CrimeNEWS

പതിനേഴുകാരനെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അശ്ലീല വീഡിയോകള്‍ കാണിച്ച് 2019 മുതല്‍ ബഷീര്‍ 17 വയസ്സുകാരനെ പീഡനത്തിരയാക്കിയെന്നാണ് പരാതി. നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇത് കുട്ടിയുടെ പഠനത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തി. ഇത് ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ കുട്ടിയെ വിളിച്ച് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയും പോലീസിന് വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം സി.ഐ: ജോബി തോമസിന്റെ നേതൃത്വത്തിലുളള സംഘം ആണ് പ്രതിയെ പിടികൂടിയത്.

Back to top button
error: