Month: January 2023

  • LIFE

    ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അത് ഈ നടന്റെ നായിക ആയി മാത്രം…ജയറാമിനെവരെ ഞെട്ടിച്ച പാര്‍വതിയുടെ ആ മോഹം ഇങ്ങനെ!

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് പാര്‍വതി. 80-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അശ്വതി എന്ന പാര്‍വതി. മലയാള സിനിമയിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതിയെ, ‘വിവാഹിതരെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോന്‍ ആയിരുന്നു സിനിമയിലേക്ക് കൊണ്ടു വന്നത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പാര്‍വതി. ‘പൊന്മുട്ടയിടുന്ന താറാവ്’, ‘തൂവാനത്തുമ്പികള്‍’, ‘വടക്കുനോക്കിയന്ത്രം’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘കിരീടം’ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായികയായി തിളങ്ങി പാര്‍വതി. പാര്‍വതിക്കൊപ്പം നിരവധി സിനിമയില്‍ നായകനായി അഭിനയിച്ച ജയറാമും പാര്‍വതിയും പ്രണയത്തില്‍ ആവുകയായിരുന്നു. അങ്ങനെ യഥാര്‍ഥ ജീവിതത്തിലും പാര്‍വ്വതിയുടെ നായകന്‍ ആവുകയായിരുന്നു ജയറാം. 1992 ല്‍ ജയറാമിനെ വിവാഹം കഴിച്ച പാര്‍വതി വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ജയറാമിനും മക്കള്‍ കാളിദാസ്, മാളവിക എന്നിവര്‍ക്ക് ഒപ്പം ചെന്നൈയിലെ വീട്ടില്‍ സന്തോഷത്തോടെ കഴിയുകയാണ് പാര്‍വതി ഇപ്പോള്‍. പതിനാറാം വയസ്സില്‍ മലയാള സിനിമയിലേക്ക് ചുവട് വെച്ച പാര്‍വതി ‘അപരന്‍’ എന്ന…

    Read More »
  • Crime

    ഗുണ്ടകൾക്കെതിരേ നടപടി കടുപ്പിച്ച് പോലീസ്; ഓംപ്രകാശിനും പുത്തൻപാലം രാജേഷിനുമെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കും, സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐ.ജിക്കു കത്ത്

    തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ നടപടി കടുപ്പിച്ച് പോലീസ്. ഗുണ്ടാത്തലവൻമാരായ ഓംപ്രകാശിനും പുത്തൻപാലം രാജേഷിനുമെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കും, സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐ.ജിക്കു കത്ത്. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ഇരുവരേയും ഏതുവിധേനയും പിടികൂടാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പാറ്റൂരില്‍ ആക്രമണക്കേസില്‍ ഓംപ്രകാശിന്റെ കൂട്ടാളികളായ മൂന്ന് ഗുണ്ടകള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവര്‍ ജാമ്യ അപേക്ഷ നല്‍കിയിട്ടുണ്ട്. പാറ്റൂര്‍ ആക്രമണക്കേസിന് പിന്നാലെ ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു ആസിഫും ആരിഫും. ഡിവൈഎഫ്‌ഐ ശാസ്തമഗംലം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഎമ്മില്‍ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവര്‍ത്തകരാവുകയായിരുന്നു. ആരിഫ് പാറ്റൂര്‍ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവില്‍ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയേയും സിപിഐ നേതാവിന്റെ അടുത്ത ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.…

    Read More »
  • Kerala

    വ്യവസ്ഥകള്‍ ലംഘിച്ചതിന് ജാമ്യം റദ്ദാക്കി; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ വീണ്ടും അഴിക്കുള്ളിലേക്ക്

    കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്. നേരത്തെ ഒന്നരമാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്. കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. വധശ്രമക്കേസില്‍ ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നത്. തുടര്‍ന്ന് അറസ്റ്റിലായ ആര്‍ഷോ ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് കോടതി ജാമ്യം റദ്ദാക്കിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.  

    Read More »
  • Crime

    ഭര്‍ത്താവിന് കൂടുതല്‍ സ്‌നേഹവും ശ്രദ്ധയും ആദ്യഭാര്യയിലെ മകളോട്; ഏഴുവയസുകാരിയെ രണ്ടാനമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

    ലഖ്നൗ: ഭര്‍ത്താവില്‍നിന്ന് സ്നേഹവും ശ്രദ്ധയും ലഭിക്കുന്നില്ലെന്ന പരാതിയില്‍ ആദ്യഭാര്യയുടെ മകളെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി യുവതി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഘനശ്യാമിന്റെ മകള്‍ രശ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഘനശ്യാമിന്റെ രണ്ടാം ഭാര്യയായ ഭാരതി ദേവിക്കെതിരെ (33) എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കൂലിത്തൊഴിലാളിയായ ഘനശ്യാമിന്റെ ആദ്യഭാര്യ അസുഖത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഘനശ്യാം വിധവയായ ഭാരതിയെ വിവാഹം ചെയ്തത്. ഭാരതിക്ക് ആദ്യഭര്‍ത്താവില്‍ നാലും ഒന്നും വയസുള്ള രണ്ട് മക്കളുണ്ട്. മകളെ സ്‌നേഹിക്കുന്നതില്‍ ഭാരതി അസൂയാലുവായിരുന്നെന്ന് ഘനശ്യാം പോലീസിന് മൊഴി നല്‍കി. രശ്മിയെ ഭാരതി ഉറക്കത്തില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

    Read More »
  • Kerala

    ഭീതി പരത്തിയ നോറോ വൈറസ് എങ്ങനെ പകരും, പ്രതിരോധ മാര്‍ഗങ്ങളെന്ത്…? രോഗത്തെക്കുറിച്ച് വിശദമായി അറിയുക

    എറണാകുളം ജില്ലയില്‍ നോറോ വൈറസ് പടരുകയാണ്. ജില്ലയിലെ 23 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളും അറിയുക. നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. വൈറസ് ഉള്ളില്‍ ചെന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഛർദി, അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ആരംഭിക്കും. മനംമറിച്ചില്‍, വയറുവേദന, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും നോറോ വൈറസ് ബാധയോട് അനുബന്ധിച്ച് വരാം. അതിസാരവും ഛര്‍ദിയും ശരീരത്തില്‍ നിര്‍ജലീകരണത്തിനും കാരണമാകാം. മലിനമായ…

    Read More »
  • Crime

    ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍, മരണം കഴുത്ത് ഞെരിഞ്ഞെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപ്പെടുത്തിയത് അമ്മയെന്ന് നിഗമനം

    കാസര്‍കോട്: കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് പെണ്‍കുട്ടി മരിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ശ്രീനന്ദയുടെ വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഞായറാഴ്ചയാണ് പതിമൂന്നുകാരിയായ ശ്രീനന്ദയേയും അമ്മ നാരായണിയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ടൂറിസ്റ്റ് ബസിലെ ജോലിക്കാരനായ ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്ക് ജോലിക്കായി പോയ സമയത്തായിരുന്നു സംഭവം. നാരായണി മാനാസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ട്. മരണ കാരണം വ്യക്തമല്ല. ചന്ദ്രന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തിനോട് പറഞ്ഞതനുസരിച്ച്, അയാള്‍ വീട്ടില്‍ ചെന്നു നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

    Read More »
  • India

    ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’; ബി.ബി.സി. ഡോക്യുമെന്ററി രണ്ടാം ഭാഗം സംപ്രേഷണം ഇന്ന്; കർശന നിരീക്ഷണവുമായി കേന്ദ്ര സർക്കാർ

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങൾ അടങ്ങിയ ബി.ബി.സി. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ഡോക്യുമെന്ററി കേന്ദ്രസർക്കാർ ഇന്ത്യയിൽ വിലക്കുകയും ചെയ്തിരുന്നു. രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം കണക്കിലെടുത്ത് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ കേന്ദ്രം നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. 2019ലെ തെരഞ്ഞെടുപ്പിൽ അടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്നും രണ്ടാംഭാഗത്തിൽ പറയുന്നതായി സൂചനയുണ്ട്. യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്. കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെതിരേ കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു.…

    Read More »
  • Kerala

    ഗുരുവായൂരിലെ പുത്തന്‍ വാര്‍പ്പ് വിശേഷങ്ങള്‍; ഒറ്റയടിക്ക് 1500 ലിറ്റര്‍ പാല്‍പ്പായസം റെഡിയാക്കാം

    ആലപ്പുഴ: മാന്നാര്‍ പരുമല ആര്‍ട്ടിസാന്‍സ് മെയിന്റനന്‍സ് ആന്‍ഡ് ട്രഡീഷണല്‍ ട്രേഡിംഗില്‍ നിര്‍മ്മിച്ച, 1500 ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാന്‍ കഴിയുന്ന ഭീമന്‍ വാര്‍പ്പ് പരുമലയില്‍നിന്ന് ഇന്നലെ ഗുരുവായൂരിലെത്തിച്ചു. ശബരിമല, ഏറ്റുമാനൂര്‍, പാറമേല്‍ക്കാവ്, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊടിമരങ്ങളുടെ മുഖ്യശില്പി മാന്നാര്‍ പരുമല പന്തപ്ലാതെക്കേതില്‍ കാട്ടുംപുറത്ത് അനന്തന്‍ ആചാരിയുടെയും (67) മകന്‍ അനു അനന്തന്റെയും മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഭീമന്‍ വാര്‍പ്പിനു രണ്ടേകാല്‍ ടണ്‍ ഭാരമുണ്ട്. ജഗന്നാഥന്‍, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല്പതോളം തൊഴിലാളികള്‍ നാലുമാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും ഉള്ള നാലുകാതന്‍ വാര്‍പ്പ് നിര്‍മ്മിച്ചത്. ഗള്‍ഫിലെ പ്രമുഖ ബിസിനസ് ഉടമയും തൃശൂര്‍ ചേറ്റുവ സ്വദേശിയുമായ എന്‍.ബി. പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി, പൂര്‍ണമായും ശുദ്ധമായ വെങ്കല പഴയോടില്‍ നിര്‍മ്മിച്ച വാര്‍പ്പ് വഴിപാടായി നല്‍കുന്നത്. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ അമ്പല നടയില്‍ വാര്‍പ്പ് സമര്‍പ്പിക്കും. ആയിരം ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാന്‍ കഴിയുന്ന രണ്ടുടണ്‍ ഭാരമുള്ള…

    Read More »
  • Kerala

    എന്റെ പൊന്നേ!!! സര്‍വകാല റെക്കോഡ് ഭേദിച്ച് സ്വര്‍ണ വില; പവന് 42,160 രൂപ

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡ് ഭേദിച്ചു. ചൊവാഴ്ച പവന്റെ വില 280 രൂപ കൂടി 42,160 രൂപയിലെത്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനുമുമ്പ് 42,000 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വിലയില്‍ ഘട്ടംഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ വില 32,880 രൂപയിലെത്തുകയും ചെയ്തു. ആഗോള വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിക്കേച്ചാമെന്ന വിലയിരുത്തലിനെതുടര്‍ന്ന് ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില നാല് ശതമാനം ഉയര്‍ന്നു. 57,050 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 0.2ശതമാനം ഉയര്‍ന്ന് 1,935.69 ഡോളര്‍ നിലവാരത്തിലെത്തി. ആഗോളതലത്തില്‍ മാന്ദ്യഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ ആസ്തിയെന്ന നിലയില്‍ ഈ വര്‍ഷം സ്വര്‍ണത്തില്‍ കുതിപ്പ് തുടരനാണ് സാധ്യത.  

    Read More »
  • Kerala

    ഗണേഷ്‌കുമാറിന്റെ വിമര്‍ശനം തള്ളി ടി.പി. രാമകൃഷ്ണന്‍; കൈയടിച്ച് സി.പി.ഐ എം.എല്‍.എമാര്‍

    തിരുവനന്തപുരം: ഇടതുമുന്നണി നിയമസഭാ കക്ഷി യോഗത്തിലെ കെ.ബി ഗണേഷ് കുമാരിന്റെ വിമര്‍ശനത്തോടു സി.പി.എം എം.എല്‍.എമാര്‍ വിയോജിപ്പ് അറിയിച്ചു. ഗണേഷിനെ പിന്തുണച്ച് സി.പി.ഐ എം.എല്‍.എമാരും പി.വി. ശ്രീനിജന്‍ എം.എല്‍.എയും രംഗത്തുവന്നു. ഗണേഷിന്റെ വിമര്‍ശനങ്ങളെ സി.പി.ഐ എം.എല്‍.എമാര്‍ കയ്യടിച്ച് പിന്തുണയ്ക്കുകയായിരുന്നു. യോഗത്തില്‍ ഒരു കാര്യം ഇവിടെ പറയാനുണ്ടെന്ന ആമുഖത്തോടെയായിരുന്നു ഗണേഷ് വേദിയിലേക്കെത്തിയത്. ഓരോ മന്ത്രിമാരെയും പേരെടുത്തായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോര. പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാന്‍ പറ്റുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ നിര്‍മ്മാണമോ നിര്‍വഹണമോ നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ്‌കുമാര്‍ തുറന്നടിച്ചു. കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തി വീതം തരാമെന്ന് പറഞ്ഞ് എഴുതി വാങ്ങി. ഒറ്റയൊരെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ തന്നെ സ്ഥിതി ഇതാണ്.…

    Read More »
Back to top button
error: