Month: January 2023

  • LIFE

    ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് ചിത്രത്തിന്‍റെ സംവിധായകന് വധ ഭീഷണി; രാജ്കുമാർ സന്തോഷിക്ക് സുരക്ഷയൊരുക്കി പൊലീസ്

    മുംബൈ: ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാജ്കുമാർ സന്തോഷിക്ക് വധ ഭീഷണി. ഇതിനെ തുടര്‍ന്ന് രാജ്കുമാർ സന്തോഷി തിങ്കളാഴ്ച മുംബൈ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വധഭീഷണിയെ തുടർന്ന് കൂടുതൽ സുരക്ഷ നൽകണമെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ ദേവൻ ഭാരതിക്ക് അയച്ച കത്തിൽ രാജ്കുമാർ സന്തോഷി അഭ്യർത്ഥിക്കുകയായിരുന്നു. തന്‍റെ “ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്” എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെ ഒരു വിഭാഗം പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും സന്തോഷി പരാതിയില്‍ പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയ്‌ക്ക് വഴിത്തിരിവാകുന്ന സിനിമകളുടെ പേരില്‍ പേരുകേട്ട സംവിധായകൻ മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്  എന്നതിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ ചിലര്‍ മനപൂര്‍വ്വം പ്രശ്നം ഉണ്ടാക്കിയിരുന്നു. ഈ സിനിമയുടെ റിലീസും പ്രൊമോഷനും നിർത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ ചിലരിൽ നിന്ന് പിന്നീട്…

    Read More »
  • India

    അച്ഛൻ മരിച്ചതോടെ ഒറ്റയ്ക്കായ അമ്മയെ സമൂഹം ഒറ്റപ്പെടുത്തുന്നു, പരിഹാരമായി അമ്മയുടെ പുനർ വിവാഹം നടത്തി മകൻ !

    മുംബൈ: അച്ഛൻ മരിച്ചതോടെ ഒറ്റയ്ക്കായ അമ്മയെ സമൂഹം ഒറ്റപ്പെടുത്തുന്നു, പോംവഴി ആലോചിച്ച മകനു മുന്നിൽ തെളിഞ്ഞത് വിവാഹമെന്ന മാർഗം ! നാട്ടുകാരും വീട്ടുകാരും എന്തു പറയുമെന്നു തല പുകയ്ക്കാതെ അമ്മയുടെ പുനർ വിവാഹം നടത്തിയ മകന്റെ വാർത്തയാണ് മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നു പുറത്തുവരുന്നത്. യുവരാജ് ഷീലെ എന്ന 23കാരനാണ് തന്റെ 45കാരിയായ അമ്മ ര്തനയുടെ പുനര്‍വിവാഹം നടത്തിയത്. വിധവകള്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തില്‍ നിന്ന് തന്റെ അമ്മയെ രക്ഷിക്കാനായാണ് മുന്‍കൈയെടുത്ത് പുനര്‍വിവാഹം നടത്തിയതെന്ന് യുവരാജ് ഷീലെ പറഞ്ഞു. പിതാവിന്റെ മരണശേഷം, അമ്മയെ സമൂഹം മാറ്റിനിര്‍ത്തുന്നത് യുവരാജ് ശ്രദ്ധിച്ചു. പല ചടങ്ങുകളില്‍ നിന്നും വിധവയായതിനാല്‍ അമ്മയ്ക്ക് മാറിനില്‍ക്കേണ്ടിവന്നു. അമ്മയ്ക്ക് കൂട്ടിനുവേണ്ടി ഒരാളെ കണ്ടെത്തണമെന്ന ചിന്ത അവിടെനിന്നാണ് തുടങ്ങിയത്. ‘എനിക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്റെ വേര്‍പാട് എനിക്ക് ലിയ ഷോക്കായിരുന്നു. പക്ഷേ, അമ്മയാണ് ഏറ്റവും കൂടുതല്‍ വേദന സഹിക്കേണ്ടിവന്നത്. സമൂഹത്തില്‍ നിന്നുണ്ടാകുന്ന വിവേചനവും വലിതോതിലുള്ള ഒറ്റപ്പെടലും അമ്മയ്ക്ക് സഹിക്കേണ്ടിവന്നു. ഇതിന് പരിഹാരമായാണ്…

    Read More »
  • India

    ബ്രിജ് ഭൂഷണെതിരേ ലൈംഗികപീഡന ആരോപണമുന്നയിച്ച ഗുസ്തി താരങ്ങള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

    ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണമുന്നയിച്ച് സമരം ചെയ്ത് പ്രതിഷേധിച്ച ഗുസ്തിക്കാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിക്കി എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും അതിനുവേണ്ടി നിയമനടപടികളെ ദുരുപയോഗം ചെയ്തുവെന്നുമാണ് ഹർജിയില്‍ ആരോപിക്കുന്നത്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡനമടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തുവരികയും സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫൊഗട്ട്, സോനം മാലിക്, അന്‍ഷു മാലിക് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ആജ് തക്, സീ ന്യൂസ്, ന്യൂസ് നേഷന്‍, റിപബ്ലിക് ഭാരത് ഉള്‍പ്പെടെ ചില ചാനലുകള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ് ഭൂഷന്റെ അന്തസ്സിനെയും ജീവിതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇവര്‍ മാനസികമായി ഉപദ്രവിച്ചെന്നാണ് ഹർജിക്കാരനായ വിക്കിയുടെ വാദം. ”ഡബ്ല്യു.എഫ്.ഐ പ്രസിഡന്റ്…

    Read More »
  • Kerala

    കാരാപ്പുഴ റിസർവോയറിൽ യുവതിയെ കാണാതായ സംഭവം: കുട്ടത്തോണി മറിഞ്ഞ സ്ഥലം അറിയില്ല, ജലാശയത്തിലെ തണുപ്പും വെല്ലുവിളി; ആദിവാസി യുവതിക്കായുള്ള തിരച്ചില്‍ തുടരുന്നു

    കല്‍പ്പറ്റ: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. വാഴവറ്റ എഴാംചിറ ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷിയെ (38) ആണ് കാണാതായത്. റിസർവോയറിന്റെ ഏതു ഭാഗത്തു വച്ചാണ് അപകടമുണ്ടായതെന്നു കൃത്യമായി മനസിലാക്കാൻ കഴിയാത്തതും ജലാശയത്തിലെ കൊടും തണുപ്പും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവ് ബാലൻ അപകടത്തിൽപ്പെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി അഗ്‌നിരക്ഷാസേനാംഗങ്ങളും അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനയായ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ബാലനും മീനാക്ഷിയും കുട്ടത്തോണിയില്‍ വിറക് ശേഖരിക്കാനായി വീട് നില്‍ക്കുന്നിടത്ത് നിന്ന് ഡാം റിസര്‍വോയറിന്റെ മറുകരക്ക് പോയത്. ചീപ്രം കോളനിക്ക് സമീപത്തായി തന്നെ തോണി മറിഞ്ഞെന്നാണ് കരുതുന്നത്. അപകടം നടന്നയുടനെ തന്നെ ഭര്‍ത്താവ് ബാലന്‍ നീന്തി കരക്കുകയറി. ബാലനാണ് മീനാക്ഷി അപകടത്തില്‍പ്പെട്ട കാര്യം മറ്റുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍…

    Read More »
  • India

    ജീവനക്കാർ കോവിഡ് വാക്‌സിന്‍ എടുക്കണമന്നു തൊഴില്‍ദാതാവിന് നിര്‍ബന്ധിക്കാനാകില്ലെന്നു ഹൈക്കോടതി

    ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാതിരിക്കാൻ പൗരന് അവകാശമുണ്ടോയെന്ന തർക്കം നിലനിൽക്കുന്നതിനിടെ നിർണായക വിധിയുമായി ഹൈക്കോടതി. ജീവനക്കാർ കോവിഡ് വാക്‌സിന്‍ എടുക്കണമന്നു തൊഴില്‍ദാതാവിനു നിര്‍ബന്ധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരൂകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെ വിധി. കോവിഡ് വാക്‌സിന്‍ എടുക്കാതെ തന്നെ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനും മറ്റു ചുമതലകള്‍ നിര്‍വഹിക്കുന്നതിനും അനുമതി തേടി അധ്യാപികയും സമാനമായ ആവശ്യവുമായി ഏതാനും പേരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഏതു തരത്തിലുള്ള ചികിത്സയും നിഷേധിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന്, നേരത്തെ സമാനമായ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സുപ്രീം കോടതിയുടെ വിവിധ ഉത്തവുകള്‍ പ്രകാരം തൊഴിലാളികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധന വയ്ക്കാന്‍ തൊഴില്‍ ദാതാവിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തേ കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ ക്ലാസെടുക്കാൻ എത്തിയത് കേരളത്തിലുൾപ്പെടെ വിവാദമായിരുന്നു.

    Read More »
  • India

    ആശുപത്രിയിൽനിന്ന് രക്തം നൽകിയതിലൂടെ എച്ച്ഐവി ബാധിച്ച് യുവാവ് മരിച്ചു; അനാഥമായ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി 

    ഡെറാഡൂൺ: ആശുപത്രിയിൽനിന്ന് രക്തം നൽകിയതിലൂടെ എച്ച്ഐവി ബാധിച്ച് യുവാവ് മരിച്ചതിനെത്തുടർന്ന് അനാഥമായ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. മൊഹാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ഡെറാഡൂൺ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ആശുപത്രി നൽകിയ ഹർജിയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ തള്ളിയത്. സഹാറൻപൂർ സ്വദേശിയായ യുവാവ് 2017 ലാണ് മരിച്ചത്. വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായി മൊഹാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് യുവാവിൽ കയറ്റിയ രക്തത്തിൽ നിന്നാണ് എച്ച്ഐവി ബാധിച്ചത്. 2014ൽ യുവാവിനെ ഇതേ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഇരുവൃക്കകളും തകരാറിലായെന്ന് വ്യക്തമായത്. തുടർന്ന്, ഭാര്യ വൃക്ക ദാനം ചെയ്തു. ഏപ്രിൽ 2014 മുതൽ ജൂലൈ 2017 വരെ ഇവിടെത്തന്നെയായിരുന്നു തുടർന്ന് ചികിത്സ. അക്കാലയളവിൽ രോഗിയുടെ രക്തത്തിൽ അണുബാധ ഇല്ലെന്നും വ്യക്തമായിരുന്നു. എന്നാൽ, 2017 ജൂലൈയിൽ, ആരോഗ്യപ്രശ്നത്തെ തുടർന്ന്…

    Read More »
  • India

    പരോളിലിറങ്ങിയതിന്റെ സന്തോഷം വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് വിവാദ ആൾദൈവം ഗുര്‍മീത് റാം റഹീം

    ന്യൂഡല്‍ഹി: ജയിലിൽ നിന്ന് പരോളിലിറങ്ങിയ സന്തോഷം വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ദേര സച്ചാ സൗധ മേധാവി ഗുര്‍മീത് റാം റഹീം. ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ശനിയാഴ്ചയാണ് ഹരിയാനയിലെ സുനാരിയ ജയിലില്‍ നിന്ന് 40 ദിവസത്തെ പരോളിലിറങ്ങിയത്. കൂറ്റന്‍ കേക്ക്‌ വാൾ കൊണ്ട് മുറിച്ചു ഗുര്‍മീത് നടത്തിയ ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ആഘോഷം നടത്താന്‍ അവസരം ലഭിച്ചതെന്ന് വൈറലായ വീഡിയോയില്‍ ഗുര്‍മീത് പറയുന്നത് കേള്‍ക്കാം. അതിനാല്‍ അഞ്ച് കേക്ക് എങ്കിലും മുറിക്കണം. ഇത് ആദ്യത്തെതാണ് എന്ന് ഗുര്‍മീത് പറയുന്നതും കേള്‍ക്കാം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗുര്‍മീതിന് ജാമ്യം ലഭിക്കുന്നത്. 1948ല്‍ മസ്താ ബലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ച സൗദയുടെ തലവനാണ് 56കാരനായ ഗുര്‍മീത് സിങ്. ആശ്രമത്തിലെ രണ്ട് അന്തേവാസിനികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വര്‍ഷം തടവുശിക്ഷ…

    Read More »
  • NEWS

    ഏറ്റവും പ്രായം കൂടിയ വ്യക്തി; ഇനി റെക്കോഡ് 115 വയസുകാരി മരിയ ബ്രാന്യാസ് മൊറേറയ്ക്ക് സ്വന്തം

    ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോഡ് ഇനി 115 വയസുള്ള അമേരിക്കക്കാരി മരിയ ബ്രാന്യാസ് മൊറേറയ്ക്ക്. ലോക റെക്കോര്‍ഡിന് ഉടമയായിരുന്ന 118 വയസുള്ള ഫ്രഞ്ച് കന്യാസ്ത്രീ ലുസൈന്‍ റാന്‍ഡന്‍ കഴിഞ്ഞ 17 ന് മരണത്തിനു കീഴടങ്ങിയതോടെയാണ് മരിയ ബ്രാന്യാസ് മൊറേറയ്ക്ക് ബഹുമതി ലഭിച്ചത്. 1907 മാര്‍ച്ച് 4-ന് അമേരിക്കയിലാണ് മരിയയുടെ ജനനം. ടെക്സാസില്‍ പത്രപ്രവര്‍ത്തകനായിരുന്നു മരിയയുടെ പിതാവ്. ഒന്നാംലോക മഹായുദ്ധകാലത്ത് സ്പെയിനിലേയ്ക്ക് മടങ്ങുന്നതിനിടെ അദ്ദേഹം ക്ഷയം ബാധിച്ച് മരിച്ചു. പിന്നീട് മരിയയും അമ്മയും ബാഴ്സലോണയില്‍ സ്ഥിര താമസമാക്കി. 1931-ന് മരിയ ഡോക്ടറായ ജോണ്‍ മോററ്റിനെ വിവാഹം ചെയ്തു, ഭര്‍ത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976-ല്‍ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തൊണ്ണൂറ്റി രണ്ടാമത്തെ വയസില്‍ ഒലോട്ടയിലെ നഴ്സിങ് ഹോമിലേയ്ക്ക് താമസം മാറിയ മരിയ ഇപ്പോഴും അവിടത്തെ അന്തേവാസികള്‍ക്കൊപ്പം ആണ് താമസം. ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലാത്ത അവര്‍ ഇന്നും ഊര്‍ജസ്വലയായ വ്യക്തിയാണ്.…

    Read More »
  • India

    രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ വാതിൽ തുറന്നില്ല; ഭിത്തിയിൽ പിടിച്ച് വീട്ടിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

    ചെന്നൈ: വീടിന്റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഭിത്തിയിൽ പിടിച്ച് അകത്തു കയറാൻ ശ്രമിച്ച യുവാവിനു ദാരുണാന്ത്യം.തമിഴ്‌നാട്ടിലെ ജൊലാർപേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശുവാണു മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭിത്തിയിൽ പിടിച്ച് വീട്ടിൽ കയറാൻ ശ്രമിച്ചപ്പോഴാണ് തെന്നരശു അപകടത്തിൽപ്പെട്ടത്. രാത്രി ഏറെ വൈകിയാണ് യുവാവ് വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന ഭാര്യ, തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോൺ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് 30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയിൽ പിടിച്ച് കയറി. എന്നാൽ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണർന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോൺ ചെയ്തപ്പോഴാണ് വീട്ടിനു താഴെ നിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് താഴെ വീണ് പരിക്കേറ്റ തെന്നരശുവിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി; സിനിമാ നിര്‍മ്മാതാവില്‍ നിന്നും ഹൈക്കോടതി അഭിഭാഷകൻ വാങ്ങിയത് വൻ തുക, വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

    കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മ്മാതാവില്‍ നിന്നും ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം വാങ്ങിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പുറത്ത്. ഒരു ജഡ്ജിക്കു നൽകാനായി മാത്രം 50 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നു ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ ഇയാള്‍ വാങ്ങി. മറ്റു ജഡ്ജിമാരുടെ പേരില്‍ 25 ലക്ഷവും, രണ്ടു ലക്ഷം രൂപ വീതവും വാങ്ങി. ജസ്റ്റിസുമാരായ പി വി കുഞ്ഞികൃഷ്ണൻ, മുഹമ്മദ് മുഷ്താഖ്, സിയാദ് റഹ്മാൻ എന്നിവരുടെ പേരിലാണ് അഭിഭാഷകൻ കോഴ വാങ്ങിയത്. തെളിവുകള്‍ സഹിതം അഭിഭാഷകരാണ് ഇദ്ദേഹത്തിനെതിരെ ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്‍കിയിട്ടുള്ളത്. അഭിഭാഷകനെതിരെ അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വിജിലന്‍സ് നിര്‍ദേശിച്ചു. ആഢംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. സിനിമാ നിര്‍മ്മാതാവിന് പുറമേ, നിരവധി കക്ഷികളില്‍…

    Read More »
Back to top button
error: