Month: February 2023
-
Crime
തീക്കട്ടയിലും ഉറുമ്പരിച്ചു; പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇ-പോസ് മെഷീന്‍ അടിച്ചു മാറ്റിയ പ്രതി ഒടുവിൽ പിടിയിൽ
പത്തനംതിട്ട: തീക്കട്ടയിൽ ഉറുമ്പരിക്കുക എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കൊടുമൺ പോലീസ് സ്റ്റേഷനിൽ നടന്നത്. പോലീസ് സ്‌റ്റേഷനിലെ ഇ-പോസ് മെഷീനാണ് മോഷണം പോയത്. ഈ കേസിലെ പ്രതിയെ ഒടുവിൽ കൊടുമൺ പോലീസ് തന്നെ പിടികൂടി. സ്റ്റേഷനിൽ നിന്ന് ഇ – പോസ് മെഷീൻ മോഷ്ടിച്ച കേസിൽ ഏനാദിമംഗലം ഇളമണ്ണൂര്‍ മരുതിമൂട് എബി ഭവനം വീട്ടില്‍ ജോണിന്റെ മകന്‍ എബി ജോണ്‍ (28) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 27 ന് രാത്രി എട്ടേമുക്കാലിനാണ് ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്ന പ്രതി മെഷീന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞത്. മോഷണവിവരം മനസ്സിലാക്കിയ ഉടനെ അന്നത്തെ ജി ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തി. മോഷണത്തിന് ഈമാസം ഒന്നിന് കേസെടുത്തു. സ്‌റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് 27 ന് രാത്രി ഏട്ടമുക്കാലിന് എബി മെഷീന്‍ മോഷ്ടിച്ച് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി.…
Read More » -
Kerala
വേണ്ടിവന്നാൽ പിടിച്ചു കൂട്ടിലാക്കും; ശല്യക്കാരായ കാട്ടാനകളെ തുരത്താൻ വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മ സേന ഇടുക്കിയിലെത്തി
മൂന്നാർ: വേണ്ടി വന്നാൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കാനുള്ള പദ്ധതിയുമായി ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മസേന എത്തി. വയനാട് ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. അതിനു ശേഷമായിരിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കുക. ദ്രുതകര്‍മ സേനയുടെ വരവ് ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളിലെ കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസറായ ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ്, ആര്‍.എസ്. അരുണ്‍, മൂന്നാര്‍ ഡി.എഫ്.ഒ എന്നിവരുമായി ആർ.ആർ.ടി. സംഘം ആശയവിനിമയം നടത്തും. അക്രമകാരികളായ ആനകളെയും സംഘംനിരീക്ഷിക്കും. ഇടുക്കിയിലെ ഭൂപ്രകൃതിയെക്കുറിച്ച് പഠിച്ച ശേഷം അപകടകാരികളായ ആനകളെ മയക്കു വെടിവെച്ച് പിടിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുമെന്നാണ് അറിയുന്നത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. വയനാട് ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംസംഘം ശാന്തന്‍പാറ,…
Read More » -
Movie
‘ചിത്രവർണ്ണ പുഷ്പജാലമൊരുക്കിവച്ച’ അനശ്വര ഗായികയ്ക്ക് മലയാളത്തിൻ്റെ ആദരം
മലയാളം, തമിഴ്, തെലുഗു, കന്നട, മറാത്തി, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി എണ്ണമറ്റ ഗാനങ്ങൾ അനശ്വരമാക്കിയ വാണി ജയറാം ‘സ്വപ്ന’ത്തിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി…’ എന്ന പാട്ടിലൂടെയാണ് മലയാളത്തിലെത്തിയത്. 1973ൽ പുറത്തിറങ്ങിയ ചിത്രത്തിന് സംഗീതം പകർന്നത് സലിൽ ചൗധരി. ആ ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് സലിൽ ചൗധരിയുടെ നെല്ല് എന്ന ചിത്രത്തിലൊഴികെ മറ്റെല്ലാം മലയാള ചിത്രത്തിലും വാണിയുടെ പാട്ടുകളുണ്ടായിരുന്നു. ചിത്രവർണ്ണ പുഷ്പജാലമൊരുക്കിവെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻപാട്ടിലെ മൈന (രാഗം), തിരുവോണപ്പുലരിതൻ (തിരുവോണം), ആഷാഢമാസം ആത്മാവിൽ മോഹം (യുദ്ധഭൂമി), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർവാദം), ഏതോ ജന്മകൽപനയിൽ (പാളങ്ങൾ), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി അനവധിയായ ഹിറ്റ് ഗാനങ്ങൾ പിറന്നു. ശ്രീകുമാരൻ തമ്പി രചിച്ച പാട്ടുകളാണ് മലയാളത്തിൽ വാണി ജയറാം കൂടുതലും പാടിയത്. അന്ന് വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ, ശ്രീകുമാരൻ തമ്പി-എം.കെ അർജുനൻ-വാണി ജയറാം ടീമും മലയാള സിനിമയിൽ…
Read More » -
Crime
ആന്റോയുടെ ക്രൂരതകൾ, ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ ഒരുങ്ങിയ നീതുവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തി;പിന്നെ മൃതദേഹത്തോടൊപ്പം അയാൾ 3 ദിവസം കിടന്നുറങ്ങി
കൊല്ലം മുഖത്തല കണിയാംതോട് നീതു ഭവനിൽ രാധാകൃഷ്ണന്റെ മകൾ നീതുകൃഷ്ണ(28) കാസർകോട് ബദിയടുക്കയിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നീതുവിന്റെ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം കിടന്നുറങ്ങിയ ശേഷമാണ് പ്രതി വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആന്റോ സെബാസ്റ്റ്യന്‍ (40) സ്ഥലത്ത് നിന്നും മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 27ന് രാവിലെയാണ് നീതുവിനെ ആന്റോ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായപ്പോള്‍ താന്‍ കൊല്ലത്തേക്ക് തിരിച്ചു പോകുന്നുവെന്ന് നീത പറഞ്ഞു. ആ സമയത്ത് ചുമരിൽ ചാരി ഇരിക്കുകയായിരുന്ന നീതുവിന്റെ പിറകില്‍ ഇടതു കൈത്തണ്ട വച്ചശേഷം വലത് കൈവിരലുകള്‍ ആൻ്റോ കഴുത്തില്‍ ശക്തിയായി ഞെക്കി പിടിച്ചു. തല ചുവരില്‍ ഇടിക്കുകയും ചെയ്തു. ജീവന് വേണ്ടി പിടയുന്നതിനിടയില്‍ ആന്റോയുടെ ശരീരത്തില്‍ യുവതി മാന്തിയതിന്റെ പരുക്കുണ്ട്. ശ്വാസംമുട്ടി കുഴഞ്ഞുവീണ നീതുവിന്റെ മരണം ഉറപ്പിക്കാന്‍ പ്രതി താഴെ കിടന്ന തുണി കൊണ്ട് കഴുത്ത് ചുറ്റിമുറുക്കി. മരണം ഏതാണ്ട് ഉറപ്പാക്കിയ ശേഷവും മൃതദേഹത്തില്‍…
Read More » -
India
ജനാധിപത്യം പ്രഹസനമായി മാറി, ബി.ജെ.പി തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നു: സീതാറാം യച്ചൂരി
ബി.ജെ.പി തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നു എന്നും ജനാധിപത്യം കേവലം പ്രഹസനമായി മാറിയെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മാതൃഭൂമി അക്ഷരോത്സവത്തില്‍, ഇടത് രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തെ എങ്ങനെ മാറ്റി എന്ന വിഷയത്തെക്കുറിച്ചു സംവേദിക്കുകയായിരുന്നു അദ്ദേഹം. നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ ജനവിധിയുണ്ടായി. പക്ഷെ അവയില്‍ മിക്കയിടത്തും സര്‍ക്കാര്‍ രൂപീകരിച്ചത് ബിജെപിയാണ്. പിന്നെ തിരഞ്ഞെടുപ്പിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് യച്ചൂരി ചോദിച്ചു. ഉത്തര്‍പ്രദേശിലെ രാംപുരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. ഇതിനെയാണ് ജനാധിപത്യമെന്ന് പറയുന്നത്. ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരാഖണ്ഡ് ദേവ ഭൂമിയാണെന്നും കമ്മ്യൂണിസ്റ്റുകളെപ്പോലെയുള്ള നിരീശ്വരവാദികളെ ഇവിടെ ജയിപ്പിക്കരുതെന്നും യു.പി മുഖ്യമന്ത്രി പരസ്യമായി ആഹ്വാനം ചെയ്തു; യെച്ചൂരി ചൂണ്ടിക്കാട്ടി രാജ്യത്തെ ചരിത്രം തിരുത്തിയെഴുതുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ചരിത്രം ചിലര്‍ക്ക് പ്രചോദനമാകുമ്പോള്‍ ചിലസമയത്ത് അത് ആയുധം കൂടിയാണ്. ചരിത്രത്തെ മാറ്റുന്നതിലൂടെ ഇന്ത്യയെ തന്നെ മാറ്റാണ് ബി.ജെ.പി ശ്രമിക്കുന്നത്. ചരിത്രത്തിന് പകരം മിത്തുകളെയും വിശ്വാസങ്ങളെയും ചരിത്രമെന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണ്. രാജ്യത്തെല്ലായിടത്തും…
Read More » -
Kerala
വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; എറണാകുളത്ത് വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
കൊച്ചി: എറണാകുളം മുണ്ടംപാലത്ത് വാട്ടർ അതോറിറ്റി അറ്റകുറ്റപണിക്കായി കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.മുണ്ടം പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. പണി കഴിഞ്ഞിട്ട് പത്ത് ദിവസമായിട്ടും കരാറുകാരൻ കുഴി മൂടിയിരുന്നില്ല. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം. കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ശ്യമിലിന് ഗുരുതരമായി പരിക്കേല്‍ക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ അപ്പോള്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രണ്ട് ദിവസത്തിനുശേഷം ഇന്ന് ശ്യാമില്‍ മരിച്ചു. അപകടമുണ്ടായതിനു പിന്നാലെ ഇന്നലെ രാവിലെതന്നെ കരാറുകാരനെത്തി കുഴി മൂടി റോഡില്‍ കട്ട വിരിച്ചു.കുഴി മൂടുന്ന കാര്യത്തില് കരാറുകാരുടെ ഭാഗത്ത് സ്ഥിരമായി അലംഭാവമുണ്ടെന്ന് നാട്ടുകാര് ആരോപിച്ചു. ശ്യാമിലിന്‍റെ മരണത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കുഴി മൂടിയിരുന്നുവെന്നും മുകളില്‍ കട്ട വിരിക്കാൻ മാത്രമാണ് ബാക്കിവച്ചതെന്നുമാണ് കരാറുകാരന്‍റെ വിശദീകരണം.
Read More » -
NEWS
പ്രതിസന്ധി കനക്കുന്നു: പാകിസ്ഥാനിൽ ഇന്ധനക്ഷാമം രൂക്ഷം, എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ പാകിസ്ഥാൻ സർക്കാരിന് കത്തു നൽകി. പാകിസ്താനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഒരുതുള്ളി ഇന്ധനം ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യം വൈകാതെ എത്തുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ച് വിക്കിപീഡിയയ്ക്ക് പാകിസ്ഥാൻ സര്‍ക്കാര്‍ രാജ്യത്ത് നിരോധനമേർപ്പെടുത്തി. ഇസ്ലാം മതത്തെ അപമാനിക്കുന്ന ഉള്ളടക്കം പിൻവലിക്കാൻ നൽകിയ 48 മണിക്കൂര്‍ സമയപരിധി അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്.
Read More » -
Local
പതിനാറുകാരിയെ ആഗ്രയിലേക്ക് തട്ടിക്കൊണ്ടുപോയി, മടങ്ങിവരുന്നതിനിടെ പോക്സോ കേസിൽ ബംഗളൂരുവിൽ വച്ച് പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. ആവിക്കൽ റോഡിൽ ഉതിരുപറമ്പിൽ മുഹമ്മദ് റസലിനെ (22) യാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ജനുവരി 24 നാണ് 16കാരിയെ 22കാരൻ തട്ടിക്കൊണ്ടുപോയത്. ആഗ്രയിലേക്കാണ് കൊണ്ടു പോയത്. തിരിച്ചുവരുന്നതിനിടെ ബംഗളൂരുവിൽ വച്ചാണ് പിടിയിലായത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ 22കാരനെ റിമാൻഡ് ചെയ്തു.
Read More » -
Crime
വനിത നേതാവിന് അശ്ലീല സന്ദേശം, സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി
കാസര്‍കോട്: കാസര്‍കോട് വനിത നേതാവിന് അശ്ലീല സന്ദേശം അയച്ച സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി. ജില്ലാ സെക്രട്ടറി ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍റെ ശബ്ദ സന്ദേശം രണ്ട് ദിവസം മുമ്പാണ് ഗ്രൂപ്പില്‍ വന്നത്. സ്ത്രീകള്‍ അടക്കമുള്ള പാര്‍ട്ടി അംഗങ്ങളുള്ളതാണ് ഗ്രൂപ്പ്. പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയില്‍ വിചാരണയ്ക്ക് പോകുന്നതിന് ഇടെയാണ് രാഘവന്‍ സന്ദേശമയച്ചത്. സംഭവം വിവാദമായതോടെ സന്ദേശം മാറി അയച്ചതെന്നായിരുന്നു രാഘവന്‍റെ വിശദീകരണം. നേരത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന സമയത്ത് സ്വഭാവ ദൂഷ്യത്തിന് രാഘവന്‍ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.
Read More »
