IndiaNEWS

അഖിലേന്ത്യാ ദ്വിദിന ബാങ്ക് പണിമുടക്ക്: ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് ചർച്ച

മുംബൈ: രണ്ടു ദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും. ചീഫ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ചര്‍ച്ച. ഈ മാസം 30, 31 തീയതികളില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ടു ദിവസത്തെ പണിമുടക്ക് മുന്‍നിശ്ചയപ്രകാരം നടത്തുമോ പണിമുടക്ക് പൻവലിക്കുമോ എന്ന കാര്യം ഇന്നറിയാനാകും. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒമ്പത് സംഘടനകളുടെ പൊതുവേദിയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് സംയുക്ത വേദിയുടെ ഭാഗമായി പണിമുടക്ക് നോട്ടീസ് നല്‍കിയത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പിന്നീട് ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, തീര്‍പ്പാകാത്ത വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ജീവനക്കാരെ നിയമിക്കുക, പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: