HealthLIFE

പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴുള്ള തലകറക്കം അവഗണിക്കരുതേ; മരുന്നിനൊപ്പം ഭക്ഷണവും ക്രമീകരിക്കാം ഇപ്രകാരം

ലകറക്കം പലര്‍ക്കും ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് അല്‍പം ഗുരുതരമായി മാറുന്നുണ്ട്. ചിലരില്‍ വെര്‍ട്ടേഗോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിനെ നിസ്സാരമായി വിടുമ്പോള്‍ പിന്നീട് അത് ചില പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. ചിലരില്‍ ഇത് ഇരുന്നെഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ കസേരയില്‍ ഇരുന്ന് എഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് തിരിയുമ്പോഴോ ഒക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലരില്‍ കാഴ്ചക്ക് മങ്ങലും അതോടൊപ്പമുണ്ടാവുന്ന തലകറക്കവും ആണ് വെർട്ടേഗോ എന്ന് പറയുന്നത്. എന്നാല്‍ ഒരു ഡോക്ടറുടെ പരിശോധനയിലൂടെ മാത്രമേ ഇത് തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഒരു അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡോക്ടറുടെ സഹായത്തോടൊപ്പം തന്നെ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതാണ്. ചിലരില്‍ ഓക്കാനം പോലുള്ള അവസ്ഥയും വെര്‍ട്ടിഗോക്ക് ഒപ്പം ഉണ്ടാവുന്നു. ഭക്ഷണങ്ങള്‍ ഏതൊക്കെ കഴിക്കണം എന്ന് നോക്കാം.

  • ബദാം

വെര്‍ട്ടിഗോയെ പരിഹരിക്കുന്നതിന് വേണ്ടി ബദാം ശീലമാക്കാവുന്നതാണ്. കാരണം ബദാമില്‍ വൈറ്റമിന്‍ ഇ, ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഊര്‍ജസ്വലതയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒരു പിടി മുഴുവന്‍ ബദാം എടുത്ത് അത് രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. അതിന് ശേഷം രാവിലെ ഈ ബദാം എടുത്ത് പൊടിച്ച് അത് പാലില് ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ ചെറുചൂടോടെ കുടിക്കുക. ഇത് വെറും വയറ്റില്‍ കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് സാവധാനം വെര്‍ട്ടിഗോ ലക്ഷണങ്ങളെ കുറക്കുന്നതിന് സഹായിക്കുന്നു.

  • നെല്ലിക്ക, മല്ലി
Signature-ad

നെല്ലിക്കയും മല്ലിയും എല്ലാം ഗുണങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. മല്ലിയില്‍ കോപ്പര്‍, മാംഗനീസ്, അയേണ്‍, മഗ്‌നീഷ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. വളരെയധികം മികച്ച ഗുണങ്ങളാണ് ഇത് രണ്ടും നല്‍കുന്നത്. ഒരു ടേബിള്‍സ്പൂണ്‍ മല്ലിയിലയും നെല്ലിക്കപ്പൊടിയും ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ എടുത്ത് അതിലേക്ക് അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ്.

  • ചുവന്ന മുളക്

ആരോഗ്യ സംരക്ഷണത്തിന് ചുവന്ന മുളക് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ഇതിലുള്ള ക്യാപ്‌സൈസിന്‍ തലച്ചോറിലേക്കും ചെവിയിലേക്കും ഉള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി വെര്‍ട്ടിഗോ ലക്ഷണങ്ങള്‍ കുറക്കുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തില്‍ മുളക് ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അമിതമാവാതെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നതിലേക്ക് എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

  • ചെറുനാരങ്ങ

ചെറുനാരങ്ങയുടെ ചതച്ച കഷണങ്ങള്‍ ചേര്‍ത്ത് ഒരു കപ്പ് ഹെര്‍ബല്‍ ടീ ഉണ്ടാക്കുക.ഇത് വെള്ളം കുടിക്കുന്നതിന് പകരം കുടിച്ച് നോക്കു. ഇത് കൂടാതെ ദൈനംദിന ഭക്ഷണത്തില്‍ ചെറുനാരങ്ങ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഇത് വെര്‍ട്ടിഗോ ലക്ഷണങ്ങളെ പൂര്‍ണമായും കുറക്കുന്നതിന് സഹായിക്കുന്നു.

  • സ്‌ട്രോബെറി

വൈറ്റമിന്‍ സിയുടെ കലവറയാണ് സ്‌ട്രോബെറി. വെര്‍ട്ടിഗോ ലക്ഷണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സ്‌ട്രോബെറി സഹായിക്കുന്നുണ്ട്. ദിവസവും മൂന്നോ നാലോ സ്‌ട്രോബെറി കഴിക്കുന്നതിലൂടെ അത് ഉണ്ടാവുന്ന വെര്‍ട്ടിഗോ ലക്ഷണങ്ങളെ പൂര്‍ണമായും ലഘൂകരിക്കുന്നു. ഇത് കൂടാതെ രാത്രിയില്‍ സ്‌ട്രോബെറി മുറിച്ച് തൈര് മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് രാവിലെ എടുത്ത് വെറും വയറ്റില്‍ വേണം കഴിക്കാന്‍. കാരണം തൈരില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വെര്‍ട്ടിഗോ എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു.

Back to top button
error: