പട്‌ന: ഡൽഹിയിൽ സ്കൂട്ടറിൽനിന്നു വീണ പെൺകുട്ടിയെ കാറിൽ വലിച്ചിഴച്ചു കൊലപ്പെടുത്തിയതിനു സമാനമായ സംഭവം ബിഹാറിലും. കാർ ഇടിച്ചു താഴെ വീണ് ബോണറ്റിൽ കുടുങ്ങിയ വയോധികനെ എട്ടുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. ഓടുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് റോഡിൽ വീണാണ് വയോധികൻ ദാരുണമായി മരിച്ചത്. സംഭവത്തിനു പിന്നാലെ ഡ്രൈവർ കാർ വേഗത്തിൽ ഓടിച്ച് രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
അതിനിടെ കാർ നിർത്താൻ ശങ്കർ അഭ്യർഥിച്ചെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല. രക്ഷയ്ക്കായി ഒച്ചവെച്ചെങ്കിലും ആർക്കും രക്ഷിക്കാൻ സാധിച്ചില്ല. ശങ്കറിനെ രക്ഷിക്കാൻ വഴിയാത്രക്കാർ കാർ പിന്തുടർന്നെങ്കിലും നിർത്തിയില്ല. വയോധികനെ വലിച്ചിഴയ്ക്കുന്നത് ജനങ്ങൾ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കി, കാർ ഡ്രൈവർ സഡൻ ബ്രേക്കിട്ടു. ഇതിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശങ്കർ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. വയോധികൻ തത്ക്ഷണം തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ ഡ്രൈവർ കാർ അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെട്ടു. കാർ പൊലീസ് പിടിച്ചെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.