IndiaNEWS

അഞ്ച് വര്‍ഷമായി ജി.എസ്.ടി അടച്ചിട്ടില്ലെന്ന് ആരോപണം; ഹിമാചലിലെ അദാനി വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ അദാനി വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണു റെയ്‌ഡെന്നാണു സൂചന. സംസ്ഥാന നികുതി വകുപ്പാണു റെയ്ഡ് നടത്തുന്നത്. ജി.എസ്.ടി കൃത്യമായി അടയ്ക്കുന്നില്ലെന്നാണ് അദാനി വില്‍മര്‍ ഗ്രൂപ്പിനെതിരെയുള്ള പരാതി. സംസ്ഥാനത്തെ കമ്പനിയുടെ നികുതി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പ് തേടിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി അദാനി വില്‍മര്‍ ഗ്രൂപ്പ് ജിഎസ്ടി അടയ്ക്കുന്നില്ലായിരുന്നുവെന്ന ആരോപണം ആണ് ഉയര്‍ന്നിരിക്കുന്നത്. ഓഹരിക്കാര്യത്തില്‍ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികള്‍ സംശയനിഴലില്‍ ആയിരുന്നു.

Signature-ad

ഹിമാചല്‍ പ്രദേശില്‍ ആകെ ഏഴു കമ്പനികളാണ് അദാനിയുടേതായി പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി എട്ടിനു വന്ന ഡിസംബര്‍ പാദ ഫലങ്ങളില്‍ ലാഭം 16% വര്‍ധിച്ച് 246.16 കോടി രൂപയായി ഉയര്‍ന്നിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ കമ്പനി ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിന്റെ പേരില്‍ തുല്യ പാര്‍ട്ണര്‍ഷിപ്പിലാണ് അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഭക്ഷ്യ എണ്ണയും മറ്റ് ഭക്ഷ്യോല്‍പ്പന്നങ്ങളും പുറത്തിറക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തെ ബി.ജെ.പി. ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് സുഖ്‌വിന്ദര്‍ സിങ് സുഖുവിന്‍െ്‌റ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

Back to top button
error: