KeralaNEWS

ബമ്പറടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം, 16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ് – ന്യൂഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന്

തിരുവനന്തപുരം: 16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ് – ന്യൂഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് – ന്യൂഇയര്‍ ബമ്പര്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ഉച്ച കഴിഞ്ഞ് രണ്ടിനു തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിദിന നറുക്കെടുപ്പുകള്‍ തത്സമയം തന്നെ യൂട്യൂബ് അക്കൗണ്ടില്‍ ലഭ്യമാകും. ക്രിസ്മസ് – ന്യൂഇയര്‍ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. 400 രൂപയാണു ടിക്കറ്റ് വില. ഒന്നാം സമ്മാനം 16 കോടി രൂപയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്കുമാണു ലഭിക്കുക. 10 പരമ്പരകളാണു ഭാഗ്യക്കുറിക്കുള്ളത്.

മുന്‍ വര്‍ഷത്തെ ക്രിസ്മസ് – ന്യൂഇയര്‍ ബമ്പറില്‍ ആറു പരമ്പരകളാണുണ്ടായിരുന്നത്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയായും ഇക്കുറി വര്‍ധിപ്പിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്കും ലഭിക്കും. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 മാര്‍ച്ച് 23ന്. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ, പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ അശ്വിന്‍ ശേഖര്‍, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ തുടങ്ങിയവരും പങ്കെടുക്കും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: