Month: February 2023

  • Crime

    ഭാര്യയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഭർത്താവ് ഒളിവിൽ; കൊല്ലപ്പെട്ടത് മിശ്രവിവാഹിതയായ യുവതി

     കാസർകോട്:  നാലുകെട്ടുള്ള വീട്ടിൽ യുവതിയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു (28) ആണ് മരിച്ചത്. ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശിയായ ആന്റോ (32) ഒളിവിലാണ്. ഇയാളെ പൊലീസ് തിരയുകയാണ്. ആൻ്റോയും നീതുവും മിശ്രവിവാഹിതയിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം ഒന്നര മാസം മുമ്പ് ബദിയഡുക്ക ഏൽക്കാനയിലെ ഷാജിയുടെ റബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്ക് എത്തിയതായിരുന്നു നീതുവും ആന്റോയും. ഇവർ താമസിച്ചുകൊണ്ടിരുന്ന നാലുകെട്ടുള്ള വീട്ടിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകീട്ടോടെ വീടിന്റെ മേൽക്കൂരയിൽ കയറി നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തി. റബർ തോട്ടം ഉടമയായ ഷാജിയുടെ മൊഴിയിലൂടെയാണ് മരിച്ച യുവതിയുടെ പേരുവിവരങ്ങളും മറ്റും പൊലീസിന് ലഭിച്ചത്.

    Read More »
  • Crime

    അനധിക‍ൃത മദ്യവിൽപ്പന: സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിൽ

    പീരുമേട്: അനധിക‍ൃത മദ്യവിൽപ്പന നടത്തി വന്ന സി പി എം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പിടിയിൽ. ഇടുക്കിയിൽ പതിനാറര ലിറ്റർ വിദേശ മദ്യവുമായാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി പിടിയിലായത്. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറിയായ രതീഷ് ആണ് എക്സൈസിന്‍റെ പിടിയിൽ ആയത്. മാട്ടുതാവളം സ്വദേശി മങ്ങാട്ടുശ്ശേരിയിൽ രതീഷിനെ പീരുമേട് എക്സൈസ് ആണ് പിടികൂടിയത്. ചില്ലറ വില്പനക്ക് വാങ്ങി സൂക്ഷിച്ചിരുന്നതാണ് വിദേശമദ്യം. പീരുമേട് എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷും സംഘവും ആണ് പ്രതിയായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്തത്. മുൻപും ഇയാൾക്കെതിരെ സമാന സംഭവത്തിൽ കേസ് ഉണ്ടായിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെ നടത്തിയ റെയ്ഡിൽ വീടിന്‍റെ ഷെയ്ഡിന് മുകളിൽ ഒളിപ്പിച്ച നിലയിൽ അര ലിറ്ററിന്റെ 33 കുപ്പിയിലായാണ് മദ്യം കണ്ടെത്തിയത്. ബിവറേജിന്റെ ചില്ലറ വിൽപ്പന ശാലകൾ ഒന്നാം തിയതി അവധി ആയതിനാൽ വിൽപ്പന നടത്താനാണ് മദ്യം…

    Read More »
  • LIFE

    പ്രേക്ഷകരുടെ മനം കവരാൻ വീണ്ടും കാക്കിയിട്ട് മമ്മൂട്ടി, ‘ക്രിസ്റ്റഫർ’ റിലീസ് പ്രഖ്യാപിച്ചു

    മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 9ന് ആകും ചിത്രം തിയറ്ററുകളിൽ എത്തുക. റിലീസ് വിവരത്തോടൊപ്പം സെൻസറിം​ഗ് കഴിഞ്ഞ വിവരവും മമ്മൂട്ടി അറിയിച്ചു. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന…

    Read More »
  • NEWS

    പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനം: ചാവോറാക്രമണം പൊലീസുകാരോടുള്ള പ്രതികാരമെന്ന് റിപ്പോർട്ട്

    ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കൻ നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനം പ്രതികാര ആക്രമണമായിരുന്നുവെന്ന് പൊലീസ് മേധാവി. ചാവേർ ആക്രമണത്തിൽ ഒരു ഇമാം ഉൾപ്പെടെ 100 പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനസമയത്ത് പള്ളിയുടെ പരിസരത്ത് പ്രാർത്ഥനയ്ക്കായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാൻ മുൻനിരയിലുള്ളതിനാലാണ് അവർ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ എഎഫ്‌പിയോട് പറഞ്ഞു. പൊലീസ് സേനയെ തകർക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മസ്ജിദിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയും രക്ഷിക്കാൻ കഴിയുന്നവരെ ആശുപത്രികളിലെത്തിക്കുകയും ചെയ്ത ശേഷമാണ് രക്ഷാപ്രവർത്തനം ചൊവ്വാഴ്ച അവസാനിപ്പിച്ചത്. ഏഴു മണിക്കൂറോളം ഞാനൊരു മൃതദേഹത്തിനൊപ്പം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നു. എനിക്ക് അതിജീവനത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. സ്‌ഫോടനത്തിൽ കാലുകൾ ഒടിഞ്ഞ 23 കാരനായ പൊലീസ് കോൺസ്റ്റബിൾ വജാഹത്ത് അലി എഎഫ്‌പിയോട് പറഞ്ഞു. 2021 ഓഗസ്റ്റിൽ താലിബാൻ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള പെഷവാറിനടുത്തുള്ള പ്രദേശങ്ങളിൽ സുരക്ഷാ ചെക്ക്‌പോസ്റ്റുകളെ…

    Read More »
  • Kerala

    വയനാട് സ്വകാര്യതോട്ടത്തില്‍ കടുവ ചത്തനിലയിൽ

    വയനാട്: നെന്മേനി പാടി പറമ്പിലെ സ്വകാര്യതോട്ടത്തില്‍ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനറി സർജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. പൊന്മുടി കോട്ടയിൽ കടുവയെ പിടികൂടാൻ മൂന്ന് കൂടുകളും 8 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.

    Read More »
  • India

    സമൂഹത്തിൻറെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ്; കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് യൂസഫലി

    ദില്ലി: ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത്. സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് യൂസഫലി അഭിപ്രായപ്പെട്ടത്. രണ്ട് കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് എം എ യൂസഫലിയുടെ അഭിപ്രായം. അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കൾ ബജറ്റിനെ രൂക്ഷമായി വിമ‍ർശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എയിംസ്, റെയില്‍ വികസനം എന്നിവ ഇല്ലാത്തത് നിരാശാജനകമാണെന്നും ഫെഡറല്‍ സാമ്പത്തിക തത്വങ്ങള്‍ കേന്ദ്രം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളതെന്നും സതീശൻ വിവരിച്ചു.…

    Read More »
  • India

    രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഈ വ‍ർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി

    ദില്ലി: ഹൈഡ്രജൻ ട്രെയിനുകൾ ഈ വ‍ർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഡിസംബ‍ർ മുതൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടി തുടങ്ങും. ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന സമ്പൂർണ മെയ്ക്ക് ഇൻ ഇന്ത്യ ട്രെയിനുകളാവും ഇവ. കൽക്ക – ഷിംല പോലെയുള്ള പൈതൃക പാതകളിലൂടെയാവും ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം സർവ്വീസ് നടത്തുക. പിന്നീട് ഇവ മറ്റു റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ദില്ലിയിൽ മാധ്യമങ്ങളെ കണ്ട റെയിൽവേ മന്ത്രി വ്യക്തമാക്കി. ചെന്നൈയിലെ ഇൻ്റ‍ർഗ്രൽ കോച്ച് ഫാക്ടറി കൂടാതെ, ഹരിയാനയിലെ സോനിപത്തിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും യുപിയിലെ റായ്ബറേലിയിലും വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കും. കൂടുതൽ ട്രെയിനുകൾ എത്തുന്നതോടെ ഇന്ത്യയുടെ എല്ലാ കോണിലേക്കും വന്ദേഭാരത് ട്രെയിനുകളോടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം യഥാർത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വന്ദേഭാരത് ട്രെയിനുകളുടെ ഉത്പാദനം കൂടുതൽ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ 2.41 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി അനുവദിച്ചത്. ഇതൊരു വലിയ…

    Read More »
  • Kerala

    ഗവേഷണ പ്രബന്ധത്തിലെ പിഴവ്: വിശദീകരണവുമായി ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു; തലയിൽ കൈവച്ച് അനുഗ്രഹിച്ച് മകൾ!

    കൊച്ചി: ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു. ചങ്ങമ്പുഴയുടെ മകൾ ലളിതയെയാണ് ചിന്ത ജെറോം എറണാകുളത്ത് എത്തി കണ്ടത്. മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത കുടുംബാംഗങ്ങളെ അറിയിച്ചത്. വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ആണെന്നായിരുന്നു ചിന്ത ജെറോം തന്‍റെ ഗവേഷണ പ്രബന്ധത്തിൽ എഴുതിയത്. പ്രബന്ധത്തിലെ ഈ ഗുരുതര പിഴവ് വിവാദമായതോടെ സാന്ദർഭികമായി സംഭവിച്ച തെറ്റാണെന്ന് ഇന്നലെ ചിന്ത വ്യക്തമാക്കിയിരുന്നു. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിഴവാണെന്നാണ് ചിന്ത ഇന്നലെ വിവരിച്ചത്. പ്രബന്ധത്തിലെ ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും യുവജന കമ്മീഷൻ അധ്യക്ഷ ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. സാന്ദർഭികമായി ഉണ്ടായ പിഴവാണ് സംഭവിച്ചതെന്നും മനുഷ്യ സഹജമായ തെറ്റായിരുന്നു അതെന്നും അവർ പറ‌ഞ്ഞിരുന്നു. പക്ഷേ ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായെന്നും അതിന്‍റെ പേരിൽ സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായെന്നും…

    Read More »
  • Kerala

    ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: സൈബി ജോസിനെതിരെ കേസെടുത്തു

    തിരുവനന്തപുരം: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട്  സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐപിസി 420 , അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

    Read More »
  • Kerala

    മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ നിയന്ത്രണം: ആനവിലാസം വില്ലേജിലുള്ളവ‍ര്‍ക്ക് ഇനി എൻ.ഒ.സി. ആവശ്യമില്ല

    ഇടുക്കി: മൂന്നാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി. (എതിർപ്പില്ലാ രേഖ) വേണ്ട പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ആനവിലാസം വില്ലേജിനെ ഒഴിവാക്കി. മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ റവന്യൂ വകുപ്പിൽ നിന്നുള്ള എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയിരുന്നു. ചിന്നക്കലനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി,മൂന്നാർ എന്നീ വില്ലേജുകളിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയിരുന്നത്. ഇടുക്കി ജില്ലയിൽ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ അനധികൃതമായി ഭൂമി കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയത്. എന്നാൽ ആനവിലാസം വില്ലേജിനെ ഈ പരിധിയിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും സർക്കാരിന് ലഭിച്ചിരുന്നു. ആ പരാതികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയരുന്നു. ആനവിലാസം വില്ലേജ് മൂന്നാറിൽ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണെന്നും, പ്രധാന ജീവനോപാധി കൃഷിയാണെന്നും ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട്…

    Read More »
Back to top button
error: