Month: January 2023

  • Feature

    ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് ഒരിക്കലും കരുതിയില്ല… നല്ല ജോലി, ഉയർന്ന ശമ്പളം… ഇനി ഒന്നും പഴയതുപോലെ ആകില്ല… വർക്ക് ഫ്രം ഹോമിനിടെ പുറത്തുപോയിത് കൈയോടെ പൊക്കി സോഫ്റ്റ്‌വെയർ; ജോലിയിൽനിന്ന് പിരിച്ചുവിട്ട യുവതി പിഴയടക്കേണ്ടത് മൂന്നുലക്ഷം രൂപ

    പല കമ്പനികളും അവരുടെ ജീവനക്കാർക്ക് ഓഫീസിൽ വന്നിരുന്നു ജോലി ചെയ്യുന്നതോടൊപ്പം തന്നെ വർക്ക് ഫ്രം ഹോമുകളും അനുവദിച്ചു കൊടുക്കാറുണ്ട്. ഇങ്ങനെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി കൊവിഡ് കാലത്താണ് നമ്മുടെ നാട്ടിൽ ഏറെ സുപരിചിതമായത്. ഓഫീസിൽ പോയി ജോലി ചെയ്യുന്നതിനേക്കാൾ പലർക്കും ഇന്ന് താല്പര്യവും വർക്ക് ഫ്രം ഹോം ആണ്. സ്വസ്ഥമായി വീട്ടിലിരുന്ന് ജോലി ചെയ്യാം എന്നതുകൊണ്ട് മാത്രമല്ല പലരും ഈ ജോലി രീതിയെ ഏറെ ഇഷ്ടപ്പെടുന്നത്. ഇടയ്ക്ക് കുറച്ച് സമയമൊക്കെ ജോലിയിൽ നിന്നും മുങ്ങാം എന്നുള്ളതുകൊണ്ട് കൂടിയാണ്. എന്നാൽ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കാൻ ടൈം ക്യാമ്പ് എന്ന പേരിൽ ഒരു സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് കൊളംബിയ കമ്പനി. ഏതായാലും സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ഇരയെയും കിട്ടി. ബ്രിട്ടീഷ് കൊളംബിയ കമ്പനിയിലെ അക്കൗണ്ടൻറ് ആയ കനേഡിയൻ യുവതിക്കാണ് പണി കിട്ടിയത്. കമ്പനി നിർദ്ദേശിച്ച ജോലി സമയത്തിനിടയിൽ വീട്ടിൽ നിന്നും പുറത്തു പോയ യുവതിയെ…

    Read More »
  • Crime

    ആലപ്പുഴ നഗരസഭയിലെ സിപിഎം കൗൺസിലർ ഷാനവാസിൻറെ ലഹരി, ക്വട്ടേഷൻ ബന്ധങ്ങൾ അക്കമിട്ട് നിരത്തി പൊലിസിൻറെ രഹസ്യ അന്വേഷണ റിപ്പോർട്ട്

    ആലപ്പുഴ: നഗരസഭയിലെ സി പി എം കൗൺസിലർ ഷാനവാസിന്‍റെ ലഹരി , ക്വട്ടേഷൻ ബന്ധങ്ങള്‍ അക്കമിട്ട് നിരത്തി പൊലിസിന്‍റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പിടിയിലായ ഇജാസ്, ഷാനവാസിൻ്റ ബിനാമിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷട്രീയ പിൻബലത്തിലാണ് അനധികൃതമായി സമ്പത്തുണ്ടാക്കുന്നതെന്നും സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിപിഎം കൗണ്‍സിലറുടെ ലോറിയില്‍ ഒന്നരക്കോടിയുടെ ലഹരിക്കടത്ത് പിടിച്ചത് വന് വിവാദമായതോടെയാണ് എ ഷാനവാസിനെതിരെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്. ഇന്‍റലിജന്‍സ് എഡിജിപി മുഖേന ഡിജിപിക്കും ആഭ്യന്തര വകുപ്പിനും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതരമായ കാര്യങ്ങള്‍. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്. പല അനധികൃത സാമ്പത്തിക ഇടപാടുകളിലും ഷാനവാസ് ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നുണ്ട്. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഷാരോണിനെ ആലപ്പുഴയിൽ താമസിപ്പിക്കുന്നു. കരുനാഗപ്പള്ളി ലഹരി കടത്തിൽ പിടിയിലായ ഇജാസ് ഷാനവാസിൻ്റെ ബിനാമിയാണ്. ഷാനവാസിൻ്റെ പിറന്നാൾ ആഘോഷം നടന്ന കാബിനറ്റ് സ്പോര്ട്സ്…

    Read More »
  • Kerala

    ബമ്പറടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം, 16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ് – ന്യൂഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന്

    തിരുവനന്തപുരം: 16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ് – ന്യൂഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് – ന്യൂഇയര്‍ ബമ്പര്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ഉച്ച കഴിഞ്ഞ് രണ്ടിനു തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിദിന നറുക്കെടുപ്പുകള്‍ തത്സമയം തന്നെ യൂട്യൂബ് അക്കൗണ്ടില്‍ ലഭ്യമാകും. ക്രിസ്മസ് – ന്യൂഇയര്‍ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. 400 രൂപയാണു ടിക്കറ്റ് വില. ഒന്നാം സമ്മാനം 16 കോടി രൂപയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്കുമാണു ലഭിക്കുക. 10 പരമ്പരകളാണു…

    Read More »
  • Sports

    ഉത്തേജക മരുന്ന് ഉപയോഗം; സ്പ്രിൻറർ ദ്യുതി ചന്ദിന് സസ്പെൻഷൻ

    ദില്ലി: വേള്‍ഡ് ആന്‍റി ഡോപ്പിങ് ഏജന്‍സി(വാഡ)യുടെ പരിശോധനയില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സ്പ്രിന്‍റര്‍ ദ്യുതി ചന്ദിനെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എ.എഫ്.ഐ) താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ദ്യുതിയെ തല്‍ക്കാലത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെങ്കിലും നീണ്ട വിലക്കാണ് ദ്യുതിയെ കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദ്യുതിയുടെ മൂത്ര സാംപിള്‍ പരിശോധനയിലാണ് നിരോധിതമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എ സാംപിള്‍ പരിശോധനയിലാണ് ദ്യുതി പൊസറ്റീവ് ആണന്ന് കണ്ടെത്തിയതെന്നും താരം അപ്പീല്‍ നല്‍കുകയാണെങ്കില്‍ ബി സാംപിള്‍ കൂടി പരിശോധിച്ചശേഷം വിലക്കിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അധികതൃതര്‍ പറഞ്ഞു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ ദ്യുതി ഈ വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള ദ്യുതി ലോകവേദിയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും നിരോധിത…

    Read More »
  • Health

    കുഷ്ഠരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; രോഗബാധിതരെ കണ്ടെത്താൻ അശ്വമേധം കാമ്പയിനു തുടക്കം

    തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ചക്കാലം വീടുകളിലെത്തി രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നു. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍ എന്നിവയുള്ളവര്‍ അവഗണിക്കരുത്. നേരത്തെ ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിനായി. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കണം. അതിലൂടെ രോഗമുണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആളുകളിലും…

    Read More »
  • Kerala

    പടയപ്പയെ പ്രകോപിപ്പിച്ച സംഭവം; ജീപ്പ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

    മൂന്നാർ:  മൂന്നാറിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്ന കടലാര്‍ സ്വദേശി ദാസിനെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി.  പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സംഘം മൂന്നാറിൽ പ്രവര്‍ക്കുന്നുവെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. രണ്ട് മാസം മുമ്പ് വരെ ആന കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയ കഴിഞ്ഞ നവംബർ ഏഴ് മുതല്‍ കാര്യം മാറി. പടയപ്പ  അക്രമകാരിയായി. അന്ന് തന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ്  വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോൾ ബൈക്കും…

    Read More »
  • Culture

    ഇനി പടയണിക്കാലം; കോട്ടാങ്ങല്‍ പടയണിക്കു തുടക്കം കുറിച്ച് ചൂട്ടുവയ്പ്പ് 21ന്

    പത്തനംതിട്ട: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവം 21 മുതല്‍ 28 വരെ നടക്കും. 21ന് ക്ഷേത്രത്തില്‍ ചൂട്ടുവയ്‌പോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കുളത്തൂര്‍ കരക്ക് വേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്ക് വേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ട് വയ്ക്കുന്നത്. ക്ഷേത്രത്തില്‍ പടയണിക്ക് തുടക്കം കുറിക്കുന്ന സുപ്രധാനമായ ചടങ്ങാണ് ചുട്ടുവയ്പ്. ദേവി സന്നിധിയില്‍ പ്രാര്‍ഥിച്ച് സന്നിഹിതരായ സകലകരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി, കരനാഥന്മാര്‍ ചൂട്ട് വെക്കുമ്പോള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് പടയണി ആരംഭിക്കും. 22 ന് ചൂട്ടുവലത്ത്, 23, 24, ഗണപതി കോലം, 25, 26 അടവി പള്ളിപ്പാന. 27, 28 തീയതികളിൽ വലിയ പടയണിയും നടക്കും. എല്ലാദിവസവും പടയണി ചടങ്ങുകള്‍ക്ക് മുന്‍പായി വിവിധ കലാപരിപാടികള്‍ കുളത്തൂര്‍ കോട്ടാങ്ങല്‍ കരക്കാരുടെ സ്‌റ്റേജുകളില്‍ നടക്കും. വലിയ പടയണി നാളുകളില്‍ തിരുമുഖദര്‍ശനം സാധ്യമാണ്. പുലര്‍ച്ചെ നാലിന് നടക്കുന്ന കാലന്‍ കോലം മഹാമൃത്യുഞ്ജയ ഹോമത്തിന് തുല്യം എന്ന്…

    Read More »
  • Local

    അമ്പലമുക്ക് വിനീത കൊലക്കേസിൽ കൊല്ലപ്പെട്ട വിനീതയുടെ മക്കള്‍ക്ക് ഇനി സുരക്ഷിതമായി വിനീതത്തിൽ അന്തിയുറങ്ങാം; അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകി സിപിഎം

    തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അമ്പലമുക്ക് വിനീത കൊലക്കേസിൽ കൊല്ലപ്പെട്ട വിനീതയുടെ മക്കള്‍ക്ക് ഇനി സുരക്ഷിതമായി വിനീതത്തിൽ അന്തിയുറങ്ങാം. അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകിയത് സി പി എം പഴകുറ്റി ലോക്കല്‍ കമ്മിറ്റിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ വീടിന്റെ താക്കോൽ കൈമാറി. വിനീതയുടെ ഭർത്താവ് നേരത്തെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാതിരുന്ന കുടുംബത്തിന് മൂന്നു സെന്റ് സ്ഥലം കരിപ്പൂർ പുലിപ്പാറ പറമ്പള്ളിക്കോണത്ത് വാങ്ങിയ ശേഷമാണ് 700-സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായ വീട് നിര്‍മ്മിച്ചത്. അമ്മയുടേയും അച്ഛന്റേയും അകാല മരണത്തോടെ അനാഥമായിപ്പോയ ബാല്യമാണ് അക്ഷയ്കുമാറിന്റേതും അനന്യയുടേതും. ഹൃദയാഘാതമായിരുന്നു അച്ഛന്‍ കുമാറിന്റെ മരണത്തിനിടയാക്കിയത്. ഭര്‍ത്താവിന്റെ മരണത്തോടെയാണ് വിനീത കുടുംബം പോറ്റാനായി അമ്പലംമുക്കിലെ ചെടിത്തോട്ടത്തില്‍ ജോലിക്കു പോയത്. ഇവിടെവച്ചാണ് തമിഴ്‌നാട്ടുകാരനും കൊടുംകുറ്റവാളിയുമായ രാജേന്ദ്രന്‍ സ്വര്‍ണ്ണമാല മോഷ്ടിക്കാനായി വിനീതയെ ക്രൂരമായി കുത്തിക്കൊന്നത്. 2022 ഫെബ്രുവരി ആറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തമിഴ്നാട്ടില്‍ നിന്നാണ് പ്രതി രാജേന്ദ്രന്‍ പൊലീസ് പിടിയിലാകുന്നത്.…

    Read More »
  • Kerala

    സിബിഐ അന്വേഷണം ശരിയായ രീതിയിലല്ല; കോടതിയുടെ മേൽനോട്ടം വേണം; വാളയാറിലെ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ

    കൊച്ചി: സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്ന് ആരോപിച്ച്, വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെൺകുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്‍റെ തൽസ്ഥിതി അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും അവര്‍ ആവശ്യപ്പെട്ടു. 13 വയസ്സുകാരിയെ 2014 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നിവർക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്​തു. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കേസ്. 2019 ഒക്ടോബർ 25ന് പാലക്കാട് പോക്സോ കോടതി വലിയ മധു ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സർക്കാറും പെൺകുട്ടികളുടെ അമ്മയും നൽകിയ ഹർജികളിൽ,…

    Read More »
  • LIFE

    നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനായി

    നടന്‍ മിഥുന്‍ മുരളി വിവാഹിതനായി. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. കൊച്ചി ബോല്‍ഗാട്ടി ഇവന്‍റ് സെന്‍ററില്‍ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുടെ സഹോദരന്‍ ആണ് മിഥുന്‍. പത്ത് വര്‍ഷത്തെ പ്രണയത്തിനു പിന്നാലെയാണ് മിഥുനും കല്യാണിയും വിവാഹിതരാവുന്നത്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ സഹോദരിയാണ് കല്യാണി. കല്യാണിയുടെയും തന്‍റെ അനുജന്‍ മിഥുന്‍റെയും പ്രണയത്തെക്കുറിച്ച് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മൃദുല കുറിച്ചിരുന്നു. ഒരു പതിറ്റാണ്ട് നീളുന്ന അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരു വലിയ കഥ ചെറുതാക്കി പറയാം. മീനാക്ഷി മേനോനുമൊത്തുള്ള എന്‍റെ കമ്പൈന്‍ഡ് സ്റ്റഡി ഗുണമായത് കല്യാണിക്കും മിഥുനുമാണ്. തന്‍റെ ചേച്ചിയുമൊത്ത് വീട്ടിലേക്ക് ഒരുമിച്ചിരുന്ന് പഠിക്കാന്‍ വരുന്ന എന്നെ വെറുത്തിരുന്ന ആ ടീനേജര്‍ക്ക് ഇനി എല്ലാ ദിവസവും എന്‍റെ മുഖം കാണേണ്ടിവരും. അല്ലാതെ മറ്റ് വഴികളില്ല, എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.   View this post on Instagram   A post…

    Read More »
Back to top button
error: