KeralaNEWS

തിരുവനന്തപുരം മൃ​ഗശാലയിൽ മൃ​ഗങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണം ക്ഷയരോ​ഗം, പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും

അഞ്ചുവർഷത്തിനിടെ ചത്തത് മൂന്ന് കടുവകൾ ഉൾപ്പെടെ 422 മൃഗങ്ങൾ

തിരുവനന്തപുരം: ക്ഷയരോഗം മൂലം മൃഗങ്ങൾ ചത്തൊടുങ്ങുന്ന തിരുവനന്തപുരം മൃഗശാലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കും. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മൃ​ഗശാലയിൽ മൃ​ഗങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണം ക്ഷയരോ​ഗമെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃഗശാലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ്. മൃ​ഗശാലയിലെ കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്നാണ് സ്ഥിരീകരിച്ചത്.

കൂടുതൽ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. രോഗബാധയുള്ളവയെ കൂട്ടത്തിൽനിന്ന് മാറ്റി പരിചരിക്കാനും നിർദേശമുണ്ട്. മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. അഞ്ച് ദിവസത്തിനകം മന്ത്രിയ്‌ക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് റിപ്പോർട്ടിന് അനുസരിച്ചാണ് നടപടികൾ സ്വീകരിക്കുക. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ മൃഗശാല മൃഗങ്ങളുടെ ശവപ്പറമ്പാകുന്നതായാണ് ആരോപണം. അഞ്ചുവർഷത്തിനിടെ ചത്തത് മൂന്ന് കടുവകൾ ഉൾപ്പെടെ 422 മൃഗങ്ങൾ. ഒരുവർഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുൾപ്പെടെ നൂറിൽ പരം മൃഗങ്ങൾ ചത്തു. അടുത്തിടെ ചത്ത മൃഗങ്ങളുടെ സാംപിളുകൾ പരിശോധിച്ചതിൽ ഇരുപതെണ്ണത്തിന് ക്ഷയരോഗമുണ്ട്. 2017ൽ 49 , 2018 ൽ 88, 2019 ൽ 109 എന്നിങ്ങനെയാണ് ചത്ത മൃഗങ്ങളുടെ കണക്ക്. 2020 ൽ 85 ഉം 2021 ൽ 91 മൃഗങ്ങളും ജീവൻ വെടിഞ്ഞു. പ്രായാധിക്യവും രോഗങ്ങളും ബാധിച്ച് ഭൂരിഭാഗം മൃഗങ്ങളും കൂടൊഴിഞ്ഞതോടെ പേരിൽ മാത്രമാണ് മൃഗശാലയുടെ പ്രതാപം.
ഒരുവർഷത്തിനുളളിൽ ഏററവും കൂടുതൽ ചത്തത് കൃഷ്ണമൃഗങ്ങളാണ് 54 എണ്ണം. 42 പുളളിമാനുകളും 3 ഇഗ്വാനകളും 3 കാട്ടുപോത്തുകളും ചത്തു. വിവിധയിനത്തിൽപെട്ട 24 പക്ഷികൾ, 12 ലക്ഷം വീതം വിലയുളള രണ്ട് പ്രത്യേകയിനം തത്തകൾ.. അനക്കോണ്ട ഒക്കെയും മണ്ണിനടയിലായി. ണ്ടായിരുന്നതായി കണ്ടെത്തി.

Back to top button
error: