LIFEMovie

അജിത്തിന്റെ ‘തുനിവും’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിൽ

ജിത്ത് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്തിന്റെ ‘തുനിവി’ന്റെ സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് ‘തുനിവി’ലെ നായിക.

എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്‍ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ 200 കോടി ക്ലബില്‍ എത്തിയിരുന്നു. ‘വിശ്വാസം’, ‘വലിമൈ’ എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷൻ നേടിയത്. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്ത് ഇനി നായകനാകുക എന്നാണ് റിപ്പോര്‍ട്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്.

മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: