KeralaNEWS

തിരുവനന്തപുരം – കന്യാകുമാരി സെക്‌ഷനിൽ പാത ഇരട്ടിപ്പിക്കൽ: ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കി, പൂർണ വിവരങ്ങൾ ഇതാ…

തിരുവനന്തപുരം: തിരുവനന്തപുരം – കന്യാകുമാരി സെക്‌ഷനിൽ പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ ഷെഡ്യൂളിൽ റെയിൽവേ മാറ്റം വരുത്തി. ചില ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായും. സമയത്തിൽ മാറ്റം വരുത്തുകയും റദ്ദാക്കുകയും ചെയ്ത ട്രെയിനുകളുടെ വിവരങ്ങൾ ഇതാ.

പൂർണമായി റദ്ദാക്കുന്ന ട്രെയിനുകളും ദിവസവും:

  • കൊല്ലത്തു നിന്നു 11.35 ന് പുറപ്പെടുന്ന കന്യാകുമാരി മെമു എക്സ്പ്രസ് (06772), കന്യാകുമാരിയിൽ നിന്നു വൈകിട്ട് 4.05 ന് പുറപ്പെടുന്ന കൊല്ലം മെമു എക്സ്പ്രസ് (06773) എന്നീ ട്രെയിനുകൾ – ഇന്നും ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15 തീയതികളിൽ പൂർണമായി റദ്ദാക്കി.
  • പുനലൂരിൽ നിന്നു രാവിലെ 6.30 നു പുറപ്പെടുന്ന നാഗർകോവിൽ ജംക്‌ഷൻ എക്സ്പ്രസ് സ്പെഷൽ (06639), കന്യാകുമാരിയിൽ നിന്നു വൈകിട്ട് 3.10 നു പുറപ്പെടുന്ന പുനലൂർ എക്സ്പ്രസ് സ്പെഷൽ (06640) ട്രെയിനുകൾ – ഫെബ്രുവരി 14 മുതൽ 17 വരെ പൂർണമായി റദ്ദാക്കി.
  • തിരുവനന്തപുരത്തു നിന്നു രാവിലെ 6.50 നു പുറപ്പെടുന്ന നാഗർകോവിൽ ജംക്‌ഷൻ എക്സ്പ്രസ് സ്പെഷൽ – ഫെബ്രുവരി 14, 15, 17 തീയതികളിൽ പൂർണമായി റദ്ദാക്കി.

ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകളും ദിവസവും:

  •  ഇന്നും നാളെയും ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15, 16, 17 തീയതികളിലും തിരുവനന്തപുരത്തിനും തിരുനൽവേലിക്കും ഇടയിൽ : തിരുവനന്തപുരത്തു നിന്നു രാവിലെ 11.35 ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22628) ഈ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 2.30 ന് തിരുനെൽവേലിയിൽ നിന്നു തിരുച്ചിറപ്പള്ളിയിലേക്കു സർവീസ് നടത്തും.
  • തിരുച്ചിറപ്പള്ളിയിൽ നിന്നു രാവിലെ 7.20 ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22627) ട്രെയിൻ ഈ ദിവസങ്ങളിൽ തിരുനെൽവേലി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.
  • നാഗർകോവിൽ ജംക്‌ഷനിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുന്ന കോട്ടയം എക്സ്പ്രസ് (16366) ട്രെയിൻ ഈ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2.35 ന് സർവീസ് ആരംഭിക്കും.

നാഗർകോവിൽ–തിരുവനന്തപുരം

  •  മംഗളൂരു സെൻട്രലിൽ നിന്നു രാവിലെ 7.20 ന് പുറപ്പെടുന്ന നാഗർകോവിൽ എക്സ്പ്രസ് (16605) ജനുവരി 27, 29, ഫെബ്രുവരി 10, 11, 12, 13 തീയതികളിൽ തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും.
  • നാഗർകോവിൽ ജംക്‌ഷനിൽ നിന്നു പുലർച്ചെ 2 നു പുറപ്പെടേണ്ട മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16606) ജനുവരി 28, 30, ഫെബ്രുവരി 11, 12, 13, 14 തീയതികളിൽ പുലർച്ചെ 3.35 ന് തിരുവനന്തപുരത്തു നിന്നു സർവീസ് ആരംഭിക്കും.
  • മംഗളൂരു സെൻട്രലിൽ നിന്നു രാവിലെ 5.05 നു പുറപ്പെടുന്ന നാഗർകോവിൽ പരശുറാം എക്സ്പ്രസ് ജനുവരി 27 നു തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും.
  • നാഗർകോവിൽ ജംക്‌ഷനിൽ നിന്നു ജനുവരി 28 ന് പുലർച്ചെ 4.15 ന് പുറപ്പെടേണ്ട മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) രാവിലെ 6.10 നു തിരുവനന്തപുരത്തു നിന്ന് സർവീസ് ആരംഭിക്കും.
  • ജനുവരി 27 നു രാത്രി 11.25 നു മധുര ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന പുനലൂർ എക്സ്പ്രസ് തിരുനെൽവേലിയിൽ സർവീസ് അവസാനിപ്പിക്കും. പുനലൂരിൽ നിന്ന് 28 ന് വൈകിട്ട് 5.20 നു പുറപ്പെടേണ്ട മധുര എക്സ്പ്രസ് (16730) 29 നു പുലർച്ചെ 12.25 ന് തിരുനെൽവേലിയിൽ നിന്നു സർവീസ് ആരംഭിക്കും.
  • ഫെബ്രുവരി 14, 17 തീയതികളിൽ രാവിലെ 10.10 ന് കന്യാകുമാരിയിൽ നിന്നു പുറപ്പെടേണ്ട കെഎസ്ആർ ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) ആ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് സർവീസ് തുടങ്ങുക. 13, 15 കെഎസ്ആർ ബെംഗള‍ൂരുവിൽ നിന്നു പുറപ്പെടുന്ന കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും.
  • ഫെബ്രുവരി 12നും 15 നും രാത്രി 11.50 ന് പുണെയിൽ നിന്നു പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസ് (16381) പാറശാലയിൽ സർവീസ് അവസാനിപ്പിക്കും.

സമയമാറ്റം

  • ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2.15 നു കന്യാകുമാരിയിൽ നിന്നു പുറപ്പെടേണ്ട ശ്രീ മാതാവൈഷ്ണോ ദേവി കത്ര വീക്ക്‌ലി ഹിമസാഗർ എക്സ്പ്രസ് (16317) 50 മിനിറ്റ് വൈകി അന്നു വൈകിട്ട് 3.05 ന് സർവീസ് ആരംഭിക്കും.

Back to top button
error: