NEWSPravasi

എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി! ഇക്കുറി ബെൻസ് എസ് 500 കാർ

അബുദാബി: എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രതിവാര നറുക്കെടുപ്പിൽ പത്ത് ലക്ഷം ഡോളർ (8,21,77,500 രൂപ) സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനാണ് വീണ്ടും ഭാഗ്യത്തിൻറെ കടാക്ഷമുണ്ടായിരിക്കുന്നത്. ഇക്കുറിയും ഡിഡിഎഫ് പ്രതിവാര നറുക്കെടുപ്പിൽ തന്നെയാണ് സറഫിന് സമ്മാനമടിച്ചിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് എസ് 500 കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

2016 മുതൽ സറഫ്, ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ പതിവായി പങ്കെടുക്കാറുണ്ടത്രേ. ഓൺലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സറഫ് നേരത്തെ എട്ടര കോടിയുടെ ലോട്ടറിയടിച്ച ശേഷം ബംഗലൂരുവിൽ നിന്ന് ദുബൈയിലേക്ക് താമസം മാറിയിരുന്നു. നാൽപത്തിയെട്ടുകാരനായ സറഫ് ഇക്കഴിഞ്ഞ മാസം 12നാണ് ദില്ലിയിലേക്കുള്ള യാത്രാമദ്ധ്യേ ടിക്കറ്റെടുക്കുന്നത്. 1829ൽ ആറ് ടിക്കറ്റുകളാണ് സറഫ് വാങ്ങിയിരുന്നത്. ഇതിലാണ് പ്രൈസടിച്ചിരിക്കുന്നത്.

ആദ്യത്തെ ലോട്ടറി സമ്മാനമെത്തിയതോടെ തന്നെ താമസം ദുബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചുവെന്നും ഭാവിജീവിതം ദുബൈയിൽ തന്നെയാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ആ സമ്മാനം തന്നെ പ്രേരിപ്പിച്ചു,ഇതാണ് ലോകത്തിലെ ഏറ്റവും യഥാർത്ഥമായ പ്രമോഷനുകളിലൊന്ന് എന്നും സറഫ് പറയുന്നു.

Back to top button
error: