NEWSWorld

ഒരു പാക്കിസ്ഥാൻ പ്രണയകഥ, കാമുകനെ വിവാഹം കഴിക്കാൻ നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ച 19കാരി പാക്ക് വനിത  അറസ്റ്റില്‍

  പാക്കിസ്താനില്‍ നിന്നെത്തിയ യുവതി നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ചതിന് ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. തന്റെ പ്രണയനാഥനെ തേടി ഇന്‍ഡ്യയിലെത്തിയ 19 കാരിയായ ഇക്ര ജിവാനിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും  ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഉത്തര്‍ പ്രദേശി സ്വദേശി മുലായം സിങ് യാദവിനെ ഇക്ര ഒരു ഡേറ്റിംഗ് ആപിലൂടെയാണ് പരിചയപ്പെട്ടത്. ഇത് വളര്‍ന്ന് പ്രണയമായതോടെ യുവാവിനെ നേരിട്ടു കാണാന്‍ പെണ്‍കുട്ടി തീരുമാനിച്ചു.

Signature-ad

നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് യാദവിനെ കാണാന്‍ ഇക്ര ഇന്‍ഡ്യയില്‍ എത്തിയത്. പിന്നീട് ഇരുവരും വിവാഹിതരായി. ശേഷം ബെംഗളൂരുറിലെത്തി. സര്‍ജാപൂര്‍ റോഡിന് സമീപമുള്ള ജുനസാന്ദ്ര പ്രദേശത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും.

പാക്കിസ്താനിലുള്ള തന്റെ അമ്മയേയും മറ്റ് കുടുംബാംഗങ്ങളേയും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി അവളെ പിന്തുടരുന്നതും ബെംഗ്‌ളൂറു പൊലീസെത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുന്നതും.

ഇക്രയെ പാക്കിസ്താനിലേക്ക് ഡീപോര്‍ട് ചെയ്യും. പാക്കിസ്താന്‍ അധികൃതരുമായി ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഡീപോര്‍ട് ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കുക. രണ്ട് മാസമെങ്കിലും ഇതിനു വേണ്ടി എടുക്കും.

വിവാഹശേഷം ഇക്ര തന്റെ പേര് രവ യാദവ് എന്ന് മാറ്റിയിരുന്നു. രവ യാദവ് എന്ന പേരില്‍ ഇക്ര ഒരു ആധാര്‍ കാര്‍ഡും എടുത്തു. അതില്‍ യാദവിനെ അവളുടെ ഭര്‍ത്താവായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ടിന് വേണ്ടിയും  അപേക്ഷിച്ചിട്ടുണ്ട് അവള്‍.

നിലവില്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ കസ്റ്റഡിയിലാണ് പെണ്‍കുട്ടി. എന്നാല്‍, ഇക്രയ്ക്ക് പാകിസ്താനിലേക്ക് പോകാന്‍ താല്പര്യമില്ല. ഭര്‍ത്താവിനോപ്പം ഇന്‍ഡ്യയില്‍  താമസിക്കാനാണ് ഇഷ്ടം.
എന്നാല്‍ ഇക്രയ്‌ക്കോ യാദവിനോ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമില്ല. പ്രണയത്തിന്റെ പേരിലും പ്രണയിച്ച ആളെ വിവാഹം കഴിക്കാനും വേണ്ടി മാത്രമാണ് അവള്‍ നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ എത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി.

ഫോറിനേഴ്‌സ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐ.പി.സി വകുപ്പുകള്‍ പ്രകാരവുമാണ് ഇക്രയ്ക്കും യാദവിനും എതിരെ കേസെടുത്തത്. നിയമവിരുദ്ധമായി എത്തിയ ആള്‍ക്ക് വീട് വാടകയ്ക്ക് കൊടുത്തതിന് വീട്ടുടമയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: