KeralaNEWS

സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നു കെ. സുരേന്ദ്രന്‍

കൊച്ചി: കേരളം കണ്ട ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നു ബി ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. ജനോപകാര സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായ വിലയില്‍ 20 ശതമാനം വര്‍ധനവ്, വൈദ്യുതി നിരക്ക് വെള്ളക്കരം അങ്ങിനെ എല്ലാ കാര്യത്തിലും വര്‍ധനവാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി. സംസ്ഥാന സമിതി യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമകരമായ ബജറ്റിനെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രകീര്‍ത്തിക്കുമ്പോള്‍ കേരളാ മുഖ്യമന്ത്രിയും ധനമന്ത്രിയും സംസ്ഥാനത്തിന് പരിഗണന നല്‍കിയില്ലെന്നാണ് വിമര്‍ശിക്കുന്നത്. റെയില്‍വെ വികസനത്തിന് ചരിത്രത്തിലേറ്റവും കൂടുതല്‍ തുക സംസ്ഥാനത്തിനായി നീക്കിവച്ചത് മോദി സര്‍ക്കാരാണ്.

Signature-ad

സംസ്ഥാന സര്‍ക്കാര്‍ പാവങ്ങളെ പിഴിയുന്ന സമയം വന്‍കിടക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്, 15000 കോടി രൂപയുടെ നികുതി കുടിശിക ഇവരില്‍ നിന്നും പിരിച്ചെടുക്കുന്നതിനുള്ള യാതൊരു നടപടിയും സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കുന്നില്ല. വന്‍കിടക്കാരുടെ പാട്ടക്കുടിശിക വൈദ്യുതി കുടിശികയും കോടിക്കണക്കിന് രൂപയുടേതാണ്. പിണറായി സര്‍ക്കാര്‍ ഈ കാര്യത്തില്‍ മൗനം അവലംബിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Back to top button
error: