Month: January 2023
-
LIFE
ലാലേട്ടന്‍ ഹണി റോസ് തരംഗത്തിന് ശേഷം തെലുങ്കില്‍ ബാലയ്യ ഹണി റോസ് തരംഗം! നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലും നായിക
മലയാളത്തിലെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയന്‍ സംവിധാനം ചെയ്ത 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മണിക്കുട്ടന്‍ ആയിരുന്നു ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലെ നായകന്‍. എന്നാല്‍ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഹണി റോസ് ജനശ്രദ്ധ നേടിയത്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളാണ് ഹണി റോസ് ഇതിനകം അഭിനയിച്ചിട്ടുള്ളത്. മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ഹണി റോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമ വന്‍ വിജയത്തിലേക്ക് എത്തിയില്ലെങ്കിലും ഹണിയുടെ പ്രകടനം മികച്ച രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ‘വീര സിംഹ റെഡ്ഡി’ എന്ന തെലുങ്കില്‍ ഏറെ ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഹണി റോസ്. ഈ ചിത്രത്തിലെ അഭിനയത്തോടുകൂടി തെലുങ്ക് ആരാധകരെയും താരം നേടിയെടുത്തു. ശ്രുതി ഹാസന്‍ ആണ് ഈ തെലുങ്കു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ…
Read More » -
NEWS
29 വയസുകാരി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഹൈസ്‌കൂളില്‍ ചേര്‍ന്നു; നാല് ദിവസം ക്ലാസിലുമിരുന്നു! ഒടുവില്‍ പിടിവീണു
ന്യൂയോര്‍ക്ക് : വ്യാജരേഖയുണ്ടാക്കി 29 വയസുകാരി ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഹൈജിയോങ് ഷിന്‍ എന്ന യുവതിയാണ് ന്യൂജേഴ്‌സിയിലെ ന്യൂ ബ്രണ്‍സ്വിക്ക് ഹൈസ്‌കൂളില്‍ ചേരുന്നതിന് വേണ്ടി വ്യാജ തിരിച്ചറിയല്‍ രേഖ ചമച്ച തട്ടിപ്പ് നടത്തിയത്. നാല് ദിവസം ഹൈസ്‌കൂള്‍ ക്ലാസില്‍ ഇരുന്നതിന് ശേഷമാണ് യുവതിയുടെ കള്ളത്തരം പൊളിഞ്ഞത്. യുവതിയെ പിടികൂടിയതോടെ തുടര്‍ന്നുള്ള അന്വേഷണം പോലീസും സ്‌കൂളും ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡ് മീറ്റിംഗിലാണ് ഈ പ്രശ്‌നം എല്ലാവരും അറിഞ്ഞത്. ന്യൂ ബ്രണ്‍സ്വിക്ക് പബ്ലിക് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഓബ്രി ജോണ്‍സണ്‍ ആണ് യോഗത്തില്‍ പങ്കെടുത്തവരോട് ഷിന്‍ എന്ന യുവതിയെ ഹൈസ്‌കൂള്‍ ക്ലാസിലിരുന്നതായി കണ്ടെത്തിയെന്ന് ആളുകളെ അറിയിച്ചത്. കഴിഞ്ഞയാഴ്ച വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി ഒരു യുവതി നമ്മുടെ ക്ലാസില്‍ ഇരുന്നു എന്നായിരുന്നു ജോണ്‍സണ്‍ യോ?ഗത്തില്‍ പങ്കെടുത്തവരെ അറിയിച്ചത്. നാല് ദിവസം യുവതി ക്ലാസിലിരുന്നു. മാത്രമല്ല, ഗൈഡന്‍സ് കൗണ്‍സിലര്‍മാരുമായി സംസാരിക്കുകയും ചെയ്തു. എന്നാലും യുവതിയുടെ ഉദ്ദേശമെന്തായിരുന്നു, എന്തിനാണത് ചെയ്തത് എന്നതെല്ലാം അന്വേഷിച്ച് വരികയാണ്. ക്ലാസിലിരിക്കുന്നത്…
Read More » -
LIFE
‘സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, മോഹൻലാൽ എന്നും വലിയ നടനാണ്, മോശം പറയരുത്’; അടൂരിനോട് ധർമജൻ ബോൾഗാട്ടി
മോഹൻലാലിന് ഗുണ്ട ഇമേജ് ഉള്ളതുകൊണ്ടാണ് തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തത് എന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായത്തിന് പ്രതികരണവുമായി നടൻ ധർമജൻ ബോൾഗാട്ടി. മോഹൻലാലിനെക്കുറിച്ചുള്ള അടൂരിന്റെ പ്രതികരണം വലിയ വിവാദമായിരുന്നു. മോഹൻലാലിന്റെ നല്ല സിനിമകൾ അടൂർ ഗോപാലകൃഷ്ണൻ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് ധർമജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണെന്നും മോശം വാക്കുകൾ ഉപയോഗിക്കരുത്’ എന്ന് ധർമജന്റെ കുറിപ്പിലുണ്ട്. ധർമജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട്…
Read More » -
Crime
പോലീസിനെതിരേ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
കൊല്ലം: പോലീസിനെതിരേ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ജനുവരി 23 ന് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേരെ ഒരുസംഘം ആക്രമിച്ചിരുന്നു. ഇവര്‍ക്കെതിരേ നല്‍കിയ പരാതി ഒത്തുതീര്‍ക്കാന്‍ ഓച്ചിറ പോലീസ് ശ്രമിച്ചെന്നാണ് വിദ്യാര്‍ഥിയുടെ ആരോപണം. വിസമ്മതിച്ചപ്പോള്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു. ”ഞാന്‍ ഇന്നലെ പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ പോലീസ് എന്നെ വിരട്ടി. സ്‌കൂളില്‍ വച്ച് ഉണ്ടായ പ്രശ്‌നത്തിന് ഞങ്ങള്‍ കേസ് കൊടുത്തപ്പോള്‍ പോലീസ് അവരുടെ കൂടെ നിന്ന് എന്നെയും എന്റെ കൂടെയുള്ള ചേട്ടന്മാരെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലും സ്‌കൂളിലും ഞാന്‍ നാണംകെട്ടു. എനിക്ക് ഇനി ജീവിക്കണ്ട” ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കിയശേഷമാണ് വിഷക്കായ കഴിച്ചത്. വാട്‌സാപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിവരം അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Read More » -
Kerala
കാലില്‍ പുഴുവരിച്ച് ഗുരുതരാവസ്ഥയില്‍ അമ്മ; തിരിഞ്ഞു നോക്കാതെ മൂന്ന് മക്കള്‍
കണ്ണൂര്‍: കാലില്‍ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കാതെ മൂന്നു മക്കള്‍. പേരാവൂരിലെ കാഞ്ഞിരപ്പുഴ സ്വദേശിയായ സരസ്വതി(63)യാണ് ഹതഭാഗ്യയായ ആ അമ്മ. പ്രമേഹ രോഗിയായ ഇവര്‍, കാലില്‍ വ്രണം വന്ന് പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും, പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. എന്നാല്‍, കൂട്ടിരിപ്പിന് ആളില്ലാത്തതിനാല്‍ ഒരാഴ്ച മുന്‍പ് മകള്‍ക്കൊപ്പം വീട്ടിലേക്ക് വിട്ടു. കയ്യില്‍ പണമില്ലാതെ, സഹായിക്കാന്‍ ആരുമില്ലാതെ തിരിച്ച് വീട്ടിലെത്തിയ ഇവരെ പേരാവൂരിലെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കയ്യൊഴിഞ്ഞു. വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞതോടെ ഇടതുകാലിലെ വ്രണത്തില്‍ നിറയെ പുഴുവരിച്ചു. നില ഗുരുതരമായതോടെ സന്നദ്ധപ്രവര്‍ത്തകര്‍ ഇപ്പോള്‍ സരസ്വതിയെ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇടതുകാല്‍ മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നാലു മക്കളാണ് സരസ്വതിക്ക്. മൂന്ന് ആണ്‍മക്കളും ഒരു മകളും. കിടപ്പിലായെന്നറിഞ്ഞിട്ടും ആണ്‍മക്കള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും മകള്‍ മാത്രമാണ് സഹായത്തിനെന്നും സരസ്വതി പറയുന്നു. കൂട്ടിരിപ്പിന് ആളില്ലാത്തതിനാലും കയ്യില്‍ പണം ഇല്ലാത്തതിനാലും ആശുപത്രിയില്‍ തുടരാനായില്ല എന്നാണ് സരസ്വതിയുടെ മകള്‍ സുനിത പറയുന്നത്. സഹോദരങ്ങളെ…
Read More » -
India
റിപ്പബ്ലിക് ദിനത്തില്‍ പട്നയിലെ വീടിനു മുകളിൽ പാക് പതാക; പോലീസ് അന്വേഷണം തുടങ്ങി, സംഭവത്തിൽ പങ്കില്ലെന്ന് വീട്ടുടമ
പട്ന: രാജ്യത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തില്‍ പട്നയിലെ ഒരു വീട്ടിനു മുകളിൽ പാകിസ്താൻ പതാക ഉയർത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ബിഹാറിലെ മധുബനി ടോപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ വീട്ടിലെത്തി പാക് പതാക നീക്കം ചെയ്തു. മുഹമ്മദ് മുബാറുക്കുദ്ദീന്റെ എന്നയാളുടെ വീട്ടിലാണ് പാക് പതാക ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ വീട്ടിലെ മേല്‍ക്കൂരയില്‍ ഒരാള്‍ കയറിയാതായും പതാക ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ, പോലീസ് ഇത് കണക്കിലെടുത്തിട്ടില്ല. വീടിനു മുകളിൽ പരിചയമില്ലാത്ത ആൾ കയറി പാകിസ്താൻ പതാക സ്ഥാപിച്ചിട്ടും അക്കാര്യം അറിഞ്ഞില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്യും. അയൽവാസികളുടെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തിന് പിന്നാലെ പാക് പതാക ഉടന്‍ നീക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്കെതിരെ കേസ് എടുക്കുമെന്നും മധുബാനി ടോപ്പ് എസ്എച്ച്ഒ പവന്‍കുമാര്‍…
Read More » -
Kerala
പെല്ലറ്റുകൾ തറച്ച വേദന സഹിക്കാന്‍ കഴിയാതെയാണ് പി.ടി. സെവൻ ഉപദ്രവിച്ചത്, ആനയുടെ ചികിത്സയ്ക്കുവേണ്ട സഹായം ചെയ്യാൻ തയാറെന്നും ഗണേഷ്‌കുമാർ
കൊട്ടാരക്കര: ശരീരത്തിൽ തറച്ചിരിക്കുന്ന പെല്ലറ്റുകളുടെ വേദനയിലാണ് പിടി സെവൻ ആക്രമണസ്വഭാവം കാണിച്ചതെന്നും ആനയുടെ ചികിത്സയ്ക്കുവേണ്ട എല്ലാ സഹായവും ചെയ്യാൻ തയാറാണെന്നും കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. ധോണിയിൽ മയക്കുവെടിവച്ചു പിടിച്ച കാട്ടാന പിടി സെവനെ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരെക്കൊണ്ട് പരിശോധിച്ച് ചികിത്സ ഉറപ്പാക്കണം. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ‘മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം സമീപിക്കാന്‍. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. ആരോ നാടന്‍ തോക്ക് ഉപയോഗിച്ച് കാട്ടാനയെ വെടിവെച്ചിരിക്കുകയാണ്. ഇത്തരം പെല്ലറ്റുകള്‍ ശരീരത്തില്‍ ഇരിക്കുന്നതിന്റെ വേദന സഹിക്കാന്‍ കഴിയാതെയാണ് ആന ഉപദ്രവിച്ചത്. ‘- അദ്ദേഹം പറഞ്ഞു. പിടി സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും ഗണേഷ്കുമാർ പറഞ്ഞു. പിടി സെവൻ വഴങ്ങുമെന്നും സര്‍വലക്ഷണവും ഒത്ത ആനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടി സെവന്‍ കാട്ടാനയുടെ ശരീരത്തില്‍ നിന്നും 15 ഓളം പെല്ലെറ്റുകളാണ് കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളാണ്…
Read More » -
Crime
കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍ മരിച്ച അയല്‍വാസികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും
കോഴിക്കോട്: കായക്കൊടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അയല്‍വാസികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഒരാളെ സ്വന്തം വീട്ടില്‍ കഴുത്തറുത്ത നിലയിലും മറ്റൊരാളെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബാബുവിനെ കഴുത്തറുത്ത് കൊന്ന ശേഷം അയല്‍വാസി തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. ബാബുവിനെയാണ് ആദ്യം സ്വന്തം വീട്ടില്‍ കഴുത്തറുത്ത നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസിയായ ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവിനെ കാണാത്തത് അന്വേഷിച്ചപ്പോള്‍ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കിടയില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അതു കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്. പോലീസ് വിശദമായ ഇന്‍ക്വസ്റ്റ് നടത്തി. പ്രദേശത്തുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷമായിരിക്കും പോലീസ് കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
Read More » -
Kerala
റേഷന്‍കടയില്‍ വീണ്ടും ‘അരിക്കൊമ്പ’ന്റെ റെയ്ഡ്; ഒരു വര്‍ഷത്തിനിടെ ഇത് 11 ാം തവണ, ഗതികെട്ട് നാട്ടുകാര്‍
ഇടുക്കി: ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട ആന വീണ്ടും തകര്‍ത്തു. ‘അരിക്കൊമ്പന്‍’ എന്നറിയപ്പെടുന്ന, അരി തിന്നുന്നത് പതിവാക്കിയ ആനയാണ് റേഷന്‍ കട തകര്‍ത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ ബഹളംവെച്ച് ആനയെ ഓടിച്ചു. പത്തുദിവസത്തിനിടെ നാലാം തവണയാണ് ആന ഈ റേഷന്‍കട ആക്രമിക്കുന്നത്. റേഷന്‍കട തകര്‍ത്തശേഷം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതാണ് ആനയുടെ രീതി. ആന്റണി എന്നയാളുടെ റേഷന്‍കട 26 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11 തവണ ആന ഈ റേഷന്‍കട തകര്‍ത്ത് അരിയടക്കമുള്ളവ തിന്നിരുന്നു. റേഷന്‍കടയെ ലക്ഷ്യംവെച്ച് ആനയുടെ ആക്രമണം തുടര്‍ക്കഥയായതോടെ ഇവിടത്തെ ഭക്ഷ്യവസ്തുക്കള്‍ മറ്റൊരിടത്തേക്ക് നീക്കിയിരുന്നു. അതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍, കട വലിയതോതില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. റേഷന്‍കടയുടെ ചുമര്‍ പൊളിച്ച് അരിച്ചാക്ക് പുറത്തേക്കെടുത്ത് ഇതു കഴിച്ച ശേഷം തിരിച്ചുപോവുന്നതാണ് ആനയുടെ രീതി. ഇതിനാല്‍ത്തന്നെ അരിക്കൊമ്പന്‍ എന്നാണ് നാട്ടുകാര്‍ ഈ ആനയ്ക്കു നല്‍കിയ പേര്. രണ്ടാഴ്ച മുന്‍പും ആന…
Read More »