ആലപ്പുഴ: ഹണിട്രാപ്പിൽപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകയുമായ യുവതി അറസ്റ്റിൽ. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന തൃശൂർ മോനടി വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവർഷത്തോളം ഒളിവിലായിരുന്നു. ഇന്ന് വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related Articles
വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ‘മണവാളന് വ്ളോഗ്സ്’ ഉടമ ഷഹീന്‍ഷായ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
December 24, 2024
ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകാന്‍ ‘മാര്‍ക്കോ’; ക്ലാഷ് റിലീസുമായി മോഹന്‍ലാല്‍
December 24, 2024
Check Also
Close
-
ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രകാശിപ്പിച്ചുDecember 22, 2024