
കാസര്‍ഗോഡ്: മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും കാസര്‍ഗോഡ് നഗരസഭ മുന്‍ ചെയര്‍മാനുമായ തളങ്കര കടവത്ത് ടി.ഇ. അബ്ദുള്ള(74) അന്തരിച്ചു. കോഴിക്കോട് ബേബി മൊമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തളങ്കര മാലിക് ദിനാര്‍ വലിയ ജമാഅത്ത് പള്ളിയില്‍. കാസര്‍ഗോട്ടെ മുന്‍ എം.എല്‍.എ പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബിയുടെയും മകനാണ്.
എം.എസ്.എഫിലൂടെയാണ് ടി.ഇ. അബ്ദുള്ള പൊതുപ്രവർത്തനരംഗത്തെത്തിയത്. 2008 മുതല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ജില്ലാ പ്രസിഡന്റായി. മൂന്ന് തവണ കാസര്‍ഗോഡ് നഗരസഭ ചെയര്‍മാനായി. കാസര്‍ഗോഡ് വികസന അതോറിറ്റി ചെയര്‍മാനായിരുന്നു.
കാസര്‍ഗോഡ് സംയുക്ത മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡന്റ്, ടി ഉബൈദ് ഫൗണ്ടേഷന്‍ ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിക്കുകയായിരുന്നു. മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന ടി.ഇ. അബ്ദുള്ള, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ഭാര്യ: സാറ. മക്കള്‍: ഹസീന, ഡോ. സഫ്വാന, റസീന, ആഷിഖ് ഇബ്രാഹിം. മരുമക്കള്‍: നൂറുദ്ദീന്‍ (ബഹ്‌റൈന്‍), സക്കീര്‍ (പള്ളിക്കര), ഫഹീം (കാഞ്ഞങ്ങാട്), റഹീമ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ടി.ഇ അബ്ദുല്‍ ഖാദര്‍ (വ്യാപാരി, കാസര്‍ഗോഡ്) ടി.ഇ യൂസഫ്, അഡ്വ. ടി.ഇ അന്‍വര്‍, ബീവി, ആയിഷ, റുഖിയ, പരേതനായ ടി.ഇ മുഹമ്മദ് .