Month: January 2023

  • Movie

    മലയാള സിനിമയിലെ നാഴികക്കല്ലായ ‘പണി തീരാത്ത വീട്’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 50 വർഷം

    സിനിമ ഓർമ്മ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ‘പണി തീരാത്ത വീട്’ പൂർത്തിയായത് 50 വർഷം മുൻപ്. 1973 ജനുവരി 19നായിരുന്നു പ്രേം നസീർ, നന്ദിത ബോസ് നായികാ-നായകന്മാരായ ചിത്രം പ്രദർശനത്തിനെത്തിയത്. പാറപ്പുറത്ത് എഴുതിയ അതേ പേരിലുള്ള നോവലിന്റെ ഈ ചലച്ചിത്രാവിഷ്കാരത്തിന് മികച്ച ചിത്രം, കഥ, സംവിധാനം, എന്നീ സംസ്ഥാന അവാർഡുകളോടൊപ്പം ജയചന്ദ്രന് മികച്ച ഗായകനുള്ള പുരസ്‌ക്കാരവും ലഭിച്ചു, (നീലഗിരിയുടെ സഖികളേ). സേതുമാധവന്റെ സഹോദരനായ കെ.എസ്.ആർ മൂർത്തിയായിരുന്നു നിർമ്മാതാവ്. എഴുപതുകളിൽ സേതുമാധവൻ ഒരുക്കിയ ഒട്ടു മിക്ക ചിത്രങ്ങളും (അഴകുള്ള സെലീന, ജീവിക്കാൻ മറന്നു പോയ സ്ത്രീ, കന്യാകുമാരി) നിർമ്മിച്ചത് മൂർത്തിയാണ്. ‘ഭയാശങ്കയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച് നിരുപാധികമായി വിധിക്ക് കീഴടങ്ങി വ്യാമോഹങ്ങളുടെ പണി തീരാത്ത വീടിന്റെ കൽത്തറയിൽ ഒടുങ്ങുന്ന മനുഷ്യജീവിതങ്ങളുടെ’ കഥയായിരുന്നു നോവലിൽ പാറപ്പുറത്ത് എന്ന കെ.ഇ മത്തായി പറഞ്ഞത്. പാറപ്പുറത്ത് തന്നെ തിരക്കഥയും രചിച്ചു. ചിത്രത്തിൽ വയലാർ- എം.എസ് വിശ്വനാഥൻ ടീമിന്റെ അനശ്വരങ്ങളായ 7 പാട്ടുകളുണ്ടായിരുന്നു. എം.എസ്‌.വി…

    Read More »
  • Kerala

    ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ഗുരുതര പരുക്ക്, ഗർഭസ്ഥ ശിശു മരിച്ചു; ആംബുലൻസ് സൗകര്യമില്ലാത്തതിനെത്തുടർന്ന് മൂന്നാറിലെത്തിച്ചത് 10 മണിക്കൂറിനു ശേഷം

    മൂന്നാർ: ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗര്‍ഭിണിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഏഴു മാസം ഗർഭിണിയായിരുന്ന ആദിവാസി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് ആനയെ കണ്ട് പേടിച്ചോടുന്നതിനിടെ വീണ് പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ ഗർഭസ്ഥ ശിശു മരിച്ചു. ആംബുലൻസ് സൗകര്യമില്ലാത്തതിനെ തുടർന്ന് യുവതിയെ മൂന്നാറിലെത്തിച്ചത് 10 മണിക്കൂറിനു ശേഷമാണെന്ന് ബന്ധുക്കള്‍ പറയുന്നു. അംബിക ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിലാണ്. രാവിലെ എട്ടു മണിയോടെ കുളിക്കാൻ പോയ യുവതി കാട്ടാനയെ കണ്ട് പേടിച്ചോടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണ് പുഴയോരത്ത് രക്തസ്രാവമുണ്ടായി ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ബന്ധുക്കൾ അംബികയെ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് ഇടമലക്കുടി സർക്കാർ ആശുപത്രിയിലെ ഡോ. അഖിൽ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. എന്നാൽ ആംബുലൻസ് ലഭിക്കാതെ വന്നതോടെ യുവതിയെ സ്ട്രെച്ചറിൽ കിടത്തിയ ശേഷം ജീപ്പിൽ കെട്ടി വച്ചാണ് പെട്ടിമുടിയിലെത്തിച്ചത്.…

    Read More »
  • Crime

    അമ്മയുടെ നിരന്തരമായ പീഡനം, ആളുകളുടെ മുന്നില്‍ വെച്ച് നിരന്തരം തല്ലും, തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്ക്… സഹികെട്ട് 16-കാരന്‍ അച്ഛന്റെ തോക്കെടുത്ത് അമ്മയെ വെടിവെച്ചുകൊന്നു; പോലീസിൽ കീഴടങ്ങി

    മധ്യപ്രദേശിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ആ ഫോണ്‍കോള്‍ വന്നത്. ഒരു കുട്ടിയായിരുന്നു ഫോണില്‍. അടിയന്തിരമായി വീട്ടിലേക്ക് വരണമെന്നാണ് അവന്‍ ആവശ്യപ്പെട്ടത്. എന്താണ് സംഭവമെന്ന് ആരാഞ്ഞപ്പോള്‍, അമ്മയെ താന്‍ കൊന്നു എന്നായിരുന്നു അവന്‍ പറഞ്ഞത്. എവിടെയാണ് വീട് എന്ന് അന്വേഷിച്ച് അറിഞ്ഞ ശേഷം പൊലീസ് സംഘം അവനെ തേടി എത്തി. അവന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. അടുത്തായി ചോരയില്‍ കുളിച്ച് അമ്മയുടെ മൃതദേഹവും. അമ്മയെ വെടിവെച്ചു കൊന്ന തോക്കും അവനരികിലുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ പൊലീസ് സംഘം അവനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. തികംഗര്‍ നഗരത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. നഗരത്തിലെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ വീട്ടിലാണ് ഈ കൊലപാതകം നടന്നത്. അയാള്‍ക്കും ഭാര്യയ്ക്കും ഒരു മകന്‍ മാത്രമാണുള്ളത്. 16 വയസ്സുള്ള, പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു കുട്ടി. പിതാവ് ജോലിക്കായി ബാങ്കില്‍ പോയ നേരത്താണ് ഈ 16-കാരന്‍ അമ്മയെ വെടിവെച്ചു കൊന്നത്. അച്ഛന്റെ പേരില്‍…

    Read More »
  • Crime

    സിറോ മലബാ‍ര്‍ സഭ ഭൂമിയിടപാട് കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി

    ദില്ലി: സിറോ മലബാർ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റി. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർനടപടികളിൽ സുപ്രീംകോടതി വാക്കാൽ അതൃപ്തി രേഖപ്പെടുത്തി. സഭാ ഭൂമിയിടപാടിലെ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീംകോടതിയിൽ എത്തിയിരുന്നു. ആസ്തി വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത ബത്തേരി രൂപത അടക്കം നല്കിയ ഹർജികളിലും കോടതി രണ്ടു ദിവസം വാദം കേട്ടു. കേസിൽ കക്ഷി ചേരാൻ കേരള കത്തോലിക് ചർച്ച് റിഫോംസ് ഗ്രൂപ്പും ഷൈൻ വർഗീസും നൽകിയ അപേക്ഷ കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ ഇവരെ കക്ഷി ചേർക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. ക്രിമിനൽ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കാൻ നൽകുന്ന ഹർജികളിൽ ഹൈക്കോടതിക്ക് എങ്ങനെ മറ്റു നടപടികൾ സ്വീകരിക്കാനാകുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. കേസുകൾ റദ്ദാക്കണമെന്ന കർദ്ദിനാളിൻ്റെ ഹർജി തള്ളിക്കൊണ്ടാണ്…

    Read More »
  • Crime

    കോട്ടയം പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽകോട്ടയം പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

    കോട്ടയം: കോട്ടയം പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടൻ എന്ന യുവതിയെ പാലാ മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ച് നോർബർട്ടിന്‍റെ കാർ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്നേഹ റോഡിലേക്ക് തെറിച്ച് വീണെങ്കിലും നോർബർട്ട് കാർ നിർത്താൻ കൂട്ടാക്കിയില്ല. കൈയ്ക്ക് പൊട്ടലേറ്റ സ്നേഹ പിന്നീട് പൊലീസിൽ പരാതി നൽകി. ആദ്യ ഘട്ടത്തിൽ പരാതി പൊലീസ് കാര്യമായെടുത്തില്ലെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കണ്ടെത്തുകയായിരുന്നു.

    Read More »
  • NEWS

    മഹ്‍സൂസിന്റെ 111-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ ഏറ്റവും അധികം വിജയികൾ ഇന്ത്യയിൽനിന്ന്

    യുഎയിൽ ഏറ്റവും ഉയർന്ന തുക സമ്മാനമായി നൽകുന്ന മഹ്‍സൂസിന്റെ ഇക്കഴിഞ്ഞ 111-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ ഏറ്റവും അധികം വിജയികൾ ഇന്ത്യയിൽ നിന്ന്. 2023 ജനുവരി പതിനാലിന് നടന്ന നറുക്കെടുപ്പിൽ 434 ഇന്ത്യക്കാരാണ് രണ്ടും മൂന്നും സമ്മാനവും റാഫിൾ ഡ്രോയിൽ വിജയവും സ്വന്തമാക്കിയത്. ഏതാണ്ട് 1,644,400 ദിർഹം ആണ് വിജയികൾക്കായി വിതരണം ചെയ്തത്. ഇതിൽ 22 പേർ 1,000,000 ദിർഹം വീതം രണ്ടാം സമ്മാനവും 984 പേർ 350 ദിർഹം വീതവും സ്വന്തമാക്കി. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണ 100,000 ദിർഹത്തിൻറെ റാഫിൾ പ്രൈസ് സ്വന്തമാക്കിയത്. മഹ്‌സൂസിന്റെ ഉപഭോക്താക്കളിൽ ഏറ്റവും അധികം ആളുകൾ ഇന്ത്യക്കാരാണ്. ഇത്തവണത്തെ നറുക്കെടുപ്പിൽ ഇന്ത്യക്കാർ നേടിയ വിജയം ഇതാണ് സൂചിപ്പിക്കുന്നതും. യുഎഇയുടെ അകത്തും പുറത്തുനിന്നുമായി കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുത്തവരിൽ നിന്നും വിജയിച്ചവരിൽ 43 ശതമാനവും ഇന്ത്യക്കാരാണെന്നത് ഇതിന്റെ തെളിവാണെന്ന് EWINGS സിഇഒയും മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററുമായ ഫരീദ് സാംജി പറഞ്ഞു. മുഹമ്മദ്, സൂര്യജിത്, സന്തോഷ് എന്നിവരാണ് റാഫിൾ പ്രൈസ്…

    Read More »
  • Crime

    തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ്

    പൂനെ: തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സോളിനേയും അദ്ദേഹത്തിന്റെ സഹോദരന്‍ വിക്രം സോള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കെതിരെയാണ് ജല്‍ന പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു ക്രിപ്‌റ്റോ കറന്‍സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആയുധം കൈവച്ചതുള്‍പ്പെടെയുള്ള കേസുകള്‍ ഇരുവര്‍ക്കെതിരേയുണ്ട്. പിന്നീട്, പരാതി നല്‍കിയ മാനേജര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യുകയുണ്ടായി. നിരവധി നിക്ഷേപകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വഞ്ചിച്ചതായും ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടതായും ആരോപിച്ച് മറ്റൊരാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ജല്‍ന പോലീസ് സ്റ്റേഷനിലെ പോലീസ് സൂപ്രണ്ട് ആകാശ് ഷിന്‍ഡെ വിവരിക്കുന്നതിങ്ങനെ… ”ഇരുഭാഗത്ത് നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി, ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.” അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സോളിന്റെ അച്ഛനും സീനിയര്‍ ക്രിമിനല്‍ വക്കീലുമായ…

    Read More »
  • India

    രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം

    ദില്ലി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം എം പി. ഇന്ത്യ എന്ന ആശയത്തിന്‍റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോ‍ഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ബിനോയ് വിശ്വം ദില്ലിയില്‍ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുവായിട്ടുള്ള ഐക്യത്തെ ഗൗരവമായി കാണുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിന്‍റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ്  യാത്രയില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് അനുമതി നൽകുന്നതിനെ കുറിച്ചുള്ള ആശങ്ക സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകളോടാണ് സിപിഐക്ക് എതിർപ്പെന്ന് പറഞ്ഞ ബിനോയ് വിശ്വം, പാർലമെന്‍റിൽ ഇക്കാര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.…

    Read More »
  • India

    ത്രിപുരയടക്കം മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ്

    ദില്ലി: ത്രിപുര, മേഘാലയ, നാഗാലാൻറ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാകും ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് നടക്കുക. വളരെ വേഗത്തിലുള്ള നീക്കമാണ് ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷൻ കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകൾ തയ്യാറാക്കും. ഇവയിൽ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടർ ഐഡി കാർഡ്…

    Read More »
  • Careers

    വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്… ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിനായി സ്‌കോളര്‍ഷിപ്പിന് അവസരം, ഇപ്പോൾ അപേക്ഷിക്കാം

    തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്സുകളില്‍ ഉന്നത പഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരിപഠനത്തിനായി മറ്റേതെങ്കിലും സര്‍ക്കാര്‍ ധനസഹായമോ, സ്‌കോളര്‍ഷിപ്പുകളോ ലഭിച്ചിട്ടുള്ളവര്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകനും മാതാപിതാക്കളും കേരളത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപവരെയുളള എ.പി.എല്‍ വിഭാഗക്കാരെയും പരിഗണിക്കും. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിംഗില്‍ ഉള്‍പ്പെട്ട വിദേശ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍…

    Read More »
Back to top button
error: