Month: February 2023

  • Kerala

    ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതം; വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ ‌മൊബൈൽ ആപ്

    തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതമായിരിക്കും. നാളെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. കടലാസുരഹിത ബജറ്റ് ആയതിനാൽ തന്നെ ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിച്ചിട്ടുണ്ട് സംസ്ഥാന സർക്കാർ. ബജറ്റ് വായനക്കായി ‘കേരള ബജറ്റ്’ എന്ന ആപ്പ് രൂപകല്പന എൻ.ഐ.സി.യുടെ സഹായത്തോടെയാണ്. ബജറ്റ് അവതരണത്തിനുശേഷം മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ’kerala budget’ എന്ന ആപ്പിലും ലഭ്യമാവും.

    Read More »
  • Kerala

    സംസ്ഥാന ബജറ്റ് അവതരണം ഇന്ന്; ചെലവ് ചുരുക്കി വരുമാനം വർധിപ്പിക്കണം, നികുതി വർദ്ധനവ് ഉണ്ടായേക്കും

    തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി കെ.എൻ ബാലഗോപാൽ രാവിലെ 9 ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നിറുത്തിടുന്ന സമയത്താണ് ബജറ്റ് അവതരണമെന്നത് ശ്രദ്ധേയമാണ്. ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്നത് ഇന്ന് അറിയാം. നിലവിൽ 1600 രൂപയായിരിക്കുന്ന ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ച് 1700 രൂപയാക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം ചെലവ് ചുരുക്കി വരുമാനം വർധിപ്പിക്കുക എന്നുള്ളതായിരിക്കും സംസ്ഥാന സർക്കാരിന്റെ വെല്ലുവിളി. കെ-റെയിൽ പോലെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയ്ക്കും, മാറ്റി വകയിരുത്തേണ്ട തുകയ്ക്കും പലതരത്തിൽ ധനമന്ത്രിയ്ക്ക് കണക്കു കൂട്ടലുകൾ നടത്തേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടായേക്കും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളാകും എന്നതായിരിക്കും ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റ്. സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെയാണ് നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ…

    Read More »
  • India

    ഇനിയും മാധ്യമപ്രവർത്തനം ഊർജിതമായി തുടരും; ജയിൽ മോചിതനായി മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ദില്ലിയിലെത്തി

    ദില്ലി: ജയില്‍ മോചിതനായി മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ദില്ലിയിലെത്തി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരുമാസത്തിന് ശേഷമാണ് കാപ്പന്‍ ജയില്‍ മോചിതനാവുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ താൻ വാർത്താ സൃഷ്ടാവായി മാറി. വായന പോലും പലപ്പോഴും പൊലീസ് തടഞ്ഞു. പല പുസ്തകങ്ങളും പൊലീസ് തിരിച്ചുവാങ്ങി. മലയാളം വാർത്തകങ്ങളോ പുസ്തകങ്ങളോ കാണാനോ വായിക്കാനോ കഴിഞ്ഞിരുന്നില്ല. ഇനിയും മാധ്യമപ്രവർത്തനം ഊർജിതമായി തുടരുമെന്നും കാപ്പന്‍ പറഞ്ഞു. രണ്ട് വർഷത്തിനും നാല് മാസത്തിനും ശേഷമാണ് കാപ്പൻ്റെ ജയിൽ മോചനം. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് മറ്റ് നടപടികൾ പൂർത്തിയാക്കി കാപ്പൻ പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് മോചിതനായ കാപ്പൻ ഇനി സുപ്രീംകോടതി ഉത്തരവ് പ്രകാരം ആറ് ആഴ്ച്ച ദില്ലിയിൽ കഴിയണം. അതിനുശേഷമേ നാട്ടിലേക്ക് മടങ്ങാനാകു. ഹാഥ് റാസ് ബലാത്സംഗ കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പേരിലാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

    Read More »
  • Kerala

    കേന്ദ്ര ബജറ്റ്: സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി

    തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ് എയിംസ്. കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റടുത്ത് നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് നിരവധി തവണ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നിരവധി ആവശ്യങ്ങള്‍ക്കാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയത്. സിക്കിള്‍സെല്‍ രോഗത്തിനുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമായി കോമ്പ്രിഹെന്‍സീവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് കെയര്‍ സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നുമാത്രമല്ല സ്വകാര്യ മേഖലയ്ക്ക് സഹായകരമായ പ്രഖ്യാപനമാണ് ബജറ്റില്‍ നടത്തിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കേന്ദ്രവിഹിതം അനുവദിക്കണം, ജന്തുജന്യ രോഗങ്ങള്‍ തടയുന്ന വണ്‍ ഹെല്‍ത്തിനായുള്ള പ്രത്യേക സെന്റര്‍, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധനവ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍…

    Read More »
  • Crime

    വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചതിന് ടാക്സി ഡ്രൈവർക്കും സംഘത്തിനും എതിരെ കേസ്

    തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചതിന് ടാക്സി ഡ്രൈവർക്കും സംഘത്തിനും എതിരെ കേസ്. ആൻറണിയെന്ന ടാക്സി ഡ്രൈവറടക്കം അഞ്ച് പേർക്കെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. യുവതിയെ അപമാനിക്കുന്നത് ചോദ്യം ചെയ്ത റിസോർട്ട് ജീവനക്കാരനെ മർദ്ദിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അടിമലത്തുറയിലെ റിസോർട്ടിൽ താമസിക്കുന്ന യുവതി രാത്രി ബീച്ചിൽ നടക്കാനിറങ്ങിയപ്പോൾ ആൻറണിയും സംഘവും യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. ആൻറണിയുടെ ടാക്സിയിൽ യുവതി നേരത്തെ സഞ്ചരിച്ചിരുന്നു. ഫോൺ നമ്പർ കൈക്കലായിക്കിയ ഇയാൾ യുവതിയെ ഫോണിലൂടെയും ശല്യം ചെയ്തിരുന്നു. ഈ പരിചയം മുതലാക്കിയാണ് യുവതി നടക്കാനിറങ്ങിയപ്പോൾ ആൻറണിയും സംഘവും പിന്തുടർന്നത്. യുവതിയെ അപമാനിക്കുന്നത് കണ്ട് തടയാനെത്തിയ റിസോർട്ടിലെ ഷെഫ് രാജാ ഷെയ്ക്കിനെയും സംഘം മർദ്ദിച്ചു. ഷെഫിൻറെ പരാതിയിലാണ് ആദ്യം പൊലീസ് കേസെടുത്തത്. പിന്നീട് യുവതിയുടെ മൊഴിയും രേഖപ്പെടുത്തി കേസെടുത്തു. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.

    Read More »
  • LIFE

    ഇന്നാണ്… ഇന്നാണ്… ‘ദളപതി 67’ വൻ പ്രഖ്യാപനം; സിനിമയുമായി ബന്ധപ്പെട്ട വൻ അപ്ഡേറ്റ് ഇന്ന്

    ഭാ​ഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 67. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ദളപതി 67 എന്ന് താല്ക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വൻ അപ്ഡേറ്റ് ഇന്ന് വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ദളപതി 67ന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഇന്ന് ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ടൈറ്റിൽ പ്രഖ്യാപിക്കും. പുതിയ അപ്ഡേറ്റുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കയ്യിൽ ചോരയുമായി നിൽക്കുന്ന വിജയിയുടെ പോസ്റ്ററിലെ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വിജയിയുടെ കരിയറിലെ 67ത്തെ സിനിമ കൂടിയാണ് ഇത്. https://twitter.com/Dir_Lokesh/status/1621123796093771776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621123796093771776%7Ctwgr%5E1eaf0e85c5f23996fabbdc2703c9ed8b3da4ecee%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDir_Lokesh%2Fstatus%2F1621123796093771776%3Fref_src%3Dtwsrc5Etfw തൃഷയാണ് ദളപതി 67ൽ നായികയായി എത്തുന്നത്. കുരുവി എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്,…

    Read More »
  • Careers

    അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി

    ദില്ലി: അദാനി ​ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീനിവാസ് ജെയിൻ, നിധി റാസ്ദാൻ, എൻഡിടിവി പ്രസിഡന്‍റ് ആയിരുന്ന സുപർണ സിംഗ് എന്നിവരും രാജി അറിയിച്ചു. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി കൈവശമുണ്ടായിരുന്ന ആർആർപിആർ എന്ന കമ്പനി അദാനി ഏറ്റെടുത്തതായിരുന്നു രാജി പരമ്പരയുടെ തുടക്കം. പിന്നാലെ ആർആർപിആറിന്‍റെ ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയും, രാധിക റോയും രാജി വെച്ചു. എൻഡിടിവി ഓഹരികൾ അദാനിയുടെ കൈകളിലെത്തിയതിൽ അതൃപ്തി അറിയിച്ച് സീനിയർ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന രവീഷ് കുമാർ ആദ്യം രാജി അറിയിച്ചു. ഈ മാസം ആദ്യമാണ് മുതിർന്ന മാധ്യപ്രവർത്തകർ ശ്രീനിവാസ് ജയിൻ, നിധി റാസ്ദാൻ എന്നിവർ എൻഡിടിവി വിടുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. ചാനലിന്‍റെ ഗ്രൂപ്പ് പ്രസിഡന്‍റ് ആയിരുന്ന സുപർണ സിംഗ്, ചീഫ് സ്ട്രാറ്റജി ഓഫീസർ ആയിരുന്ന അർജിത് ചാറ്റർജി, പ്രോഡക്റ്റ് ഓഫീസർ കവൽജീത് സിംഗ് എന്നിവരും രാജി അറിയിച്ച്…

    Read More »
  • Careers

    ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ: തൊഴിൽ നഷ്ടമായത് ആയിരത്തോളം പേ‍ര്‍ക്കെന്ന് റിപ്പോ‍ര്‍ട്ട്

    ബെം​ഗളൂരു: എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ പ്രമുഖരായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് 15% ജീവനക്കാരെയാണ് രണ്ട് ദിവസത്തിൽ പിരിച്ചുവിട്ടത്. ആകെ 1000 പേരെയെങ്കിലും പിരിച്ചു വിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് പിരിച്ചു വിടൽ അറിയിപ്പ് പലർക്കും കിട്ടിയതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ 30% ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണ അതേ വിഭാഗങ്ങളിൽ നിന്ന് 15% പേരെക്കൂടി പിരിച്ചു വിടുകയാണ് ബൈജൂസ്. പിരിച്ചു വിടലിനെക്കുറിച്ച് ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

    Read More »
  • Crime

    ഹെൽമറ്റിൽ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: അറസ്റ്റിലായ കർണ്ണാടക സ്വദേശികളായ പെൺകുട്ടിക്കും ആൺസുഹൃത്തിനും ജാമ്യം

    കൊച്ചി: കൊച്ചിയിൽ നിന്നും ഹെൽമറ്റിൽ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ എൻജിനീയറിംഗ് വിദ്യാർത്ഥികളായ പ്രതികൾക്ക് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പട്ടിക്കുട്ടിയെ പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാസിത്തിന് വിട്ട് നൽകി. കേസിൽ രണ്ട് കർണ്ണാടക സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. ഉഡുപ്പിയിലെ കർക്കാലയിൽ നിന്നാണ് എൻജിനീയറിംഗ് വിദ്യാർ‍ത്ഥികളായ നിഖിലും ശ്രേയയും പിടിയിലായത്. ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തുന്നത്. പിന്നീട് വൈറ്റിലയിലെ കടയിൽ നിന്നും തീറ്റവാങ്ങിയിരുന്നു. പെറ്റ് ഷോപ്പ് ഉടമയുടെ പരാതിക്ക് പിന്നാലെ സിസിറ്റിവി ദൃശ്യങ്ങളും ഫോണ്‍ ട്രാൻസാക്ഷനുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പനങ്ങാട് സ്റ്റേഷനിലെ എസ്എഐമാരായ ജിൻസണ്‍ ഡോമിനിക്കിന്‍റെയും ജി ഹരികുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘം ഇവരെ തെരഞ്ഞെത്തുമ്പോൾ കാണുന്നത് പട്ടിക്കുട്ടിയെ കളിപ്പിക്കുന്ന ശ്രേയയും നിഖിലിമെയുമായിരുന്നു. ഒപ്പം കുറെ പൂച്ചക്കുട്ടികളും ഉണ്ടായിരുന്നു. കർണ്ണാടകയിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെൽമറ്റിലൊളിപ്പിച്ച് ബൈക്കിലാണ് ഉഡുപ്പി കർക്കാലയിലേക്ക് കടത്തിയത്.

    Read More »
  • Kerala

    വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുത്, ആനുകൂല്യം വൈകരുത്: സർക്കാരിനോട് ഹൈക്കോടതി

    കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കുറച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ട് സാവകാശം തേടുന്നതിൽ യുക്തിയുണ്ട്. പരമാവധി 6 മാസം വരെ വേണമെങ്കിൽ അനുവദിക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു. വിരമിച്ചവർക്കുളള ആനുകൂല്യം ഉടൻ കൊടുത്ത് തീർക്കണമെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലിലാണ് കോടതിയുടെ പരാമർശം.

    Read More »
Back to top button
error: