Month: January 2023
-
NEWS
പുറത്തുവരുന്നത് മഞ്ഞു മലയുടെ അറ്റം മാത്രം, ചൈനയില്‍ കോവിഡ് കുതിക്കുന്നു; പ്രതിദിനം 9000 മരണമെന്നു റിപ്പോര്‍ട്ട്
കാന്‍ബറ: കോവിഡ് വൈറസിന്റെ ബി.എഫ്-7 വകഭേദം ബാധിച്ച് ചൈനയില്‍ മരണമേറുന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒമ്പതിനായിരത്തോളമാളുകള്‍ കോവിഡ് ബാധിച്ച് ചൈനയില്‍ മരിക്കുന്നതായാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, മരണം സംബന്ധിച്ച വിശദാംശങ്ങളും യഥാര്‍ഥ കണക്കും പുറത്തുവിടാന്‍ ചൈനീസ് അധികൃതര്‍ തയാറായിട്ടില്ല. ചൈനയില്‍ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 9,000 ആയി വര്‍ധിച്ചതായി കോവിഡ് കണക്കുകള്‍ അവലോകനം ചെയ്യുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം ”എയര്‍ഫിനിറ്റി”യെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം ചൈനയില്‍ കുതിച്ചുയരുകയാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നിലവില്‍ പുറത്തുവരുന്ന കണക്കുകളുടെ ഇരട്ടിയാണെന്നും എയര്‍ഫിനിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയാണ് ചൈനയില്‍ കോവിഡ് ഇത്രവേഗം പടര്‍ന്നുപിടിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ ഒമ്പതോളം പ്രധാന നഗരങ്ങളിലുണ്ടായ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് ചൈനയില്‍ കോവിഡ് നയം മാറ്റിയത്. ഡിസംബറില്‍ ചൈനയിലെ ആകെ കോവിഡ് മരണം ഒരു ലക്ഷമായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനുവരി പകുതിയോടെ, ഒരു ദിവസം 3.7 ദശലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാകാം.…
Read More » -
Health
പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴുള്ള തലകറക്കം അവഗണിക്കരുതേ; മരുന്നിനൊപ്പം ഭക്ഷണവും ക്രമീകരിക്കാം ഇപ്രകാരം
തലകറക്കം പലര്‍ക്കും ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് അല്‍പം ഗുരുതരമായി മാറുന്നുണ്ട്. ചിലരില്‍ വെര്‍ട്ടേഗോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിനെ നിസ്സാരമായി വിടുമ്പോള്‍ പിന്നീട് അത് ചില പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. ചിലരില്‍ ഇത് ഇരുന്നെഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ കസേരയില്‍ ഇരുന്ന് എഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് തിരിയുമ്പോഴോ ഒക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലരില്‍ കാഴ്ചക്ക് മങ്ങലും അതോടൊപ്പമുണ്ടാവുന്ന തലകറക്കവും ആണ് വെർട്ടേഗോ എന്ന് പറയുന്നത്. എന്നാല്‍ ഒരു ഡോക്ടറുടെ പരിശോധനയിലൂടെ മാത്രമേ ഇത് തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഒരു അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡോക്ടറുടെ സഹായത്തോടൊപ്പം തന്നെ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതാണ്. ചിലരില്‍ ഓക്കാനം പോലുള്ള അവസ്ഥയും വെര്‍ട്ടിഗോക്ക് ഒപ്പം ഉണ്ടാവുന്നു. ഭക്ഷണങ്ങള്‍ ഏതൊക്കെ കഴിക്കണം എന്ന് നോക്കാം. ബദാം വെര്‍ട്ടിഗോയെ പരിഹരിക്കുന്നതിന് വേണ്ടി ബദാം ശീലമാക്കാവുന്നതാണ്. കാരണം ബദാമില്‍ വൈറ്റമിന്‍ ഇ, ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഊര്‍ജസ്വലതയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന്…
Read More » -
NEWS
മഹ്സൂസിൻറെ 109-ാമത് പ്രതിവാര നറുക്കെടുപ്പ്: 2022ലെ അവസാന നറുക്കെടുപ്പിൽ 1,103 ഭാഗ്യശാലികൾക്ക് സമ്മാനം
ദുബൈ: മഹ്സൂസിൻറെ 109-ാമത് പ്രതിവാര നറുക്കെടുപ്പിൽ നിരവധി പേരെയാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 2022ലെ അവസാന നറുക്കെടുപ്പിൽ 1,103 ഭാഗ്യശാലികൾ ചേർന്ന് 1,680,100 ദിർഹത്തിൻറെ സമ്മാനമാണ് നേടിയത്. അതേസമയം 10 മില്യൺ ദിർഹത്തിൻറെ ഒന്നാം സമ്മാന ജേതാവിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈവിങ്സ് എൽഎൽസി നടത്തുന്ന,തുടർച്ചയായി വൻ തുകകൾ സമ്മാനമായി നൽകുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ് രണ്ട് വർഷത്തിനുള്ളിൽ 31 പേരെയാണ് കോടീശ്വരന്മാരാക്കിയിട്ടുള്ളത്. ഇക്കാലയളവിനുള്ളിൽ 215,000ത്തിലധികം വിജയികളെയും മഹ്സൂസ് സൃഷ്ടിച്ചു. ഈ വാരത്തിലെ നറുക്കെടുപ്പിൽ അഞ്ചിൽ നാല് സംഖ്യകളും യോജിച്ചുവന്ന 14 പേരാണ് രണ്ടാം സമ്മാനത്തിന് അർഹരായിട്ടുള്ളത്. രണ്ടാം സമ്മാനമായ 1,000,000 ദിർഹം ഇവർ പങ്കിട്ടെടുത്തു. ഓരോരുത്തർക്കും 71,428 ദിർഹം വീതമാണ് ലഭിച്ചത്. അഞ്ചിൽ മൂന്ന് സംഖ്യകളും യോജിച്ചുവന്ന 1,086 പേർ മൂന്നാം സമ്മാനവും സ്വന്തമാക്കി. 350 ദിർഹം വീതമാണ് ഇവർക്ക് ലഭിച്ചത്. പതിവുപോലെ പ്രതിവാര റാഫിൾ ഡ്രോയിൽ വിജയികളായ മൂന്നുപേർ 300,000 ദിർഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ രതീഷ്, മുഹമ്മദ്, ഫിലിപ്പീൻസ് സ്വദേശിയായ റയാൻ…
Read More » -
Crime
മീനങ്ങാടി ടൗണിൽ പൊലീസുകാർ യുവാവിനെ വളഞ്ഞിട്ട് മർദിച്ചെന്ന് പരാതി
മീനങ്ങാടി: വയനാട് മീനങ്ങാടി ടൗണിൽ വെച്ച് പൊലീസുകാർ യുവാവിനെ വളഞ്ഞിട്ട് മർദിച്ചെന്ന് പരാതി. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസാണ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. അ്ച് ദിവസം മുൻപാണ് സംഭവം. മീനങ്ങാടിയിൽ പന്നിഫാം നടത്തുന്ന സിബി തോമസിനെ ടൗണിലെ ബാറിന് സമീപം വെച്ച് പൊലീസുകാർ ലാത്തി ഉപയോഗിച്ച് തല്ലിയെന്നാണ് പരാതി. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ മുൻപരിചയമുള്ള നാല് പൊലീസുകാരാണ് തന്നെ യാതോരു പ്രകോപനമൊന്നുമില്ലാതെ രാത്രി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സിബി തോമസ് പറയുന്നു. പന്നി ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസികളുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ ചിലർക്ക് തന്നോട് വൈരാഗ്യം ഉണ്ട്. ഇത് ആക്രമണത്തിലേക്ക് നയിച്ചെന്നാണ് പരാതി. ഇതിനും മുൻപും പൊലീസ് കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാൽ വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പരാതിക്കാരനെന്നാണ് സംഭവത്തില്‍ മീനങ്ങാടി പൊലീസ് നല്‍കുന്ന വിശദീകരണം. സിബി തോമസിനെ പൊലീസുകാർ മർദിച്ചിട്ടില്ല. മീനങ്ങാടി…
Read More » -
Kerala
ഈ വർഷത്തെ ആദ്യ ഭാഗ്യശാലി ആര് ? 70 ലക്ഷത്തിന്റെ അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 581 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം. സമ്മാനാർഹമായ ടിക്കറ്റുകളുടെ…
Read More » -
India
മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന
മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ജിൻഡാൽ ഗ്രൂപ്പിന്റെ ഫാക്ടറിയാണെന്നാണ് ലഭിക്കുന്ന വിവരം. 11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്. വലിയ പൊട്ടിത്തെറിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സമീപ ജില്ലകളിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Read More » -
Health
വിശപ്പില്ലേ, പ്രതിവിധിയുണ്ട്… ആഹാരത്തിൽ ഇവയും ഉൾപ്പെടുത്തൂ; വയർ നിറയട്ടെ, മനസും
വിശപ്പില്ലായ്മ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. വല്ലപ്പോഴുമാണെങ്കിൽ വലിയ പ്രശ്‌നം അതുണ്ടാക്കാറില്ല. എന്നാൽ സ്ഥിരമായി ഉണ്ടാകുന്ന വിശപ്പില്ലായ്മ വില്ലനാകും. മരുന്നു കഴിക്കാതെ തന്നെ ആഹാരത്തിലൂടെ അതു പരിഹരിക്കാനാകും. അതിനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ: മല്ലിയില മല്ലിയില ദഹനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഗ്യാസ്ട്രിക് എന്‍സൈമുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില നീര് സഹായിക്കുന്നു. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കപ്പ് മല്ലിയില നീര് ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. പെരുംജീരകം ചായ കരളില്‍ പിത്തരസം ഉല്‍പാദനം ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പെരുംജീരകം വിശപ്പ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. 2 കപ്പ് വെള്ളത്തില്‍ കുറച്ച് മിനിറ്റ് നേരം പെരുംജീരകവും ഉലുവയും തിളപ്പിക്കുക. രുചിക്കായി അല്‍പം തേന്‍ ചേര്‍ത്ത് ഈ ചായ ദിവസവും രണ്ട് നേരം കുടിക്കുക. ഇഞ്ചി വിശപ്പ് ഉത്തേജിപ്പിക്കാന്‍ ഉപയോഗിക്കുന്ന സസ്യങ്ങളില്‍ ഒന്നാണ് ഇഞ്ചി. വിശപ്പില്ലായ്മ പരിഹരിക്കുന്നതിനായി ഇഞ്ചി നീര് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു കപ്പ് വെള്ളം…
Read More » -
LIFE
ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു ’ഗുരുവായൂരമ്പല നടയിൽ’
പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ’ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്റെ പേര്. ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസ് ആണ്. ദീപു പ്രദീപ് ആണ് രചന. കുഞ്ഞിരാമായണത്തിന് ശേഷം ദീപു എഴുതുന്ന സിനിമ കൂടിയണ് ‘ഗുരുവായൂരമ്പല നടയിൽ’. ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്. 2022ലാണ് ‘ഗുരുവായൂരമ്പല നടയിലി’ന്റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു. ഇ4 എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാതാക്കൾ. ഇന്നത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളായ ബേസിലും പൃഥ്വിരാജും ഒന്നിക്കുന്ന സന്തോഷം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ജയ ജയ ജയ ജയ ഹേ എന്ന…
Read More » -
Crime
പുന്നമടക്കായലിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങി തെലങ്കാന സ്വദേശി മരിച്ച സംഭവം: ബോട്ട് ഉടമ അറസ്റ്റില്‍
ആലപ്പുഴ: സഞ്ചാരികളുമായി പുന്നമടക്കായലിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങി തെലങ്കാന സ്വദേശി മരിച്ച സംഭവത്തിൽ ഹൗസ് ബോട്ട് ഉടമയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഹൗസ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉടമ കുതിരപ്പന്തി വട്ടത്തിൽ വീട്ടിൽ മിൽട്ടൻ ജോബിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 304 പ്രകാരം നരഹത്യ, 420 പ്രകാരം വഞ്ചന കുറ്റവുമാണ് മിൽട്ടനെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മിൽട്ടനെ റിമാൻഡ് ചെയ്തു.റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പത്തു വർഷമായി പുതുക്കിയിട്ടില്ല, ബോട്ട് ഓടിച്ച ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല, ബോട്ടിന് ഇൻഷുറൻസ് ഇല്ല, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ പള്ളാത്തുരുത്തി ചുങ്കം കന്നിട്ട ജെട്ടിക്ക് സമീപമായിരുന്നു അപകടം. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ എൻജിഒ കോളനി സ്വദേശി എൻ.രാമചന്ദ്ര റെഡ്ഡി (58) ആണ് അപകടത്തിൽ മരിച്ചത്. ബോട്ടിന്റെ…
Read More » -
Local
ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി
ശബരിമല: പതിനായിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നു. പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകള്‍ക്കെരെയാണ് പരാതി ഉയരുന്നത്. ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം ഓടയിലൂടെ ത്രിവേണി ഭാഗത്തേക്ക് ഒഴുകുകയാണ്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിക്കുന്ന ഭാഗത്തേക്കാണ് ഇത് ഒഴുകിയിറങ്ങുന്നത്. നദിയിലെ ഒഴുക്ക് നിലച്ചതോടെ കോളറ അടക്കം സാംക്രമിക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് നദീജലത്തില്‍ ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം കൂടി നദിയിലേക്ക് ഒഴുക്കുന്നത്. പമ്പി തീരത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട ആരോഗ്യവിഭാഗമാകട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുകയുമാണ്.
Read More »