CrimeNEWS

കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്; തൊടുപുഴ സ്വദേശിനി ഐ.സി.യുവില്‍

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്കു നേരെ യുവാവിന്റെ ആക്രണം. കഴുത്തറുത്ത നിലയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ രവിപുരത്തെ റേയ്‌സ് ട്രാവല്‍സിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു പള്ളുരുത്തി സ്വദേശിയായ യുവാവ് അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ സ്വദേശിനിയായ സൂര്യയാണ് ആക്രമണമത്തിന് ഇരയായത്.

നേരത്തെ വിസയ്ക്കായി യുവാവ് ട്രാവല്‍സ് ഉടമയ്ക്കു പണം നല്‍കിയിരുന്നു. വിസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ചോദിച്ചു ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ സ്ഥലത്തെത്തിയത് എന്നു പറയുന്നു. ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിക്കു നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും സ്ഥലത്തു തുടര്‍ന്ന പ്രതിയെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Back to top button
error: