ണം പരിശോധിച്ചതിൽ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നുകയും ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, സന്തോഷ് മോൻ, സി.പി.ഒമാരായ സ്മിജിത്ത് വാസവൻ, സിജാസ് ഇബ്രാഹിം, സെബാസ്റ്റ്യൻ ജോർജ്, സിബിച്ചൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
പുലർച്ചെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മുഖം പൊത്തി മാല കവര്‍ന്ന കേസ്: പ്രതി പിടിയിൽ
തൃശൂർ: തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയില്‍. മലയാറ്റൂര്‍ സ്വദേശി ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 ന് പുലര്‍ച്ചെ തിരൂർ സ്വദേശിയായ സീമയുടെ രണ്ടര പവന്‍ മാല കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. മലയാറ്റൂർ നീലേശ്വരം സ്വദേശി ജോളി വർഗ്ഗീസിനെയാണ് വിയ്യൂർ പോലീസും, സിറ്റി കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്. സംഭവ ത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പുലര്‍ച്ചെ രണ്ടര മുതല്‍ പ്രദേശത്തെ ഏഴ് വീടുകളില്‍ ജോഷി മോഷണ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ അഞ്ചേമുക്കാലോടെ സീമയുടെ വീട്ടിലെത്തി. അടുക്കളഭാഗത്ത് ചക്കവെട്ടിയൊരുക്കുകായിരുന്നു സീമ. പിന്നില്‍ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ വിരലിൽ വീട്ടമ്മ കടിച്ചു. വിരൽ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. വീട്ടിൽ പതുങ്ങിയെത്തിയ കള്ളൻ പിൻവശത്ത് ചക്ക വെട്ടുകയായിരുന്ന സീമയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. കള്ളന്‍റേതെന്ന് കരുതുന ഒരു സൈക്കിൾ…
Read More » -
Kerala
പ്രമോദിന് സ്നേഹസ്പർശവുമായി ന്യൂയോർക്കിലെ കേരളസെന്റർ
തൊടുപുഴ കരിങ്കുന്നം സ്വദേശി പ്രമോദിനും കുടുംബത്തിനും ഒരു കൊച്ചു വീട് എന്ന സ്വപ്നം പൂവണിയുകയാണ് . ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പ്രമോദിനു വീടൊരുക്കാൻ നാട്ടുകാർ ഒറ്റക്കെട്ടായപ്പോൾ സഹായഹസ്തവുമായി ന്യൂയോർക്കിലെ ‘ഇന്ത്യൻ സിവിക് ആൻഡ് കൾച്ചറൽ സെന്റർ’.പ്രമോദിന്റെ ദുരവസ്ഥ കണ്ട റിഞ്ഞു കരിങ്കുന്നം സ്വദേശി 3 സെന്റ് സ്ഥലം വീട് നിർമ്മിക്കാൻ സൗജന്യമായി നൽകിയിരുന്നു. അവിടെ ഒരു വീടൊരുക്കാൻ നാട്ടുകാരും, കൂട്ടുകാരും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോൾ . ഈ വാർത്ത അറിഞ്ഞാണ് കേരള സെന്റർ പ്രവർത്തകർ നേരിട്ടെത്തി പ്രമോദിന് ഒരു ലക്ഷം രൂപ കൈമാറിയത് .കേരള സെന്റർ ഫൗണ്ടിങ് മെമ്പർ ജോസ് ചെരിപുറം, ബോർഡ് അംഗം പി ടി പൗലോസ്, ജോസ് സി പി തുടങ്ങിയവരാണ് പ്രമോദിന്റെ വഴിത്തലയിലെ വീട്ടിലെത്തി ചെക്ക് കൈമാറിയത്. കേരള സെന്റർ പ്രസിഡന്റ് അലക്സ് കാവുമ്പുറം, ന്യൂയോർക്കിലെ കൈരളി ടി വി പ്രതിനിധിയും, കേരളസെന്റർ ഡയറക്ടർ ബോർഡ് അംഗവുമായ ജോസ് കാടാപ്പുറം,ഫൗണ്ടർ പ്രസിഡന്റ് ഇ എം സ്റ്റീഫൻ…
Read More » -
Kerala
13 തവണ അരിക്കൊമ്പൻ തകർത്ത പന്നിയാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കടയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കും, റേഷൻ വിതരണത്തിന് താൽക്കാലിക സംവിധാനം ഏര്‍പ്പെടുത്തി
ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ പന്നിയാര്‍, ആനയിറങ്കല്‍ മേഖലകളില്‍ റേഷന്‍ വിതരണം തടസമില്ലാതെ നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ശാന്തന്‍പാറ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലയിലെ വന്യജീവി അക്രമണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജനുവരി 31ന് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് ശാന്തന്‍പാറയില്‍ ബുധനാഴ്ച രാവിലെ അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. 13 തവണ കാട്ടാന തകര്‍ത്ത പന്നിയാര്‍ എച്ച്.എം.എല്‍ എസ്‌റ്റേറ്റിലെ റേഷന്‍കടയിലെ ഭക്ഷ്യവസ്തുക്കള്‍ എസ്‌റ്റേറ്റ് അധികൃതര്‍ നല്‍കിയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ മുറിയില്‍ സൂക്ഷിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിതരണം നടത്തും. ആളുകള്‍ക്ക് റേഷന്‍ വാങ്ങാന്‍ വരാനാവാത്ത സാഹചര്യമുണ്ടായാല്‍ ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ വാതില്‍പ്പടി സേവനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തരെ ഉപയോഗപ്പെടുത്തി അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും. പന്നിയാര്‍ റേഷന്‍കടയുടെ പരിസരത്തെ വൈദ്യുത ഫെന്‍സ് നിര്‍മാണം പൂര്‍ത്തിയായതായി വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ (എ.സി.എഫ്) ഷാന്‍ട്രി…
Read More » -
LIFE
“അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല” തുറന്നു പറഞ്ഞ് ദീപിക
ബിക്കിനി വിവാദവും ഹേറ്റ് കാമ്പയിനും ഹിന്ദു സംഘടനകളുടെ ബഹിഷ്കരണ ഭീഷണിയും നൽകിയ ‘ഊർജ’ ത്തിൽ ഷാരൂഖിന്റെ പത്താൻ തിയറ്ററുകളിൽ പുതിയ വിജയഗാഥ രചിക്കുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചു വരവു കൂടിയായിരുന്നു ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ കെമിസ്ട്രിയെ കുറിച്ച് വികാരഭരിതയായി ദീപിക സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഉണ്ടാകുമായിരുന്നില്ലെന്നു ദീപിക പറഞ്ഞു. “എന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓമിൽ അദ്ദേഹം എന്നെ വളരെ നന്നായി പിന്തുണച്ചു. അതായിരുന്നു എന്റെ കോൺഫിഡൻസ്. ഞങ്ങൾ തമ്മിലുള്ള കെമിസ്‌ട്രി ഇപ്പോഴും വളരെ സ്‌പഷ്ടമാണ്. ഞങ്ങൾ പങ്കിടുന്ന ബന്ധം, സ്‌നേഹം, വിശ്വാസം ഇതൊന്നും ഒരു കടലാസിൽ രേഖപ്പെടുത്താവുന്നതല്ല. ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു”- ദീപിക പറഞ്ഞു.…
Read More » -
Kerala
വയനാട്ടിൽ കര്‍ഷകന്‍ വിഷം കഴിച്ച് ജീവനൊടുക്കി; ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്നെന്ന് ബന്ധുക്കളുടെ ആരോപണം
പുല്‍പ്പള്ളി: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് വയനാട്ടിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍. ഭുതാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടി (70) ആണ് വിഷം കഴിച്ച് മരിച്ചത്. അവശനിലയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണന്‍കുട്ടി 2013 ല്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ പലിശ അടച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കുകാര്‍ ജപ്തി കാര്യം അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കൃഷ്ണന്‍കുട്ടി കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയിലെത്തി വിഷം കഴിച്ചതെന്നാണ് ബസുക്കൾ പറയുന്നത്. 2014 ല്‍ കൃഷ്ണൻ കുട്ടിയുടെ ഭാര്യ വിലാസിനിയുടെ പേരില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍നിന്നു വായ്പ എടുത്തതും കുടിശ്ശികയായിട്ടുണ്ട്. ക്യാന്‍സര്‍ രോഗിയായ കൃഷ്ണന്‍കുട്ടി ഇടയ്ക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ബാങ്ക് അധികൃതര്‍ പറയുന്നത് കര്‍ക്കശമായ ജപ്തി നടപടികളോ മറ്റു നടപടികളുമായോ…
Read More » -
Kerala
സഞ്ചാരികളേ ഇതിലേ ഇതിലേ… ഇടുക്കി, ചെറുതോണി ഡാമുകൾ കാണാൻ ഇനിയും അവസരം, സന്ദര്‍ശനാനുമതി മെയ് 31 വരെ നീട്ടി
ചെറുതോണി: ക്രിസ്മസ് അവധിക്ക് ഇടുക്കി അണക്കെട്ട് കാണാൻ ആഗ്രഹിച്ചിട്ടും നടന്നില്ലെങ്കിൽ നിരാശ വേണ്ട. അത്തരക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്ത… ഇടുക്കി, ചെറുതാണി അണക്കെട്ടുകളിലെ സന്ദർശനാനുമതി മേയ് 31 വരെ നീട്ടി. ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് മെയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജില്ലയുടെ അന്‍പതാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണ് സന്ദര്‍ശനാനുമതി ദീര്‍ഘിപ്പിച്ചത്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗി കാര്‍ സൗകര്യവും ലഭ്യമാണ്. ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ…
Read More » -
Kerala
മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള അന്തരിച്ചു
കാസര്‍ഗോഡ്: മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും കാസര്‍ഗോഡ് നഗരസഭ മുന്‍ ചെയര്‍മാനുമായ തളങ്കര കടവത്ത് ടി.ഇ. അബ്ദുള്ള(74) അന്തരിച്ചു. കോഴിക്കോട് ബേബി മൊമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തളങ്കര മാലിക് ദിനാര്‍ വലിയ ജമാഅത്ത് പള്ളിയില്‍. കാസര്‍ഗോട്ടെ മുന്‍ എം.എല്‍.എ പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബിയുടെയും മകനാണ്. എം.എസ്.എഫിലൂടെയാണ് ടി.ഇ. അബ്ദുള്ള പൊതുപ്രവർത്തനരംഗത്തെത്തിയത്. 2008 മുതല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ജില്ലാ പ്രസിഡന്റായി. മൂന്ന് തവണ കാസര്‍ഗോഡ് നഗരസഭ ചെയര്‍മാനായി. കാസര്‍ഗോഡ് വികസന അതോറിറ്റി ചെയര്‍മാനായിരുന്നു. കാസര്‍ഗോഡ് സംയുക്ത മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡന്റ്, ടി ഉബൈദ് ഫൗണ്ടേഷന്‍ ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിക്കുകയായിരുന്നു. മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന ടി.ഇ. അബ്ദുള്ള, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഭാര്യ: സാറ. മക്കള്‍: ഹസീന, ഡോ.…
Read More » -
Crime
പ്രണയപ്പക, മൂന്നാറില്‍ വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മൂന്നാര്‍ ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ടി.ടി.സി വിദ്യാർഥിനി പാലക്കാട് കോഴിപ്പാറ സ്വദേശിനി ഇട്ടിയപ്പുറത്താർ പ്രിൻസി(21)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട്ട്ടാ 5 മണിക്കാണ് പ്രിൻസിയെ ആൽവിൻ കത്തികൊണ്ട് വെട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കോളജിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകുന്ന വഴി നല്ലതണ്ണി റോഡിൽ വച്ചാണ് അക്രമണം നടന്നത്. വെട്ടേറ്റ് രക്തത്തിൽ പാതയോരത്ത് കിടന്നിരുന്ന പെൺകുട്ടിയെ വാഹന യാത്രികർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിനു മുകളിലായി ഇടതുചെവിയിലും കവിളിലുമാണു വെട്ടേറ്റത്. പെൺകുട്ടി ടാറ്റാ ടീ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് പെൺകുട്ടിയും അയൽവാസി ആൽവിനും തമ്മിൽ നേരത്തേ അടുപ്പത്തിലായിരുന്നു. എന്നാൽ, യുവാവിന്റെ സ്വഭാവദൂഷ്യം മൂലം സൗഹൃദത്തിൽനിന്നു പെൺകുട്ടി പിന്മാറുകയായിരുന്നുവത്രേ. ആക്രമണശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പുലർച്ചെ രണ്ടു മണിയോടെ മൂന്നാറിൽ നിന്നു തന്നെ പോലീസ് പിടികൂടി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക്…
Read More »