Month: January 2023

  • Feature

    രുചിയുടെ വിപ്ലവം ആഘോഷമാക്കി അക്ഷരന​ഗരി; പാട്ടും നൃത്തവുമായി കോട്ടയം ഭക്ഷ്യമേള കളർഫുൾ

    കോട്ടയം: റൗണ്ട് ടേബിൾ 121 ന്റെ കോട്ടയം ഭക്ഷ്യമേള കോട്ടയത്തിന്റെ രുചി വിപ്ളവമാകുന്നു. കൊവിഡ് കാലത്തിന്റെ ഇടവേളയ്ക്ക് ശേഷം ആവേശത്തോടെ കോട്ടയം ഏറ്റെടുത്ത മേളയിൽ വൻ ജനപങ്കാളിത്തമാണ് എത്തുന്നത്. മേളയുടെ ഭാഗമായി ഇന്നലെ വൈകിട്ട് ആറരയ്ക്ക് റിക്കി ബ്രൗൺ സ് സ്റ്റീഫന്റെയും ഡിജെ പാർട്ടി മേളയുടെ നെഞ്ചിടിപ്പായി മാറി. നൂറ് കണക്കിന് ആസ്വാദകരാണ് ഡി ജെയ്ക്കൊപ്പം ഭക്ഷ്യ മേള ആസ്വദിച്ചത്. ജനുവരി 27 വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് മേളയിൽ കൊച്ചിയിൽ നിന്നുള്ള ജോണാത്തനും സംഘവും അവതരിപിക്കുന്ന ഡി ജെ പാർട്ടി അരങ്ങേറും. നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിൽ വൈകിട്ട് നാലര മുതൽ രാത്രി പത്തു വരെയാണ് പ്രവേശനം. ടിക്കറ്റുകൾ ഓൺലൈൻ ആപ്പ് വഴിയും നാഗമ്പടം മൈതാനത്ത് തയ്യാറാക്കിയ കൗണ്ടർ വഴിയും വാങ്ങാവുന്നതാണ്. മേളയിലേയ്ക്ക് എത്തുന്ന വാഹനങ്ങൾക്ക് കുര്യൻ ഉതുപ്പ് റോഡിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പാർക്കിങ്ങിനായി വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച് നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിലും , കുര്യൻ ഉതുപ്പ്…

    Read More »
  • Local

    ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള സംയുക്ത യോഗം നടത്തി; മുതിർന്ന ടാക്സി വ്യവസായിയെ ആദരിച്ചു

    കോട്ടയം: ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള സംയുക്ത യോഗം നടത്തി. യോഗത്തിൽ മുതിർന്ന ടാക്സി വ്യവസായിയെ ആദരിച്ചു. ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരളയും ഇന്ത്യൻ ഓയിൽ, അപ്പോളോ ടയേഴ്സും ചേർന്നാണ് യോഗം നടത്തിയത്. യോഗത്തിൽ ടാക്സി വ്യവസായത്തിൽ 45 വർഷം തികച്ച എറണാകുളം എൻസൈൻ ടാക്സിയിലെ സുകുമാരനെ ആദരിച്ചു. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ മൊമെന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് അഡ്വ. അരുൺ, വൈസ് പ്രസിഡന്റ് ബോബി, സെക്രട്ടറി വിബിൻ, ജോ.സെക്രട്ടറി ജെയ്സൺ, ട്രഷറർ സെബി എന്നിവർ പ്രസംഗിച്ചു.

    Read More »
  • Social Media

    ‘എവിടെടാ നിന്റെ മുതലാളി’, മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് പൊലീസ്! മൊതലാളിയെക്കുറിച്ച് തലങ്ങും വിലങ്ങും ചോദിച്ചിട്ടും വിശ്വസ്തനായ തത്ത ഒന്നും പറഞ്ഞില്ല – വീഡിയോ

    പാറ്റ്ന: മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് ഗയ പൊലീസ്. മദ്യ മാഫിയ നേതാവ് എവിടെയാണെന്നോ ഇയാളുടെ കേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്നോ അറിയാനായിരുന്നു പൊലീസിന്റെ ശ്രമം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചൊവ്വാഴ്ചയാണ് ഗുരുവ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം എസ്ഐ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ അമൃത് മല്ലയെ അറസ്റ്റ് ചെയ്യാൻ ഇയാളുടെ വീട്ടിലെത്തിയത്. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും അമൃത് മല്ലയും കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാൽ അമൃത് വളർത്തുന്ന തത്തയുടെ കരച്ചിൽ പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടു. കുടുംബം ഒളിവിൽ പോയ ആ വീട്ടിൽ ബാക്കിയായ തത്തയോട് സംസാരിക്കാമെന്ന് പൊലീസുകാരന് തോന്നി. തുടർന്നാണ് പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് തത്തയെ ചോദ്യം ചെയ്തത്. പൊലീസുകാരൻ തന്റെ ഉടമ എവിടെയെന്നായിരുന്നു തത്തയോട് ചോദിച്ചത്. ‘അമൃത് മല്ല എവിടെ പോയി ?, നിന്റെ ഉടമസ്ഥൻ എവിടെ, അവർ നിന്നെ വീട്ടിൽ തനിച്ചാക്കിയോ’ എന്നിങ്ങനെയാണ് തത്തയോട് കനയ്യ കുമാർ…

    Read More »
  • NEWS

    എമിറേറ്റ്സ് ഡ്രോയുടെ ലക്കി ഡ്രോയിൽ 15 മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി ഫിലിപ്പൈൻ സ്വദേശിയായ റസ്റ്ററൻ്റ് ജീവനക്കാര​ൻ

    എമിറേറ്റ്സ് ഡ്രോയുടെ വെള്ളിയാഴ്ച നടന്ന പതിമൂന്നാമത് ലക്കി ഡ്രോയിൽ വിജയം നേടി ഫിലിപ്പൈൻ സ്വദേശി റസ്സൽ റയീസ് ടുസോൺ. ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹം ആണ് ഡ്രോ ഈസി 6 വിജയിയായ റസ്സൽ നേടിയത്. ഇരുപത്തിഏഴ് ദിവസത്തിനു മുൻപ് നടന്ന ലക്കി ഡ്രോയിലെ വിജയിയും മില്യൺ ദിർഹം സമ്മാനമായി നേടിയിരുന്നു. നാലു മക്കളിൽ രണ്ടാമനായ റസ്സൽ 2008 ൽ ആണ് യുഎഇയിൽ ജോലി തേടി എത്തിയത്. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള റസ്സൽ കുടുംബം പുലർത്തുന്നതിനായി 19 വയസ്സിൽ റെസ്റ്റോറന്റ്കളിൽ ജോലി ചെയ്തു തുടങ്ങിയതാണ്. മെച്ചപ്പെട്ട ജീവിതം എന്നും ആഗ്രഹിച്ചിരുന്ന ഇദ്ദേഹം അതിനായുള്ള പരിശ്രമങ്ങൾ ഒരിക്കലും ഉപേക്ഷിച്ചതില്ല. ഇതിനിടെ 2019ൽ കൊറോണ സൃഷ്ടിച്ച പ്രശ്നങ്ങളെ അതിജീവിക്കാൻ ഭാര്യയെയും മകനേയും തിരികെ നാട്ടിലേക്ക് അയക്കേണ്ടതായി വന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് റസ്സൽ ഈസി ഡ്രോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നും അറിഞ്ഞത്. തുടർന്ന് ഈ വെള്ളിയാഴ്ചത്തെ ഡ്രോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ജനുവരി ആറിന്…

    Read More »
  • Feature

    മധ്യപ്രദേശിലെ നർമ്മദാ താഴ്വരയിൽ വമ്പൻ ദിനോസർ കോളനി; 256 മുട്ടകളും 92 കൂടുകളും കണ്ടെത്തി, മുട്ടകൾക്ക് 6.6 കോടി വർഷം പഴക്കം!

    മധ്യപ്രദേശിലെ നർമ്മദാ താഴ്വരയിൽ വമ്പൻ ദിനോസർ കോളനി കണ്ടെത്തിയതായി ഗവേഷകർ. ടൈറ്റനോസോർസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ 256 മുട്ടകളും 92 കൂടുകളും ആണ് കണ്ടെത്തിയത്. ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽ നിന്നും കണ്ടെത്തിയ ഈ ഫോസിലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേണലിൽ ആണ് ഗവേഷകർ പ്രസിദ്ധീകരിച്ചത്. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തൽ നടത്തിയത്. ദിനോസറുകളുടെ പുനരുൽപാദനം, അവയുടെ കൂടുകൂട്ടി താമസിക്കുന്ന സ്വഭാവം, ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയുള്ള പുതിയ പഠനങ്ങൾക്ക് തുടക്കം കുറിക്കാൻ ഈ കണ്ടെത്തൽ സഹായകരമാകും എന്നാണ് ഗവേഷകർ കരുതുന്നത്. സൗരോപോഡ് ദിനോസറുകളുടെ മറ്റൊരു ഗ്രൂപ്പായ ടൈറ്റനോസോർസ് ദിനോസറുകളുടേതാണ് കണ്ടെത്തിയ മുട്ടകൾ. സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഏകദേശം 40 ഇനം ടൈറ്റനോസറുകൾ ഉണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ മുട്ടകളിൽ 6 വ്യത്യസ്ത ഇനം ടൈറ്റനോസറുകളുടെ മുട്ടകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.…

    Read More »
  • LIFE

    ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ 90കളിൽ എടുത്തിരുന്നെങ്കിൽ…. ആരായിരിക്കും അതിലെ താരങ്ങൾ ? ഒരു അപാര കാസ്റ്റിംഗ്.! ഇതാണ് ക്രിയേറ്റിവിറ്റി

    കൊച്ചി: വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 11നാണ് റിലീസ് ആയത്. തുടര്‍ന്ന് ചിത്രം ഒടിടി റിലീസായും എത്തി. അടിമുടി നെഗറ്റീവായ മുകുന്ദൻ ഉണ്ണി എന്ന വക്കീലിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തിയത്. ഇതിനാല്‍ തന്നെ ചിത്രത്തെ സംബന്ധിച്ച് ഏറെ ചര്‍ച്ചകളും സിനിമ രംഗത്തും സോഷ്യല്‍ മീഡിയയിലും നടക്കുന്നുണ്ട്. ഇത്തരത്തില്‍ ചര്‍ച്ചയായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് 90കളിലാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എടുക്കുന്നെങ്കില്‍ ആരായിരിക്കും അതിലെ കാസ്റ്റിംഗ് എന്നത്. സിനിഫില്‍ എന്ന ഫേസ്ബുക്ക് സിനിമ ചര്‍ച്ച ഗ്രൂപ്പില്‍ കൃഷ്ണ പ്രകാശ് എന്ന വ്യക്തിയാണ് ശ്രദ്ധേയമായ കാസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ താരങ്ങളുടെ വേഷത്തില്‍ 90 കളിലെ പ്രമുഖ താരങ്ങളെ അവതരിപ്പിക്കുകയാണ് കൃഷ്ണ പ്രകാശ്. ഇതില്‍ വിനീതിന്‍റെ വേഷം ചെയ്യുന്നത് ശ്രീനിവാസനാണ്. ആർഷ ചാന്ദിനിയുടെ വേഷത്തില്‍ ഉര്‍വശിയും, തന്‍വിയുടെ വേഷത്തില്‍ പാര്‍വതിയും,…

    Read More »
  • Crime

    നൂറനാട് ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

    ആലപ്പുഴ: നൂറനാട് ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. നൂറനാട് സ്വദേശി 27- കാരനായ പ്രണവാണ് പിടിയിലായത്. അവശയായ യുവതി മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പ്രണവ് തടഞ്ഞുനിർത്തുകയും വാപൊത്തി പിടിച്ചു വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ക്രൂരമായി ബലാൽസംഗം ചെയ്തു. റോഡിൽ വച്ചുണ്ടായ പിടിവലിക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ തെറിച്ച് വീണിരുന്നു. ഇത് കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ അവശയായ യുവതിയെ പ്രണവിന്‍റെ വീട്ടിൽ കണ്ടെത്തി. അപ്പോഴേക്കും പ്രണവ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ശരീരമാസകലം മുറിവേറ്റ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പ്രതി ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഉപദ്രവം ഭയന്ന് സ്വന്തം മാതാവും സഹോദരനും മാറി താമസിക്കുകയാണ്.

    Read More »
  • Crime

    കഞ്ചാവ് കേസിലെ പിടികിട്ടാപുള്ളിയെയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയ സംഭവം: പിന്നിൽ ഗുണ്ടാപ്പക; അഞ്ച് പേർ അറസ്റ്റിൽ

    കൊച്ചി: ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കൊച്ചിയിൽനിന്ന് അടൂരിലെത്തിച്ചു. ഇവിടെ സർക്കാർ ഗസ്റ്റ് ഹൗസിലിട്ട് യുവാവിനെ തല്ലിച്ചതക്കുകയും ചെയ്തു. ഈ കേസിൽ അഞ്ച് പേർ അറസ്റ്റിലായി. ഗുണ്ടാപ്പകയാണ് സംഭവത്തിന് പിന്നിൽ. കഞ്ചാവ് കേസിൽ പിടികിട്ടാപുള്ളിയാണ് മർദ്ദനമേറ്റ ലിബിനെന്ന യുവാവ്. നിലവിൽ അറസ്റ്റിലായവരുടെ കാർ വാടകയ്ക്കെടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വിൽപ്പന സംഘത്തിന് മറിച്ചു വിറ്റതാണ് ലിബിനെ തല്ലിച്ചതക്കാൻ കാരണം. ചൊവ്വഴ്ച വൈകിട്ട് കാക്കനാട് നിന്നാണ് ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയും , ഭാര്യയും ഒരു സംഘം കാറിൽ കയറ്റികൊണ്ടുപോയത്. ഭാര്യയെ പിന്നീട് കാക്കാനാട് കിൻഫ്ര പരിസത്ത് ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ ഇൻഫോ പാർക്ക് പൊലീസിനെ സമീപിച്ചു. പോലീസ് അന്വേഷണത്തിനിടിയൽ പ്രതികൾ ലിബിനിന്‍റെ സഹോദരന്‍റെ ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇൻഫോ പാർക്ക് നടത്തിയ അന്വേഷണത്തിലാണ് അടൂർ റസ്റ്റ് ഹൗസാണ് അക്രമിസംഘം ഇടിമുറിയാക്കിയതെന്ന് കണ്ടെത്തി.…

    Read More »
  • Kerala

    മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്‍റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

    ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്‍റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ഗുരുവായൂരില്‍ എത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് ഗ്രൌണ്ടിൽ ഹെലികോപ്ടറിൽ എത്തിയ സംഘം റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികൾക്കൊപ്പം ആനന്ദും രാധികയും ദർശനം നടത്തി. ഭണ്ഡാരത്തി കാണിക്കയിട്ടു. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ഇരുവർക്കും പ്രസാദ കിറ്റ് സമ്മാനിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും സമ്മാനിച്ചു. ക്ഷേത്ര ദര്‍ശനത്തിന്ശേഷം പുന്നത്തൂര്‍ ആനക്കോട്ടയും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്. ജനുവരി 19-ന് മുംബൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയ ചടങ്ങിൽ സിനിമാ-കായിക രംഗത്തെ പ്രമുഖർ…

    Read More »
  • Business

    മോഹവലിയില്‍ മഹീന്ദ്രയുടെ പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ

    രാജ്യത്തെ പ്രമുഖ ആഭന്തര യുവി നിർമ്മാതാക്കളായ മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ 11.49 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് എൻ10 വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിമിത പതിപ്പ്. മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ കോസ്മെറ്റിക് ഡിസൈനും ഇന്റീരിയർ മാറ്റങ്ങളുമായി വരുന്നു; എന്നിരുന്നാലും, മെക്കാനിക്സ് അതേപടി തുടരുന്നു. സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ പതിപ്പിൽ റൂഫ് സ്കീ റാക്കുകൾ, ഫോഗ് ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ ഹെഡ്‌ലാമ്പുകൾ, ഡീപ് സിൽവർ നിറത്തിലുള്ള ഒരു സ്പെയർ വീൽ കവർ എന്നിവയുണ്ട്. ക്യാബിനിനുള്ളിൽ, മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന് ഡ്യുവൽ-ടോൺ ഫോക്സ് ലെതർ സീറ്റുകൾ, ഡ്രൈവർക്കും കോ-ഡ്രൈവർക്കുമുള്ള ലംബർ സപ്പോർട്ട്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ലഭിക്കുന്നു. സെന്റർ കൺസോളിൽ സിൽവർ ആം-റെസ്റ്റുകളുണ്ട്, മുന്നിലും പിന്നിലും ഉള്ള യാത്രക്കാർക്ക് ആദ്യമായി ആം-റെസ്റ്റുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ…

    Read More »
Back to top button
error: