Month: January 2023

  • India

    അമേരിക്കയിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

    വാഷിങ്ടൺ: റോഡ് കുറുകെ കടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ സ്വദേശിയായ 23 വയസുകാരി ജാൻവി കൻഡൂല ആണ് മരിച്ചത്. വാഷിങ്ടണിലെ സിയാറ്റിലിലാണ് സംഭവമുണ്ടായത്. റോഡ് കുറുകെ കടക്കുന്നതിനിടെ പൊലീസ് വാഹനം ജാൻവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സിയാറ്റിൽ ഡെക്‌സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ചാണ് ജാൻവിയെ പട്രോളിങ് വാഹനം ഇടിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ജാൻവിയെ പ്രഥമശുശ്രൂഷകൾ നൽകിയശേഷം ഉടൻ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു സിയാറ്റിൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നത പഠനത്തിനായാണ് ജാൻവി അമേരിക്കയിൽ എത്തിയത്. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാർഥിനിയായിരുന്നു. ഡിസംബറിലാണ് യൂണിവേഴ്സിറ്റിയിൽ ചേർന്നത്.

    Read More »
  • NEWS

    ഒരാള്‍ കിടന്ന ഉടനെ ഉറങ്ങും, ഒരാള്‍ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത

    പ്രേക്ഷകര്‍ക്ക് സുപരിചിത ആണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ മുതല്‍ പ്രേക്ഷകര്‍ കാണുന്ന മുഖമാണ് അമൃതയുടേത്. അമൃതയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും പ്രോക്ഷകര്‍ കണ്ടതുമാണ്. നടന്‍ ബാലയുമായുള്ള വിവാഹം, ഒടുവില്‍ വിവാഹ മോചനം, മകളെക്കുറിച്ച് ബാലയും അമൃതയും തമ്മിലുണ്ടായ തര്‍ക്കം തുടങ്ങിയവ എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അമൃതയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടന്‍ ബാലയാവട്ടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സ്ഥിരം മുഖം കൊടുക്കുന്ന ആളും. ഇതുകൊണ്ടൊക്കെ തന്നെ വിവാഹ മോചനം നടന്നിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും ഈ വിഷയം ഇന്നും ചൂട് പിടിച്ച് നില്‍ക്കുന്നു. വിവാഹ മോചനത്തിന് ശേഷം കുറേക്കൂടി തുറന്ന ജീവിതമാണ് അമൃത സുരേഷ് നയിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം വന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റും അമൃത തന്നെ മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുമുണ്ട്. കരിയറില്‍ സ്വന്തമായൊരിടം നേടിയെടുക്കുകയും സിംഗിള്‍ മദറായി ജീവിക്കുകയും ചെയ്ത അമൃതയുടെ ജീവിതം ആരാധകര്‍ക്ക് പ്രചോദനം ആവാറുമുണ്ട്. ഗോസിപ്പുകള്‍ അന്നും ഇന്നും അമൃതയ്‌ക്കൊപ്പമുണ്ട്.…

    Read More »
  • Kerala

    ഇ.ഡിക്ക് പരാതി നല്‍കിയതിന് പിന്നില്‍ ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെന്ന് പരാതി; ആലപ്പുഴ സി.പിഎമ്മില്‍ പുതിയ പോര്‍മുഖം തുറന്ന് ലഹരിക്കടത്ത്

    ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ആരോപണ വിധേയനായ നഗരസഭ കൗണ്‍സിലര്‍ രംഗത്ത്. സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നാണ് കൗണ്‍സിലര്‍ എ ഷാനവാസ് ഏരിയാ കമ്മിറ്റിയ്ക്ക് കത്തു നല്‍കിയത്. ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിക്കാണ് കത്തു നല്‍കിയിട്ടുള്ളത്. മുന്‍ മന്ത്രി ജി സുധാകരന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, എം.എല്‍.എ പി.പി ചിത്തരഞ്ജന്‍ എന്നിവരുടെ പേര് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. തനിക്കെതിരേ പൊലീസിനും ഇ.ഡിക്കും പരാതി നല്‍കിയത് ഇവരുടെ പ്രേരണയാല്‍ ആണെന്നും കത്തില്‍ ആരോപിക്കുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കം നടക്കുന്നുവെന്നും കത്തില്‍ പറയുന്നു. ഷാനവാസ് നല്‍കിയ കത്തും മറ്റു പരാതികളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും നല്‍കാന്‍ നോര്‍ത്ത് ഏരിയാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഷാനവാസിനെതിരായ ആരോപണം പാര്‍ട്ടി അന്വേഷണക്കമ്മിഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കെ, സി.പി.എം നേതാവ് പോലീസ്, ഇഡി, ജിഎസ്ടി വകുപ്പ് തുടങ്ങിയവയ്ക്ക് പരാതി നല്‍കിയത്…

    Read More »
  • India

    കൂപ്പുകുത്തി അദാനി ഓഹരികള്‍; 20 ശതമാനം വരെ ഇടിവ്; വിപണികള്‍ നഷ്ടത്തില്‍

    മുംബൈ: ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബുധനാഴ്ച വന്‍ ഇടിവു നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്. ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ച് തുടങ്ങിയതോടെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന അറിയിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും നിക്ഷേപകരെ സ്വാധീനിച്ചില്ലെന്നാണ് ഇന്നത്തെ വ്യാപാരം സൂചിപ്പിക്കുന്നത്. ഏതാണ് എല്ലാ അദാനി കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ്അദാനി ഗ്രൂപ്പിന്റെ ഇടിവ് മുംബൈ, ദേശീയ ഓഹരി സൂചികളിലും പ്രതിഫലിച്ചു. സെന്‍സെക്സ് 578.19 പോയിന്റും നിഫ്റ്റി 144 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. അദാനി ഗ്രൂപ്പിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ റിപ്പോര്‍ട്ട്…

    Read More »
  • India

    മൈസൂരു വിറപ്പിച്ച കൊലയാളി പുലി കൂട്ടിലായി; കുടുങ്ങിയത് വനം വകുപ്പിന്റെ കെണിയിൽ

    മൈസൂരു: നാടു വിറപ്പിച്ച് കൊലവിളി നടത്തിയ പുലി പിടിയിലായതോടെ മൈസൂരു നിവാസികള്‍ക്ക് ആശ്വാസം. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് പുലി വനംവകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നാഗര്‍ഹോളെ വനത്തിന് സമീപം പതിനെട്ടുകാരിയെയും പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മഞ്ജുവെന്ന പതിനെട്ടുകാരിയെയാണ് പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാന്‍ പോയ യുവതിയെ പിന്നീട് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് അഞ്ചാക്ലാസുകാരനെ പുലി…

    Read More »
  • Kerala

    പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: എസ്ഡിപിഐയുടെ പ്രവര്‍ത്തകർക്കു ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് ദേശീയ പ്രസിഡന്റ്

    കൊച്ചി: എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കാലത്തോളം, ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് പാർട്ടി ദേശീയ പ്രസിഡന്റിന്റെ പ്രഖ്യാപനം. പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്നാണ്. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തില്‍, പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി വ്യക്തമാക്കിയത്. ‘‘ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കാലത്തോളം, അവരുടെ കൊക്കില്‍ ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ല”- എം കെ ഫൈസി പറഞ്ഞു. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ കണ്ടുകെട്ടിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ തുടരുന്നതിനിടെയാണ്, പിഎഫ്‌ഐ നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ രംഗത്തെത്തിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തതിന്റെ റിപ്പോർട്ട്…

    Read More »
  • India

    ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരായ മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

    ന്യൂഡല്‍ഹി: ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരായ മുൻ എം.പി. മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എന്‍സിപി നേതാവും മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കി. ഇതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചത്. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും, ശിക്ഷയും കേരള ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ജയില്‍മോചിതരാകുകയും ചെയ്തിരുന്നു. ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ കവരത്തി സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ, ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ…

    Read More »
  • India

    അഖിലേന്ത്യാ ദ്വിദിന ബാങ്ക് പണിമുടക്ക്: ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് ചർച്ച

    മുംബൈ: രണ്ടു ദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും. ചീഫ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ചര്‍ച്ച. ഈ മാസം 30, 31 തീയതികളില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ടു ദിവസത്തെ പണിമുടക്ക് മുന്‍നിശ്ചയപ്രകാരം നടത്തുമോ പണിമുടക്ക് പൻവലിക്കുമോ എന്ന കാര്യം ഇന്നറിയാനാകും. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒമ്പത് സംഘടനകളുടെ പൊതുവേദിയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് സംയുക്ത വേദിയുടെ ഭാഗമായി പണിമുടക്ക് നോട്ടീസ് നല്‍കിയത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പിന്നീട് ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, തീര്‍പ്പാകാത്ത വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാര്‍ക്ക് മികച്ച…

    Read More »
  • NEWS

    വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ വെടിവെയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു, കൂട്ടക്കൊലയെന്ന് ആരോപിച്ച് പലസ്തീൻ

    ജെനിൻ: പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ വെടിവയ്പിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. അതേസമയം, സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കെട്ടിടങ്ങൽ വളയുകയും പലസ്തീൻ സായുധ സംഘങ്ങളുമായി ഏറ്റുമുട്ടലുണ്ടായെന്നും ബിബിസി റിപ്പോർട്ട് പറയുന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. മഗ്ദ ഒബൈദ് (60), സെയ്ബ് ഇസ്രെയ്കി (24), ഇസ്സിദീൻ സലാഹത്ത് (26) എന്നിവരാണു മരിച്ചതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട് ആക്രമണത്തിൽ ഇരുപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ നാലുപേരുടെ നില ഗുരുതരമാണ്. കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് പേർ ഇസ്രായേൽ ഡിഫൻസ്…

    Read More »
  • Movie

    മമ്മൂട്ടിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത അടൂരിന്റെ ‘വിധേയന്’ 29 വയസ്സ്

    സിനിമ ഓർമ്മ മമ്മൂട്ടിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ‘വിധേയന്’ 29 വയസ്സ്. 1994 ജനുവരി 27നായിരുന്നു അടൂരിന്റെ ‘വിധേയൻ’ റിലീസ് ചെയ്‌തത്. സക്കറിയയുടെ ‘ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും’ എന്ന ചെറു നോവലാണ് അടൂർ സിനിമയാക്കിയത്. ജനറൽ പിക്‌ചേഴ്‌സ് രവി നിർമ്മാണം. മികച്ച ചിത്രം, സംവിധായകൻ, നടൻ (മമ്മൂട്ടി) എന്നീ സംസ്ഥാന അവാർഡുകൾ ചിത്രം നേടി. യജമാനൻ-ഭൃത്യൻ ബന്ധം ഇതുപോലെ സൂക്ഷ്‌മ നിരീക്ഷണം നടത്തിയ മലയാള സിനിമ വേറെ ഉണ്ടാവില്ല. ഭൃത്യന്റെ ഭാര്യയെ യജമാനൻ ഉപയോഗിക്കുന്നതിന് മൂകസാക്ഷിയാവാനേ പാവം ഭൃത്യന് കഴിയുന്നുള്ളൂ. ആ ഒരൊറ്റക്കാര്യം കൊണ്ട് തന്നെ യജമാനന്റെ ഇരകൾ മൂന്ന് പേരാണ്- ഭൃത്യനും, അയാളുടെ ഭാര്യയും, പിന്നെ യജമാനന്റെ ഭാര്യയും. യജമാനൻ സ്വന്തം ഭാര്യയെ കൊല്ലുന്നു. അത് അയാളെ ‘നിയന്ത്രിക്കാൻ’ ശ്രമിച്ചു എന്ന കാരണത്താലാണ്. അങ്ങനെ സ്വേച്ഛാധിപത്യം ഉറഞ്ഞു വാഴുന്ന കാലത്ത് ഭൃത്യന്മാർ രക്ഷപ്പെടുമോ…? ഉവ്വെന്ന് ചിത്രം പറയുന്നു. മധ്യതിരുവിതാംകൂറിൽ നിന്നും കർണ്ണാടകയിലേയ്ക്ക് കുടിയേറിയ കർഷകരിൽ എത്ര പേർ മണ്ണിൽ…

    Read More »
Back to top button
error: