Month: February 2023

  • Crime

    ബോംബ് ഭീഷണിയും തെറിക്കത്തും അമ്മയുടെയും മകന്റെയും ആനന്ദം; സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു

    കൊല്ലം: കലക്ടറേറ്റില്‍ ബോംബ് ഭീഷണിക്കത്തെഴുതിയതിന് പിടിയിലായ അമ്മയും മകനും, ഇത്തരത്തിലുള്ള കത്തെഴുതുന്നതിലൂടെ ആനന്ദം കണ്ടിരുന്നുവെന്ന് പോലീസ്. കൊല്ലം മതിലില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ കൊച്ചുത്രേസ്യ (62), മകന്‍ സാജന്‍ ക്രിസ്റ്റഫര്‍ (34) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. പലര്‍ക്കായി അയക്കാന്‍ വെച്ചിരുന്ന അമ്പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കലക്ടറേറ്റിലേക്ക് ഭീഷണിക്കത്തയച്ചത് കൊച്ചുത്രേസ്യയുടെ പേരിലാണ്. കൊച്ചുത്രേസ്യയുടെ ഫോണില്‍നിന്ന് കലക്ടര്‍ക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും കണ്ടെടുത്തു. വര്‍ഷങ്ങളായി കൊല്ലം കോടതിയിലേക്കും കലക്ടറേറ്റിലേക്കും വരുന്ന വ്യാജ ബോംബ് ഭീഷണിക്കത്തുകളുടെ സൂത്രധാരന്‍ സാജന്‍ ക്രിസ്റ്റഫര്‍ ആണെന്നും പോലീസ് സൂചിപ്പിച്ചു. സാജനും സുഹൃത്തും ചേര്‍ന്ന് 2014 ല്‍ സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി അശ്ലീലചിത്രങ്ങളും മെസേജുകളും പ്രചരിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നടന്നുവരികയാണ്. ഈ കേസുമായി…

    Read More »
  • Kerala

    ക്യാമ്പസിനകത്ത് പരസ്യ ‘സ്നേഹപ്രകടന’ങ്ങള്‍ പാടില്ല; വിചിത്ര സര്‍ക്കുലറുമായി എന്‍ഐടി

    കോഴിക്കോട് : ക്യാമ്പസിനകത്ത് പരസ്യ സ്നേഹപ്രകടനങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം. കോഴിക്കോട് എന്‍ഐടി ക്യാമ്പസിലാണ് വിചിത്ര സര്‍ക്കുലര്‍. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നും സ്റ്റുഡന്റ്സ് ഡീന്‍ ഡോ. ജി കെ രജനീകാന്തിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്ന അത്തരം സ്വകാര്യ പ്രവൃത്തികള്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ ഡീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാപനം തുടര്‍ന്നുവരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. മറ്റുളളവരുടെ സ്വകാര്യതെയും വ്യക്തിത്വത്തെയും മാനിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

    Read More »
  • Crime

    ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒത്താശചെയ്ത 16 വയസുകാരി അടക്കം ഏഴുപേര്‍ പിടിയില്‍

    ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സുഹൃത്തായ പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഛത്രിംഗ പോലീസാണ് ഏഴു പ്രതികളെയും പിടികൂടിയത്. പിടിയിലായവരില്‍ 18-21 വയസ്സ് പ്രായമുള്ള അഞ്ചുയുവാക്കളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും സുഹൃത്തായ 16 വയസുകാരിയെയും കാമുകനെയും പീഡനത്തിന് ഒത്താശ ചെയ്തതിനാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഗോത്രവിഭാഗത്തില്‍പ്പെട്ട 15 വയസുകാരിയെ അഞ്ചുയുവാക്കള്‍ ബലാത്സംഗം ചെയ്തത്. അച്ഛന്‍ ഉപേക്ഷിച്ചുപോയ, സ്‌കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ പെണ്‍കുട്ടി കൂലിപ്പണിക്കാരിയായ അമ്മയ്ക്കൊപ്പമാണ് താമസം. ഫെബ്രുവരി നാലാം തീയതി രാത്രി വീട്ടില്‍നിന്ന് പുറത്തേക്ക് പോയ സമയത്താണ് പെണ്‍കുട്ടി കൂട്ടുകാരിയും സമീപവാസിയുമായ 16 വയസുകാരിയെ കണ്ടത്. തന്റെ സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷമുണ്ടെന്ന് പറഞ്ഞ 16 വയസുകാരി, 15 വയസുകാരിയെയും ബോയ്ഗുഡയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബോയ്ഗുഡയിലെ വീട്ടിലെത്തി ആഘോഷത്തില്‍ പങ്കെടുത്തു. ഇതിനിടെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആഘോഷത്തിനിടെ 16 വയസുകാരിയും കാമുകനും വീട്ടിലെ…

    Read More »
  • Local

    കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഒരു പശു കൂടി ചത്തു, 5 ജില്ലയിലെ ക്ഷീര കർഷകർ ഗുരുതര പ്രതിസന്ധിയിൽ

    കോട്ടയം: കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന ഒരു പശു കൂടി ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഭക്ഷ്യ വിഷബാധ മൂലം കനത്ത പ്രതിസന്ധിയിലാണ് മധ്യകേരളത്തിലെ ക്ഷീര കർഷകർ. ഭക്ഷ്യ വിഷബാധയേറ്റ പശുക്കളുടെ പാൽ ഉൽപാദനം കുത്തനെ കുറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ ചികിൽസ ചെലവും പ്രതിസന്ധിയായി. നഷ്ടപരിഹാര കാര്യത്തിൽ കാലിത്തീറ്റ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്. കെ എസ് കാലിത്തീറ്റ കഴിച്ച അഞ്ചു ജില്ലകളിലെ പശുക്കൾക്കാണ് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റത്. സർക്കാർ കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ മാത്രം 250 ഓളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലെ കണക്കുകൂടി ചേരുമ്പോൾ രോഗബാധിതരായ പശുക്കളുടെ ആകെ എണ്ണം ആയിരം കടക്കും. കെ എസ് കമ്പനി പുറത്തിറക്കിയ ഒരു…

    Read More »
  • Crime

    പോലീസിനെ കബളിപ്പിച്ച് 33 വർഷം ഒളിവ് ജീവിതം, കുടുംബത്തോടൊപ്പം കണ്ണൂരിൽ സസുഖം കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഒടുവിൽ അകത്തായി

    കോഴിക്കോട് നടക്കാവ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയ കേസിൽ 1990ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 33 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ ജിജീഷിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനെയും, കോടതിയെയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാൽ ഇയാളെ കോടതി രണ്ട് കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗലം ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിലും ആ കാലഘട്ടങ്ങളിൽ സമാനമായ പല കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞതിനാൽ ഇനി പൊലീസ് അന്വേഷിച്ച് വരില്ലെന്നും, ദൂരെ എവിടെയെങ്കിലും സുഖമായി ജീവിക്കാമെന്നും കരുതി ഇയാൾ കോഴിക്കോടുള്ള താമസ സ്ഥലം ഒഴിവാക്കി കണ്ണൂരിൽ വാടകയ്ക്ക് വീടെടുത്ത് കുടുംബസമേതം…

    Read More »
  • Kerala

    ‘ചൂല് മൂത്രത്തിൽ മുക്കി അടിക്കണം’, ചിന്ത ജെറോമിനെ അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ, മുഖ്യമന്ത്രിക്കും പരിഹാസം

    കോഴിക്കോട്: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെ അധിക്ഷേപിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ, കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്ന് ആരോപിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം സുരേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചും സുരേന്ദ്രൻ രംഗത്തെത്തി. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ജനങ്ങളുടെ പോക്കറ്റടിക്കുകയും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുകയും ചെയ്യുന്ന സർക്കാർ വൻ കിടക്കാരെ തൊടുന്നില്ല. മാഫിയ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. സിഎജി റിപ്പോർട്ട് നികുതി പിരിവിലെ വീഴ്ച വ്യക്തമാക്കുന്നു.…

    Read More »
  • Kerala

    സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദന് തിരിച്ചടി, വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് രൂക്ഷ വിമർശനം

    കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയ കേസിൽ അന്വേഷണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. ഹർജി വീണ്ടും 17 ന് പരിഗണിക്കും. കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. കേസിന്റെ വിചാരണ നേരത്തേ കോടതി തടഞ്ഞിരുന്നു. ഇതിനെതിരേയാണ്…

    Read More »
  • India

    ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍; ഒടുവിൽ സഹായഹസ്തവുമായി പോലീസ്

    ഭുവനേശ്വര്‍: ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴി ഭാര്യ മരിച്ചതോടെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു, മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 35കാരനായ സാമുലു പാംഗിയാണ് ഭാര്യ ഇഡേ ഗുരുവിന്റെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നത്. ഇതിനിടെ, മൃതദേഹം ചുമന്നുപോകുന്ന സാമുലുവിനെ പൊലീസുകാര്‍ തടയുകയും മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു. ഒഡീഷ സ്വദേശിയായ യുവതിയെ ചികിത്സയ്ക്കായാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നൂറ് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകാന്‍ സാമുലു ഒരു ഓട്ടോ വാടകയ്ക്ക് എടുക്കുകയും ചെയ്തു. ഓട്ടോ ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴെക്കും ഭാര്യ മരിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയും ഇവരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോള്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി 80 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം…

    Read More »
  • LIFE

    റോക്കി ഭായിയെയും മറികടന്ന് പത്താൻ; കളക്ഷനിൽ മുന്നിൽ ഇനി ബാഹുബലി മാത്രം

    ഹേറ്റ് കാമ്പയിൻ തകർക്കാത്ത ഊർജവുമായി കുതിപ്പ് തുടർന്ന് കിങ് ഖാന്റെ പത്താൻ. സൂപ്പര്‍ഹിറ്റായ കെജിഎഫ് 2ന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫിസിലെ കളക്ഷന്‍ ഷാരുഖ് ഖാന്റെ പത്താന്‍ മറികടന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങളില്‍ പത്താന്‍ രണ്ടാം സ്ഥാനത്തെത്തി. എസ്എസ് രാജമൗലിയുടെ ബാഹുബലി 2 മാത്രമാണ് ഇനി പത്താനു മുന്നിലുള്ളത്. 435.70 കോടിയായിരുന്നു കെജിഎഫ് ഹിന്ദിയുടെ കളക്ഷന്‍. ഇന്നലത്തെ കളക്ഷനോടെ പത്താന്‍ 437 കോടിയിലേക്ക് എത്തുകയായിരുന്നു. റിലീസ് ചെയ്ത് 15ാം ദിവസമാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി പത്താന്‍ മാറിയത്. ഇന്ത്യയില്‍ നിന്ന് ഒന്നടങ്കം 453 കോടിയും പത്താന്‍ വാരി. സിനിമ റിലീസായതിനു പിന്നാലെ നിരവധി റെക്കോര്‍ഡുകളാണ് ഷാരുഖ് ചിത്രം തകര്‍ത്തത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടത്തിലേക്ക് പത്താന്‍ എത്തിയിരുന്നു. ആമിര്‍ ഖാന്റെ ദംഗലിനെ തകര്‍ത്തുകൊണ്ടാണ് പത്താന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 500 കോടിയിലേക്കാണ് പത്താന്‍ ലക്ഷ്യമിടുന്നത്. അതിനിടെ ആഗോള കളക്ഷനിലും ചിത്രം…

    Read More »
  • India

    പശുവിനെ കെട്ടിപ്പിടിച്ചാൽ രക്തസമ്മർദം കുറയുമെന്ന് യു.പി. മന്ത്രി; എന്തെല്ലാം കാണേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ

    ലക്‌നൗ: വാലന്റെസ് ഡേയിൽ പശുവിനെ ആലിംഗനം ചെയ്യാനുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പശുവിനെ കെട്ടിപ്പിടിക്കുന്നതിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണമന്ത്രി ധരംപാല്‍ സിങ്. ഫെബ്രുവരി 14 പശു ആലിംഗന ദിവസമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എല്ലാവരും അത് ആഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെയും യു.പി. മന്ത്രിയുടെയും നടപടികളെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ആറാട്ടാണ്. ഇനി എന്തെല്ലാം കാണേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും, നിരവധി രോഗങ്ങള്‍ക്ക് ശമനമാകുമെന്നും മന്ത്രി പറഞ്ഞു. പശു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എല്ലാവരും ആ നിര്‍ദേശം അംഗീകിരച്ച് പരിപാടിയുടെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ…

    Read More »
Back to top button
error: