Month: January 2023
-
India
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ജെ.ഡി.യു; യാത്ര രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ തിരികെ കൊണ്ടുവന്നെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജെഡിയു. നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചരണം കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി വിശദീകരണം. ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ പാർട്ടികളുടെ സംഗമം കൂടിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ജെ.ഡി.യുവിന്റെ തീരുമാനം. നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപനവും ഒരേ ദിവസമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ജെഡിയു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ച്ചയിലാണ്. ചരിത്രത്തിന്റെ ഭാഗമാകാനിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും രഞ്ജന്‍ സിങ് സിങ് പറഞ്ഞു. എന്നാല്‍ അതേ ദിവസം നാഗാലാന്‍ഡില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതിനാല്‍ അതിന് സാധിക്കില്ലെന്നും കത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ തിരികെ…
Read More » -
Crime
4 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; 22 വയസുകാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍
ഭുവനേശ്വര്‍: നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 22 വയസ്സുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം, സംഭവം പുറത്തറിയാതിരിക്കാന്‍ ഇരുമ്പു വാതില്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ അസ്‌കയ്ക്ക് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഗഞ്ചാം പോലീസ് അറിയിച്ചു. മരണത്തിന്റെ യഥാര്‍ഥ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായ ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വീടിന്റെ ടെറസില്‍ നിന്നും കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ ധാരാക്കോട്ടിലെ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Crime
മദ്യലഹരിയില്‍ വൃദ്ധ ദമ്പതികളോട് ക്രൂരത; അമ്മയെ തല്ലി, അച്ഛനെ തെറിവിളിച്ചു, മകന്‍ അറസ്റ്റില്‍
കോട്ടയം: മീനടത്ത് മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റിലായി. മീനടം മാത്തൂര്‍പ്പടി തെക്കയില്‍ കൊച്ചുമോനെ(48)യാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പതിവായ മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മാതാവിനെ മര്‍ദിക്കുന്നതിന്റേയും പിതാവിനെ അസഭ്യം പറയുന്നതിന്റേയും ദൃശ്യം പുറത്തുവന്നു. മുറിയില്‍ അടുത്തടുത്തായി കിടക്കുന്ന മാതാപിതാക്കളോട് അസഭ്യം പറയുകയും മാതാവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദിച്ചു. മകന്റെ മര്‍ദനത്തിനെതിരെ മാതാവ് അലമുറയിട്ട് കരയുന്നത് ദൃശ്യങ്ങളിലുണ്ട്. കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് ഇത് പഞ്ചായത്ത് അംഗത്തിന് അയച്ചു കൊടുത്തു. ഇദ്ദേഹമാണ് പോലീസിനെ സമീപിച്ചത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പോലീസ് കേസെടുത്തത്. ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More » -
Crime
കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുടെ അയല്‍വാസിയും മരിച്ച നിലയില്‍; ദുരൂഹതയെന്ന് പോലീസ്
കോഴിക്കോട്: മധ്യവയസ്‌കനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പേലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.
Read More » -
India
ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച ഒരു കോടി രൂപയ്ക്ക് തൃണമൂല്‍ നേതാവ് ‘പുട്ടടിച്ചു’
ന്യൂഡല്‍ഹി: സാമൂഹിക ആവശ്യങ്ങള്‍ ഉയര്‍ത്തി ക്രൗഡ്ഫണ്ടിങിലൂടെ പിരിച്ചെടുത്ത ഒരു കോടിയിലേറെ രൂപ തൃണമൂല്‍ കോണ്‍ഗ്രസസ് വാക്താവ് സാകേത് ഗോഖലെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വൈന്‍ വാങ്ങിക്കുന്നതിനും വിരുന്നൊരുക്കുന്നതിനും അടക്കമുള്ള വ്യക്തിഗത ആവശ്യങ്ങള്‍ക്ക് തൃണമൂല്‍ നേതാവ് പിരിവ് നടത്തിയ പണം ഉപയോഗിച്ചെന്നാണ് ഇ.ഡി.കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സഹായിയില്‍ നിന്ന് ലഭിച്ച 23 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇ.ഡി. അവകാശപ്പെടുന്നത്. ഫണ്ട് ദുരുപയോഗത്തില്‍ സകേത് ഗോഖലെയെ ഇ.ഡി.അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇ.ഡി. ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജനുവരി 31 വരെ സബര്‍മതി പ്രത്യേക കോടതി സകേത് ഗോഘലയെ കസ്റ്റഡിയില്‍ വെക്കാന്‍ ഇ.ഡിക്ക് അനുമതി നല്‍കി. അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുലിന്‍െ്‌റ സഹായി അലങ്കാര്‍ സവായിയെ ഏജന്‍സി വിളിച്ചുവരുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. സാമൂഹിക മാധ്യമം കൈകാര്യം ചെയ്തതിന് അലങ്കാര്‍ സവായ് തനിക്ക് 23.54 ലക്ഷം രൂപ നല്‍കിയതായി ചോദ്യം ചെയ്യലില്‍ സാകേത് ഗോഖലെ പറഞ്ഞിരുന്നു. 2019-22…
Read More » -
Kerala
മസാലദോശയില്‍ തേരട്ട; ദോശമാവ് അഴുക്കുപുരണ്ട പാത്രത്തില്‍, പറവൂരില്‍ ഹോട്ടല്‍ അടപ്പിച്ചു
കൊച്ചി: പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാലദോശയില്‍ നിന്നും തേരട്ടയെ കണ്ടെത്തി. വസന്തവിഹാര്‍ എന്ന ഹോട്ടില്‍ നിന്ന് ഭക്ഷണം ഴിക്കുന്നതിനിടെയാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു. രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. അതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ നിലയിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റിരുന്നു.
Read More » -
Crime
യുവാവിനെ തട്ടിക്കൊണ്ടുപോയി; പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് ക്രൂരമര്‍ദ്ദനം
പത്തനംതിട്ട: കൊച്ചിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അടൂര്‍ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് ലെവിന്‍ വര്‍ഗീസിനെ അടൂര്‍ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മകനെ കാണാനില്ലെന്ന് കാണിച്ച് ലെവിന്‍ വര്‍ഗീസിന്റെ അച്ഛന്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ്് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലെവിന്‍ വര്‍ഗീസിനായി തെരച്ചില്‍ നടത്തുന്നതിനിടെ, ലെവിന്‍ വര്‍ഗീസ് അടൂരില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലെവിന്‍ വര്‍ഗീസ് അടൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അടൂര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷിച്ച് അടൂര്‍ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ ലെവിന്‍ വര്‍ഗീസിനൊപ്പം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് പറയുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും പൊലീസ്…
Read More » -
Kerala
കുളിക്കാൻ പോകുമ്പോൾ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗുരുതരമായി പരുക്കേറ്റ ഗർഭിണി മരിച്ചു
കട്ടപ്പന: കുളിക്കാൻ പോകുമ്പോൾ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗുരുതരമായി പരുക്കേറ്റ ഗർഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയിൽ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ജനുവരി ആറിനാണ് സംഭവം. ആറ്റിൽ കുളിക്കാൻ പോകുന്ന വഴിയിൽ ആനയെ കണ്ട് ഭയന്നോടുംവഴി വീണു പരുക്കേൽക്കുകയായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ വീണു കിടക്കുന്ന നിലയിൽ അംബികയെ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയിൽ 13ഓളം കാട്ടാനകൾ ഉണ്ടായിരുന്നതായും ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാർ അധികൃതരെ അറിയിച്ചു. വീഴ്ചയെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. റോഡ് തകർന്നത് കാരണം ആംബുലൻസ് എത്തിക്കാൻ കഴിയാത്തതിനാൽ പരുക്കേറ്റ അംബികയെ സ്‌ട്രെച്ചറിൽ ചുമന്ന് ജീപ്പിൽ എത്തിക്കുകയും തുടർന്ന് ആംബുലൻസിൽ രാത്രി മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അപ്പോഴേക്കും 12…
Read More » -
Kerala
ബി.ബി.സി. ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് ചെന്നിത്തല; ‘അനിൽ ആൻറണിയുടെ രാജിയോടെ ആ അധ്യായം അടഞ്ഞു’
തിരുവനന്തപുരം: അനിൽ ആന്റണിയുടെ രാജിയോടെ ബി.ബി.സി. ഡോക്യുമെന്ററി വിവാദത്തിലെ ആ അധ്യായം അടഞ്ഞെന്നു മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി പദവികളിൽ നിന്നുള്ള അനിൽ ആൻറണിയുടെ രാജിയോടെ വിവാദം അടഞ്ഞ അധ്യായമായി. ബിബിസി ഡോക്യുമന്ററി സംബന്ധിച്ച് കേരളത്തിലേയും കോൺഗ്രസ് ദേശീയ നേതൃത്വതത്തിന്റെയും നിലപാടുകൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളെ താരതമ്യം ചെയ്ത് ജയറാം രമേശ് കടുത്ത വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു. ബിബിസി വിവാദത്തിനൊടുവിൽ കഴിഞ്ഞ രാവിലെ ഒൻപതരയോടെ ട്വിറ്ററിലൂടെയാണ് അനിൽ ആൻറണി രാജിക്കത്ത് പുറത്ത് വിട്ടത്. കെപിസിസി ഡിജിറ്റൽ മീഡിയയുടെ കൺവീനർ സ്ഥാനവും, എഐസിസി ഡിജിറ്റൽ സെല്ലിന്റെ കോർഡിനേറ്റർ സ്ഥാനവും രാജി വച്ചതായി അനിൽ അറിയിച്ചു. കെപിസിസി നേതൃത്വത്തിനും, ശശി തരൂരിനും നന്ദി അറിയിച്ച് തുടങ്ങുന്ന രാജിക്കത്തിൽ അനിൽ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. യോഗ്യതയേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത്…
Read More »