Month: January 2023

  • Crime

    വീടുകയറി നിരന്തരം വിവാഹാഭ്യര്‍ത്ഥന, വിസമ്മതിച്ചപ്പോള്‍ ഭീഷണി; നെടുമങ്ങാട് ശൈശവ വിവാഹത്തില്‍ പിതാവിന്റെ മൊഴി പുറത്ത്

    തിരുവനന്തപുരം: നെടുമങ്ങാട് പീഡനത്തിന് ഇരയായ പതിനാറുകാരിയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി പുറത്ത്. നാലു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം നിരന്തരം വിവാഹാഭ്യാര്‍ത്ഥന നടത്തിയെന്നാണ് പിതാവ് പറയുന്നത്. വിസമ്മതിച്ചപ്പോള്‍ വാക്കേറ്റവും വഴക്കും സ്ഥിരമായി. സഹികെട്ടും ഭീഷണിയില്‍ ഭയന്നുമാണ് മകളുടെ വിവാഹം നടത്തിയതെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തിരക്കിയപ്പോഴാണ് സമീപവാസികളില്‍ നിന്നും വിവാഹക്കാര്യം അറിയുന്നത്. നെടുമങ്ങാട് പനവൂരില്‍ നടന്ന സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. നാലു മാസം മുന്‍പ് പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസില്‍ പനവൂര്‍ സ്വദേശി അല്‍ അമീര്‍(23) ആണ് മുഖ്യപ്രതി. അതിജീവിതയും ഇയാളും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതന്‍ അന്‍സര്‍, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പ്ളസ്വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുമായി മലപ്പുറത്തേക്ക് നാലുമാസം മുന്‍പ് അല്‍ അമീര്‍ നാടുവിട്ടപ്പോള്‍ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന്…

    Read More »
  • Kerala

    ഗണേഷിന്റെ വിമര്‍ശനം ആയുധമാക്കി പ്രതിപക്ഷം; ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരെന്ന് സതീശന്‍

    തിരുവനന്തപുരം: ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പലതവണ പറഞ്ഞതാണെന്നും ഇത് ഘടകകക്ഷി എം.എല്‍.എമാര്‍ തന്നെ തുറന്നു പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ”തിങ്കളാഴ്ച നടന്ന എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി നേതാവ് കൂടിയായ എം.എല്‍.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും സി.പി.എമ്മിലെയും സി.പി.ഐയിലെയും എം.എല്‍.എമാര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെക്കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എം.എല്‍.എ. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.”- സതീശന്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് എല്‍.ഡി.എഫ്.…

    Read More »
  • Crime

    മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ ജോലി വെള്ളത്തിലാകുമെന്ന് ഭയം; 5 മാസമുള്ള കുഞ്ഞിനെ ദമ്പതികള്‍ കനാലിലെറിഞ്ഞു കൊന്നു

    ജയ്പുര്‍: സര്‍ക്കാരിന്റെ രണ്ടു കുട്ടി പദ്ധതി മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് മൂന്നാമത്തെ കുട്ടിയെ കനാലിലെറിഞ്ഞ് ദമ്പതികള്‍. സര്‍ക്കാര്‍ വകുപ്പില്‍ കരാര്‍ ജീവനക്കാരനായ 36 വയസുകാരന്‍ ജവര്‍ലാല്‍ മെഗ്വാളും ഭാര്യ ഗീത ദേവിയുമാണ് 5 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കനാലിലെറിഞ്ഞു കൊന്നത്. ഞായറാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ബിക്കാനേര്‍ ജില്ലയിലാണ് സംഭവം. ജവര്‍ലാലിനും ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്, അതിനിടെയാണ് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്. കരാര്‍ ജോലിയില്‍നിന്നും സ്ഥിരജോലി പ്രതീക്ഷിക്കുന്ന മെഗ്വാളിനു രാജസ്ഥാന്‍ സര്‍ക്കാരിന്റെ രണ്ടുകുട്ടി പദ്ധതി പാരയാകുമെന്ന് കരുതിയാണ് ഈ കടുംകൈ ചെയ്തത്. മൂന്നാമതൊരു കുഞ്ഞ് കൂടിയുണ്ടായാല്‍ നിര്‍ബന്ധിത വിരമിക്കലാണ് രാജസ്ഥാന്‍ പദ്ധതിയിലുള്ളത്. സംഭവത്തെത്തുടര്‍ന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി ബിക്കാനേര്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഐപിസി 302, 120ബി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Read More »
  • Crime

    കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്; തൊടുപുഴ സ്വദേശിനി ഐ.സി.യുവില്‍

    കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്കു നേരെ യുവാവിന്റെ ആക്രണം. കഴുത്തറുത്ത നിലയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ രവിപുരത്തെ റേയ്‌സ് ട്രാവല്‍സിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു പള്ളുരുത്തി സ്വദേശിയായ യുവാവ് അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ സ്വദേശിനിയായ സൂര്യയാണ് ആക്രമണമത്തിന് ഇരയായത്. നേരത്തെ വിസയ്ക്കായി യുവാവ് ട്രാവല്‍സ് ഉടമയ്ക്കു പണം നല്‍കിയിരുന്നു. വിസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ചോദിച്ചു ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ സ്ഥലത്തെത്തിയത് എന്നു പറയുന്നു. ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിക്കു നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും സ്ഥലത്തു തുടര്‍ന്ന പ്രതിയെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

    Read More »
  • India

    നരേന്ദ്ര മോദിക്കെതിരെയുള്ള ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ്ഐയും യൂത്ത് കോണ്‍ഗ്രസും

      ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും.  മോദി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്‌.ഐ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പറഞ്ഞു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലും  6.30ന് കാലടി സർവകലാശാലയിലും  ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ജനുവരി 27 ന് ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള…

    Read More »
  • Crime

    സെവന്‍സ് ഫുട്ബോള്‍ ആവേശം അതിരുവിട്ടു; കല്ലേറില്‍ പോലീസുകാരന്റെ പല്ല് പോയി

    കാസര്‍ഗോഡ്: കാല്‍പ്പന്തുകളിയുടെ വിജയാഹ്ളാദത്തിനിടെ ജയിച്ചവരും വൊളന്റിയര്‍മാരും തമ്മില്‍ ഉന്തുംതള്ളും. പ്രശ്നം ഒഴിവാക്കാന്‍ ശ്രമിച്ച പോലീസ് സംഘത്തിനുനേരെ കല്ലേറ്. പോലീസുകാരന്റെ പല്ല് നഷ്ടമായി. ബേക്കല്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രശോഭിന്റെ പല്ലാണ് കല്ലേറില്‍ കൊഴിഞ്ഞത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് കല്ലൂരാവി ബാവാനഗര്‍ അമീറലി മന്‍സിലിലെ അമീര്‍ അലി (21), ബാവാനഗര്‍ കെ.സി. ഹൗസിലെ മുഹമ്മദ് ഇംത്യാസ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബാവാ നഗര്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ മാനേജര്‍ മൊയ്തു അടക്കം കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതില്‍ ഏഴുപേരെ തിരിച്ചറിഞ്ഞതായി കേസന്വേഷിക്കുന്ന ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍ പറഞ്ഞു. ചിത്താരി ഹസീന ക്ലബ്ബ് ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന മെട്രോ കപ്പ് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബ്രദേഴ്‌സ് ബാവാനഗറും കാറാമ മൊഗ്രാല്‍ പുത്തൂരും തമ്മിലായിരുന്നു മത്സരം. കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്‌സ് ബാവാനഗര്‍ വിജയിച്ചു. മത്സരത്തിന് ശേഷം മൈതാനത്ത്…

    Read More »
  • Kerala

    കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നിയമനം മരവിപ്പിച്ചു; ഒഴിവാക്കിയത് തരൂര്‍ അനുകൂലികളെയെന്ന് പരാതി

    കോട്ടയം: ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം മരവിപ്പിച്ച് സംസ്ഥാന നേതൃത്വം. ചങ്ങനാശേരി വെസ്റ്റ്, ഈസ്റ്റ്, പായിപ്പാട്, കുറിച്ചി, തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റുമാരുടെ നിയമനമാണ് മരവിപ്പിച്ചത്. ഒഴിവാക്കിയത് തരൂര്‍ അനുകൂലികളെ ആണെന്നാണ് ആരോപണം. ജില്ലാ പ്രസിഡന്റ് നടത്തിയ നിയമനങ്ങളാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് തടഞ്ഞത്. തരൂരിന് കോട്ടയത്ത് വേദിയൊരുക്കിയത് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു. തരൂരിന് വേദി ഒരുക്കിയതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്നു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറിയോട് തട്ടികയറിയെന്നാരോപിച്ച് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിയെടുത്തിയരുന്നു. സംസ്ഥാന സമിതിയംഗം അഡ്വ.ഷൈന്‍ ലാലിനെയും തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.എസ് ഷാലിമാറിനെയുമാണ് സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ചിന്തന്‍ ശിവിര്‍ സംഭവത്തില്‍ ശക്തമായ നിലപാട് വനിതാ നേതാവിന് വേണ്ടി സ്വീകരിച്ചവരാണ് സസ്പെന്‍ഡ് ചെയ്ത നേതാക്കള്‍. അന്ന് പരാതി നല്‍കിയ വനിത നേതാവിനൊപ്പം ശക്തമായി കൂടെ നിന്നവരാണ് ഇരുവരും. സംസ്ഥാന ഉപാധ്യക്ഷന്മാരെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം അട്ടിമറിച്ചുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ ഇവര്‍…

    Read More »
  • Kerala

    ജാതി വിവേചനം ഉണ്ടായിട്ടില്ല, അച്ചടക്കം വേണണെന്ന് ഡയറക്ടര്‍ പറഞ്ഞതിനെതിരെയായിരുന്നു സമരം: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍

    കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോട് ബഹുമാനമില്ലെന്നു കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ നന്ദകുമാര്‍. അച്ചടക്കം വേണമെന്ന് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി. അധ്യാപകര്‍ക്ക് നിലവാരമില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാമര്‍ശത്തോടും നന്ദകുമാര്‍ പ്രതികരിച്ചു. വര്‍ഷങ്ങള്‍ പ്രവര്‍ത്തന പരിചയമുള്ള അധ്യാപകര്‍ക്ക് അധ്യാപക മികവില്‍ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് നന്ദകുമാര്‍ ചോദിച്ചു. എന്നാല്‍, സംവരണ വിഷയത്തില്‍ വീഴ്ചകള്‍ ഉണ്ടായെന്ന് അധ്യാപകന്‍ സമ്മതിച്ചു. അതിനിടെ, അധ്യാപകന്‍ നന്ദകുമാറിന് മറുപടിയുമായി കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നു. അധ്യാപനത്തിന് നിലവാരമില്ലെന്ന് പറഞ്ഞത് ശരിതന്നെയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു. യൂട്യൂബ് വീഡിയോകള്‍ കാണിച്ചാണ് അധ്യാപകര്‍ ക്ലാസ് നടത്തുന്നത്. രാജിവച്ച അധ്യാപകര്‍ മാറണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സാമ്പത്തിക ആരോപണം നേരിട്ട അധ്യാപകരും രാജിവച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്നും ഈ അധ്യാപകരെ മാറ്റണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടില്ലെന്ന് ഇവര്‍ പറയുന്നത് ഡയറക്ടറെ സംരക്ഷിക്കാനാണെന്നും വിദ്യാര്‍ത്ഥികള്‍…

    Read More »
  • NEWS

    ”ബീഫ് കഴിച്ചത് ബില്ലില്‍ ചേര്‍ക്കരുതേ, ജോലി പോകും” റെസ്റ്റോറന്റിലുണ്ടായ സംഭവം വിശദീകരിച്ച് ഉടമ

    നമ്മള്‍ എന്തുകഴിക്കണം, എന്തുകഴിക്കാന്‍ പാടില്ല എന്നൊക്കെ കമ്പനികള്‍ തീരുമാനിക്കുന്ന കാലത്തിലേക്ക് നമ്മള്‍ പോവുകയാണെന്ന് ഹോട്ടലുടമയും യുട്യൂബറുമായ ഷെയ്‌റ പി. മാധവം. കഴിഞ്ഞ ദിവസം റെസ്റ്റോറന്റിലുണ്ടായ ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് ഷെയ്‌റയുടെ പ്രതികരണം. റെസ്റ്റോറന്റില്‍ നിന്ന് ബീഫ് ഫ്രൈ കഴിച്ച രണ്ടു പേര്‍ ബില്ലില്‍ നിന്ന് ബീഫ് മാറ്റിത്തരാമോയെന്ന് ചോദിച്ചെന്ന് ഷെയ്‌റ പറയുന്നു. ബീഫിന്റെ ബില്ലുമായി ചെന്നാല്‍ കമ്പനിയില്‍ നിന്ന് ക്ലെയിം കിട്ടില്ല എന്നതാണ് അവര്‍ പറഞ്ഞ കാരണം. ഒരു നോര്‍ത്ത് ഇന്ത്യന്‍ കമ്പനിയാണെന്നാണ് അവര്‍ പറഞ്ഞത്. ഈ ബില്‍ അവിടെ കൊണ്ടുപോയിക്കൊടുത്താല്‍ ജോലി വരെ പോകുമെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ ബീഫിനു പകരം രണ്ട് ഫിഷ് വെച്ച് താന്‍ ബില്‍ മാറ്റിനല്‍കിയെന്ന് ഷെയ്‌റ വിശദീകരിച്ചു. ഷെയ്‌റയുടെ വാക്കുകള്‍… ”ഇന്നലെ റെസ്റ്റോറന്റിലുണ്ടായ സംഭവം പങ്കുവെയ്ക്കണമെന്ന് തോന്നി. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം രണ്ടു പേര്‍ വന്ന് ബില്‍ ചോദിച്ചു. ഞാന്‍ ബില്‍ കൊടുത്തു. അവര്‍ ബീഫ് ഫ്രൈ കഴിച്ചിരുന്നു. സ്വാഭാവികമായിട്ടും അതും…

    Read More »
  • India

    ത്രിപുരയിൽ ബി.ജെ.പിയെ തുരത്താൻ പ്രതിപക്ഷ നീക്കം; നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം – കോൺഗ്രസ് സീറ്റ് ധാരണ

    അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ സി പി എം – കോൺഗ്രസ് നീക്കം. സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാനുറച്ച് ഇരു പാർട്ടികളും തമ്മിൽ സീറ്റുകളുടെ കാര്യത്തിലും ധാരണയായി. സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പരമാവധി വിജയ സാധ്യത പരിഗണിച്ചായിരിക്കും തീരുമാനങ്ങളെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 30 സീറ്റുകള്‍ വേണമെന്നാണ് തുടക്കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ സിപിഎം അതിനോട് യോജിച്ചില്ല. ബിജെപി ഭരണം അവസാനിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്നും, അതിനാല്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും സിപിഎം അറിയിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയതായാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്നും അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും സിപിഎം നേതാവ് പബിത്ര കര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് പിസിസി പ്രസിഡന്റ് ബ്രിജിത് സിന്‍ഹയും അറിയിച്ചു. ഗോത്രമേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള പ്രാദേശിക കക്ഷി തിപ്ര മോത്തയെ ഒപ്പം കൂട്ടാന്‍ സഖ്യം ശ്രമിക്കുന്നുണ്ട്. എന്നാല്‍, ടിപ്രലാന്‍ഡ് എന്ന ആവശ്യം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യമുള്ളൂ എന്ന…

    Read More »
Back to top button
error: