Month: January 2023

  • India

    ടി.ഡി.പി. റാലിയ്ക്കിടെ വീണ്ടും ദുരന്തം, മൂന്നു മരണം; അപകടത്തിൽപ്പെട്ടത് സൗജന്യ റേഷൻ കിറ്റ് വാങ്ങാൻ തിക്കിത്തിരക്കിയവർ

    ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ തെലുങ്ക് ദേശം പാർട്ടിയുടെ റാലിക്കിടെ വീണ്ടും അപകടം. തിക്കിലും തിരക്കിലുംപെട്ട് മൂന്നു മരണം. ടി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. ഒരാഴ്ചയ്ക്കിടെ ടിഡിപി റാലിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. നായിഡു വേദി വിട്ടതിന് പിന്നാലെയായിരുന്നു തിക്കും തിരക്കുമുണ്ടായത്. ഗുണ്ടൂരിൽ തെലുങ്ക് ദേശം പാർട്ടി സംക്രാന്തി കാനുക എന്ന പേരിൽ സംഘടിപ്പിച്ച സൗജന്യ റേഷൻ കിറ്റ് വിതരണ പരിപാടിയിലാണ് ജനക്കൂട്ടം തിക്കിത്തിരക്കിയത്. കഴിഞ്ഞാഴ്ച നെല്ലൂരിലെ യോഗത്തിനിടെ സമാനമായ രീതിയിലുണ്ടായ തിക്കിലും തിരക്കിലും 8 പേർ മരിച്ചിരുന്നു. ഡിസംബർ 29ന് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോക്കിടെ അഴുക്കുചാലിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു. ആന്ധ്രയിലെ നെല്ലൂരിൽ ചന്ദ്രബാബു നായിഡു കണ്ടുക്കർ നഗരത്തിൽ സംസാരിക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്. നായിഡുവിനെ കാണാൻ ജനങ്ങൾ തിരക്കു കൂട്ടുന്നതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകൾ അതിൽ…

    Read More »
  • Kerala

    കണ്ണീരിൽ കുതിർന്ന്  പുതുവർഷത്തെ ആദ്യദിനം; സംസ്ഥാനത്ത് അപകടങ്ങളിൽ 9 മരണം

    2023-ന് കണ്ണീരിൽ കുതിർന്ന തുടക്കം. പുതുവർഷം പിറക്കുന്നത് ആഘോഷിക്കാൻ പോയവരുൾപ്പെടെ അപകടങ്ങളിൽപെട്ടു സംസ്ഥാനത്ത് മരണം 9. ആലപ്പുഴയിൽ രണ്ട് യുവാക്കൾ പൊലീസ് വാഹനമിടിച്ച് മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. ഇടുക്കി അടിമാലിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കിലേക്ക് മറിഞ്ഞതറിഞ്ഞ വാർത്ത കേട്ടാണ് പുതുവർഷം പുലർന്നത്. ആലപ്പുഴ ബീച്ചിൽ പുതുവർഷ ആഘോഷത്തിനെത്തിയ രണ്ട് യുവാക്കൾ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. തലവടിയിൽ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് സമീപത്തെ ഒരു വീടിന്റെ മതിലിലേക്കും ജീപ്പ് ഇടിച്ച് കയറി. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്പിയെ വീട്ടിൽ വിട്ട ശേഷം തിരികെ വരികയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട…

    Read More »
  • Kerala

    കുടിച്ചു കൂത്താടി മലയാളികൾ; പുതുവത്സരത്തിനു മാത്രം കേരളത്തിൽ വിറ്റത് 107 കോടിയുടെ മദ്യം!

    പത്തു ദിവസത്തിനിടെ വിറ്റത് 686.28 കോടിയുടെ മദ്യം! തിരുവനന്തപുരം: പുതുവത്സരം മതി മറന്നാഘോഷിച്ച് മലയാളികൾ. ആഘോഷത്തിമിർപ്പിനായി ഒറ്റ ദിവസം മാത്രം കുടിച്ചു തീർത്തത് 107.14 കോടി രൂപയുടെ മദ്യം! 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം ഇന്നലെ വിറ്റു. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ 10…

    Read More »
  • Crime

    കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച; നഷ്ടമായത് 80 പവൻ സ്വർണം, പൊലീസ് അന്വേഷണം തുടങ്ങി

    തൃശൂർ: കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച; നഷ്ടമായത് 80 പവൻ സ്വർണം. ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാജന്റെ ഭാര്യ ദേവി രാവിലെ 10 മണിയോടെ വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടിൽ വന്നപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 80 പവനോളം വരുന്ന സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. രാവിലെ പത്തു മണിയോടെയായിരുന്നു ദേവി വീട് പൂട്ടി വിവാഹ ചടങ്ങിന് പോയത്. മുകളിലത്തെ നിലയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടുസാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ മുകളിലത്തെ നിലയിലെ വാതിൽ തുറന്നാണ് കള്ളൻ അകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമയായ ദേവി എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. രാജന് എത്യോപ്യയിലാണ് ജോലി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം…

    Read More »
  • India

    രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; 8.3 ശതമാനമാണ് രാജ്യത്തെ നിലവിലെ  തൊഴിലില്ലായ്മ നിരക്ക്.

    ദില്ലി : 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വിധി നിര്‍ണയിക്കുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ ആകുമെന്ന വിലയിരുത്തലുകള്‍ക്കിടെ, ഈ വിഷയങ്ങളില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോൾ, പുതുവര്‍ഷ ദിനത്തിൽ ശ്രദ്ധേയമായ ചില കണക്കുകള്‍ പുറത്തുവന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോർട്ടിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായാണ് വ്യക്തമാകുന്നത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായി വ്യക്തമാകുന്നത്. 8.3 ശതമാനമാണ് രാജ്യത്തെ നിലവിലെ  തൊഴിലില്ലായ്മ നിരക്ക്. നംവബറിലിത് 8 ശതമാനമായിരുന്നു. നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.9 ശതമാനവും ഗ്രാമങ്ങളിൽ  7.44 ശതമാനവുമാണ്. നവംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.96 ശതമാനമായിരുന്നു. ഗ്രാമങ്ങളിൽ 7.55 ശതമാനവും. കേരളത്തിൽ 7.4 ശതമാനമാണ്…

    Read More »
  • Crime

    ആട് മോഷണത്തിനിടെ കയ്യോടെ പിടിച്ചു; മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

    ഗിരിദി: മോഷണക്കുറ്റമാരോപിച്ച് ജാര്‍ഖണ്ഡിലെ ഗിരിദിയില്‍ മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. സിമാരിയ സ്വദേശിയായ വിനോദ് ചൗധരി എന്നയാളാണ് ദാരുണമായി പരുക്കേറ്റതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. ആടിനെ മോഷ്ടിക്കുന്നതിനിടയില്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ വിനോദിനെ മര്‍ദ്ദിച്ചു. ശേഷം ഇയാളെ അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇവിടെ താമസിക്കുന്നവര്‍ തന്നെയാണ് പൊലീസില്‍ വിളിച്ച് വിവരമറിയിച്ചത്. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയാണ് ഇവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. വിനോദ് സ്ഥലത്തെ ഒരു പ്രധാന മോഷ്ടാവാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇയാള്‍ പതിവായ ഇവിടങ്ങളിലെ വീടുകളില്‍ കയറി മോഷ്ടിക്കാറുണ്ട്, ഡിസംബര്‍ 31ന് രാത്രി ഏവരും ഉറങ്ങിയ സമയത്ത് ഒരു വീടിന്‍റെ കോമ്പൗണ്ടില്‍ കയറുകയും ആടുകളെ കെട്ടഴിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആടുകള്‍ ശബ്ദമുണ്ടാക്കിയതോടെ വീട്ടുടമസ്ഥര്‍ എഴുന്നേറ്റു. ഇവര്‍ സംഭവം കണ്ട് ഉറക്കെ നിലവിളിച്ചതോടെ ചുറ്റും താമസിക്കുന്നവരെല്ലാം കൂടി. ചിലര്‍ വിനോദിനെതിരെ അമ്പെയ്യുകയും മറ്റുള്ളവര്‍ അടിക്കുകയും…

    Read More »
  • Kerala

    ബെംഗളുരുവിലെ വിശ്രമവും കഴിഞ്ഞ് ഉമ്മൻചാണ്ടി കേരളത്തിലേക്ക് തിരിച്ചെത്തി; സോളാർ കേസിൽ ആശങ്കയില്ലായിരുന്നു, സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ലെന്ന് വിശ്വാസമുണ്ടായിരുന്നു: ഉമ്മൻ ചാണ്ടി

    തിരുവനന്തപുരം : സോളാർ കേസിൽ ആശങ്കയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി. സത്യം ജയിക്കും സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ല എന്ന് വിശ്വാസമുണ്ടായിരുന്നു. തെളിവുകളില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെ കുറിച്ച് നീതിബോധമുള്ള ജനങ്ങൾ ചിന്തിക്കും. അന്വേഷണ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യാതെ പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയതിൽ മാത്രം സർക്കാരിനോട് പരിഭവമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ജർമനിയിലെ ചികിത്സയും ബെംഗളുരുവിലെ വിശ്രമവും കഴിഞ്ഞ് ഉമ്മൻചാണ്ടി കേരളത്തിലേക്ക് തിരിച്ചെത്തി. സോളാർ പീഡന കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. നേരത്തെ കെസി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, ഹൈബി…

    Read More »
  • Crime

    പുതുവർഷപ്പുലരിയിൽ വാഗമൺ പൈൻകാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടു

    കോട്ടയം: പുതുവർഷപ്പുലരിയിൽ വാഗമൺ പൈൻകാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടതായി പരാതി. അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കത്തിനശിച്ചതായി ഉടമകൾ പറഞ്ഞു. കോലാഹലമേട് വെടിക്കുഴി സദേശികളായ ലാവണ്യദാസ്, പി കെ രമേശ്, രത്തിന ഭായ് എന്നിവരുടെ കടകളാണ് ഇന്നലെ അർധ രാത്രിക്ക് ശേഷം കത്തി നശിച്ചത്. രാത്രി 10 മണിയോടെയാണ് കടകൾ അടച്ച് പോയത്. പുലർച്ചെയാണ് ഇവിടെ കടകളിൽ നിന്നും പുകയുയരുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. പീരുമേട് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ലാവണ്യ ദാസിനാണ്. ബംഗളൂരുവിൽ നിന്ന് ന്യൂഇയർ വ്യാപാരത്തിനായി കഴിഞ്ഞ ദിവസമാണ് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തത്. പി കെ രമേശനും രത്തിനത്തിനുമായി രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിവരെ ഈ ഭാഗത്ത് പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നതാണ്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമീപത്തെ സ്വകാര്യ ഹോട്ടൽ കടയുടമകൾ…

    Read More »
  • Crime

    പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

    ആലപ്പുഴ: പുതുവത്സര ദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ. ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ് (32) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് അറസ്റ്റ്. നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ഇടിച്ചാണ് ബന്ധുക്കളായ രണ്ടു പേർ മരിച്ചത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേർഡിന്റെ മകൻ ജസ്റ്റിൻ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകൻ ആഷിക് എഡ്വേർഡ് അലക്സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്. ജസ്റ്റിൻറെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്. ഞായറാഴ്ച പുലർച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡിൽ തലവടി ജങ്ഷന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഡി. സി. ആർ. ബി ഡിവൈ. എസ്. പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ് ഡിവൈ. എസ്. പിയെ കോട്ടയം ചിങ്ങവനത്തെ…

    Read More »
  • Crime

    നരബലി മുതൽ പ്രണയപ്പകയുടെ അരുംകൊലകൾ വരെ, കേരള മനസ്സാക്ഷിയിൽ ചോരപ്പുഴകൾ പടർത്തിയ 2022 ൻ്റെ ഫ്‌ളാഷ് ബാക്ക്

      ആയുസിന്റെ പുസ്തകത്തിലെ ഒരദ്ധ്യായം കൂടി കൊഴിഞ്ഞു വീണു. 2022  സമ്മാനിച്ച നോവുകൾ നിരവധിയാണ്. സാംസ്കാരിക കേരളം ലജ്ജിച്ചു ശിരസു കുനിച്ച നരബലി മുതൽ പ്രണയപ്പകയുടെ അരുംകൊലകൾ വരെ എത്ര ജീവനുകളാണ് പൊലിഞ്ഞു പോയത് . കേരളം അപമാനം കൊണ്ടു ശിരസ്സു കുനിച്ച ആ വാര്‍ത്ത പുറത്തുവന്നത് 2022 ഒക്ടോബര്‍ 11 നാണ്. പത്തനംതിട്ടയിലെ ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു എന്ന പോലീസ് വെളിപ്പെടുത്തലിനൊപ്പം സംഭവം നരബലിയാണെന്ന വിവരം കൂടി പുറത്തുവന്നതോടെ അക്ഷരാര്‍ഥത്തില്‍ കേരളം നടുങ്ങി. തമിഴ്‌നാട് സ്വദേശിയും എറണാകുളത്ത് ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഒരു പൈശാചിക കൊലയുടെ ചുരുളഴിച്ചത്. പെരുമ്പാവൂരിലെ മുഹമ്മദ് ഷാഫിയാണ് പത്മത്തെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തി. ഇലന്തൂരിലെ നാട്ടുവൈദ്യർ ഭഗവല്‍സിങ്ങിന്റെ വീട്ടിലേയ്ക്കാണ് പത്മത്തെ എത്തിച്ചത്. ലോട്ടറി വില്പനക്കാരിയായ പത്മം, കാലടിയില്‍ താമസക്കാരിയായ റോസ്ലിന്‍ എന്നിവരെയാണ് ഇലന്തൂരില്‍ നരബലിക്കിരയാക്കിയത്. നാട്ടുവൈദ്യനായ ഭഗവല്‍സിങ്ങിന്റെയും ഭാര്യ ലൈലയുടെയും സാമ്പത്തിക അഭിവൃദ്ധിക്കും…

    Read More »
Back to top button
error: