Month: February 2023

  • LIFE

    നയൻസ് വളരെ സ്വീറ്റാണെന്ന് കിങ് ഖാൻ… ‘ജവാനി’ലെ നയൻതാരയെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടും: ഷാരൂഖ്

    ‘പഠാന്റെ’ വിജയ തിളക്കത്തിലാണ് ഷാരൂഖ്. ‘പഠാൻ’ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയിരിക്കുന്നത്. ‘പഠാന്’ മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പഠാന്റെ’ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകരോട് സംവദിക്കവേ ഷാരൂഖ് നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഷാരൂഖിനൊപ്പം ‘ജവാൻ’ എന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്ന നയൻതാരയെ കുറിച്ച് പറയാനായിരുന്നു ട്വിറ്ററിലെ ക്വസ്റ്റ്യൻ& ആൻസര്‍ സെഷനില്‍ ഒരാള്‍ ആവശ്യപ്പെട്ടത്. അവര്‍ വളരെ സ്വീറ്റ് ആണ് എന്നായിരുന്നു ഷാരൂഖിന്റെ മറുപടി, ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും. അവര്‍ക്കൊപ്പം മികച്ച അനുഭവം ആയിരുന്നുവെന്നും സിനിമയില്‍ നയൻതാരയെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായും ഷാരൂഖ് പറഞ്ഞു. She is very sweet. Speaks all languages so well….fantastic experience. Hope u all will@like her in the film. https://t.co/kolfizUro1 — Shah Rukh Khan (@iamsrk) February 4, 2023 സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രാണ്…

    Read More »
  • LIFE

    ഈ റോഡൊക്കെ ഒരു ആർഭാടമല്ലേ… മമ്മൂക്കയ്ക്ക് വളയം പിടിക്കാൻ മരുഭൂമി തന്നെ ധാരാളം! മരുഭൂമിയില്‍ സാഹസിക ഡ്രൈവിംഗുമായി മമ്മൂട്ടി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

    മമ്മൂട്ടി നായകനായി ‘ക്രിസ്റ്റഫര്‍’ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ബി ഉണ്ണികൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘ക്രിസ്റ്റഫര്‍’ എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായ്‍യില്‍ എത്തിയപ്പോള്‍ മരുഭൂമിയില്‍ ഡ്രൈവിംഗ് നടത്തുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.   View this post on Instagram   A post shared by Mammootty (@mammootty) വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് ‘ക്രിസ്റ്റഫറി’ന്. ‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെയാണ് ‘ക്രിസ്റ്റഫര്‍’ തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതുന്ന ചിത്രമായ ‘ക്രിസ്റ്റഫര്‍’ ഫെബ്രുവരി ഒമ്പതിനാണ് റിലീസ് ചെയ്യുക. ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ…

    Read More »
  • LIFE

    ഏജൻറ് ടീന ടിപ്പോർട്ടിങ് ഫോർ ലിയോ! ‘വിക്ര’ത്തിലെ താരം വിജയ്‍ക്കൊപ്പം; ട്വിറ്ററിൽ ട്രെൻഡിംഗ് ടോപ്പിക്ക്

    ഓരോ പബ്ലിസിറ്റി മെറ്റീരിയൽ എത്തുമ്പോഴും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിവരുന്ന ചിത്രമാണ് ലിയോ. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നലെ വരെ ദളപതി 67 എന്ന് വിളിക്കപ്പെട്ട ചിത്രത്തിൻറെ പേര് ലിയോ എന്നാണ്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈൻ. ചിത്രം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിൻറെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകർ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകൾ പരമാവധി ആരായുന്നുമുണ്ട്. പബ്ലിസിറ്റി മെറ്റീരിയലുകളിലെ സൂക്ഷ്മാംശങ്ങളിൽ അതിനായുള്ള തെരച്ചിൽ നടത്തുന്നുമുണ്ട്. https://twitter.com/7screenstudio/status/1621403809967919104?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621403809967919104%7Ctwgr%5E5da2a8862738e788b66fa0d74cbbee0a025a5cb4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2F7screenstudio2Fstatus2F1621403809967919104widget%3DTweet കൈതിയിൽ നെപ്പോളിയൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോർജ് മരിയൻറെ പൂജ ചടങ്ങിലെ സാന്നിധ്യം ലോകേഷ് ആരാധകർ ശ്രദ്ധിച്ചിരുന്നു. എൽസിയുവിൻറെ ഭാഗമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു താരവും ലിയോയിൽ ഉണ്ട് എന്നത് ലോകേഷ്, വിജയ് ആരാധകരെ സംബന്ധിച്ച് സന്തോഷം പകരുന്ന വാർത്തമാനമാണ്. കമൽ ഹാസൻ നായകനായ വിക്രത്തിൽ ഏജൻറ് ടീനയെ അവതരിപ്പിച്ച വാസന്തിയാണ് ലോകേഷിൻറെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നത്.…

    Read More »
  • Tech

    ഐഫോൺ 13നെക്കാലും കുറഞ്ഞ വിലയിൽ ഐഫോൺ 14! ഐഫോൺ മോഹം സാക്ഷാത്കരിക്കാൻ കഴിയാത്തവർക്കായി പുത്തൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്

    ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കണമെന്നാണ് എല്ലാ ഐഫോൺ ആരാധകരും ആഗ്രഹിക്കുക. എന്നാൽ വലിയ വില നൽകേണ്ടിവരും എന്നത് ആ മോഹത്തിൽനിന്ന് അ‌വരെ തടയുന്നു. പലപ്പോഴും ഉയർന്ന വില കാരണം പുതിയ മോഡൽ വാങ്ങാതെ ​കൈയിൽ ഒതുങ്ങുന്ന വിലയ്ക്ക് ലഭിക്കുന്ന ഐഫോൺ വാങ്ങുന്നവരും ഏറെയും. ഇന്ത്യക്കാരുടെ ഈ ​ഐഫോൺ പ്രേമം അ‌റിയാവുന്ന ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള വൻകിട ഓൺ​ലൈൻ വ്യാപാര ഭീമന്മാർ ഇടയ്ക്കിടയ്ക്ക് വിവിധ ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളിലൂടെ കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ഉപയോക്താക്കൾക്ക് അ‌വസരം ഒരുക്കാറുണ്ട്. നിരവധി പേർ ഇത്തരം അ‌വസരങ്ങൾ വിനിയോഗിച്ച് കുറഞ്ഞ തുകയ്ക്ക് പ്രിയപ്പെട്ട ഫോൺ സ്വന്തമാക്കാറുമുണ്ട്. പലവിധ ഓഫറുകൾ വന്നിട്ടും അ‌ന്നൊന്നും ഐഫോൺ മോഹം സാക്ഷാത്കരിക്കാൻ കഴിയാത്തവർക്കായി ഇപ്പോൾ ഒരിക്കൽക്കൂടി പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ബിഗ് ബചത് ധമാൽ വിൽപ്പനയോട് അ‌നുബന്ധിച്ചാണ് ഐഫോൺ 14 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കുറവും ഓഫറുകളും ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13 ന്റെ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ…

    Read More »
  • NEWS

    റിയാദില്‍ ഒട്ടകം ഇടിച്ചുണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് മരണം

      സൗദി അറേബ്യയിലെ റിയാദില്‍ ഒട്ടകം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ ഹറാദില്‍ ഇന്നലെ രാത്രിയാണ് അപകടം. മംഗലാപുരം സ്വദേശികളായ മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ്വാന്‍, അഖില്‍ നുഅ്മാന്‍ എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാര്‍ ബംഗ്ലാദേശ് പൗരനാണ്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തി. എന്നാല്‍ നാലു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച നാലു പേരും സാകോ കമ്പനി ജീവനക്കാരാണ്. ഒട്ടകങ്ങള്‍ ധാരാളമുളള പ്രദേശത്താണ് അപകടം നടന്നത്. ഇവിടെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഒട്ടകം കാറിന് കുറുകെ പ്രത്യക്ഷപ്പെട്ടതും അപകടം ഉണ്ടായതും എന്നാണ് വിവരം.

    Read More »
  • Kerala

    എസ് ബി ഐ ലേഡീസ് ക്ലബ്ബും ജീവകാരുണ്യത്തിൻ്റെ പാതയിലൂടെ

    തിരുവനന്തപുരം: എസ് ബി ഐ ലേഡീസ് ക്ലബ്, ചാരിറ്റി പ്രവർത്തനങ്ങൾക്കായി എസ്.ബിഐയുടെ തിരുവനന്തപുരം പൂജപ്പുരയിലെ ലോക്കൽ ഹെഡ് ഓഫീസിൽ ഭക്ഷ്യ വ്യാപാര മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പത്നി രേഷ്മ ആരിഫ് നിർവഹിച്ചു. എസ്.ബി.ഐ ലേഡീസ് ക്ലബ് തിരുവനന്തപുരം പ്രസിഡന്റ് രാമ തുളസിബായി റെഡ്ഡി, എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കിട്ട രമണ ബായിറെഡ്ഢി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അമ്പതോളം സ്റ്റാളുകൾ പ്രസ്തുത മേളയിൽ പങ്കെടുത്തു. മേളയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു

    Read More »
  • Crime

    ടിഷ്യൂ പേപ്പറിനെ ചൊല്ലി തർക്കം, ബജി കടയിലെ ജീവനക്കാരനെ സംഘം ചേർന്ന് ആക്രമിച്ചു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ ബാബു മകൻ ശംഭു എന്ന് വിളിക്കുന്ന അമൽ ബാബു (25), അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ ജോസഫ് മകൻ അപ്പു എന്ന് വിളിക്കുന്ന അഖിൽ ജോസഫ് (28) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഈ മാസം ഒന്നാം തീയതി അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ അവിടെ പ്രവർത്തിച്ചിരുന്ന ബജി കടയിലെത്തി ബജി കഴിക്കുകയും തുടർന്ന് ടിഷ്യൂ പേപ്പർ ചോദിച്ചപ്പോൾ ടിഷ്യൂ പേപ്പർ തീർന്നുപോയി എന്ന് ബജി കടയിലെ ജീവനക്കാരന്‍ പറഞ്ഞതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് ഇയാളെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ…

    Read More »
  • Crime

    മുൻവൈരാഗ്യം: വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; സ​ത്യത്തിൽ സത്യനെ കുടുക്കിയത് ശാസ്ത്രീയമായ പരിശോധനകളിൽ!

    തലയോലപ്പറമ്പ്: വീടിന്റെ മുൻവശം വച്ചിരുന്ന വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന കോമങ്കേരി ച്ചിറ ഭാഗത്ത് ആറ്റിത്തറയിൽ വീട്ടിൽ തങ്കപ്പൻ മകൻ സത്യൻ (44) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ വരിക്കാംകുന്ന് ഒലിപ്പിൽ ഭാഗത്ത് താമസിക്കുന്ന ശെൽവരാജിന്റെ വീടിന്റെ മുൻവശം വച്ചിരുന്ന രണ്ടു സ്കൂട്ടറുകൾ പെട്രോൾ ഒഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് ശെൽവരാജിനോട് മുൻവൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രേഖകളും കത്തി നശിച്ചു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് സ്കൂട്ടറുകൾ കത്തിച്ചതെന്ന് കണ്ടെത്തുകയും, പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ. ജയൻ, എസ്.ഐ ദീപു റ്റി. ആർ, സുധീരൻ, സുശീലൻ, സി.പി.ഓ മാരായ രാധാകൃഷ്ണൻ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    സ്കൂളിൽനിന്ന് വന്ന വിദ്യാർത്ഥിനിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, അശ്ലീല ചേഷ്ടകൾ കാണിച്ചു; പാലായിൽ മധ്യവയസ്കൻ അറസ്റ്റിൽ

    കോട്ടയം: പാലായിൽ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയിൽ വീട്ടിൽ രാജൻ കെ.എം (64) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം സ്കൂൾ വിട്ട് തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ടോം സൺ കെ.പി, എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ ജോഷി, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Kerala

    സമര പ്രഖ്യാപന കൺവൻഷനും കർഷക സംഗമവും 11ന് കോട്ടയം തിരുനക്കര മൈതാനിയിൽ

    കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരേ യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ നേത്യത്വത്തിൽ സമര പ്രഖ്യാപന കൺവൻഷനും കർഷക സംഗമവും സംഘടിപ്പിക്കുന്നു. 11ന് കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ചേരുന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിൻ്റെ മുഴുവൻ സംസ്ഥാന – ജില്ലാ നേതാക്കൾ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള രണ്ടായിരത്തോളം കർഷക പ്രതിനിധികൾ കർഷക സംഗമത്തിൽ പങ്കെടുക്കും. റബർ, നെല്ല്, നാളികേരം, സുഗന്ധവിളകൾ, ക്ഷീരമേഖല തുടങ്ങി വിവിധ കാർഷിക മേഖലകളെ അവഗണിക്കുന്ന സർക്കാരുകളുടെ കർഷക വിരുദ്ധ നടപടികൾക്കെതിരേയുള്ള സമരപ്രഖ്യാപനവും കർഷക സംഗമത്തിൽ ഉണ്ടാകും. യു.ഡി.എഫ് നടത്തുന്ന തുടർ സമരങ്ങളുടെ പ്രഖ്യാപനവും കൺവൻഷനിൽ നടക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ഭാരവാഹികളായ സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യൂസ്, അസീസ് ബഡായിൽ എന്നിവർ അറിയിച്ചു.

    Read More »
Back to top button
error: